Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
 
 
UK Special
  Add your Comment comment
കുടിയേറ്റം കര്‍ശനമാക്കാനൊരുങ്ങി യുകെ
reporter

ലണ്ടന്‍: ബ്രിട്ടനില്‍ സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റക്കാര്‍ക്കുള്ള ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന് ആലോചന. അടുത്തയാഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ കര്‍ശനമായ ഇംഗ്ലിഷ് ഭാഷാ നിബന്ധനകള്‍ ഉണ്ടാകും. ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ അവതരിപ്പിച്ച കരട് നിയമത്തില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉണ്ട്. പുതിയ നിയമം അനുസരിച്ച് സ്ഥിര താമസത്തിന് സ്ഫുടമായ ഇംഗ്ലിഷ് ('fluent English') പ്രാവീണ്യം നിര്‍ബന്ധമാക്കും. ഈ നിലവാരം പാലിക്കാത്തവര്‍ക്ക് സ്ഥിര താമസത്തിനായുള്ള കാത്തിരിപ്പ് ഒരു ദശാബ്ദം വരെ നീണ്ടുപോയേക്കാം.

ദീര്‍ഘകാല താമസത്തിനുള്ള ഭാഷാ മാനദണ്ഡങ്ങളില്‍ ഇത് വലിയ മാറ്റമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെ നിയമങ്ങളില്‍ കുടിയേറ്റക്കാര്‍ക്ക് ഇംഗ്ലിഷിന്റെ അടിസ്ഥാനപരമായ അറിവ് തെളിയിച്ചാല്‍ മതിയായിരുന്നു. എന്നാല്‍, ബ്രിട്ടിഷ് സമൂഹത്തില്‍ ഇഴുകി ചേരുന്നതിന് ഉയര്‍ന്ന തലത്തിലുള്ള ഭാഷാ പരിജ്ഞാനം അത്യാവശ്യമാണെന്ന് അധികൃതര്‍ വാദിക്കുന്നു. പുതിയ മാറ്റങ്ങള്‍ നിലവില്‍ ജിസിഎസ്ഇ( GCSE ) നിലവാരത്തിലുള്ള ഇംഗ്ലിഷ് പ്രാവീണ്യത്തില്‍ നിന്ന് A-ലെവല്‍ ഇംഗ്ലിഷ് ആസ് എ ഫോറിന്‍ ലാംഗ്വേജിന് തുല്യമായ നിലവാരത്തിലേക്ക് ഉയര്‍ത്തും. 2020 ല്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടതിന് ശേഷം ബോറിസ് ജോണ്‍സണ്‍ അവതരിപ്പിച്ച പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷന്‍ സംവിധാനം പരാജയപ്പെട്ടുവെന്നും നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുകയും വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പരിഷ്‌കാരങ്ങള്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നു.

 
Other News in this category

 
 




 
Close Window