Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
UK Special
  31-08-2023
ഏറ്റവും മോശം വിമാനത്താവളം മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ട്; ഇരഅടിസ്ഥാന സൗകര്യങ്ങളുടെ അവസ്ഥ സ്ഥിതി പരിതാപകരം; നിര്‍ണായക സര്‍വേഫലം പുറത്ത്

ലണ്ടന്‍: യുകെയിലെ ഏറ്റവും മോശം എയര്‍പോര്‍ട്ട് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടാണെന്ന പുതിയ സര്‍വേഫലം . ഈ വര്‍ഷം ജൂണ്‍ വരെയുള്ള 12 മാസക്കാലയളവിലെ യാത്രാ അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് . ഈ സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരഭാഗവും മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിന് നല്‍കിയിരിക്കുന്നത് ഏറ്റവും കുറഞ്ഞ സ്‌കോര്‍. ഈ വിമാനത്താവളത്തിലെ ഇരിപ്പിട ക്രമീകരണം, ഷോപ്പുകളിലെ സാധനങ്ങളുടെ ഉയര്‍ന്ന വില, ദൈര്‍ഘ്യമേറിയ ക്യൂ, ബാഗ് ഡ്രോപ്പ്, സുരക്ഷ തുടങ്ങിയ നിരവധി കാര്യങ്ങളില്‍ ഈ വിമാനത്താവളം രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളേക്കാള്‍ പരിതാപകരമായ അവസ്ഥയിലാണെന്നാണ് ഈ സര്‍വേയില്‍ പങ്കെടുത്തവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മുന്‍നിര കണ്‍സ്യൂമര്‍ ഗ്രൂപ്പായ വിച്ച്

Full Story
  31-08-2023
മൂന്നിലൊന്ന് മോര്‍ട്ട്‌ഗേജ് അപേക്ഷകരും മാനസിക സമ്മര്‍ദത്തില്‍; ഫസ്റ്റ് ടൈം മോര്‍ട്ട്ഗേജ് ബൈയര്‍മാരില്‍ 80 ശതമാനവും ഈ അവസ്ഥയില്‍

ലണ്ടന്‍: യുകെയില്‍ മൂന്നിലൊന്ന് മോര്‍ട്ട്ഗേജ് അപേക്ഷകരും കടുത്ത മാനസിക സമ്മര്‍ദവും ഉത്കണ്ഠയും അനുഭവിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മാര്‍ക്കറ്റ് ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സ് (എംഎഫ്എസ്) നടത്തിയ പുതിയ ഗവേഷണത്തിലൂടെയാണിക്കാര്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. യുകെയിലെ 2000ത്തോളം മുതിര്‍ന്നവരെ ഉള്‍പ്പെടുത്തിയാണ് എംഎഫ്എസ് കമ്മീഷന്‍ ചെയ്ത ഈ സ്വതന്ത്ര സര്‍വേ നടത്തിയിരിക്കുന്നത്. കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ മോര്‍ട്ട്ഗേജിനായി അപേക്ഷിച്ചവരില്‍ 64 ശതമാനം പേരും ഇത് സംബന്ധിച്ച പ്രക്രിയകളില്‍ കടുത്ത മാനസിക സമ്മര്‍ദവും ഉത്കണ്ഠയും അനുഭവിച്ചുവെന്നാണീ സര്‍വേയിലൂടെ വ്യക്തമായിരിക്കുന്നത്.ഫസ്റ്റ് ടൈം മോര്‍ട്ട്ഗേജ് ബൈയര്‍മാരിലെ 80 ശതമാനം പേരാണ് ഇത്തരത്തില്‍ അപേക്ഷാ

Full Story
  31-08-2023
ഉഷ്ണതരംഗത്തിന്റെ ഭീഷണിയില്‍ യുകെ,മുന്നറിയിപ്പുമായി കാലാവസ്ഥാ പ്രവചനങ്ങള്‍

ലണ്ടന്‍: 28 ഡിഗ്രി സെല്‍ഷ്യസിലുളള ഉഷ്ണതരംഗം യുകെയില്‍ സെപ്റ്റംബറോടെ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍. അറ്റ്ലാന്റിക് ഹരിക്കെയിന്‍ ആക്ടിവിറ്റിക്ക് ശേഷമാകും ഈ മാറ്റം. മെറ്റീരിയോളജിക്കല്‍ സമ്മര്‍ അവസാനിക്കുന്നതിന് മുമ്പ് യുകെയില്‍ നിരവധി ദിവസങ്ങളില്‍ ഇത്തരത്തില്‍ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. നോര്‍ത്ത് അറ്റ്ലാന്റിക്കിലെ ഹരിക്കെയിന്‍ ആക്ടിവിറ്റിയുടെ ഫലമായി രാജ്യത്ത് ദിവസങ്ങള്‍ക്കകം മഴയും ഇടിയോട് കൂടിയ കാറ്റുകളുമുണ്ടാകുമെന്നാണ് മെറ്റ് ഓഫീസ് പ്രവചിക്കുന്നത്. ഇത്തരത്തില്‍ മഴ ശക്തമായതിന് ശേഷം ഇംഗ്ലണ്ടിന്റെ തെക്കന്‍ ഭാഗങ്ങളിലും മധ്യഭാഗങ്ങളിലും വളരെ വരണ്ട കാലാവസ്ഥകളനുഭവപ്പെടുമെന്നാണ് പ്രവചനം.

Full Story

  30-08-2023
രോഗികളെ വെട്ടിലാക്കി സമരങ്ങള്‍, അപ്പോയിന്റ്‌മെന്റുകളുടെയും ചികിത്സകളുടെയും എണ്ണം ഒരു മില്യണിലേക്ക്

ലണ്ടന്‍: ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍ അരങ്ങേറിയ വിവിധ പണിമുടക്കുകള്‍ മൂലം മാറ്റിവെച്ച അപ്പോയിന്റ്മെന്റുകളും, ട്രീറ്റ്മെന്റുകളുടെയും എണ്ണം ഒരു മില്ല്യണിലേക്ക് എത്തുന്നു. കഴിഞ്ഞ ആഴ്ച 48 മണിക്കൂര്‍ നേരത്തേക്ക് ഇംഗ്ലണ്ടില്‍ കണ്‍സള്‍ട്ടന്റുമാര്‍ പണിമുടക്കിയപ്പോള്‍ 45,000-ലേറെ അപ്പോയിന്റ്മെന്റുകളാണ് റദ്ദാക്കപ്പെട്ടത്. ഇതോടെ ഡിസംബറില്‍ എന്‍എച്ച്എസില്‍ സമരനടപടികള്‍ ആരംഭിച്ചത് മുതല്‍ മാറ്റിവെച്ച ഹോസ്പിറ്റല്‍ അപ്പോയിന്റ്മെന്റുകളുടെ എണ്ണം 885,000-ലേക്ക് ഉയര്‍ന്നു. മെന്റല്‍ ഹെല്‍ത്ത്, കമ്മ്യൂണിറ്റി ബുക്കിംഗുകളും കൂടി കണക്കാക്കിയാല്‍ ഈ എണ്ണം 944,000-ലേക്ക് എത്തും. സമരദിനങ്ങളില്‍ അപ്പോയിന്റ്മെന്റ് ഷെഡ്യൂള്‍ ചെയ്യുന്നത് നിര്‍ത്തലാക്കിയതിനാല്‍ ഇത് കണക്കുകളില്‍

Full Story
  30-08-2023
യുകെയില്‍ ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് വകയില്‍ ലഭിച്ചത് 7.8 ബില്യണ്‍ പൗണ്ട്

ലണ്ടന്‍: യുകെയില്‍ ഇന്‍ഹെറിറ്റന്‍സ് ടാക്സ് വകയില്‍ ലഭിക്കുന്ന വരുമാനത്തില്‍ ഈ വര്‍ഷം റെക്കോര്‍ഡ് വര്‍ധനവുണ്ടായെന്ന് ഈസി മണിയില്‍ നിന്നുളള പുതിയ ഡാറ്റകള്‍ വെളിപ്പെടുത്തുന്നു. വീട് വിലകള്‍ കുതിച്ചുയര്‍ന്നതാണ് ഇതിന് പ്രധാന കാരണമെന്നും എടുത്ത് കാട്ടപ്പെടുന്നു. 325,000 പൗണ്ടിന് മുകളില്‍ മൂല്യം വരുന്ന വസ്തുവകകള്‍ വരും തലമുറകളിലേക്ക് ഒരു വ്യക്തിയുടെ മരണശേഷം കൈമാറ്റം ചെയ്യുമ്പോള്‍ അടക്കേണ്ടുന്ന നികുതിയാണ് ഇന്‍ഹെറിറ്റന്‍സ് ടാക്സ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഈ ലെവിയിലൂടെ മൊത്തം സമ്പാദിക്കപ്പെട്ട തുക 7.8 ബില്യണ്‍ പൗണ്ടാണെന്ന് പുതിയ കണക്കുകള്‍ സ്ഥിരീകരിക്കുന്നു. 12 മാസങ്ങള്‍ക്ക് മുമ്പ് ഇത്തരത്തില്‍ ലഭിച്ച വരുമാനത്തേക്കാള്‍ 10 ശതമാനം കൂടുതലാണിത്. ഈ

Full Story
  30-08-2023
ലണ്ടനിലെ എല്ലാ ബറോകളിലും അള്‍ട്രാ ലോ എമിഷന്‍ സോണ്‍, മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ 12.50 പൗണ്ട് പിഴ

ലണ്ടന്‍: ലണ്ടനില്‍ വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന വിഷപ്പുകയും മാലിന്യങ്ങളും നിയന്ത്രിക്കുന്നതിനുള്ള പദ്ധതിയായ ദി അള്‍ട്രാ ലോ എമിഷന്‍ സോണ്‍ (ഉലെസ്) ലണ്ടന്റെ എല്ലാ ബറോകളിലേക്കും വ്യാപിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഉലെസ് വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതി ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങളും തിരികൊളുത്തിയതിനിടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിരിക്കുന്നത്. ഉലെസ് മുന്നോട്ട് വച്ചിരിക്കുന്ന എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങളെല്ലാം ഇത്തരം സോണുകല്‍ലൂടെ സഞ്ചരിക്കുമ്പോള്‍ പ്രതിദിനം 12.50 പൗണ്ട് ചാര്‍ജായി നല്‍കേണ്ടി വരും. പഴയ വാഹനങ്ങള്‍ മാറ്റി വാങ്ങുന്നതിനായി ലണ്ടന്‍കാര്‍ക്ക് 160 മില്യണ്‍ പൗണ്ടിന്റെ സ്‌ക്രാപ്പേജ് സ്‌കീം ലഭ്യമാണ്. ഇത്

Full Story
  30-08-2023
യുകെയില്‍ എയര്‍ട്രാഫിക് കണ്‍ട്രോളിലെ തടസം തുടരുന്നു, വിമാനങ്ങള്‍ വൈകുന്നു

ലണ്ടന്‍: യുകെയില്‍ എയര്‍ട്രാഫിക്ക് കണ്‍ട്രോളിലുണ്ടാകുന്ന തടസ്സങ്ങള്‍ മൂലം വിമാനങ്ങള്‍ വൈകുന്നതേറുന്നുവെന്നും തല്‍ഫലമായി ആയിരക്കണക്കിന് യാത്രക്കാര്‍ ദുരിതത്തിലാകുന്നത് പതിവാകുന്നുവെന്നുമുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.തങ്ങളുടെ സിസ്റ്റങ്ങളിലെ ഫ്ലൈറ്റ് പ്ലാന്‍ വേണ്ട വിധം പ്രൊസസ് ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച നിരവധി വിമാനങ്ങള്‍ വൈകാന്‍ കാരണമായെന്നും അതിനാല്‍ യുകെയിലേക്ക് വരാനൊരുങ്ങിയ ആയിരക്കണക്കിന് യാത്രക്കാര്‍ വിവിധ വിദേശ എയര്‍പോര്‍ട്ടുകളില്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നുവെന്നുമാണ് ട്രാഫിക് കണ്‍ട്രോള്‍ ബോസുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തല്‍ഫലമായി യുകെയിലേക്ക് വരാന്‍ പകരം

Full Story
  30-08-2023
എന്‍എച്ച്എസ് കാന്‍സര്‍ രോഗികള്‍ക്കായി പുതിയ ഇഞ്ചക്ഷന്‍ വരുന്നു, ഏഴു മിനിറ്റില്‍ എടുക്കാവുന്ന ജാബുകള്‍

ലണ്ടന്‍: കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസകരമാകുന്ന നീക്കവുമായി എന്‍എച്ച്എസ് രംഗത്തെത്തുന്നു. ഇത് പ്രകാരം കാന്‍സര്‍ ജാബുകള്‍ വിപുലമായ തോതില്‍ നല്‍കുന്ന ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ നീക്കവുമായാണ് എന്‍എച്ച്എസ് മുന്നോട്ട് വരാന്‍ പോകുന്നത്. കാന്‍സര്‍ ട്രീറ്റ്മെന്റ് സമയം 75 ശതമാനം വെട്ടിക്കുറക്കാന്‍ ഉതകുന്ന ചുവട് വയ്പാണിത്. കാന്‍സര്‍ രോഗികള്‍ക്കുള്ള ഡ്രഗ് ട്രീറ്റ്മെന്റ് സമയത്തില്‍ വന്‍ വെട്ടിക്കുറവാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. വെറും ഏഴ് മിനുറ്റ് മാത്രം മതിയാകുന്ന ആന്റി-കാന്‍സര്‍ ഇന്‍ജെക്ഷനാണ് ഇതിലൂടെ എന്‍എച്ച്എസ് രോഗികള്‍ക്ക് നല്‍കാന്‍ പോകുന്നത്. പുതിയ നീക്കത്തിന് മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്സ്

Full Story
[175][176][177][178][179]
 
-->




 
Close Window