Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
UK Special
  07-07-2023
യുകെയില്‍ പരക്കെ മസില്‍ വളര്‍ത്താനുള്ള ഡ്രഗുകളുടെ വില്‍പ്പന: കഴിക്കുന്നത് യുവാക്കള്‍: ചെറുപ്പക്കാരുടെ ആരോഗ്യം തകരുന്നു
ബിബിസി നടത്തിയ അന്വേഷണത്തിലാണിക്കാര്യം വെളിപ്പെട്ടിരിക്കുന്നത്.സാംസ്(Sarms) എന്നറിയപ്പെടുന്ന ഈ ഡ്രഗ് ലിവര്‍ പ്രശ്നങ്ങള്‍, മൂഡ് സ്വിംഗ്സ്, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങിയവക്ക് കാരണമായിത്തീരുമെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പേകുന്നത്. യുകെയിലാകമാനം ബോഡി ബില്‍ഡിംഗ് സപ്ലിമെന്റുകള്‍ വില്‍ക്കുന്ന ഷോപ്പുകളിലും ഓണ്‍ലൈനിലും ഇത്തരം നിയമവിരുദ്ധ മസില്‍ ബില്‍ഡിംഗ് ഡ്രഗുകള്‍ ലഭ്യമാകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ബിബിസി അന്വേഷണത്തിന്റെ ഭാഗമായി പുറത്ത് വന്നിട്ടുണ്ട്.


ഇത് സംബന്ധിച്ച നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കണമെന്നാണ് റോയല്‍ ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റി (ആര്‍പിഎസ്) പ്രതികരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വിറ്റഴിക്കപ്പെടുന്ന സാംസ് എന്നത് ഒരു ബോഡി എന്‍ഹാന്‍സിംഗ് ഡ്രഗ്സുകളാണ്.
Full Story
  07-07-2023
യുകെയില്‍ ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ഡ്രൈവര്‍മാരും സ്‌കൂള്‍ അധ്യാപകരും സമരത്തിലേക്ക്

ലണ്ടന്‍: യുകെയില്‍ ലണ്ടന്‍ അണ്ടര്‍ ഗ്രൗണ്ട് ഡ്രൈവര്‍മാരും സ്‌കൂള്‍ അധ്യാപകരും സമരത്തിലേക്ക്. ശമ്പളതര്‍ക്കത്തിന്റെ പേരിലാണ് സമരം. ജോലി, പെന്‍ഷന്‍, തൊഴില്‍സാഹചര്യങ്ങള്‍ എന്നിവയുടെ പേരില്‍ ദീര്‍ഘനാളായി നിലനില്‍ക്കുന്ന തര്‍ക്കങ്ങളുടെ പേരില്‍ ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ജീവനക്കാര്‍ പണിമുടക്കുമായി മുന്നോട്ട്. ജൂലൈ 23 മുതല്‍ 28 വരെ നീളുന്ന പണിമുടക്ക് സംഘടിപ്പിക്കുമെന്നാണ് റെയില്‍, മാരിടൈം & ട്രാന്‍സ്പോര്‍ട്ട് യൂണിയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ജൂലൈ 24, തിങ്കളാഴ്ച പണിമുടക്ക് ഒഴിവാക്കുമെന്ന് ആര്‍എംടി പറയുന്നു. വിവിധ ഗ്രേഡുകളിലുള്ള ജോലിക്കാര്‍ ഓരോ ദിവസവും സമരത്തില്‍ ഏര്‍പ്പെടുകയാണ് ചെയ്യുക. നൂറുകണക്കിന് ജോലികള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കം

Full Story
  07-07-2023
യുകെ ചൂടിലേക്ക്, താപനില 30 ഡിഗ്രിയിലേക്ക്

ലണ്ടന്‍: കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ മഴയില്‍ കുളിരണിഞ്ഞ യുകെ ഇനിയുള്ള നാളുകളില്‍ വീണ്ടും ചൂടിന്റെ വറചട്ടിയിലേക്ക് എടുത്തെറിയപ്പെടാന്‍ പോകുന്നുവെന്ന പ്രവചനം പുറത്ത് വന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വീക്കെന്‍ഡില്‍ അന്തരീക്ഷോത്മാവ് 30 ഡിഗ്രി വരെ വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്. ചൂട് ഇത്തരത്തില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹീറ്റ് അലേര്‍ട്ട് ഉയര്‍ത്തിയിട്ടുണ്ട്. വര്‍ധിക്കുന്ന ചൂട് കണക്കിലെടുത്ത് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയും മെറ്റ് ഓഫീസും ഇംഗ്ലണ്ടിലെ ആറ് പ്രദേശങ്ങളിലാണ് യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ലണ്ടന്‍, സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, ഈസ്റ്റ് മിഡ്ലാന്‍ഡ്സ്, വെസ്റ്റ് മിഡ്ലാന്‍ഡ്സ്, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്,

Full Story
  07-07-2023
കോവിഡ് കാലത്ത് ജോലി ഉപേക്ഷിച്ചവരും 50 വയസിനു മുകളില്‍ പ്രായമുള്ള പകുതിയോളം പേരും ദാരിദ്ര്യത്തില്‍

ലണ്ടന്‍: യുകെയില്‍ കോവിഡ് കാലത്ത് ജോലി വിട്ടവരും 50 വയസിന് മേല്‍ പ്രായമുള്ളവരില്‍ ഏതാണ്ട് പകുതിയോളം പേരും നിലവില്‍ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് കാരണം ആഴ്ചയില്‍ തങ്ങള്‍ വാങ്ങുന്ന ഭക്ഷ്യവസ്തുക്കള്‍ വെട്ടിക്കുറയ്ക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായിരിക്കുന്നുവെന്നും പുതിയ റിസര്‍ച്ച് വെളിപ്പെടുത്തുന്നു.2020-21ല്‍ റിട്ടയര്‍ ചെയ്യപ്പെട്ടവരും 50 വയസിന് മേല്‍ പ്രായമുള്ളവരുമായവരില്‍ 48 ശതമാനം പേരും നിലവില്‍ ദാരിദ്ര്യാവസ്ഥയിലാണ് ജീവിക്കുന്നതെന്നാണ് ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ സ്റ്റഡീസ് (ഐഎഫ്എസ്) നടത്തിയ ഗവേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഇവര്‍ക്ക് പെന്‍ഷന്‍ ലഭിക്കാനുള്ള സാധ്യത കുറവാണെന്നും

Full Story
  07-07-2023
യുകെ ഷോപ്പുകളില്‍ മസില്‍ ബില്‍ഡിംഗ് ഡ്രഗുകള്‍ വില്‍ക്കുന്നു, കഴിച്ചാല്‍ കരള്‍ രോഗങ്ങള്‍ക്കും ഹോര്‍മോണ്‍ രോഗങ്ങള്‍ക്കും കാരണമാകും

ലണ്ടന്‍: യുകെയിലെ ഷോപ്പുകളില്‍ നിയമവിരുദ്ധമായി മസില്‍ ബില്‍ഡിംഗ് ഡ്രഗുകള്‍ വില്‍ക്കപ്പെടുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ബിബിസി നടത്തിയ അന്വേഷണത്തിലാണിക്കാര്യം വെളിപ്പെട്ടിരിക്കുന്നത്.സാംസ്(Sarms) എന്നറിയപ്പെടുന്ന ഈ ഡ്രഗ് ലിവര്‍ പ്രശ്നങ്ങള്‍, മൂഡ് സ്വിംഗ്സ്, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങിയവക്ക് കാരണമായിത്തീരുമെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പേകുന്നത്. യുകെയിലാകമാനം ബോഡി ബില്‍ഡിംഗ് സപ്ലിമെന്റുകള്‍ വില്‍ക്കുന്ന ഷോപ്പുകളിലും ഓണ്‍ലൈനിലും ഇത്തരം നിയമവിരുദ്ധ മസില്‍ ബില്‍ഡിംഗ് ഡ്രഗുകള്‍ ലഭ്യമാകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ബിബിസി അന്വേഷണത്തിന്റെ ഭാഗമായി പുറത്ത് വന്നിട്ടുണ്ട്. ഇത് സംബന്ധിച്ച നിയമങ്ങള്‍ കൂടുതല്‍

Full Story
  07-07-2023
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനു നേരേയുള്ള ആക്രമണത്തെ ശക്തമായി അപലപിച്ച് യുകെ വിദേശകാര്യ സെക്രട്ടറി

ന്യൂഡല്‍ഹി: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുളള നേരിട്ടുള്ള ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി. ഇത്തരം ആക്രമണങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസ്, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ ലക്ഷ്യമിട്ടുള്ള ഭീഷണികളും ആക്രമണങ്ങളും, യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമി, ബിര്‍മിംഗ്ഹാമിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ ശശാങ്ക് വിക്രം എന്നിവരുടെ ചിത്രങ്ങളുള്ള ചില ഭീഷണി പോസ്റ്ററുകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നതിനെ തുടര്‍ന്നാണ് ജെയിംസ് ക്ലെവര്‍ലിയുടെ പ്രതികരണം.

''ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിനെതിരായ

Full Story
  06-07-2023
ഖാലിസ്ഥാന്‍ വാദികള്‍ ഇന്ത്യക്ക് എതിരേ ബ്രിട്ടനിലെ തെരുവുകളിലേക്ക് വീണ്ടും: കില്‍ ഇന്ത്യ എന്നൊരു മുദ്രാവാക്യം എഴുതി പോസ്റ്ററുകള്‍
യുകെയിലെ ഖാലിസ്ഥാന്‍ വാദികള്‍ വീണ്ടും തെരുവു സമരത്തിന് ഇറങ്ങുന്നതായി റിപ്പോര്‍ട്ട്. കില്‍ ഇന്ത്യ എന്നെഴുതിയ പോസ്റ്റര്‍ തെരുവുകളില്‍ പ്രത്യക്ഷപ്പെട്ടു. ഇന്ത്യയുടെ ഹൈകമ്മീഷന്‍ ഓഫീസിനു മുന്നില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. എട്ടാം തീയതി തെരുവില്‍ ഇറങ്ങുമെന്നാണ് പോസ്റ്ററില്‍ പറയുന്നത്. ലണ്ടനിലെ ഇന്ത്യന്‍ എംബസിക്കു മുന്നില്‍ ശനിയാഴ്ച 12.30ന് 'ഖാലിസ്താന്‍ ഫ്രീഡം റാലി' ക്ക് ആഹ്വാനം ചെയ്തിരിക്കുന്ന പോസ്റ്ററില്‍ യു.കെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദുരൈസ്വാമിയുടെയും ബിര്‍മിംഗ്ഹാമിലെ കോണ്‍സല്‍ ജനറല്‍ ഡോ.ശശാങ്ക് വിക്രമിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലണ്ടന് പുറമേ കാനഡ, യു.എസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുടെ ചിത്രങ്ങളുമായും പ്രതിഷേധ
Full Story
  06-07-2023
കെയര്‍ഹോമുകളില്‍ വിദേശികളെ നിയമിക്കരുത്: സ്റ്റുഡന്റ്സിനുള്ള വിസ നിയമം കടുപ്പിക്കണം:ടോറി പാര്‍ട്ടിയിലെ പുതിയ ഗ്രൂപ്പിന്റെ ആവശ്യം
ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നു നിര്‍ദേശം. ടോറി പാര്‍ട്ടിയിലെ പുതിയ ഗ്രൂപ്പായ ന്യൂ കണ്‍സര്‍വേറ്റീവ് ഗ്രൂപ്പ് എന്ന എംപിമാരുടെ സംഘം രംഗത്തെത്തി.
ഇവര്‍ സര്‍ക്കാരിന് മുമ്പില്‍ സമര്‍പ്പിച്ചതാണ് ഇപ്പോള്‍ കുടിയേറ്റക്കാര്‍ക്കു കടുത്ത ആശങ്കയേകിയിരിക്കുന്നത്.


ഇത് പ്രകാരം ബ്രിട്ടനിലെ കെയര്‍ഹോമുകളില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരെ ജോലിക്ക് നിയമിക്കരുതെന്നും ഫോറിന്‍ സ്റ്റുഡന്റ്സിനുള്ള വിസ നിയമങ്ങള്‍ ഇനിയും കര്‍ക്കശമാക്കണമെന്നുമാണ് ഈ ഗ്രൂപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സണ്‍ഡേ ടൈംസില്‍ വന്ന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഈ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയാല്‍ കെയറര്‍ വിസകളിലും സ്റ്റുഡന്റ് വിസകളിലും
Full Story
[226][227][228][229][230]
 
-->




 
Close Window