Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
 
 
UK Special
  Add your Comment comment
പെണ്‍കുട്ടികളെ പ്രണയിച്ച് ലൈംഗിക പീഡനം; ഗ്രൂമിങ് ഗ്യാങ് യുകെയില്‍ നയിക്കുന്നത് പാക്കിസ്ഥാന്‍ വംശജരെന്നു റിപ്പോര്‍ട്ട്
Text By: UK Malayalam Pathram
യുകെയില്‍ ഗ്രൂമിങ് ഗ്യാങ്ങുകള്‍ സജീവമെന്നു റിപ്പോര്‍ട്ട്. ഗ്രൂമിംഗ് ഗ്യാംഗുകളുടെ പീഡനങ്ങള്‍ക്ക് ഇരകളായവരോട് യുകെ ഹോം സെക്രട്ടറി യുവെറ്റ് കൂപ്പര്‍ ക്ഷമാപണം നടത്തി. പാക്കിസ്ഥാന്‍ വംശജരാണ് യുകെയില്‍ ഗ്രൂമിങ് ഗ്യാങ് നടത്തുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

പെണ്‍കുട്ടികളെയും യുവതികളെയും ആകര്‍ഷിച്ചു കൊണ്ടുപോയി ലൈംഗിക അടിമകളാക്കുന്ന സംഘമാണു ഗ്രൂമിങ് ഗ്യാങ്. പീഡനത്തിനു ശേഷം പെണ്‍കുട്ടികളെ ലൈംഗിക തൊഴിലാളികളാക്കി മാറ്റുന്നത് പാക്കിസ്ഥാന്‍ വംശജര്‍ ഉള്‍പ്പെടുന്ന ഗ്രൂമിംഗ് ഗ്യാങ്ങുകളാണെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. ഇത്തരം സംഘങ്ങള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടവരെ നേരത്തെ വലതുപക്ഷ തീവ്രവാദികള്‍ എന്നാണ് നേരത്തെ പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ വിളിച്ചിരുന്നത്. കഴിഞ്ഞ വാരാന്ത്യത്തില്‍ അദ്ദേഹം മുന്‍ നിലപാടുകളില്‍ നിന്നും മലക്കം മറിഞ്ഞു. ഗ്രൂമിങ് ഗ്യാങ്ങുകള്‍ക്ക് എതിരേ അന്വേഷണം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു.
ഇത്തരമൊരു കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച പല ഗ്രൂമിംഗ് ഗ്യാംഗ് തലവന്മാരും ഇപ്പോഴും നാടുകടത്തപ്പെടാതെ ബ്രിട്ടനില്‍ തുടരുകയാണ്. മനുഷ്യാവകാശ നിയമങ്ങള്‍ മറയാക്കിയാണ് അവര്‍ നിയമത്തിന്റെ കൈകളില്‍ നിന്നും രക്ഷപ്പെടുന്നത്.

എന്നാല്‍, കുറ്റവാളികളുടെ വംശീയതയുമായ ബന്ധപ്പെട്ട ചോദ്യത്തില്‍ നിന്നും അവര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഇരകള്‍ക്ക് നീതി നല്‍കുന്ന കാര്യത്തില്‍ വലിയ പരാജയമാണ് സമ്മതിച്ചതെന്ന ബരോണസ് കേസീയുടെ റീവ്യൂ റിപ്പോര്‍ട്ട് പരാമര്‍ശിച്ച ഹോം സെക്രട്ടറി ഇനി ഇക്കാര്യത്തില്‍ വീഴ്ചയുണ്ടാകില്ലെന്നും ഉറപ്പ് പറഞ്ഞു.
അതേസമയം, വംശീയ വിവേചനമെന്ന ആരോപണമുണ്ടായേക്കാം എന്ന ഭയത്താല്‍, നീതിനിര്‍വ്വഹണ സ്ഥാപനങ്ങള്‍ ഏഷ്യന്‍ വംശജരായ കുറ്റവാളികളെ പല കേസുകളിലും ഒഴിവാക്കുകയായിരുന്നു എന്നാണ് ചില വൈറ്റ്ഹോള്‍ വൃത്തങ്ങള്‍ പറയുന്നത്.
 
Other News in this category

 
 




 
Close Window