ടോക്യോ: യാത്രയ്ക്കിടെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ബ്രീട്ടിഷ് യുദ്ധവിമാനം ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യിപ്പിച്ചതായി റിപ്പോര്‍ട്ട്. യുകെ റോയല്‍ എയര്‍ഫോഴ്‌സിന്റെ എഫ്-35ബി യുദ്ധവിമാനമാണ് അടിയന്തിരമായി നിലത്തിറക്കിയതെന്നും ഇതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ ചില സര്‍വീസുകള്‍ വൈകിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സമീപകാലത്ത് ഇത് രണ്ടാം തവണയാണ് ബ്രിട്ടീഷ് എഫ്-35ബി യുദ്ധവിമാനം തകരാറിലാകുന്നത്. ജൂണ്‍ 14-ന്, യുകെയില്‍ നിന്ന് ഓസ്ട്രേലിയയിലേക്കുള്ള യാത്രക്കിടെ ഒരു എഫ്-35ബി യുദ്ധവിമാനം ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് അടിയന്തരമായി നിലത്തിറക്കിയിരുന്നു. 38 ദിവസമാണ് തിരുവനന്തപുരത്ത് എഫ്-35 നിര്‍ത്തിയിടേണ്ടി വന്നു. പിന്നീട് യുകെയുടെയും വിമാന കമ്പനിയുടെയും വിദഗ്ദരെത്തി പലതവണ പരിശ്രമിച്ചിട്ടാണ് തകരാര്‍ പരിഹരിച്ച് വിമാനം തിരികെ പോയത്. അഞ്ചാം തലമുറയില്‍പ്പെട്ട ഈ സ്റ്റെല്‍ത്ത് യുദ്ധവിമാനം യുകെയുടെ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമാണ്.