Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
 
 
UK Special
  Add your Comment comment
ഉപകരണങ്ങളും വിദഗ്ധസംഘവും ഉടന്‍ എത്തും, എഫ് 35 ഹാങ്ങറിലേക്ക് മാറ്റും, പിന്തുണയ്ക്ക് നന്ദി അറിയിച്ച് ബ്രിട്ടന്‍
reporter

തിരുവനന്തപുരം: യന്ത്രത്തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35-ന്റെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുന്നു. പതിനൊന്നാം നാളും വിമാനം റണ്‍വേയില്‍ തന്നെയാണ്. യുകെയില്‍നിന്നുള്ള വിദഗ്ധ സംഘം എത്തിയാലുടന്‍ വിമാനം ഹാങ്ങറിലേക്ക് മാറ്റുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വക്താവ് അറിയിച്ചു. വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കാതിരിക്കാതിരിക്കാന്‍ എഫ് 35 ഹാങ്ങറിലേക്ക് മാറ്റും. പ്രത്യേക ഉപകരണങ്ങളും യുകെ എഞ്ചിനീയര്‍മാരുടെ സംഘവും എത്തിയാല്‍ ഉടന്‍ വിമാനം ഹാങ്ങറിലേക്ക് മാറ്റും, ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വക്താവ് അറിയിച്ചു. ഇന്ത്യന്‍ അധികാരികളുടെ ഭാഗത്തുനിന്നുള്ള തുടര്‍ച്ചയായ പിന്തുണയ്ക്ക് യുകെ നന്ദി അറിയിക്കുകയും ചെയ്തു. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ആഴമേറിയ ബന്ധം ഇതിലൂടെ കൂടുതല്‍ തെളിയിക്കുന്നുവെന്നും ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വക്താവ് അറിയിച്ചു.

കഴിഞ്ഞ പതിനൊന്നു ദിവസമായി വിമാനത്താവളത്തില്‍ തുറസായ സ്ഥലത്താണ് എഫ് 35 തുടരുന്നത്. വിമാനത്തിന്റെ കേടുപാട് പരിഹരിക്കാന്‍ ബ്രിട്ടീഷ്-അമേരിക്കന്‍ സാങ്കേതികവിദഗ്ദ്ധരുടെ 30 അംഗസംഘം എത്തുന്നുണ്ട്. ഇവര്‍ക്കും വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എയര്‍ ലിഫ്റ്റിങ് വേണ്ടിവരുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് കേടുപാടുപറ്റിയതായാണ് നിലവിലെ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് പരിഹരിക്കുക എന്നത് ശ്രമകരമെന്നാണ് വിവരം. ഹൈഡ്രോളിക് സംവിധാനം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്താതെ വിമാനം തിരിച്ചുപറക്കുന്നത് സുരക്ഷിതമല്ല. ഇനിയും കൂടുതല്‍ ദിവസം വിമാനത്താവളത്തില്‍ എഫ് 35 തുടരുകയാണെങ്കില്‍ വിമാനത്താവളം ഉപയോഗിച്ച വാടക ബ്രിട്ടീഷ് അധികൃതര്‍ നല്‍കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അറബിക്കടലില്‍ സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ്-35, ജൂണ്‍ 14-ന് രാത്രി 9.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. ഇന്ധനക്കുറവിനെത്തുടര്‍ന്നാണ് ഇറക്കിയതെന്നായിരുന്നു ആദ്യഘട്ടത്തില്‍ പറഞ്ഞത്. പ്രതിരോധ വകുപ്പിന്റെ നടപടികള്‍ക്ക് ശേഷം ഇന്ധനം നിറച്ച് വിമാനം തിരിച്ചുപറക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, തിരിച്ചിറക്കിയതിന് പിന്നാലെ വിമാനത്തിന് സാങ്കേതിക തകരാര്‍ കണ്ടെത്തുകയായിരുന്നു. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് കേടുപാടുപറ്റിയതായി പരിശോധനയില്‍ തെളിഞ്ഞു.

110 ദശലക്ഷം ഡോളര്‍ വിലവരുന്ന എഫ് 35 ഫൈറ്റര്‍ ജെറ്റാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ തുറസ്സായ ഇടത്ത് വെയിലും മഴയുമേറ്റ് കിടക്കുന്നത്. കണ്‍വെട്ടത്തുനിന്ന് മാറാതെ ബ്രിട്ടീഷുകാരായ പൈലറ്റുമാരും ഇരിപ്പുറപ്പിച്ചിട്ടുണ്ട്. മഴ കനക്കുന്നതുകൊണ്ട് വിമാനത്തെ ഹാങ്ങര്‍ യൂണിറ്റിലേക്ക് മാറ്റാമെന്ന് ഇന്ത്യന്‍ വ്യോമസേന നിര്‍ദേശിച്ചെങ്കിലും അതുവേണ്ടെന്ന നിലപാടിലാണ് യുകെ. അത്യാധുനിക സൈനികവിമാനമായ എഫ് 35 മറ്റൊരു രാജ്യത്തിന്റെ അധീനതയിലുള്ള അറ്റകുറ്റപ്പണി കേന്ദ്രത്തിലേക്ക് മാറ്റേണ്ടതില്ലെന്നാണ് ബ്രിട്ടീഷ് സംഘത്തിന്റെ തീരുമാനം.

 
Other News in this category

 
 




 
Close Window