ഇരിട്ടി: പുന്നാട് സ്വദേശിനിക്ക് യുകെയിലെ വാര്‍വിക് സര്‍വകലാശാലയില്‍ രണ്ടുകോടി രൂപയുടെ റിസര്‍ച്ച് സ്‌കോളര്‍ഷിപ്പ്. പുന്നാട് നന്ദനത്തില്‍ മഞ്ജിമാ അഞ്ജനയ്ക്കാണ് പൊളിറ്റിക്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗത്തില്‍ നാലുവര്‍ഷത്തെ ഗവേഷണത്തിന് രണ്ടുകോടിയുടെ സ്‌കോളര്‍ഷിപ്പ് അനുവദിച്ചത്. ഒക്ടോബര്‍ ആദ്യം സര്‍വകലാശാലയില്‍ എത്താനാണ് നിര്‍ദേശം. യുകെ സര്‍ക്കാരിന്റെ ഇക്കണോമിക്സ് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് കൗണ്‍സിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഓരോ വര്‍ഷവും 25 ലക്ഷം രൂപ വീതം ഫീസും 20 ലക്ഷം രൂപ സ്‌റ്റൈപ്പന്‍ഡും ലഭിക്കും.
പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ മുത്തച്ഛന്റെ പ്രോത്സാഹനമാണ് ഈ വിഷയം പഠിക്കാന്‍ കാരണമെന്ന് മഞ്ജിമ പറഞ്ഞു. ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് ബിരുദവും ഹൈദരാബാദ് സര്‍വകലാശാലയില്‍നിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. തുടര്‍ന്ന് ഡല്‍ഹിയിലെ ശിവനാടാര്‍ സര്‍വകലാശാലയില്‍ അധ്യാപികയായി ജോലിചെയ്യുകയായിരുന്നു. ഇരിട്ടി കാര്‍ഷിക ഗ്രാമവികസന ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി കെ.പി. ഗോപാലകൃഷ്ണന്റെയും മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക വി. അഞ്ജനയുടെയും മകളാണ്. മാളവിക സഹോദരിയാണ്.