Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
UK Special
  21-07-2025
കൂട്ടക്കൊലയ്ക്ക് തയാറെടുക്കുന്ന ഒറ്റയാന്‍മാരെ മുന്‍കൂട്ടി കണ്ടെത്തുമെന്ന് യുകെ സര്‍ക്കാര്‍

ലണ്ടന്‍: കൂട്ടക്കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്നവരെ മുന്‍കൂട്ടി തിരിച്ചറിയാനും പിടികൂടാനും നിയമപാലകര്‍ക്ക് സൗകര്യം ലഭിക്കുംവിധം പുതിയ നിയമനിര്‍മ്മാണത്തിന് യുകെ തയ്യാറെടുക്കുന്നു. ഭീകരവാദത്തെ ഗൗരവമായി കാണുന്നതുപോലെ കൂട്ടക്കൊല നടത്താന്‍ പദ്ധതിയിടുന്നതിനെയും കാണും. സൗത്ത്‌പോര്‍ട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. യൂറോപ്പ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ പൊതുസ്ഥലങ്ങളിലും മാളുകളിലും സ്‌കൂളുകളിലുമെല്ലാം അക്രമികള്‍ കൂട്ടക്കൊല നടത്തുന്നത് സാധാരണമായി മാറിയിരിക്കുകയാണ്. ശക്തമായ തോക്ക് നിയമങ്ങളുള്ളതിനാല്‍ യുകെയില്‍ ഇത്തരം ആക്രമണങ്ങള്‍ അപൂര്‍വ്വമാണ്. വ്യക്തികള്‍ തനിയെ തീരുമാനമെടുത്ത് നടപ്പാക്കുന്ന ആക്രമണങ്ങളാകയാല്‍ പലപ്പോഴും ഇവയെ

Full Story
  21-07-2025
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ബ്രിട്ടീഷ് മലയാളി അറസ്റ്റില്‍

കൊച്ചി: പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ബ്രിട്ടീഷ് മലയാളി അറസ്റ്റില്‍. ചങ്ങനാശ്ശേരി സ്വദേശി ലക്സണ്‍ അഗസ്റ്റിന്‍ (45) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം എറണാകുളം പനമ്പള്ളിനഗര്‍ സ്വദേശി നല്‍കിയ പരാതിയില്‍ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് ഒന്‍പത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നായി 22 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ബ്രിട്ടണില്‍ ഇയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം പോളണ്ടിലേക്ക് തൊഴില്‍ റിക്രൂട്ട്മെന്റ് നടത്തുന്നുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

ഏറ്റുമാനൂര്‍ കെഎസ്ഇബിയില്‍ അസി. എന്‍ജിനിയറായി ജോലി ചെയ്യുന്നതിനിടെയാണ് ലക്സണ്‍ യൂറോപ്പിലേക്ക് കുടിയേറിയത്. 2017ല്‍ ബ്രിട്ടീഷ്

Full Story
  20-07-2025
ഒക്ടോബറിലെ ഹാഫ് ടൈം ഹോളിഡേ രണ്ടാഴ്ചയായി നീട്ടാന്‍ ആലോചന

ജൂലൈ പകുതിയോടെ ആരംഭിച്ച് സെപ്റ്റംബര്‍ ആദ്യം അവസാനിക്കുന്നതാണ് യുകെയിലെ ഹോളിഡേ സീസണ്‍. അതുകൊണ്ടുതന്നെ ജൂലൈ- ഓഗസ്റ്റ് മാസത്തിലെ അവധിക്കാലത്തെ ചെലവും തിരക്കും വളരെയധികമാണ്. വിമാന ടിക്കറ്റ് നിരക്ക് കൊള്ളയാണ് ഈ സമയത്ത്. ഇതിനൊക്കെ പരിഹാരവുമായി യുകെ പ്രധാന ഹോളിഡേയ്ക്ക് പുറമെ രണ്ടാഴ്ച്ച നീളുന്ന മറ്റൊരു ഹോളിഡേ കൂടി നിര്‍ദേശിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇതനുസരിച്ച് ഒക്ടോബര്‍ അവസാന വാരത്തെ ഹാഫ് ടേം ഹോളിഡേ രണ്ടാഴ്ച്ചയായി നീട്ടും. അത്യാവശ്യക്കാര്‍ക്ക് ഈ സമയത്ത് നാട്ടില്‍ പോയി വരാനും സാധിക്കും. എന്നാല്‍ ചെലവ് കുറഞ്ഞ ഒഴിവുകാല യാത്രകള്‍ സാധ്യമാക്കുക എന്ന ഉദ്ദേശത്തോടെ ആവിഷ്‌കരിക്കുന്ന ഈ പദ്ധതിക്കെതിരെ കടുത്ത വിമര്‍ശനവും ഉയരുന്നുണ്ട്. ഇത് അധ്യാപകരുടെ ജോലി കുറയ്ക്കുകയും

Full Story
  20-07-2025
യുകെയില്‍ വെള്ളപ്പൊക്കത്തിനും മഴയ്ക്കും സാധ്യത

ലണ്ടന്‍: യുകെയില്‍ മഴയും വെള്ളപ്പൊക്ക മുന്നറിയിപ്പും. ഇടിമിന്നലോട് കൂടി ശക്തമായ മഴയ്ക്ക് സാധ്യത കല്‍പ്പിച്ച് ലണ്ടനിലും, സൗത്ത്ഈസ്റ്റ് ഇംഗ്ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങള്‍ക്കുമായി ആംബര്‍ അലേര്‍ട്ട് മെറ്റ് ഓഫീസ് പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിലെ മറ്റ് ഭാഗങ്ങള്‍ക്കായി മഞ്ഞ ജാഗ്രതയാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും, യാത്രാ തടസ്സങ്ങള്‍ക്കും, പവര്‍കട്ടിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

സ്‌കോട്ട്ലണ്ടില്‍ വൈകുന്നേരം 4 മുതല്‍ ഞായറാഴ്ച ഉച്ച വരെ മഞ്ഞ മഴ മുന്നറിയിപ്പാണുള്ളത്. ഇന്നത്തെ ആംബര്‍ മുന്നറിയിപ്പ് ഹാംപ്ഷയര്‍ മുതല്‍ കെന്റിലും, കേംബ്രിഡ്ജിലും ഉള്‍പ്പെടെ

Full Story
  20-07-2025
യുകെയില്‍ ജലപ്രതിസന്ധി രൂക്ഷം, ജല പരിഷ്‌കാരത്തിനൊരുങ്ങി സര്‍ക്കാര്‍

ലണ്ടന്‍: കാലാവസ്ഥയിലെ മാറ്റങ്ങള്‍ ജല പ്രതിസന്ധി രൂക്ഷമാക്കുന്ന സാഹചര്യത്തില്‍ യുകെ ജല പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കും. തേംസ് വാട്ടര്‍ പ്രതിസന്ധിയിലായതിനാല്‍, തിങ്കളാഴ്ച ബ്രിട്ടന്‍ തങ്ങളുടെ തകര്‍ന്ന ജലവിതരണ മേഖല പരിഹരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദേശസാല്‍ക്കരണം ഒഴിവാക്കാന്‍ നിയന്ത്രണങ്ങള്‍ പുനഃക്രമീകരിക്കേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ജലവിതരണ കമ്പനി കഴിഞ്ഞ 18 മാസമായി നിലനില്‍പ്പിനായി പോരാടുകയാണ്. പരാജയപ്പെട്ടാല്‍, സര്‍ക്കാര്‍ ഇടപെടേണ്ടിവരും, ഇതിനകം തന്നെ തകര്‍ന്ന പൊതു ധനകാര്യത്തില്‍ കോടിക്കണക്കിന് പൗണ്ട് കൂട്ടിച്ചേര്‍ക്കും. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും സ്വകാര്യവല്‍ക്കരിക്കപ്പെട്ട ജല

Full Story
  20-07-2025
എഫ്-35 വിമാനം കേരളത്തില്‍ കുടുങ്ങാന്‍ കാരണം ഇന്ത്യ കൊടുത്ത പണിയോ

ലണ്ടന്‍: അമേരിക്കന്‍ നിര്‍മ്മിത ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ്-35 കേരളത്തില്‍ കുടുങ്ങിക്കിടക്കുവാന്‍ തുടങ്ങിയിട്ട് ഒരുമാസം തികയാന്‍ പോകവെ ഈ സംഭവം എഫ്-35ന്റെ കച്ചവടം തന്നെ പൂട്ടിക്കുന്ന അവസ്ഥയിലേക്ക് വളരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഏകദേശം ആയിരം കോടി രൂപയാണ് ഒരു എഫ്-35ന്റെ വില. ബ്രിട്ടണ്‍, ഇസ്രയേല്‍ തുടങ്ങി ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രമാണ് ഈ പുതിയ തലമുറ വിമാനം ഇതുവരെ അമേരിക്ക നല്‍കിയിരിക്കുന്നത്. മറ്റു രാജ്യങ്ങള്‍, ഈ വിമാനത്തിനായി ക്യു നില്‍ക്കുന്ന ഘട്ടത്തിലാണ് അപ്രതീക്ഷിത തിരിച്ചടിയായി കേരളത്തില്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യമുണ്ടായിരിക്കുന്നത്. ഇന്ധനം കുറവായതിനാലാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനതാവളത്തില്‍ ഇറക്കിയതെന്ന് പറയുന്ന ബ്രിട്ടീഷ്

Full Story
  20-07-2025
വിര്‍ജിന്‍ ക്വീന്‍ എലിസബത്തിന്റെ ജീവിതം വീണ്ടും ചര്‍ച്ചയാകുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ വിവാഹം കഴിക്കാത്ത ഒരേയൊരു രാജ്ഞിയാണ് ഹെന്റി എട്ടാമന്റെ മകളായ എലിസബത്ത് (1). അവരുടെ അവിവാഹിത ജീവിതത്തിന് പിന്നില്‍ രാഷ്ട്രീയവും വ്യക്തിപരവുമായ നിരവധി കാരണങ്ങള്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്. 450 വര്‍ഷങ്ങള്‍ക്ക് മുമ്പ് കെനില്‍വര്‍ത്തിലേക്ക് എലിസബത്ത് നടത്തിയ അവസാന സന്ദര്‍ശനവും അവിടെ നടന്ന സംഭവങ്ങളും, ഒരു പുതിയ ആര്‍ട്ട് ഇന്‍സ്റ്റാളേഷനിലൂടെ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.



റോബര്‍ട്ട് ഡഡ്ലിയും കെനില്‍വര്‍ത്ത് പ്രണയനാടകവും

1575 ജൂലൈയില്‍, 41 വയസ്സുകാരിയായ എലിസബത്ത് രാജ്ഞി കെനില്‍വര്‍ത്ത് കാസിലില്‍ എത്തി. ഇത് അവരുടെ ഏറ്റവും

Full Story
  19-07-2025
യുകെയിലും പിപിഇ കിറ്റ് തിരിമറി: ആശുപത്രിക്കു നല്‍കിയ കിറ്റുകള്‍ ഡോക്ടറും ഭര്‍ത്താവും ചേര്‍ന്നു മറിച്ചു വിറ്റു
പി പി ഇ കിറ്റുകള്‍ മോഷ്ടിച്ച് മറിച്ചു വിറ്റ കേസില്‍ ഒരു ഡോക്ടര്‍ക്കും ഭര്‍ത്താവിനും 10 മാസത്തെ ജയില്‍ ശിക്ഷ കോടതി വിധിച്ചു. 2020 ഒക്ടോബര്‍ 7 ന് എന്‍ എച്ച് എസ്സിലെ ഉപയോഗത്തിനായി കൊണ്ടുവന്ന പി പി ഇ കിറ്റുകള്‍ മറിച്ചു വിറ്റതായി അത്തിത്ത ഷെയ്ഖും ഒമര്‍ ഷെയ്ഖും കോടതിയില്‍ സമ്മതിച്ചു. ഇത് വിറ്റ് ഏകദേശം 8000 പൗണ്ടോളം ഇവര്‍ സമ്പാദിച്ചതായും കോടതി കണ്ടെത്തി. ഫേസ് മാസ്‌ക്കുകള്‍, കൈയ്യുറകള്‍, വൈപ്പുകള്‍ എന്നിവ ഇ ബേ വഴിയായിരുന്നു ഇവര്‍ മറിച്ചു വിറ്റത്. ആ സമയത്ത് ഇത്തരത്തിലുള്ള സുരക്ഷോപകരണങ്ങള്‍ക്ക് ആശുപത്രി വലിയ ക്ഷാമം നേരിടുകയുമായിരുന്നു.
2020 ജൂലൈയില്‍, പി പി ഇ കിറ്റുകള്‍ മോഷ്ടിച്ച് മറിച്ചു വിറ്റതുമായി ബന്ധപ്പെട്ട സംശയത്തില്‍ എന്‍ എച്ച് എസ് കൗണ്ടര്‍ ഫ്രോഡ് സര്‍വ്വീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഈ
Full Story
[174][175][176][177][178]
 
-->




 
Close Window