Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
 
 
UK Special
  Add your Comment comment
ശത്രു റഡാനിന് കാണാന്‍ സാധിക്കാത്തതാണ് എഫ് 35 ബിയെന്ന് ബ്രിട്ടന്‍, ആകാശത്ത് തിരിച്ചറിഞ്ഞ് ഇന്ത്യ
reporter

തിരുവനന്തപുരം ; ബ്രിട്ടിഷ് നാവികസേനയുടെ എഫ് 35 ബി. യുദ്ധവിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ 3 ദിവസമായി നിര്‍ത്തിയിട്ടിരിക്കുകയാണ് . ലോകത്തിലെ ഏറ്റവും വിലയേറിയതും അത്യാധുനികവുമായ യുദ്ധവിമാനങ്ങളിലൊന്നാണിത്.ഇന്തോ - പസഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയ്ല്‍സില്‍നിന്നു പറന്നുയര്‍ന്ന യുദ്ധവിമാനം ശനിയാഴ്ച രാത്രിയാണു തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയത്. ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്നായിരുന്നു വിമാനമിറക്കിയതെങ്കിലും പിന്നീട് സാങ്കേതിക തകരാര്‍ കണ്ടെത്തിയതോടെ വിമാനത്താവളത്തില്‍ തുടരുകയായിരുന്നു.

ശത്രുസേനയുടെ റഡാര്‍ കണ്ണുകള്‍ വെട്ടിച്ചു പറക്കാന്‍ കെല്‍പുള്ള അത്യാധുനിക സ്റ്റെല്‍ത് സാങ്കേതികവിദ്യയുള്ള വിമാനമായാണ് എഫ് 35 അറിയപ്പെടുന്നത്. റഡാറുകള്‍ക്കു കണ്ടെത്തുക ഏറെക്കുറെ അസാധ്യമെന്നാണ് ഇവയുടെ അവകാശവാദം. എന്നാല്‍, ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് എയര്‍ കമാന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റത്തിനു വിമാനത്തെ ആകാശത്തുവച്ചു തന്നെ തിരിച്ചറിയാന്‍ സാധിച്ചു. യുഎസ് പ്രതിരോധ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മിച്ച വിമാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പായ എഫ് 35 ഐ അദീര്‍ യുദ്ധവിമാനമാണു നിലവില്‍ ഇറാനെതിരായ ഇസ്രയേല്‍ വ്യോമാക്രമണത്തിന്റെ മുന്‍നിരയിലുള്ളത്. എഫ് 35ലേക്ക് ഇസ്രയേല്‍ സാങ്കേതികവിദ്യ കൂടി ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച പതിപ്പാണിത്.

 
Other News in this category

 
 




 
Close Window