Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് യുകെയിലേക്കുള്ള വിലക്ക് നീക്കി
reporter

കറാച്ചി: പാകിസ്ഥാന്‍ വിമാനക്കമ്പനികള്‍ക്കുള്ള അഞ്ച് വര്‍ഷത്തെ വിലക്ക് നീക്കി യുകെ. വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങളില്‍ പുരോ?ഗതി ഉണ്ടായെന്ന് ബ്രിട്ടന് ബോധ്യം വന്നതിന് പിന്നാലെയാണ് വിലക്ക് പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ട്. യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ പാകിസ്ഥാന്‍ വിമാനക്കമ്പനികള്‍ക്ക് അപേക്ഷ നല്‍കാന്‍ യുകെ അനുമതി നല്‍കിയിട്ടുണ്ട്. പാകിസ്ഥാനിലെ പൈലറ്റുമാരില്‍ ഏകദേശം മൂന്നിലൊന്ന് പേരും വ്യാജമായി ലൈസന്‍സ് നേടിയെന്ന വെളിപ്പെടുത്തലിന് തൊട്ടുപിന്നാലെയാണ് 2020-ല്‍ പാകിസ്ഥാന്‍ വിമാനക്കമ്പനികളുടെ സര്‍വ്വീസ് യുകെ വിലക്കിയത്. നിലവില്‍, വ്യോമ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ക്ക് വ്യാപകമായ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്നാണ് ബ്രിട്ടന്‍ പുതിയ പ്രഖ്യാപനം നടത്തിയത്.

ഈ വര്‍ഷം ആദ്യം, യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി പാകിസ്ഥാന്‍ വിമാനക്കമ്പനികള്‍ക്ക് മേലുള്ള വിലക്ക് നീക്കിയിരുന്നു. യൂറോപ്പിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ പാകിസ്ഥാനെ അനുവദിച്ചു. അന്നത്തെ പാകിസ്ഥാന്‍ വ്യോമയാന മന്ത്രി ഗുലാം സര്‍വര്‍ ഖാന്‍ വ്യാജ രേഖകള്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. 2020 മെയ് മാസത്തില്‍ പാകിസ്ഥാന്റെ സാമ്പത്തിക കേന്ദ്രമായ കറാച്ചി നഗരത്തിലേക്ക് വിമാനം ഇടിച്ചുകയറി 97 പേരുടെ മരണത്തിന് കാരണമായ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) അപകടത്തിന് ശേഷമാണ് ഈ അഴിമതി പുറത്തുവന്നത്. പിഐഎയ്ക്ക് ഈ നിരോധനംകൊണ്ട് വലിയ നഷ്ടം ഉണ്ടായിട്ടുണ്ട്. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബര്‍മിംഗ്ഹാം എന്നിവയുള്‍പ്പെടെ യുകെ റൂട്ടുകള്‍ പിഐഎയ്ക്ക് ഏറ്റവും ലാഭകരമായിരുന്നു. നിരോധനം മൂലം ഏകദേശം 144 മില്യണ്‍ ഡോളര്‍ ആണ് വരുമാനനഷ്ടം എന്നാണ് റിപ്പോര്‍ട്ട്.

 
Other News in this category

 
 




 
Close Window