Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
 
 
UK Special
  Add your Comment comment
ജോട്ടയുടെ മടക്കത്തില്‍ കണ്ണീരുമായി യൂറോപ്പ്
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെയും യൂറോപ്പിലെയും ഫുട്‌ബോള്‍ പ്രേമികളെ ഒന്നാകെ കണ്ണീരിലാഴ്ത്തിയാണ് ജോട്ടയുടെ മടക്കം. രണ്ടാഴ്ച മുന്‍പ് വിജയഗോളിലൂടെ പോര്‍ച്ചുഗലിനെ യുവേഫ നേഷന്‍ലീഗില്‍ ചാംപ്യന്മാരാക്കിയതിന്റെ ആഘോഷത്തിലായിരുന്നു പോര്‍ച്ചുഗലിന്റെയും ലിവര്‍പൂളിന്റെയും ഫോര്‍വേഡായ ഡിയോഗോ ജോട്ട. ഇതിനിടെ തന്റെ ദീര്‍ഘകാല പ്രണയിനിയായ റൂത്ത് കാര്‍ഡോസയുമായുള്ള വിവാഹവും നടത്തി. കേവലം 11 ദിവസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ഈ ബന്ധത്തില്‍ ഇവര്‍ക്ക് മൂന്നു കുട്ടികളുമുണ്ട്. വിവാഹത്തിന്റെയും നേഷന്‍സ് ലീഗ് വിജയത്തിന്റെയും ആഘോഷങ്ങള്‍ പൂര്‍ത്തിയാക്കി സഹോദരന്‍ ആന്‍ഡ്രേ സില്‍വയ്‌ക്കൊപ്പം സ്വന്തം ലംബോര്‍ഗിനിയില്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങുന്നതിനിടെയാണ് റോഡ് അപകടത്തില്‍ ഇരുവരും മരണപ്പെട്ടത്. കേവലം 28 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ ലഭിച്ച മരണത്തിന്റെ ചുവപ്പു കാര്‍ഡ്.

സ്പാനിഷ് പ്രോവിന്‍സ് സമോറയില്‍ വച്ചായിരുന്നു അപകടം. ഇരുവരുടെയും സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച പോര്‍ച്ചുഗലില്‍ നടക്കും. പോര്‍ച്ചുഗലിലെ രണ്ടാം നിര ക്ലബ്ബുകളിലൊന്നിലെ താരമാണ് ജോട്ടയുടെ സഹോദരന്‍ ആന്‍ഡ്രേ. ലിവര്‍പൂളിനുവേണ്ടി 182 മല്‍സരങ്ങളില്‍ 65 ഗോളുകള്‍ നേടിയിട്ടുള്ള താരമാണ് ജോട്ട. എഫ്.എ. കപ്പിലും ലീഗ് കപ്പിലും കഴിഞ്ഞ സീസണിലെ പ്രീമിയര്‍ ലീഗ് വിജയത്തിനുമെല്ലാം ലിവര്‍പൂളിന് കരുത്തായി നിന്ന താരമാണ് മുന്നേറ്റനിരയിലെ ഈ വിശ്വസ്തന്‍. പോര്‍ച്ചുഗലിനു വേണ്ടി 49 രാജ്യാന്തര മല്‍സരങ്ങള്‍ കളിച്ച് 14 ഗോളുകള്‍ നേടി. രണ്ടാഴ്ച മുന്‍പ് തങ്ങള്‍ക്കൊപ്പം പോര്‍ച്ചുഗലിനെ യുവേഫ നേഷന്‍സ് ലീഗില്‍ ചാംപ്യന്മാരാക്കിയ പ്രിയ കൂട്ടുകാരനെ നഷ്ടമായത് വിശ്വസിക്കാനാവാതെ വിതുമ്പുകയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള സഹതാരങ്ങളും ആരാധകരും.

 
Other News in this category

 
 




 
Close Window