Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
സാറാ ടെന്‍ഡുല്‍ക്കറുടെ പ്രണയം ലണ്ടനില്‍ ചര്‍ച്ചയാകുന്നു
reporter

ലണ്ടന്‍: ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമായുള്ള ഡേറ്റിങ് അഭ്യൂഹങ്ങള്‍ ഇടവേളയ്ക്കു ശേഷം വീണ്ടും ശക്തിയാര്‍ജിച്ചതിനു പിന്നാലെ, യുവരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'യുവികാന്‍' കാന്‍സര്‍ ധനശേഖരണ പരിപാടിയില്‍ നിന്നുള്ള സാറ തെന്‍ഡുല്‍ക്കറിന്റെ മറ്റൊരു വിഡിയോ കൂടി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ധനശേഖര പരിപാടിയുടെ ഭാഗമായി യുവരാജും സംഘവും ലണ്ടനില്‍ സംഘടിപ്പിച്ച വിരുന്നിനിടെ, മറ്റൊരു യുവതിയുമായി സംസാരിക്കുന്ന ശുഭ്മന്‍ ഗില്ലിനെ ഉറ്റുനോക്കുന്ന സാറ തെന്‍ഡുല്‍ക്കറിന്റെ ദൃശ്യമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സാറയുടെ നോട്ടത്തില്‍ ഒരു വിഭാഗം ആരാധകര്‍ 'അതൃപ്തി' കൂടി കണ്ടെത്തിയതോടെ, ഡേറ്റിങ് അഭ്യൂഹവും വീണ്ടും സജീവമായി.

നേരത്തെ, ഇതേ പരിപാടിയില്‍ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സാറ തെന്‍ഡുല്‍ക്കറിനു സമീപം ഗില്‍ നില്‍ക്കുന്ന ചിത്രവും, ഗില്ലിനെ രവീന്ദ്ര ജഡേജ ട്രോളുന്ന വിഡിയോയുമാണ് വ്യാപകമായി പ്രചരിച്ചത്. ജഡേജ ഗില്ലിനെ ട്രോളുന്നതിന്റെ കാരണം വ്യക്തമല്ലെങ്കിലും, സാറ തെന്‍ഡുല്‍ക്കറുമായുള്ള ഡേറ്റിങ് അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് ഇതെന്നായിരുന്നു ആരാധകരുടെ കണ്ടെത്തല്‍. ഇതിനിടെ സച്ചിന്റെ ഭാര്യ അഞ്ജലി തെന്‍ഡുല്‍ക്കര്‍ ഇവരെ നോക്കുന്നതും വിഡിയോയില്‍ വ്യക്തമായിരുന്നു.

യുവരാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള യുവികാന്‍ ഫൗണ്ടേഷന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിച്ച അത്താഴവിരുന്നിലെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ഡേറ്റിങ് അഭ്യൂഹം വീണ്ടും സജീവമായത്. നിലവില്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടെസ്റ്റ് ടീം അംഗങ്ങള്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ പങ്കെടുത്ത ഈ പരിപാടിക്ക്, സച്ചിന്‍ തെന്‍ഡുല്‍ക്കറും കുടുംബസമേതം എത്തിയിരുന്നു.

നേരത്തെ പ്രചരിച്ച ദൃശ്യങ്ങളില്‍ രവീന്ദ്ര ജഡേജയ്ക്കും ശുഭ്മന്‍ ഗില്ലിനുമൊപ്പം അതേ വരിയില്‍ കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത് എന്നിവരെയും കാണാം. സച്ചിനും അഞ്ജലിയും സാറയും ഇരിക്കുന്നിടത്തേക്കു നോക്കി ജഡേജ എന്തോ പറഞ്ഞ് ചിരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ജഡേജയുടെ കമന്റ് കേട്ട് രാഹുലും ചിരിക്കുമ്പോള്‍, ശുഭ്മന്‍ ഗില്‍ ചെറുചിരിയോടെ ഇവരെ നോക്കുന്നതും വ്യക്തമാണ്. ഇതിനിടെയാണ് അഞ്ജലി തെന്‍ഡുല്‍ക്കര്‍ ഇവര്‍ ഇരിക്കുന്ന ഭാഗത്തേക്ക് ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് നോട്ടം മാറ്റുന്നതും കാണാം. ഇതോടെയാണ്, ജഡേജയും സംഘവും സാറയുമായുള്ള ഡേറ്റിങ് അഭ്യൂഹങ്ങളുടെ പേരില്‍ ഗില്ലിനെ കളിയാക്കുന്നതാണ് സംഭവമെന്ന് പ്രചരിക്കാന്‍ തുടങ്ങിയത്. ഗില്ലും സാറ തെന്‍ഡുല്‍ക്കറും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ദീര്‍ഘകാലമായി വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങള്‍ ഇതിനകം പ്രചരിച്ചെങ്കിലും ഇരുവരും പരസ്യ പ്രതികരണത്തിനു തയാറായിട്ടില്ല. ഇടക്കാലത്ത് ശക്തികുറഞ്ഞ ഈ പ്രചാരണമാണ്, യുവിയുടെ വിരുന്നില്‍ പങ്കെടുത്ത ചിത്രങ്ങള്‍ സഹിതം ഇപ്പോള്‍ വീണ്ടും ശക്തമായി പ്രചരിക്കുന്നത്.


 
Other News in this category

 
 




 
Close Window