Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
 
 
UK Special
  Add your Comment comment
തിരുവനന്തപുരത്ത് ഇറക്കിയ ബ്രിട്ടീഷ് പോര്‍വിമാനത്തിന്റെ തിരിച്ചുള്ള യാത്ര വൈകുന്നു
reporter

തിരുവനന്തപുരം: ഇന്ധനം തീരാറായ ഘട്ടത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ബ്രിട്ടിഷ് നാവിക സേനയുടെ യുദ്ധ വിമാനം മടങ്ങിപ്പോകാന്‍ 2 ദിവസം വേണ്ടിവരുമെന്നു സൂചന. ബ്രിട്ടിഷ് റോയല്‍ നേവിയുടെ വിമാന വാഹിനി കപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയ്ല്‍സില്‍ നിന്നു പറന്ന എഫ് 35 ബി യുദ്ധ വിമാനമാണു കടലിലെ മോശം കാലാവസ്ഥയും ഇന്ധന കുറവും കാരണം കപ്പലില്‍ ഇറങ്ങാനാകാതെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ശനിയാഴ്ച രാത്രി അടിയന്തര ലാന്‍ഡിങ് നടത്തിയത്.

ഞായറാഴ്ച ഉച്ചയോടെ ഇന്ധനം നിറച്ചെങ്കിലും പരിശോധനയില്‍ സാങ്കേതിക തകരാറുകള്‍ ശ്രദ്ധയില്‍പെട്ടതോടെ മടക്കയാത്ര നടന്നില്ല. 100 നോട്ടിക്കല്‍ മൈല്‍ (185.2 കിലോമീറ്റര്‍) അകലെ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് കപ്പലുള്ളത്. ഇന്ത്യന്‍ നാവിക സേനയുമായി ചേര്‍ന്നു സംയുക്ത സൈനിക അഭ്യാസത്തിലും കപ്പല്‍ പങ്കെടുത്തിരുന്നു. അറ്റകുറ്റപ്പണിക്കുള്ള സാങ്കേതിക വിദഗ്ധരുമായുള്ള ബ്രിട്ടിഷ് ഹെലികോപ്റ്ററും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window