Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
UK Special
  19-06-2025
യുകെയില്‍ രണ്ടു മണിക്കൂര്‍ കാര്‍ പാര്‍ക്കിങ്ങിന് ഇന്ത്യന്‍ വംശജയ്ക്ക് നഷ്ടമായത് 5.30 ലക്ഷം

ലണ്ടന്‍: ഒരു കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ രണ്ട് മണിക്കൂര്‍ കാര്‍ പാര്‍ക്ക് ചെയ്തതിന് ഇന്ത്യന്‍ വംശജയായ യുകെ പൗരനില്‍ നിന്നും ഈടാക്കിയത് 4,586 പൗണ്ട്. അതായത് ഇന്ത്യന്‍ രൂപയില്‍ 5.36 ലക്ഷം രൂപ. യുകെയിലെ സ്ലോയിലെ ഒരു ഷോപ്പിംഗ് സെന്ററിന്റെ കാര്‍ പാര്‍ക്കില്‍ വെറും രണ്ട് മണിക്കൂര്‍ കാര്‍ പാര്‍ക്ക് ചെയ്തതിനാണ് ഞെട്ടിപ്പിക്കുന്ന ഈ തുക യുവതിയില്‍ നിന്നും ഈടാക്കിയത്. പാര്‍ക്കിംഗ് ഏരിയയിലെ ചാര്‍ജിങ് മെഷീനിലുണ്ടായ തകരാറാണ് ഈ ഭീമന്‍ തുക ഈടാക്കലിന് കാരണമായതെങ്കിലും പിഴവ് ചൂണ്ടിക്കാട്ടിയിട്ടും യുവതിക്ക് പണം തിരികെ നല്‍കാന്‍ പാര്‍ക്കിംഗ് ഏരിയയുടെ ഉടമസ്ഥര്‍ മടിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മെയ് 16 വെള്ളിയാഴ്ച

Full Story
  19-06-2025
250 രൂപയുടെ ടിക്കറ്റിന് ലഭിച്ചത് 2400 കോടി, ജാക്‌പോട്ട് ഇക്കുറി അയര്‍ലന്‍ഡില്‍

ഡബ്ലിന്‍/ലണ്ടന്‍: യൂറോമില്യന്‍സ് നറുക്കെടുപ്പില്‍ ജാക്ക്‌പോട്ട് തുകയായ 2483 കോടി രൂപ അയര്‍ലന്‍ഡില്‍ വിറ്റു പോയ ടിക്കറ്റിന് ലഭിച്ചുവെന്ന് അയര്‍ലന്‍ഡിലെ നാഷനല്‍ ലോട്ടറി വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ യൂറോ മില്യന്‍സ് ചരിത്രത്തിലെ ഏറ്റവും വലിയ തുകകളില്‍ ഒന്നായ 250 മില്യന്‍ യൂറോ ആയിരുന്നു ഒന്നാം സമ്മാനം. ഏകദേശം 2483,97,50,000 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുകയാണ് ഭാഗ്യവാന് ലഭിക്കുക. യൂറോപ്യന്‍ രാജ്യങ്ങളിലെ ഭാഗ്യ പരീക്ഷണങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തുക സമ്മാനമായി നല്‍കുന്ന ലോട്ടറിയാണ് യൂറോമില്യന്‍സ്. ടിക്കറ്റ് വാങ്ങിയവര്‍ ഭാഗ്യ നമ്പരുകള്‍ ഒത്തു നോക്കി നാഷണല്‍ ലോട്ടറി വകുപ്പിനെ സമീപിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ലക്കി സ്റ്റാര്‍സ് 3 ഉം 5 ഉം

Full Story
  19-06-2025
നാസയുടെ സ്‌പേസ് ഡിസൈന്‍ മത്സരത്തില്‍ നേട്ടവുമായി ഐറിഷ് മലയാളി വിദ്യാര്‍ഥികള്‍

ഡബ്ലിന്‍: നാസയും അമേരിക്കയിലെ നാഷനല്‍ സ്‌പേസ് സൊസൈറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച രാജ്യാന്തര സ്‌പേസ് സെറ്റില്‍മെന്റ് ഡിസൈന്‍ മത്സരത്തില്‍ ഐറിഷ് വിദ്യാര്‍ഥികള്‍ക്ക് ഒന്നാം സ്ഥാനം. ആയിരക്കണക്കിന് ആഗോള മത്സരാര്‍ഥികളെ പിന്തള്ളി ഡബ്ലിനിലെ സെന്റ്.ഡൊമിനിക്ക് കോളജ് കാബ്ര, ക്ലെയറിലെ സെന്റ്.ഫ്‌ളനാന്‍സ് കോളജ് എന്നിസ് എന്നിവിടങ്ങളിലെ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഈ പുരസ്‌കാരം സ്വന്തമാക്കിയത്.

ടീമില്‍ മലയാളി വിദ്യാര്‍ഥികളുണ്ടെന്നത് കേരളത്തിനും അഭിമാനകരമാണ്. സെന്റ്.ഡൊമിനിക് കോളജ് കാബ്ര ടീമിലെ ശ്രേയ മരിയ സാജുവും, നിയ നെജുവും മലയാളികളാണ്. ഭ്രമണപഥത്തില്‍ ജീവന്‍ നിലനില്‍ക്കാന്‍ ആവശ്യമായ ഭക്ഷണം, ജലം,

Full Story
  19-06-2025
നോര്‍ത്ത് വെയില്‍സില്‍ സഹോദരികള്‍ മുങ്ങിമരിച്ചു

റോട്ടര്‍ഹാം: നോര്‍ത്ത് വെയില്‍സില്‍ സഹോദരിമാര്‍ കുളത്തില്‍ മുങ്ങി മരിച്ചു. സൗത്ത് യോര്‍ക്ക്ഷയറിലെ മാള്‍ട്ട്സ്ബിയില്‍ താമസിച്ചിരുന്ന ഹജ്‌റ സാഹിദ് (29), ഹലീമ സാഹിദ് (25) എന്നിവരാണ് മരിച്ചത്. ഇരുവരും ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനികളായിരുന്നു. സുഹൃത്തുക്കളോടൊപ്പം സ്‌നോഡോണിയയിലേക്ക് യാത്ര ചെയ്യുന്നതിനിടെ നോര്‍ത്ത് വെയില്‍സിലെ യര്‍ വൈഡ്ഫാ കൊടുമുടിയിലേക്ക് പോകുന്ന വാട്കിന്‍ പാതയിലെ കുളത്തിലാണ് ഇരുവരും ഇറങ്ങിയത്. 'സ്‌നോഡോണിയയിലെ അദ്ഭുത സ്വപ്നം' എന്നാണ് ഈ കുളം അറിയപ്പെടുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഹലീമ സാഹിദിന്റെയും ഹജ്‌റ സാഹിദിന്റെയും വിയോഗത്തില്‍ ചെസ്റ്റര്‍ സര്‍വകലാശാല സമൂഹം ദുഃഖിതരാണെന്ന്

Full Story
  18-06-2025
അഹമ്മദാബാദ്-ലണ്ടന്‍ സര്‍വീസ് സാങ്കേതിക തകരാര്‍ മൂലം റദ്ദാക്കി

ഗാന്ധിനഗര്‍: ന്യൂഡല്‍ഹി: ഇന്ന് പുറപ്പെടേണ്ടിയിരുന്ന ആറ് അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. കഴിഞ്ഞയാഴ്ച അഹമ്മദാബാദില്‍ ഉണ്ടായ ഭീകരമായ അപകടത്തെത്തുടര്‍ന്ന് ബോയിംഗിന്റെ മുന്‍നിര വിമാനങ്ങളുടെ പരിശോധന വര്‍ധിച്ച സാഹചര്യത്തില്‍ ആണ് നടപടി. ഇന്ന് റദ്ദാക്കിയ എല്ലാ വിമാനങ്ങളും 787-8 ഡ്രീംലൈനര്‍ ഉപയോഗിക്കുന്നതാണ്. ലണ്ടനിലേക്കുള്ള വിമാനത്തില്‍ അവസാന നിമിഷമാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് എയര്‍ ഇന്ത്യ തള്ളി. വ്യേമാതിര്‍ത്തി നിയന്ത്രണങ്ങളും മുന്‍കരുതല്‍ പരിശോധനകളും മുന്‍നിര്‍ത്തി വിമാനങ്ങളുടെ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടിയാണ് വിമാനം റദ്ദാക്കാന്‍ കാരണമെന്നും വിമാനത്തിന് സാങ്കേതിക

Full Story
  18-06-2025
അഹമ്മദാബാദ്-ഗാഡ് വിക്ക് എയര്‍ ഇന്ത്യ സര്‍വീസ് പുനഃരാരംഭിച്ചു

ന്യൂഡല്‍ഹി: വിമാനാപകടത്തിനു ശേഷം അഹമ്മദാബാദില്‍നിന്ന് ആദ്യമായി ഇന്നലെ എയര്‍ ഇന്ത്യ ലണ്ടന്‍ ഗാറ്റ്‌വിക് വിമാനത്താവളത്തിലേക്കു സര്‍വീസ് നടത്തി. അപകടത്തില്‍പെട്ട വിമാനത്തിന്റെ എഐ171 എന്ന കോഡ് എയര്‍ ഇന്ത്യ ഉപേക്ഷിച്ച്, പകരം എഐ159 എന്ന കോഡ് ഉപയോഗിച്ചാണു പറന്നത്.

അപകടത്തില്‍പെടുന്ന വിമാനങ്ങളുടെ കോഡ് പിന്നീട് ഉപയോഗിക്കാറില്ല. വിമാനവുമായി ബന്ധപ്പെട്ട ഭീതിയും ആശങ്കയും ഒഴിവാക്കാന്‍ കൂടിയാണിത്. VT-ANL എന്ന റജിസ്‌ട്രേഷനുള്ള ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണു സര്‍വീസിനായി ഉപയോഗിച്ചത്. VT-ANB എന്ന റജിസ്‌ട്രേഷനുള്ള ബോയിങ് ഡ്രീംലൈനറാണ് അപകടത്തില്‍പെട്ടത്.

Full Story
  18-06-2025
പട്ടേല്‍ ദമ്പതികളുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്ന് മാറാതെ ആനന്ദ്

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനപകടത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദന പ്രവചനാതീതമാണ്. ഗുജറാത്തിലെ ആനന്ദ് നഗരത്തിനും പറയാനുള്ളത് ആ തീരവേദനയുടെ കഥ തന്നെ. അഹമ്മദാബാദില്‍ നിന്ന് ഏകദേശം 76 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ആനന്ദ് ഗുജറാത്തിന്റെ 'എന്‍ആര്‍ഐ സിറ്റി' എന്നാണ് അറിയപ്പെടുന്നത്. വിമാനാപകടത്തില്‍ മരിച്ച യാത്രക്കാരില്‍ 33 പേരും ആനന്ദില്‍ നിന്നുള്ളവരാണെന്ന് പറയുമ്പോള്‍ ആ നാടിനുണ്ടായ നഷ്ടത്തിന്റെ തോത് ചെറുതല്ല. മറ്റ് യാത്രക്കാരെ പോലെ ആനന്ദില്‍ നിന്നുള്ള മോണാലി പട്ടേലിനെയും ഭര്‍ത്താവ് സണ്ണി പട്ടേലിനെയും വിമാനപകടത്തിന്റെ രൂപത്തിലെത്തിയ മരണം കവര്‍ന്നെടുത്തിരുന്നു. ജൂണ്‍ 6-നാണ് ഇരുവരും ലണ്ടനിലേക്ക് മടങ്ങാന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍

Full Story
  18-06-2025
എന്‍എച്ച്എസ് വെയില്‍സിലേക്ക് ഡോക്ടര്‍മാരെ ആവശ്യം, മലയാളികള്‍ക്ക് സുവര്‍ണാവസരം

കൊച്ചി: യുകെ വെയില്‍സ് എന്‍എച്ച് എസിലേയ്ക്ക് വിവിധ സ്‌പെഷലിറ്റികളിലേക്ക് ഡോക്ടര്‍മാര്‍ക്ക് വന്‍ അവസരങ്ങളുമായി നോര്‍ക്ക റൂട്ട്‌സ്. ജൂലൈയില്‍ കൊച്ചിയിലാണ് അഭിമുഖ പരീക്ഷ. നോര്‍ക്ക റൂട്ട്‌സിന്റെ റിക്രൂട്ട്‌മെന്റ് ഡ്രൈവിന്റ ഭാഗമാണിത്. ഒഴിവുകള്‍ ഏതൊക്കെ? ഇ.എന്‍.ടി, പീഡിയാട്രിക്‌സ് വിഭാഗങ്ങളില്‍ സ്‌പെഷലിറ്റി ഡോക്ടര്‍മാര്‍ക്കും, ഇന്റര്‍നാഷനല്‍ സീനിയര്‍ പോര്‍ട്ട്‌ഫോളിയോ പാത്ത് വേ തസ്തികയില്‍ ക്ലിനിക്കല്‍ ഹെമറ്റോളജി, സൈക്യാട്രി (ജനറല്‍ അഡല്റ്റ്, വയോധികര്‍), ഓങ്കോളജി എന്നീ വിഭാഗങ്ങളിലുമാണ് ഒഴിവുകള്‍. സ്‌പെഷലിറ്റി ഡോക്ടര്‍ (£59,727 - £95,400) തസ്തികയിലേയ്ക്ക് കുറഞ്ഞത് നാലു വര്‍ഷത്തെ അനുഭവപരിചയവും ബന്ധപ്പെട്ട സ്‌പെഷലിറ്റിയില്‍ കുറഞ്ഞത് രണ്ടു

Full Story
[198][199][200][201][202]
 
-->




 
Close Window