Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
 
 
UK Special
  Add your Comment comment
അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കുള്ള കെണിയാണ് യുകെ, ഇന്ത്യന്‍ പിഎച്ച്ഡി വിദ്യാര്‍ഥിയുടെ പോസ്റ്റ് വൈറല്‍
reporter

ലണ്ടന്‍: അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് യുകെയിലെ പഠന സാഹചര്യം വളരെ കഠിനമായി മാറിയിട്ടുണ്ടെന്ന മുന്നറിയിപ്പു നല്‍കുന്ന പിഎച്ഡി വിദ്യാര്‍ത്ഥിയുടെ കുറിപ്പ് വൈറലാകുന്നു. യുകെയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ അവസാന വര്‍ഷ പിഎച്ഡി ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഈ മുന്നറിയിപ്പ് നല്‍കുന്നത്. യുകെയിലേക്ക് ഉന്നത വിദ്യാഭ്യാസവും അത് കഴിഞ്ഞ് ഇവിടെ തന്നെ ജോലിയും എന്ന് സ്വപ്നം കാണുന്നവരാണോ നിങ്ങള്‍ എങ്കില്‍ ആ ആഗ്രഹത്തെ രണ്ടാമത് ഒന്നുകൂടി വിലയിരുത്തണമെന്ന മുന്നറിയിപ്പാണ് വിദ്യാര്‍ത്ഥി നല്‍കുന്നത്. ഭക്ഷണ ചിലവ്, ഉയര്‍ന്ന വീട് വാടക, സ്ഥിരതയില്ലാത്ത ജോലി സമയം, മോശം കാലാവസ്ഥ, യുകെയിലെ വംശീയത, തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. 'യുകെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരു കെണിയാണ് - ' എന്ന തലക്കെട്ടിലാണ് റെഡ്ഡിറ്റ് പോസ്റ്റില്‍ വിദ്യാര്‍ത്ഥി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. യുകെയിലെ അന്തരീക്ഷം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ബുദ്ധിമുട്ടായി മാറിയിരിക്കുന്നുവെന്നും വിദ്യാര്‍ത്ഥി മുന്നറിയിപ്പ് നല്‍കുന്നു.

ഇവിടെ വരാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍, ദയവായി രണ്ടുതവണ ചിന്തിക്കുക - നിങ്ങളുടെ പണവും സമയവും ഊര്‍ജ്ജവും പാഴാക്കുന്ന അവസ്ഥയിലേക്ക് നിങ്ങള്‍ എത്തിയേക്കാം. മാന്യമായ ഒരു ജീവിത നിലവാരം പുലര്‍ത്താന്‍ പോലും കഴിയാത്ത പാര്‍ട്ട് ടൈം ജോലികളിലേക്ക് പോകാന്‍ പല വിദ്യാര്‍ത്ഥികളും സ്വയം നിര്‍ബന്ധിതരാകുന്നു. മാസ്റ്റേഴ്സ് പൂര്‍ത്തിയാക്കിയ, പോസ്റ്റ്-സ്റ്റഡി വിസ നീട്ടിയ സുഹൃത്തുക്കളുടെയെല്ലാം അവസ്ഥ വളരെ പരിതാപകരമാണ്. വലിയ മാനസിക സമ്മര്‍ദ്ധത്തിലൂടെയാണ് അവര്‍ കടന്നുപോകുന്നത്. ഇതൊന്നും അവര്‍ക്ക് പുറത്ത് പറയാന്‍ പോലും സാധിക്കുന്നില്ല. വളരെ പെട്ടെന്ന് ക്ഷീണിച്ച് എല്ലും തോലുമായി മാറുന്നു. മാനസിക ബുദ്ധിമുട്ടുകള്‍ സഹിക്കാനാവാതെ ഒടുവില്‍ ഇന്ത്യയിലേക്ക് മടങ്ങുന്നതും ഞാന്‍ കണ്ടിട്ടുണ്ട്,'' വിദ്യാര്‍ത്ഥി പോസ്റ്റില്‍ വ്യക്തമാക്കുന്നു.

യുകെയില്‍ പഠനത്തിന് വന്നാല്‍ വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നും അത് മാതാപിതാക്കളുടെ ചുമലില്‍ വെയ്‌ക്കേണ്ടിവരുമെന്നും വിദ്യാര്‍ത്ഥി മുന്നറിയിപ്പ് നല്‍കുന്നു. യുകെയില്‍ ഒരു വര്‍ഷത്തെ എം എസ്സി ബിരുദം ഇന്ത്യയില്‍ ബിടെക് അല്ലെങ്കില്‍ ബിഇയ്ക്ക് തുല്യമായാണ് കാണുന്നത്. യുഎസില്‍ ആകട്ടെ അതില്‍ കുറഞ്ഞ യോഗ്യതയായാണ് ഇത് കാണുന്നത്. ''അതായത് യുഎസ്എയിലെ എംഎസി ബിരുദവുമായോ ഇന്ത്യയിലെ എംടെക്, എംഇ, എംഎസിയുമായോ താരതമ്യപ്പെടുത്തുമ്പോള്‍ അതിനേക്കാള്‍ യോഗ്യത കുറവായാണ് ഇത് കാണക്കാക്കുന്നത്.

ദയവായി എന്റെ അനുഭവം ഗൗരവമായി എടുത്ത് യുകെയിലേക്ക് വരുന്ന കാര്യം നിങ്ങള്‍ പുനഃപരിശോധിക്കേണം.''കൂടാതെ, ''എന്റെ 99% സുഹൃത്തുക്കളും എം.എസ്സി പൂര്‍ത്തിയാക്കിയതിന് ശേഷമോ എം.എസ്സി + പി.എസ്.ഡബ്ല്യുവിന് ശേഷമോ ഇന്ത്യയിലേക്ക് മടങ്ങി'' എന്നും വിദ്യാര്‍ത്ഥി പോസ്റ്റില്‍ പറയുന്നു.പല മാസ്റ്റേഴ്സ് വിദ്യാര്‍ത്ഥികളും തങ്ങളുടെ അസൈന്‍മെന്റുകള്‍ ഔട്ട് സോഴ്സ് ചെയ്യുന്നുണ്ടെന്ന് സര്‍വ്വകലാശാലകള്‍ക്ക് അറിയാമെന്ന് തോന്നുന്നു. അവര്‍ പ്രധാനമായും ഫീസ് ഫീസ് വാങ്ങുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.വിദ്യാര്‍ത്ഥികള്‍, ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍, സര്‍വ്വകലാശാലകള്‍, തൊഴിലുടമകള്‍ തുടങ്ങി എല്ലാവര്‍ക്കും ഇതെല്ലാം അറിയാം. എന്നിട്ടും ആരും ഒന്നും പുറത്ത് പറയുന്നില്ല.നിരവധി വിദ്യാര്‍ത്ഥികളാണ് ഈ പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. ഏറ്റവും വലിയ യൂണിവേഴ്‌സിറ്റിയില്‍ അവസരം ലഭിക്കും എന്ന രീതിയിലാണ് വിവിധ കണ്‍സല്‍ട്ടന്റുകള്‍ വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്നത്. ഈ സാഹചര്യത്തിലൂടെ കടന്നു പോയ അനേകം വിദ്യാര്‍ത്ഥികള്‍ ഇവിടെയുണ്ടെന്ന പ്രതികരണമായിരുന്നു അതില്‍ പ്രധാനം

 
Other News in this category

 
 




 
Close Window