|
|
|
|
|
| ബോളിവുഡ് താരം കരിഷ്മയുടെ മുന്‍ ഭര്‍ത്താവിന്റെ മരണത്തില്‍ ലണ്ടന്‍ പൊലീസിന് പരാതി നല്‍കി അമ്മ |
ന്യൂഡല്‍ഹി: ബോളിവുഡ് താരം കരിഷ്മ കപൂറിന്റെ മുന്‍ഭര്‍ത്താവും സോനാ കോംസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ സഞ്ജയ് കപൂറിന്റെ മരണം അപകടമരണമോ സ്വാഭാവിക മരണമോ അല്ലെന്നും ഇക്കാര്യം വ്യക്തമാക്കുന്ന വിശ്വസനീയമായ തെളിവുകള്‍ കൈവശമുണ്ടെന്നും മാതാവ് റാണി കപൂര്‍. യുകെ അധികൃതര്‍ക്ക് അയച്ച കത്തിലാണ് അവരുടെ ആരോപണം. കൊലപാതകം, കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ, ഗൂഢാലോചന, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള കള്ളക്കളികള്‍ നടന്നിട്ടുണ്ടാകാമെന്ന് അവര്‍ ആരോപിക്കുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുപ്പതിനായിരം കോടിയുടെ വ്യവസായ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന സഞ്ജയുടെ മരണത്തിന് പിന്നാലെ, പിന്തുടര്‍ച്ച ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ |
|
Full Story
|
|
|
|
|
|
|
| നാശം വിതച്ച് ഫ്‌ളോറിസ് കൊടുങ്കാറ്റ് |
ലണ്ടന്‍: മണിക്കൂറില്‍ 80 മൈല്‍ വേഗത്തില്‍ ആഞ്ഞുവീശുന്ന ഫ്‌ലോറിസ് കൊടുങ്കാറ്റ് വടക്കന്‍ ഇംഗ്ലണ്ടിലും വെയില്‍സിലും സ്‌കോട്ട്‌ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും കനത്ത നാശം വിതച്ചു. ജനജീവിതം താറുമാറായി. റെയില്‍, വ്യോമ, റോഡ് ഗതാഗതങ്ങള്‍ പലയിടത്തും സ്തംഭിച്ചു. രാജ്യാന്തര ഫെറി സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള ജലഗതാഗത സംവിധാനങ്ങളും നിശ്ചലമായി. ഇന്ന് രാവിലെ മുതലാണ് ഫ്‌ലോറിസ് കൊടുങ്കാറ്റ് രാജ്യത്തിന്റെ വടക്കന്‍ പ്രവിശ്യകളെ കശക്കിയെറിഞ്ഞത്.
സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, വെയില്‍സ്, വടക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളിലെല്ലാം യെല്ലോ വാണിങ് നിലനില്‍ക്കുകയാണ്. കാറ്റിനൊപ്പം പലയിടത്തും കനത്ത മഴ കൂടി |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ വിദേശ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു |
കേംബ്രിജ്: കേംബ്രിജ് ട്രെയിന്‍ സ്റ്റേഷന് സമീപമുള്ള മില്‍ പാര്‍ക്കില്‍ രാജ്യാന്തര വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു. സൗദി പൗരനായ മുഹമ്മദ് അല്‍ഗാസിം (20) ആണ് കൊല്ലപ്പെട്ടത്. കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേംബ്രിജ് സ്വദേശിയായ ചാസ് കോറിഗനെ(21) കൊലപാതകം, ആയുധം കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ പീറ്റര്‍ബറോ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ബുധനാഴ്ച കേംബ്രിജ് ക്രൗണ്‍ കോടതിയില്‍ വാദം കേള്‍ക്കുന്നതുവരെ ചാസിനെ പീറ്റര്‍ബറോ മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടു. ചാസിനുപുറമെ കൊലപാതകത്തിന് സഹായം ചെയ്തതായി സംശയിക്കുന്ന 50 വയസ്സുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Full Story
|
|
|
|
|
|
|
| സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനൊരുങ്ങി ജെറമി കോര്‍ബിന്‍ |
ലണ്ടന്‍: തീവ്ര ഇടതുപക്ഷ നിലപാടുകളിലൂടെ പ്രശസ്തനായ ലേബര്‍ നേതാവാണ് ജെറമി കോര്‍ബിന്‍. ദീര്‍ഘകാലം ലേബര്‍ പാര്‍ട്ടിയെ പാര്‍ലമെന്റിലും പുറത്തും നയിച്ച കോര്‍ബിന്‍ ഒടുവില്‍ ജൂതവിരുദ്ധ നിലപാടുകളുടെയും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെയും പേരില്‍ പുറത്തായി. ഇപ്പോള്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരികയാണ് ജെറമി കോര്‍ബിന്‍. മുന്‍ ലേബര്‍ എംപി കൂടിയായ വനിതാ നേതാവ് സാറ സുല്‍ത്താനയാണ് പുതിയ ഉദ്യമത്തില്‍ കോര്‍ബിന് കൂട്ട്. ഇരുവരും ചേര്‍ന്ന് രൂപം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ച് ഇതിനോടകം ആറു ലക്ഷത്തോളം പേരാണ് 'യുവര്‍ പാര്‍ട്ടി' എന്ന വെബ്‌സൈറ്റില്‍ പേര് റജിസ്റ്റര്‍ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടീഷ് വനിതയ്ക്ക് പാരാസെയിലിങ്ങിനിടെ ലൈംഗികാതിക്രമം |
ലണ്ടന്‍: ബ്രിട്ടിഷ് വനിതയ്ക്ക് തുനീസിയയില്‍ പാരാസെയിലിങ്ങിനിടെ ലൈംഗികാതിക്രമം നേരിട്ടതായി പരാതി. മെഴ്‌സിസൈഡില്‍ നിന്നുള്ള 52 വയസ്സുകാരിയാണ് ടാന്‍ഡം പാരാസെയിലിങ് നടത്തുന്നതിനിടെ മോശം അനുഭവമുണ്ടായെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. അവധിക്കാലം ആഘോഷിക്കുന്നതിനാണ് സ്ത്രീ സുഹൃത്തിനൊപ്പം തുനീസിയയിലെത്തിയത്. സുഹൃത്തിനൊപ്പം പാരാസെയിലിങ് നടത്തുന്നതിനാണ് ഇവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നത്. ശക്തമായ കാറ്റുള്ളതിനാല്‍ ഇരുവരും ഇന്‍സ്ട്രകറുടെ കൂടെ പാരാസൈലിങ് നടത്തുന്നതായിരിക്കുമെന്ന് നല്ലതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ഇതോടെയാണ് ഇന്‍സ്ട്രകറുടെ കൂടെ പാരാസൈലിങ് നടത്താന്‍ ഇരുവരും തയാറായത്.
സുഹൃത്താണ് ആദ്യം പാരാസൈലിങ് |
|
Full Story
|
|
|
|
|
|
|
| ലണ്ടനിലെ തെരുവുകളില്‍ പാന്‍കറകള്‍, പഴി ഇന്ത്യക്കാര്‍ക്കും |
ലണ്ടന്‍: ലണ്ടനിലെ തെരുവുകളില്‍ കാണുന്ന പാന്‍ കറകള്‍ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഈ വൃത്തികേടിന് കുടിയേറ്റ സമൂഹങ്ങളെയാണ് ചിലര്‍ കുറ്റപ്പെടുത്തുന്നത്. ലണ്ടനിലെ ചവറ്റുകുട്ടകളിലും റോഡുകളിലും കാണുന്ന ചുവന്ന കറകളുടെ വീഡിയോ ഓണ്‍ലൈനില്‍ വൈറലായിട്ടുണ്ട്. റെയ്നേഴ്സ് ലെയ്ന്‍, നോര്‍ത്ത് ഹാരോ എന്നിവിടങ്ങളിലാണ് ഈ കറകള്‍ കൂടുതലായി കാണപ്പെടുന്നതെന്ന് ഹാരോ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുഡ്കയും വെറ്റില മുറുക്കാനുള്ള ഉല്‍പ്പന്നങ്ങളും വില്‍ക്കുന്ന കടകള്‍ക്കും ടേക്ക്അവേ റെസ്റ്റോറന്റുകള്‍ക്കും പുറത്ത് ഈ കറകള്‍ സാധാരണമായി മാറിയെന്ന് റെയ്നേഴ്സ് ലെയ്ന്‍ നിവാസികള്‍ പറയുന്നു.
ഇന്ത്യയിലും മറ്റ് ഉപഭൂഖണ്ഡ |
|
Full Story
|
|
|
|
|
|
|
| ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയയ്ക്കിടെ ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം |
തുര്‍ക്കിയില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ 38കാരന് ദാരുണാന്ത്യം. ബ്രിട്ടീഷ് പൗരനായ മാര്‍ട്ടിന്‍ ലാച്ച്മാന്‍ എന്ന യുവാവാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയയ്ക്കിടെ മരണപ്പെട്ടത്. ശസ്ത്രക്രിയ പുരോഗമിക്കുന്നതിനിടെ 38കാരന്റെ ആരോഗ്യ നില മോശമായതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. തുര്‍ക്കിയിലെ പ്രമുഖ ക്ലിനിക്കുകളിലൊന്നായ ഡോ. സിനിക് ക്ലിനിക്കില്‍ വച്ചാണ് 38കാരന്റെ അന്ത്യം. സംഭവത്തില്‍ തുര്‍ക്കി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
16 വര്‍ഷത്തോളം അധ്യാപകനായി ജോലി ചെയ്തിരുന്ന മാര്‍ട്ടിന്‍ ലാച്ച്മാന്‍ അടുത്ത കാലത്താണ് പ്രതിരോധ കരാര്‍ മേഖലയില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചത്. ഹെയര്‍ |
|
Full Story
|
|
|
|
|
|
|
| ഓണ്‍ലൈന്‍ സുരക്ഷ: യുകെയുടെ നീക്കത്തിനെതിരേ ഇലോണ്‍ മസ്‌ക് |
ലണ്ടന്‍: സമൂഹമാധ്യമങ്ങള്‍ക്കുമേല്‍ യുകെ ഓണ്‍ലൈന്‍ സുരക്ഷാ നിയമം കര്‍ശനമാക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുമെന്ന് ഇലോണ്‍ മസ്‌ക്. വെള്ളിയാഴ്ച എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ നിയമത്തില്‍ ചില മാറ്റങ്ങള്‍ ആവശ്യമാണെന്നും മസ്‌ക് അഭിപ്രായപ്പെട്ടു. ഈ വര്‍ഷം നടപ്പിലാക്കുന്ന ഓണ്‍ലൈന്‍ സുരക്ഷാ നിയമം, കുട്ടികളെ സംരക്ഷിക്കുന്നതിനും നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യുന്നതിനുമായി ഫേസ്ബുക്ക്, യൂട്യൂബ്, ടിക് ടോക്ക്, എക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലും പോണ്‍ വെബ്സൈറ്റുകളിലും കര്‍ശന നിയന്ത്രണങ്ങളാണ് കൊണ്ടുവരിക. എന്നാല്‍ രാഷ്ട്രീയക്കാരും അഭിപ്രായ സ്വാതന്ത്ര്യത്തിനായി വാദിക്കുന്നവരും കണ്ടന്റ് ക്രിയേറ്റര്‍മാരില്‍ ചിലരും ഈ നിയമത്തിനെതിരെ |
|
Full Story
|
|
|
|
| |