|
യുകെയില്‍ ബൈക്ക് അപകടത്തില്‍ മരിച്ച മലയാളി വിദ്യാര്‍ത്ഥി ജെഫേഴ്സന്റെ (27) മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കും. യുഎഇയിലാണ് ജഫേഴ്‌സന്‍ ജനിച്ചുവളര്‍ന്നത്. ജെഫേഴ്സന്റെ മൃതദേഹം യുഎഇയിലേക്ക് കൊണ്ടുവരാന്‍ ആവശ്യമായ അനുമതികള്‍ക്കു ശ്രമിക്കുകയാണ് കുടുംബം. ജെഫേഴ്സന്റെ മാതാപിതാക്കളും സഹോദരങ്ങളും ഷാര്‍ജയിലാണ് താമസിക്കുന്നത്.
ഷാര്‍ജയിലെ എമിറേറ്റ്‌സ് നാഷണല്‍ സ്‌കൂളിലെ മുന്‍ വിദ്യാര്‍ത്ഥിയായിരുന്ന ജെഫേഴ്‌സണ്‍ യു കെ യിലെ കോവെന്‍ട്രി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗ്രാഫിക് ഡിസൈനില്‍ ബിരുദാനന്തര ബിരുദം നേടുന്നതിന് വേണ്ടിയാണ് യുകെയിലേക്ക് താമസം മാറിയത്. ജൂലൈ 25 ന് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബൈക്ക് അപകടത്തില്‍ പെട്ടത്.
ജെഫേഴ്‌സണ്‍ ജനിച്ചു വളര്‍ന്ന ഷാര്‍ജയില്‍ തന്നെ മൃതദേഹം സംസ്‌കരിക്കണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. 33 വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുന്ന ജസ്റ്റിന്റെ മകനാണ് ജെഫേഴ്‌സണ്‍. ഷാര്‍ജ സര്‍ക്കാരില്‍ സീനിയര്‍ അക്കൗണ്ടന്റാണ് ഇദ്ദേഹം. |