Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
ഇന്ത്യയിലെ അമ്മയ്‌ക്കൊരു മരം പദ്ധതിയുടെ ഭാഗമായി ചാള്‍സ് രാജാവ്
reporter

ലണ്ടന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടനില്‍ ചാള്‍സ് രാജാവിനെ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞു സാന്‍ഡ്രിങ്ഹാം കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ ഇന്ത്യയിലെ 'അമ്മയ്ക്കൊരു മരം' പദ്ധതിയുടെ ഭാഗമായി രാജാവിന് മോദി വൃക്ഷത്തൈയാണ് സമ്മാനമായി നല്‍കിയത്. ഇന്ത്യയില്‍ പ്രധാനമന്ത്രി മുന്നോട്ടുവച്ച ആശയമാണ് 'അമ്മയ്ക്ക് ഒരു മരം' പദ്ധതി. 'ഹരിതാഭമായ നാളെയിലേക്കുള്ള ഒരു ചുവടുവയ്പ്പ്' എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഏക് പെദ് മാ കേ നാം' പദ്ധതി ആരംഭിച്ചത്.

ഏറെ സന്തോഷത്തോടെ വൃക്ഷത്തൈ സ്വീകരിച്ച രാജാവ് ഈ ശരത്ക്കാലത്ത് മരം അമ്മയായ എലിസബത്ത് രാജ്ഞിയുടെ ഓര്‍മ്മയ്ക്കായി നട്ടുപിടിപ്പിക്കും. ചാള്‍സ് മൂന്നാമന്‍ രാജാവുമായി വളരെ നല്ല കൂടിക്കാഴ്ച നടത്തിയെന്നും സ്വതന്ത്ര വ്യാപാരക്കരാര്‍, വിഷന്‍ 2035 എന്നിവയുടെ പശ്ചാത്തലത്തില്‍ വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടെ ഇന്ത്യ- ബ്രിട്ടന്‍ ബന്ധത്തിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും നരേന്ദ്ര മോദി പറഞ്ഞു. ചര്‍ച്ചയില്‍ വിദ്യാഭ്യാസം, യോഗ, ആയുര്‍വേദം എന്നിവ ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ സംസാരിച്ചുവെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടന്‍ സന്ദര്‍ശനത്തിന് ശേഷം മോദി മാലദ്വീപിലേക്ക് പോകും. ജൂലൈ 26ന് മാലദ്വീപിന്റെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ മോദി പങ്കെടുക്കും. ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിലെ വിശിഷ്ടാതിഥിയാണ് നരേന്ദ്ര മോദി. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായി വിപുലമായ ചര്‍ച്ചകള്‍ സന്ദര്‍ശനവേളയില്‍ മോദി നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ സഹായത്തോടെ നടപ്പിലാക്കിയ നിരവധി വികസന പദ്ധതികള്‍ സന്ദര്‍ശനത്തിനിടെ മോദി ഉദ്ഘാടനം ചെയ്യും. ചൈനീസ് അനുകൂലന നിലപാടെടുക്കുന്ന മുഹമ്മദ് മുയിസുവിന്റെ ഭരണകൂടവുമായി ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തമാക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്.

 
Other News in this category

 
 




 
Close Window