|
|
|
|
|
| ഹീത്രൂ വിമാനത്താവളത്തില്‍ കാത്തിരുന്നു വലഞ്ഞ് യാത്രക്കാര്‍: ഒരാഴ്ചയ്ക്കിടെ രണ്ടു തവണ ടണലുകള്‍ അടച്ചു |
|
ഹീത്രൂ വിമാനത്താവളത്തില്‍ യാത്രാ ദുരിതം.വിമാനത്താവളത്തിലെ ടണലുകളിലൊന്ന് അടച്ചിടേണ്ടി വന്നതിനെ തുടര്‍ന്നാണ് ഇന്നലെ യാത്രക്കാര്‍ ദുരിതത്തിലായത്. മണിക്കൂറുകള്‍ സേവനം മുടങ്ങി. ചില സാങ്കേതിക പിഴവുകളെ തുടര്‍ന്ന് ടെര്‍മിനല്‍ 2 ഉം 3 ഉം തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് ടണലുകളില്‍ ഒന്ന് അടച്ചിടേണ്ടി വന്നതിനാല്‍ ഇന്നലെ രാവിലെ യാത്രക്കാര്‍ക്ക് വലിയ കാലതാമസം അഭിമുഖീകരിക്കേണ്ടതായി വന്നു.
ഈ ടണല്‍ അടച്ചിട്ടതോടെ വിമാനത്താവളത്തിലേക്കുള്ള റോഡുകളിലും യാത്രകള്‍ തടസപ്പെട്ടു. പല യാത്രക്കാരും, വിമാനം നഷ്ടപ്പെടാതിരിക്കാനായി ലഗേജുകളും തൂക്കി ഓടുന്നത് കാണാമായിരുന്നു. മറ്റുചിലരാകട്ടെ തങ്ങളുടെ വിധിയെ പഴിക്കുകയായിരുന്നു. 'ഭൂമിയിലെ നരകത്തില്‍ പെട്ട പ്രതീതി'യാണെന്നായിരുന്നു ഒരു യാത്രക്കാരന്‍ പ്രതികരിച്ചത്. |
|
Full Story
|
|
|
|
|
|
|
| ദുബായിയില്‍ നിന്നു ലണ്ടനിലേക്ക് കാര്‍ യാത്ര; 30 ദിവസം കൊണ്ട് ലണ്ടനിലെത്തിയ മലയാളി സംഘത്തിന് വരവേല്‍പ്പ് |
|
ദുബായ് മുതല്‍ ലണ്ടന്‍ വരെ ഒരു മാസം കൊണ്ട് റോഡ് മാര്‍ഗം എത്തി അഞ്ചംഗ മലയാളി സംഘം. മലയാളീസ് എന്ന പേരിട്ട വാഹനത്തില്‍ സഞ്ചരിച്ച് പതിനൊന്ന് രാജ്യങ്ങളിലൂടെ കടന്ന് ലണ്ടനില്‍ എത്തിയ സംഘത്തിന് ലണ്ടന്‍ മലയാളികള്‍ സ്നേഹോഷ്മള വരവേല്‍പ്പ് നല്‍കി. ബ്രിട്ടന്‍ മലബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ലണ്ടന്‍ ഈസ്റ്റ് ഹാമിലെ റെസ്റ്റോറന്റിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. ദുബായ്, ഇറാന്‍, തുര്‍ക്കി, ബള്‍ഗേരിയ, റോമേനിയ, ഹങ്കറി, സ്ലോവാക്കിയ, ഓസ്ട്രിയ, സ്വിറ്റ്‌സ്വര്‍ലാന്‍ഡ്, ഫ്രാന്‍സ് എന്നി രാജ്യങ്ങള്‍ പിന്നിട്ടാണ് ഷിബിലി, ഷാഹിദ് മാണിക്കൊത്ത്, യൂനസ് ഗസല്‍, ആബിദ് ഫ്ലൈവീല്‍, മുഫീദ് എന്നിവര്‍ ലണ്ടനില്‍ എത്തിയത്. പാലക്കാട്, മലപ്പുറം, വയനാട് സ്വദേശികളായ ഇവര്‍ സ്വന്തം വാഹനത്തില്‍ ഒരു മാസക്കാലം എടുത്താണ് ലണ്ടനില്‍ |
|
Full Story
|
|
|
|
|
|
|
| 14 കോടിയുടെ വീട്, വില്‍ക്കാന്‍ വയ്യാ, സമാധാനമായി ഉറങ്ങാന്‍ വയ്യ |
ലണ്ടന്‍: സ്ഥലമോ വീടോ ഒക്കെ വാങ്ങുന്നതിന് മുമ്പ് നന്നായി ചിന്തിക്കണമെന്നും ശ്രദ്ധിക്കണമെന്നും പറയാറുണ്ട്. കാരണം, നമ്മുടെ ജീവിതത്തിലെ സമ്പാദ്യത്തിലേറെയും നല്‍കിയായിരിക്കും മിക്കവാറും പലരും വീട് വാങ്ങുന്നത്. എന്തായാലും, അതുപോലെ തങ്ങളുടെ സ്വപ്നഭവനം വാങ്ങിയവരാണ് പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ ദമ്പതികളായ ചാള്‍സും പട്രീഷ്യ ലെസ്റ്ററും. എന്നാല്‍, അവരുടെ ഈ സ്വപ്നഭവനം പിന്നീട് ഒരു പേടിസ്വപ്നമായി മാറുകയായിരുന്നു. 1971 -ലാണ്, ദമ്പതികള്‍ വെയില്‍സില്‍ വെറും 9,000 പൗണ്ടിന് (ഏകദേശം 10.5 ലക്ഷം രൂപ) ലാന്‍ഫോയിസ്റ്റ് ഹൗസ് എന്ന ഈ വീട് വാങ്ങിയത്. എന്നാല്‍, ഇപ്പോള്‍ 1.2 മില്യണ്‍ പൗണ്ട് (14 കോടിയിലധികം രൂപ) വിലമതിക്കുന്ന ഈ വസ്തു വില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ദമ്പതികളുള്ളത്. വീട് മോശമായതുകൊണ്ടല്ല |
|
Full Story
|
|
|
|
|
|
|
| ഡബ്ലിനില്‍ വീണ്ടും ഇന്ത്യന്‍ വംശജന് നേരെ ആക്രമണം |
ഡബ്ലിന്‍: ഡബ്ലിനില്‍ നിന്നും മറ്റൊരു ഇന്ത്യന്‍ വംശജന് നേരെയും വംശീയാക്രമണം നടന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ അയര്‍ലന്‍ഡില്‍ നിന്നും ഇന്ത്യന്‍ വംശജര്‍ക്ക് നേരെ നടക്കുന്ന മൂന്നാമത്തെ അക്രമണമാണ് ഇതെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ലഖ്വീര്‍ സിംഗ് എന്ന ടാക്‌സി ഡ്രൈവറെ രണ്ടുപേര്‍ ചേര്‍ന്ന് കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാര്‍ വാടകയ്ക്ക് വിളിച്ച രണ്ട് പേര്‍ യാത്രയ്ക്കിടെ ലഖ്വീര്‍ സിംഗിന്റെ തലയ്ക്ക് കുപ്പി കൊണ്ട് അടിക്കുകയായിരുന്നു. അടുത്തിടെയായി അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ വംശീയാക്രമണങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ |
|
Full Story
|
|
|
|
|
|
|
| വംശീയതയും സുരക്ഷാ പ്രശ്‌നങ്ങളും, അയര്‍ലന്‍ഡ് സുരക്ഷിതമല്ലെന്ന് ഇന്ത്യന്‍ യുവാവ് |
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ വംശീയതയും സുരക്ഷാ പ്രശ്നങ്ങളും രൂക്ഷമാകുകയാണെന്ന് ഇന്ത്യന്‍ വംശജന്‍. മികച്ച ജീവിത നിലവാരത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ അയര്‍ലന്‍ഡിനെ പ്രശംസിച്ച എനിക്കിപ്പോള്‍ മാറ്റി പറയേണ്ടിവന്നു. വംശീയതയെയും സുരക്ഷാ പ്രശ്നങ്ങളും ഇന്ന് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ്. ഇത്തരം കാര്യങ്ങളാണ് ഇപ്പോള്‍ അയര്‍ലന്‍ഡില്‍ സംഭവിക്കുന്നതെന്ന് ദക്ഷ് എന്നയാള്‍ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. ഇവിടെ എത്തിയപ്പോള്‍ ഇത് എത്ര അത്ഭുതകരമായ ഒരു രാജ്യമാണെന്ന് എപ്പോഴും എനിക്ക് തോന്നുമായിരുന്നു. അങ്ങനെയാണ് കരുതിയത്. ഇന്നിപ്പോള്‍ വിശ്വസിക്കാനാകാത്ത കാര്യങ്ങളാണ് നടക്കുന്നത്. അയര്‍ലന്‍ഡ് സുരക്ഷിതമല്ല . വീട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കാനാവില്ല. മൂന്ന് |
|
Full Story
|
|
|
|
|
|
|
| ഫ്‌ളോറിസ് കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് വിമാനം |
ലണ്ടന്‍: ബ്രിട്ടനില്‍ ആഞ്ഞടിച്ച് ഫ്‌ളോറിസ് കൊടുങ്കാറ്റ്. കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് വിമാനത്തിന്റെ ലാന്‍ഡിങ്. വൈറല്‍ ആയി വിഡിയോ.കൊടുങ്കാറ്റിന്റെ ശക്തിയില്‍ ആടിയുലഞ്ഞ വിമാനം പക്ഷേ സുരക്ഷിതമായി തന്നെ ലീഡ്‌സ് ബ്രാഡ്‌ഫോര്‍ഡ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത് വലിയ ദുരന്തം ഒഴിവാക്കി. യാത്രക്കാര്‍ക്ക് പരുക്കോ മറ്റ് അപകടങ്ങളോ ഉണ്ടോ എന്നത് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഒട്ടനവധി വിമാന സര്‍വീസുകളും റദ്ദാക്കി. ഇന്നലെ രാത്രി മുതല്‍ വീശിയടിച്ച ഫ്‌ളോറിസ് കൊടുങ്കാറ്റില്‍ ബ്രിട്ടനിലുടനീളം വലിയ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗതാഗതം തടസ്സപ്പെട്ടതും വൈദ്യുതി നിലച്ചതും ജനങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്. സ്‌കോട്ട്‌ലന്‍ഡില്‍ ഉള്‍പ്പെടെ |
|
Full Story
|
|
|
|
|
|
|
| കേംബ്രിഡ്ജ് ട്രെയിന്‍ സ്റ്റേഷന് സമീപമുള്ള മില്‍ പാര്‍ക്കില്‍ വിദേശ വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു |
|
സൗദി പൗരനായ മുഹമ്മദ് അല്‍ഗാസിം (20) ആണ് കൊല്ലപ്പെട്ടത്. കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേംബ്രിഡ്ജ് സ്വദേശിയായ ചാസ് കോറിഗനെ(21) കൊലപാതകം, ആയുധം കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ പീറ്റര്‍ബറോ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ബുധനാഴ്ച കേംബ്രിഡ്ജ് ക്രൗണ്‍ കോടതിയില്‍ വാദം കേള്‍ക്കുന്നതുവരെ ചാസിനെ പീറ്റര്‍ബറോ മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടു. ചാസിനുപുറമെ കൊലപാതകത്തിന് സഹായം ചെയ്തതായി സംശയിക്കുന്ന 50 വയസ്സുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലിഷ് ഭാഷാ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്ന സ്വകാര്യ സ്‌കൂളായ കേംബ്രിജിലെ പത്ത് ആഴ്ചത്തെ പ്ലേസ്മെന്റ് പഠനത്തിനാണ് മുഹമ്മദ് അല്‍ഗാസിം |
|
Full Story
|
|
|
|
|
|
|
| യുകെയിലുണ്ടായ കൊടുങ്കാറ്റില്‍ വന്‍നാശനഷ്ടം: വൈദ്യുതി നിലച്ചു, ഗതാഗതം താറുമാറായി: പലയിടത്തും കനത്ത മഴ |
|
മണിക്കൂറില്‍ 124 മൈല്‍ വേഗത്തില്‍ ആഞ്ഞുവീശിയ ഫ്‌ലോറിസ് കൊടുങ്കാറ്റ് വടക്കന്‍ അംഗ്ലണ്ടിലും വെയില്‍സിലും സ്‌കോട്ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും കനത്ത നാശം വിതച്ചു. ജനജീവിതം താറുമാറായി. ശക്തമായ കാറ്റില്‍ വൈദ്യുതി ലൈനുകള്‍ പൊട്ടി പലയിടത്തും വൈദ്യുതി തടസ്സം നേരിട്ടു.
റെയില്‍, വ്യോമ ,റോഡ് ഗതാഗതം താറുമാറായി. വലിയ മരങ്ങള്‍ വീണതു നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഗതാഗതം പുനരാരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ന്യൂകാസില്‍ മുതല്‍ വടക്കോട്ടേക്കുള്ള എല്ലാ റെയില്‍ സര്‍വീസുകളും ഈസ്റ്റ് കോസ്റ്റ് കമ്പനി നിര്‍ത്തിവച്ചു. സ്‌കോട്ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, വെയില്‍സ്, വടക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുകയാണ്.
ന്യൂപോര്‍ട്ട്, |
|
Full Story
|
|
|
|
| |