Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
UK Special
  18-05-2025
ചാരവൃത്തി ആരോപിച്ച് മൂന്നു ഇറാന്‍ പൗരന്മാരെ കസ്റ്റഡിയിലെടുത്ത് ബ്രിട്ടന്‍

ലണ്ടന്‍: ഇറാന്റെ രഹസ്യാന്വേഷണ ഏജന്‍സിക്കായി ചാരപ്രവര്‍ത്തി ചെയ്തെന്ന് ആരോപിച്ച് മൂന്ന് ഇറാന്‍ പൗരന്മാരെ കസ്റ്റഡിയിലെടുത്ത് ബ്രിട്ടന്‍. മുസ്തഫ സെപാഹ്വന്ദ് (39), ഫര്‍ഹാദ് ജവാദി മനേഷ് (44) ഷാപൂര്‍ ഖലെഹാലി ഖാനി നൂരി (55) എന്നിവരെയാണ് ചാരക്കുറ്റം ചുമത്തി ബ്രിട്ടന്‍ കസ്റ്റഡിയിലെടുത്ത്. മൂവര്‍ക്കുമെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയതായി പൊലീസ് പുറത്ത് വിട്ട് പ്രസ്താവനയില്‍ വ്യക്തമാക്കി. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് മൂന്ന് പേരെയും അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ മൂന്ന് പേരും യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരെ അക്രമിക്കുന്നതിനായി

Full Story
  18-05-2025
ബ്രിട്ടനിലെ ഇന്ത്യന്‍ വംശജന്‍ യുഎസ്് പ്രസിഡന്റിന്റെ മാഹ പ്രസ്ഥാനത്തിന്റെ ഉപദേശകന്‍

ലണ്ടന്‍: ബ്രിട്ടനിലെ ഇന്ത്യന്‍ വംശജനായ പ്രമുഖ ഹൃദ്രോഗവിദഗ്ധന്‍ ഡോ. അസീം മല്‍ഹോത്രയെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 'മെയ്ക് അമേരിക്ക ഹെല്‍ത്തി എഗെയ്ന്‍' (മാഹ) പ്രസ്ഥാനത്തിന്റെ ഉപദേശകനായി നിയമിച്ചു. കോവിഡ് വാക്‌സീനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചു സംശയം ഉന്നയിക്കുകയും എംആര്‍എന്‍എ വാക്‌സീന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രചാരണത്തിനു നേതൃത്വം നല്‍കുകയും ചെയ്തയാളാണ് ഡോ. മല്‍ഹോത്ര.

Full Story
  18-05-2025
മലയാളി യുവാവ് ടര്‍ക്‌സ് ആന്‍ഡ് കൈകോസില്‍ അന്തരിച്ചു

കോക്ക്‌ബേണ്‍: വെസ്റ്റിന്‍ഡീസിലെ ബ്രിട്ടിഷ് ഓവര്‍സീസ് ടെറിട്ടറി ദ്വീപുകളായ ടര്‍ക്‌സ് ആന്‍ഡ് കൈകോസില്‍ മലയാളി അന്തരിച്ചു. കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശി സുബിന്‍ ജോര്‍ജ് വര്‍ഗീസ് (41) ആണ് മരിച്ചത്. ശ്വാസംമുട്ടലിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 10.51 ന് ഇന്റര്‍ഹെല്‍ത്ത് കാനഡ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇന്റര്‍ഹെല്‍ത്ത് കാനഡ ആശുപത്രിയിലെ നഴ്‌സായ ബിന്‍സിയാണ് ഭാര്യ. മക്കള്‍: ഹന്ന, എല്‍സ, ജുവല്‍. പത്തനാപുരം പിടവൂര്‍ മലയില്‍ ആലുംമൂട്ടില്‍ പി.ജി. വര്‍ഗീസ്,

Full Story
  18-05-2025
മലയാള സിനിമയ്ക്ക് അഭിമാനമായി ഡോ. രാജേഷ് ജെയിംസിന് യുകെ പുരസ്‌കാരം

ലണ്ടന്‍: യുകെ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള 'ടങ്‌സ് ഓണ്‍ ഫയര്‍ ഫ്‌ലെയിം' അവാര്‍ഡ് മലയാളിക്ക്. ഡോ. രാജേഷ് സംവിധാനം ചെയ്ത 'സ്ലെവ്‌സ് ഓഫ് ദി എംപയര്‍' എന്ന ഡോക്യുമെന്ററിക്കാണ് രാജ്യാന്തര പുരസ്‌കാരം ലഭിച്ചത്. യുകെയില്‍ വിവിധ സ്ഥലങ്ങളിലായി മേയ് ഒന്ന് മുതല്‍ പത്തുവരെ നീണ്ടുനിന്ന ഇരുപത്തിയേഴാമത് 'ടങ്‌സ് ഓണ്‍ ഫയര്‍ ഫ്‌ലേം' ഫിലിം ഫെസ്റ്റിവലില്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വിവിധ വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട നിരവധി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. 1997ല്‍ സ്ഥാപിതമായ ചാരിറ്റി സംഘടനയായ 'ടങ്‌സ് ഓണ്‍ ഫയര്‍', സിനിമ മേഖലയില്‍ ലിംഗാധിഷ്ഠിത സമത്വത്തിനായി വാദിക്കുന്നവരുടെ വേദി കൂടിയാണ്. യുകെയിലുടനീളം

Full Story
  18-05-2025
രാജ്യാന്തര നഴ്‌സിങ് ദിനത്തില്‍ മലയാളി നഴ്‌സിന് ബങ്കിങ്ഹാം കൊട്ടാരത്തിലേക്ക് ക്ഷണം

ലണ്ടന്‍: രാജ്യാന്തര നഴ്‌സിങ് ദിനത്തില്‍ സ്റ്റീവനേജിലെ മലയാളി നഴ്‌സായ പ്രബിന്‍ ബേബിയെ കാത്തിരുന്നത് ഇരട്ടി മധുരം. സ്റ്റീവനേജിലെ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ഹേര്‍ട്‌ഫോര്‍ഡ്ഷയര്‍ ദേശീയ ആരോഗ്യ സേവന ട്രസ്റ്റിന് കീഴിലുള്ള ലിസ്റ്റര്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ പ്രബിന്‍ ബേബിക്ക് ബക്കിങ്ങാം പാലസ് ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ വിശിഷ്ടാതിഥിയായി പ്രവേശനം ലഭിച്ചത്. പ്രബിന്‍, 'സര്‍ഗം സ്റ്റീവനേജ് മലയാളി അസോസിയേഷനി'ലെ അംഗവും മുന്‍ ഭാരവാഹിയുമാണ്. ആതുര സേവന രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനും അര്‍പ്പണബോധത്തിനും ലഭിച്ച അംഗീകാരമായാണ് ഗാര്‍ഡന്‍ പാര്‍ട്ടിയിലേക്ക് പ്രബിന്റെ പേര് ട്രസ്റ്റ് നിര്‍ദ്ദേശിച്ചതും, പ്രത്യേകം ക്ഷണിച്ചതും. ബക്കിങ്ങാം പാലസിന്റെ ഗാര്‍ഡന്‍

Full Story
  17-05-2025
ലണ്ടനിലെ സൗത്താളില്‍ മലയാളി കുഴഞ്ഞുവീണു മരിച്ചു

ലണ്ടന്‍: ലണ്ടനിലെ സൗത്താളില്‍ മലയാളി കുഴഞ്ഞു വീണ് മരിച്ചു. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ റെയ്മണ്ട് മൊറായിസ് (61) ആണ് വിട പറഞ്ഞത്. ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് ജോലി സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. പാരാമെഡിക്‌സ് സംഘമെത്തി പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. വെന്റിലേറ്ററില്‍ തുടരവേ കഴിഞ്ഞ ദിവസം മരണം സ്ഥിരീകരിച്ചു.

തിരുവനന്തപുരം സെന്റ് ഡൊമിനിക് വെട്ടുകാട് സ്വദേശിയായ ലൂര്‍ദ്ദ് മേരി റെയ്മണ്ട് ആണ് ഭാര്യ. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം നിരവധി വര്‍ഷങ്ങളായി സൗത്താളിലാണ് താമസിച്ചിരുന്നത്. ശ്രുതി, ശ്രേയസ് എന്നിവരാണ് മക്കള്‍. സംസ്‌കാരം സംബന്ധിച്ച കൂടുതല്‍

Full Story
  17-05-2025
ബിബിസി ചാനലുകള്‍ സംപ്രേഷണം നിര്‍ത്തുന്നു

സാല്‍ഫോര്‍ഡ്: 2030 കളോടെ ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിര്‍ത്തുമെന്നും ഓണ്‍ലൈനിലേക്ക് മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം ഡേവി. ഇന്റര്‍നെറ്റിലേക്ക് മാത്രമായി പ്രവര്‍ത്തനം മാറ്റുമെന്നും പരമ്പരാഗത പ്രക്ഷേപണ സംവിധാനങ്ങള്‍ ഒഴിവാക്കുമെന്നും ബിബിസി ബോസ് ടിം ഡേവിയുടെ സ്ഥിരീകരണം. 2024 ജനുവരി 8 മുതല്‍ ബിബിസി സാറ്റലൈറ്റുകളിലെ സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷന്‍ (എസ്ഡി) ഉപഗ്രഹ പ്രക്ഷേപണങ്ങള്‍ക്ക് പകരം ഹൈ ഡെഫനിഷന്‍ (എച്ച്ഡി) പതിപ്പുകളിലേക്ക് മാറിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

ലണ്ടനിലാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ (ബിബിസി)ആസ്ഥാനം. ബ്രിട്ടീഷ് പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്ററായ ബിബിസി 1922 ല്‍

Full Story
  17-05-2025
ക്യാന്‍സര്‍ ചാരിറ്റിക്ക് വേണ്ടി ലണ്ടന്‍ മലയാളികള്‍ നടന്ന് സമാഹരിച്ചത് മൂന്നു ലക്ഷം രൂപ

ലണ്ടന്‍: ക്യാന്‍സര്‍ ചാരിറ്റിക്കു വേണ്ടി നടന്ന് മൂന്ന് ലക്ഷത്തോളം രൂപ സമാഹരിച്ച ലണ്ടന്‍ മലയാളികള്‍. 12 സ്ത്രീകളും രണ്ട് പുരുഷന്മാരും അടങ്ങുന്ന മലയാളികള്‍ എട്ട് കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ബാന്‍ ഹാം മര്‍സ്ടന്‍ മാര്‍ച്ചില്‍ പങ്കെടുത്താണ് മൂന്ന് ലക്ഷത്തോളം രൂപ ക്യാന്‍സര്‍ ചാരിറ്റിക്കു വേണ്ടി സമാരിച്ചത്.

റോയല്‍ മാര്‍സ്ഡന്‍ ക്യാന്‍സര്‍ ചാരിറ്റിക്കു വേണ്ടി ഏഴായിരത്തിലധികം പേര്‍ പങ്കെടുത്ത മൊത്തം 2.1 മില്യന്‍പൗണ്ട് സമാഹരിച്ച ചാരിറ്റി വാക്കില്‍, KCWA Croydon ടീം അഗങ്ങള്‍ ആയാണവര്‍ പങ്കെടുത്തത്. റീന, ശാരിക, ഷീജ, ശ്രുതി, ടിന്റു, അഫ്‌നാന്‍, അനു, വൈഗ ,ബിജി, ഗോപി, ജിജി, വൈഗ, രജിത, വര്‍ഷ എന്നിവരായിരുന്നു

Full Story
[221][222][223][224][225]
 
-->




 
Close Window