Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
UK Special
  08-08-2025
ആറു വയസുകാരി മലയാളി പെണ്‍കുട്ടിക്ക് നേരേ അയര്‍ലന്‍ഡില്‍ വംശീയാക്രമണം, സ്വകാര്യഭാഗങ്ങളില്‍ ഇടിച്ചു

ഡബ്ലിന്‍: വീടിന് മുന്നില്‍ കളിക്കുന്നതിനിടെ ആറു വയസ്സുകാരിയായ മലയാളി പെണ്‍കുട്ടിക്ക് നേരെ വംശീയാക്രമണം. അഞ്ചംഗം സംഘമാണ് . തെക്കുകിഴക്കന്‍ അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡ് സിറ്റിയില്‍ വച്ച് കുട്ടിക്കെതിരെ വംശീയാക്രമണം നടത്തിയത്. കോട്ടയം സ്വദേശികളും അയര്‍ലന്‍ഡില്‍ നഴ്‌സുമാരുമായ ദമ്പതികളുടെ മകളാണ് ആക്രമണത്തിന് ഇരയായത്. എട്ട് വര്‍ഷം മുന്‍പ് അയര്‍ലന്‍ഡിലേക്ക് കുടിയേറിയ ഇവര്‍ക്ക് അടുത്തിടെയാണ് ഐറിഷ് പൗരത്വം ലഭിച്ചത്. ഓഗസ്റ്റ് നാലിന് വൈകിട്ട് വീടിന് പുറത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെയാണ് സംഘം ചേര്‍ന്ന് ആക്രമിച്ചത്. പെണ്‍കുട്ടിയുടെ സമീപത്തേക്ക് പന്ത്രണ്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളും എട്ട്

Full Story
  08-08-2025
കാബിന്‍ ക്രൂവിനെ ഭീഷണിപ്പെടുത്തിയ യുവാവിന് തടവ് ശിക്ഷ

ഹീത്രോ: വിര്‍ജിന്‍ അറ്റ്‌ലാന്റിക് കാബിന്‍ ക്രൂവിനെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന് 15 മാസം തടവ് ശിക്ഷ വിധിച്ച് കോടതി. പാക്കിസ്ഥാന്‍ പൗരനായ സല്‍മാന്‍ ഇഫ്തിഖര്‍ (37) ആണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. 2023 ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹീത്രോയില്‍ നിന്ന് ലാഹോറിലേക്ക് വിര്‍ജിന്‍ അറ്റ്‌ലാന്റിക്കിന്റെ വിമാനത്തില്‍ ഫസ്റ്റ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്നു ലണ്ടനില്‍ ബിസിനസുകാരനായ സല്‍മാന്‍ ഇഫ്തിഖര്‍. ഓണ്‍ബോര്‍ഡ് ബാറില്‍ നിന്ന് ഐസ് സ്വയമെടുക്കുന്നതിന് കാബിന്‍ ക്രൂ വിലക്കിയതില്‍ പ്രകോപിതനായി എട്ടു മണിക്കൂര്‍ 15 മിനിറ്റ് നീണ്ട യാത്രയില്‍ ഉടനീളം പ്രശ്‌നം സൃഷ്ടിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ഒപ്പമുണ്ടായിരുന്ന ഭാര്യയും മൂന്നു

Full Story
  08-08-2025
ഗാസയില്‍ പരുക്കേറ്റ കുട്ടികള്‍ക്ക് ബ്രിട്ടനില്‍ ചികിത്സ

ലണ്ടന്‍: ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ പരുക്കേറ്റ കുട്ടികളെ ബ്രിട്ടനിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കാനുള്ള പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തില്‍ 300 കുട്ടികളെയാണ് ഇത്തരത്തില്‍ ബ്രിട്ടനില്‍ എത്തിക്കുന്നത്. മാതാപിതാക്കളില്‍ ഒരാളോടൊപ്പം ഇവരെ ബ്രിട്ടനിലെത്തിച്ച് ചികിത്സിക്കുന്നതാണ് പദ്ധതി. ഇവര്‍ക്ക് ബ്രിട്ടനിലേക്ക് യാത്രചെയ്യാനും പിന്നീട് ഇവിടെ ചികിത്സാര്‍ഥം താമസിക്കാനുമുള്ള ബയോമെട്രിക് രേഖകള്‍ ഉള്‍പ്പെടെയുള്ളവ ഹോം ഓഫിസ് നേരിട്ട് ഇടപെട്ട് ഉറപ്പുവരുത്തും.

പ്യൂര്‍ ഹോപ്' എന്ന പേരില്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഇതിനോടകംതന്നെ ചില കുട്ടികള്‍ ബ്രിട്ടനില്‍ എത്തിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ എത്രയും വേഗം

Full Story
  07-08-2025
സ്വന്തമായി രാജ്യം പ്രഖ്യാപിച്ച് ബ്രിട്ടീഷ് യുവാവ്

ലണ്ടന്‍: സ്വന്തമായി ഒരു രാജ്യം സൃഷ്ടിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും സങ്കല്‍പ്പിച്ചിട്ടുണ്ടോ? വിചിത്രമായി തോന്നാം, പക്ഷേ ഒരു 20 വയസ്സുകാരന്‍ വിചിത്രമായ ഈ ആശയം യാഥാര്‍ത്ഥ്യമാക്കി. ബ്രിട്ടനില്‍ നിന്നുള്ള ഡാനിയേല്‍ ജാക്സണ്‍ എന്ന യുവാവാണ് സ്വയം പ്രഖ്യാപിത രാജ്യത്തിന്റെ പ്രസിഡണ്ടായി സ്വയം പ്രഖ്യാപിച്ചത്. ക്രൊയേഷ്യയ്ക്കും സെര്‍ബിയയ്ക്കും ഇടയിലുള്ള ഒരു തര്‍ക്ക ഭൂമിയാണ് ഡാനിയേല്‍ ജാക്സണ്‍ സ്വന്തം രാജ്യമാക്കി മാറ്റിയത്. 'ഫ്രീ റിപ്പബ്ലിക് ഓഫ് വെര്‍ഡിസ്' (Free Republic of Verdis) എന്നറിയപ്പെടുന്ന ഈ ചെറിയ രാജ്യത്തിന് സ്വന്തമായി ഒരു പതാക, ഒരു മന്ത്രിസഭ, സ്വന്തം കറന്‍സി, ഏകദേശം 400 പൗരന്മാരുമുണ്ട്. അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ പെട്ട് ആരും

Full Story
  07-08-2025
സാറായുടെ പരസ്യങ്ങള്‍ നിരോധിച്ച് ബ്രിട്ടന്‍

ഫാഷന്‍ ലോകത്തെ പുതിയ നിര്‍വചനങ്ങളില്‍ ഒന്നായ സാറാ (Zara), പുതിയ ട്രെന്‍ഡുകള്‍ അതിവേഗം ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ എന്നും മുന്‍പന്തിയിലാണ്. എന്നാല്‍, ഈ വേഗതയ്ക്കിടയില്‍ ചിലപ്പോള്‍ അവര്‍ക്ക് പിഴവുകള്‍ പറ്റാറുണ്ട്. അത്തരത്തില്‍ ഒരു പിഴവ് ഇപ്പോഴിതാ സാറയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുകയാണ്, മാത്രമല്ല ഈ ഒരു തെറ്റ് ഇപ്പോള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിക്കഴിഞ്ഞു എന്നതും എടുത്ത് പറയേണ്ട കാര്യമാണ്. സമൂഹം ശരീരസൗന്ദര്യത്തെ എങ്ങനെയാണ് കാണുന്നത് എന്നതിനെ ചുറ്റിപ്പറ്റിയുള്ള വലിയ ചോദ്യങ്ങളാണ് ഈ വിവാദത്തിലൂടെ പിറക്കുന്നിരിക്കുന്നത്.

ബ്രിട്ടനിലെ പരസ്യങ്ങളെ നിയന്ത്രിക്കുന്ന അഡ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി (ASA)

Full Story
  07-08-2025
ഫലസ്തീന്‍ രാജ്യം അംഗീകരിച്ച് ബ്രിട്ടന്‍

ലണ്ടന്‍: 1967ലെ അതിര്‍ത്തി മാനദണ്ഡങ്ങള്‍ പ്രകാരം ഫലസ്തീന്‍ രാഷ്ട്രത്തിന് പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടണ്‍. 'കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ ഇസ്രഈലിന്റെ ഭാഗമായി അംഗീകരിക്കുന്നില്ല' എന്ന് യു.കെ പുറത്തിറക്കിയ പുതിയ മെമ്മോറാണ്ടത്തില്‍ വിശദീകരിച്ചു. 1967ലെ നയങ്ങളെ അടിസ്ഥാനമാക്കിയുള്ള ദ്വിരാഷ്ട്ര പരിഹാരത്തോട് ബ്രിട്ടണ്‍ അനുകൂലിക്കുന്നെന്നും കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെ ഇസ്രഈല്‍ കയ്യേറിയ ഫലസ്തീന്‍ പ്രദേശങ്ങളെ ഇസ്രഈലിന്റെ ഭാഗമായി അംഗീകരിക്കുന്നില്ലെന്നും ബ്രിട്ടണ്‍ പറഞ്ഞു. കിഴക്കന്‍ ജറുസലേമും ഗസയും വെസ്റ്റ് ബാങ്കും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ ഏക അധികാരത്തിന്‍ കീഴില്‍ വീണ്ടും കൊണ്ടുവരണം എന്നും മെമ്മോറാണ്ടം ആവശ്യപ്പെട്ടു. ഭരണം, സുരക്ഷ,

Full Story
  07-08-2025
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവതി അറസ്റ്റില്‍

തൃശൂര്‍: യുകെ യില്‍ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എടവിലങ്ങ് സ്വദേശികളായ മൂന്ന് പേരില്‍ നിന്ന് പണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. മൂന്ന് പേരില്‍ നിന്നായി 6.5 ലക്ഷം രൂപയാണ് എടവിലങ്ങ് കാര പുതിയ റോഡ് സ്വദേശിനിയായ സായ (29) തട്ടിയെടുത്തത്. കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സായ കൊടുങ്ങല്ലൂര്‍, മതിലകം, മാള, ഇരിങ്ങാലക്കുട, കാട്ടൂര്‍, വെള്ളിക്കുള്ളങ്ങര പൊലീസ് സ്റ്റേഷനുകളിലായി യു കെ യിലേക്ക് വിസയും ജോലിയും ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയിതിനുള്ള ഒമ്പത് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.
Full Story

  07-08-2025
യുകെയില്‍ നിക്ഷേപം നടത്താനൊരുങ്ങി കേരള കമ്പനികള്‍

കൊച്ചി: ഇന്ത്യ - യുകെ സ്വതന്ത്ര വ്യാപാര കരാറിലൂടെ ആഗോള ശ്രദ്ധയിലെത്തുന്ന ഇന്ത്യന്‍ കമ്പനികളില്‍ മൂന്നു കേരള കമ്പനികളും. കൊച്ചി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായ 2ബേസ് ടെക്‌നോളജീസ്, തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് കേന്ദ്രമായ ഡിക്യൂബ് എഐ, ആലപ്പുഴയില്‍ ആരംഭിച്ച സീറോവാട്ട് എനര്‍ജി കമ്പനികളാണു കരാറിന്റെ ഭാഗമായി യുകെയില്‍ കോടികള്‍ നിക്ഷേപിക്കുന്നത്. 3 കമ്പനികളും ചേര്‍ന്ന് ഏകദേശം 290 കോടിയോളം രൂപ നിക്ഷേപിക്കും.

ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സ്റ്റാര്‍ട്ടപ്പായ 2ബേസ് ടെക്‌നോളജീസ് ഒരുകോടി പൗണ്ടാണ് (116 കോടി രൂപ) യുകെയില്‍ നിക്ഷേപിക്കുന്നത്. 50 െൈഹ സ്‌കില്‍ഡ് ജോലികളും കമ്പനി യുകെയില്‍ പുതുതായി സൃഷ്ടിക്കും. എഐ, പ്രോഡക്ട്

Full Story
[161][162][163][164][165]
 
-->




 
Close Window