Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
നാശം വിതച്ച് ഫ്‌ളോറിസ് കൊടുങ്കാറ്റ്
reporter

ലണ്ടന്‍: മണിക്കൂറില്‍ 80 മൈല്‍ വേഗത്തില്‍ ആഞ്ഞുവീശുന്ന ഫ്‌ലോറിസ് കൊടുങ്കാറ്റ് വടക്കന്‍ ഇംഗ്ലണ്ടിലും വെയില്‍സിലും സ്‌കോട്ട്‌ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും കനത്ത നാശം വിതച്ചു. ജനജീവിതം താറുമാറായി. റെയില്‍, വ്യോമ, റോഡ് ഗതാഗതങ്ങള്‍ പലയിടത്തും സ്തംഭിച്ചു. രാജ്യാന്തര ഫെറി സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള ജലഗതാഗത സംവിധാനങ്ങളും നിശ്ചലമായി. ഇന്ന് രാവിലെ മുതലാണ് ഫ്‌ലോറിസ് കൊടുങ്കാറ്റ് രാജ്യത്തിന്റെ വടക്കന്‍ പ്രവിശ്യകളെ കശക്കിയെറിഞ്ഞത്.

സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, വെയില്‍സ്, വടക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളിലെല്ലാം യെല്ലോ വാണിങ് നിലനില്‍ക്കുകയാണ്. കാറ്റിനൊപ്പം പലയിടത്തും കനത്ത മഴ കൂടി പെയ്തതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമായി. ഗ്ലാസ്‌ഗോയില്‍നിന്നും സ്‌കോട്ടിഷ് ഐലന്‍ഡുകളിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവച്ചു. സ്‌കോട്ട്‌ലന്‍ഡിലെ പ്രധാനപ്പെട്ട പാലങ്ങളിലൂടെയുള്ള ഗതാഗതവും നിര്‍ത്തിവച്ചിരിക്കുകയാണ്. ന്യൂകാസില്‍ മുതല്‍ വടക്കോട്ടേക്കുള്ള എല്ലാ റെയില്‍ സര്‍വീസുകളും ഈസ്റ്റ് കോസ്റ്റ് കമ്പനി നിര്‍ത്തിവച്ചു.

സൗത്ത് ലാങ്ക്ഷെയര്‍, ന്യൂപോര്‍ട്ട്, സൗത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ ഒട്ടറെ സ്ഥലങ്ങളില്‍ മരം കടപുഴകി ഗതാഗതം നിലച്ചു. A-9, A-96, A-82, A-861, M-77 തുടങ്ങിയ ഹൈവേകളിലെല്ലാം ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നൂറുകണക്കിന് ലോക്കല്‍ റോഡുകളിലും മരം വീണ് ഗതാഗത തടസ്സമുണ്ടായി. എഡിന്‍ബറോ മൃഗശാലയില്‍ ഉച്ചയോടെ സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നത് നിരോധിച്ചു. സ്‌കോട്ടിഷ് ആന്‍ഡ് സതേണ്‍ ഇലക്ട്രിസിറ്റി നെറ്റ്വര്‍ക്ക് പല സ്ഥലങ്ങളിലും പവര്‍ കട്ട് ഏര്‍പ്പെടുത്തി. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ആയിരക്കണക്കിന് കുടുംബങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. രാത്രി വൈകിയും കാറ്റ് ശക്തമായി തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.

 
Other News in this category

 
 




 
Close Window