Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
സമരകാലത്ത് ആയിരം രോഗികള്‍ക്ക് അധികമായി ചികിത്സ ലഭ്യമാക്കി
reporter

ലണ്ടന്‍: ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ വര്‍ഷത്തെ സമര കാലത്തേക്കാള്‍ 10,000 രോഗികള്‍ക്ക് അധികമായി ഇത്തവണ ചികിത്സ നല്‍കാനായി .നേരത്തേ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകള്‍, പരിശോധനകള്‍, ചികിത്സകള്‍ എന്നിവയില്‍ 93 ശതമാനവും കൃത്യ സമയത്ത് തന്നെ നടത്തി. മൂന്നിലൊന്നില്‍ താഴെ ഡോക്ടര്‍മാര്‍ മാത്രമാണ് സമരത്തില്‍ പങ്കെടുത്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ബുധനാഴ്ച അവസാനിച്ച സമരത്തില്‍ ആയിരക്കണക്കിന് റെസിഡന്റ് ഡോക്ടര്‍മാര്‍ പങ്കെടുത്തു. മുന്‍ സമരവുമായി താരതമ്യം ചെയ്യുമ്പോള്‍ പങ്കെടുത്തവരുടെ എണ്ണത്തില്‍ 7.5 ശതമാനത്തിന്റെ കുറവുണ്ടായി എന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ വിലയിരുത്തല്‍. 77000 റെസിഡന്റ് ഡോക്ടര്‍മാര്‍ വിവിധ ആശുപത്രികളിലും കമ്യൂണിറ്റി ഹെല്‍ത്ത് സര്‍വീസുകളുമായി ജോലിക്ക് കയറിയിരുന്നു. മിക്ക രോഗികള്‍ക്കും സമയത്ത് ചികിത്സ ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

 
Other News in this category

 
 




 
Close Window