Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
UK Special
  23-06-2023
യുകെയില്‍ റെയില്‍ ജീവനക്കാര്‍ വീണ്ടും സമരത്തിന്, ജൂലൈയില്‍ മൂന്നു ദിവസം സമരം

ലണ്ടന്‍: യുകെയിലെ ആയിരക്കണക്കിന് റെയില്‍ വര്‍ക്കര്‍മാര്‍ വീണ്ടുമൊരു സമരത്തിന് കോപ്പ് കൂട്ടുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം നാഷണല്‍ യൂണിയന്‍ ഓഫ് റെയില്‍, മാരിടൈം, ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് (ആര്‍എംടി) വര്‍ക്കര്‍മാരാണ് ജൂലൈയില്‍ മൂന്ന് ദിവസത്തെ സമരത്തിനൊരുങ്ങുന്നത്.ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തങ്ങളുടെ സേവന-വേതന വ്യവസ്ഥകളില്‍ പരിഹാരമാകാത്തതിനെ തുടര്‍ന്നാണിവര്‍ വീണ്ടുമൊരു പണിമുടക്കിനിറങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം രാജ്യത്തെ 14 റെയില്‍ കമ്പനികളിലെ ആര്‍എംടി അംഗങ്ങള്‍ ജൂലൈ 20, 22, 29 തിയതികളിലായിരിക്കും പണി മുടക്കുകയെന്നാണ് യൂണിയന്‍ സ്ഥിരീകരിച്ചിരിക്കുന്നത്.തങ്ങളുടെ സേവന-വേതന വ്യവസ്ഥകളിലെ

Full Story
  23-06-2023
കിടക്ക ക്ഷാമം രൂക്ഷം, എന്‍എച്ച്എസില്‍ രോഗികളെ മടക്കി അയയ്ക്കുന്നു

ലണ്ടന്‍: ബെഡ് ക്ഷാമം മൂലം ആയിരക്കണക്കിന് എമര്‍ജന്‍സി രോഗികളെ എ&ഇ ഡിപ്പാര്‍ട്ട്മെന്റുകള്‍ തിരിച്ചയച്ചതായി റിപ്പോര്‍ട്ട്. ഹെല്‍ത്ത് ഫൗണ്ടേഷന്‍ നടത്തിയ ഗവേഷണത്തിലെ വിവരങ്ങളാണ് സ്‌കൈ ന്യൂസ് പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം അര മില്ല്യണിലേറെ ജനങ്ങള്‍ക്ക് എമര്‍ജന്‍സി അഡ്മിഷന്‍ സാധ്യമായില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രോഗികളുടെ എണ്ണമേറിയതോടെ പിടിച്ചുനില്‍ക്കാന്‍ ആശുപത്രികള്‍ പാടുപെടുന്നതിന് ഇടയിലായിരുന്നു ഇത്. 2019-മായി താരതമ്യം ചെയ്യുമ്പോള്‍ 800,000 കുറവ് ആശുപത്രി അഡ്മിഷനുകളാണ് നടന്നത്. എമര്‍ജന്‍സി അഡ്മിഷനുകളില്‍ 521,000 കുറവും രേഖപ്പെടുത്തി. എന്നാല്‍ ഈ കുറവ് ആളുകള്‍ക്ക് ചികിത്സയ്ക്കുള്ള ആവശ്യം കുറഞ്ഞ് കൊണ്ടല്ലെന്നതാണ് വസ്തുത. മറിച്ച്

Full Story
  22-06-2023
യുകെയില്‍ നിന്ന് അവധിക്ക് കേരളത്തിലെത്തിയ മലയാളി അന്തരിച്ചു: 33 വയസ്സില്‍ വിട പറഞ്ഞത് ജോണ്‍സണ്‍
യുകെയില്‍ നിന്നു കേരളത്തിലേക്ക് അവധിക്കെത്തിയ മലയാളി അന്തരിച്ചു. യുകെയിലെ റോംഫോഡില്‍ താമസിച്ചിരുന്ന വയനാട്ടുകാരന്‍ ജോണ്‍സണ്‍ ഫ്രാന്‍സിസ്(33) ആണ് മരിച്ചത്. മരക്കാവ് സെന്റ് തോമസ് പള്ളിയില്‍ വൈകുന്നേരം അഞ്ചു മണിക്ക് സംസ്‌കാര ശുശ്രൂഷകളും പൂര്‍ത്തിയായി. ഭാര്യയും മൂന്നു മക്കളും ഉള്ള ജോണ്‍സണ്‍ ഐ ടി രംഗത്താണ് ജോലി ചെയ്തിരുന്നത്. സൂര്യയാണ് ഭാര്യ. ജോസ്, ജോണ്‍സ്, ജോഷ്വ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ജോമേഷ്, ജോബി.
Full Story
  22-06-2023
യുകെയിലെ ഇന്ത്യന്‍ നഴ്‌സുമാരെ താഴ്ന്ന ബാന്‍ഡുകളില്‍ ഒതുക്കുന്നുണ്ടെന്ന് ആരോപണം: അന്വേഷണം നടത്തുമെന്ന് ആരോഗ്യ സെക്രട്ടറി
വിദേശ നഴ്സുമാരെ ഇങ്ങനെ താഴ്ന്ന ബാന്‍ഡില്‍ ഒതുക്കുന്ന കാര്യം പരിശോധിക്കുമെന്ന് യുകെ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ സെക്രട്ടറി വ്യക്തമാക്കിയിരിക്കുകയാണ്.


വിദേശത്ത് പരിശീലനം നേടിയ നഴ്സുമാരെ എന്‍എച്ച്എസിലേക്ക് റിക്രൂട്ട് ചെയ്യുമ്പോള്‍ പലപ്പോഴും അവരുടെ സ്വന്തം രാജ്യത്തെ പ്രവൃത്തിപരിചയം പരിഗണിക്കപ്പെടുന്നില്ല. വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനാനുഭവം ഉള്ള നഴ്സുമാര്‍ പോലും അജണ്ട ഫോര്‍ ചേഞ്ചിലെ ഏറ്റവും താഴ്ന്ന ബാന്‍ഡ് 5-ലാണ് നിയോഗിക്കപ്പെടുന്നത്. ഇതിന് ശേഷം പതിയെ ജോലി ചെയ്ത് സ്വയം വളരാന്‍ ഇവര്‍ നിര്‍ബന്ധിതരാകുകയാണ്


അനുഭവപരിചയമുള്ള വിദേശ നഴ്സുമാരെ താഴ്ന്ന ബാന്‍ഡില്‍ ഒതുക്കുന്ന വിഷയം എന്‍എച്ച്എസ് ഇംഗ്ലണ്ട് അധികൃതര്‍ പരിശോധിക്കുന്നതായി സ്റ്റീവ് ബാര്‍ക്ലേ വ്യക്തമാക്കി. 'വേക്കന്‍സികള്‍
Full Story
  22-06-2023
യുകെയില്‍ ജൂലൈ മുതല്‍ എനര്‍ജി ബില്ലില്‍ കുറവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍ : ഉയര്‍ന്ന എനര്‍ജി ബില്ലുകളുമായി മല്ലിടുന്നവര്‍ക്ക് ആശ്വസിക്കാന്‍ വഴി ഒരുങ്ങുന്നു. ഉയര്‍ന്ന എനര്‍ജി ബില്‍ സാധാരണക്കാരായ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ കുടുംബ ബജറ്റുകളില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തി. കോവിഡിന് ശേഷം ലോകം ലോക്ക്ഡൗണില്‍ നിന്ന് പുറത്തു വന്നപ്പോള്‍ വര്‍ദ്ധിച്ച ആവശ്യകതയും തുടര്‍ന്ന് 2022 ഫെബ്രുവരിയില്‍ ആരംഭിച്ച ഉക്രെയ്‌നിലെ യുദ്ധവും ഉള്‍പ്പെടെ ഊര്‍ജ്ജ വില കുത്തനെ ഉയരുന്നതിന് ഒന്നിലധികം കാരണങ്ങളുണ്ട്. എന്നാല്‍ ജൂലൈ മുതല്‍ എനര്‍ജി ബില്ലില്‍ കുറവുണ്ടാവും എന്നതാണ് സന്തോഷവാര്‍ത്ത. വര്‍ഷം 3433.85 പൗണ്ട് ആണ് ജൂണ്‍ അവസാനം വരെയുള്ള എനര്‍ജി ബില്‍. 1831.52 പൗണ്ട് ഗ്യാസിനും 1602.33 പൗണ്ട് വൈദ്യുതിക്കും കണക്കാക്കിയാണ് ഈ തുക. ഗ്യാസിന്റെ യൂണിറ്റ് റേറ്റ്

Full Story
  22-06-2023
നീണ്ട അനുഭവപരിചയം ഉണ്ടായാല്‍പ്പോലും എന്‍എച്ച്എസില്‍ അന്താരാഷ്ട്ര നഴ്‌സുമാര്‍ തരംതാഴ്ത്തപ്പെടുന്നതായി റിപ്പോര്‍ട്ട്

ലണ്ടന്‍: സ്വന്തം നാട്ടിലും, മറുനാട്ടിലുമായി വര്‍ഷങ്ങള്‍ നീണ്ട അനുഭവപരിചയം ഉണ്ടായാല്‍ പോലും അന്താരാഷ്ട്ര നഴ്സുമാര്‍ എന്‍എച്ച്എസില്‍ ചേരുമ്പോള്‍ തരംതാഴ്ത്തപ്പെടുന്നതായി ആരോപണമുണ്ട്. അന്താരാഷ്ട്ര നഴ്സുമാരെ ഈ വിധം താഴ്ന്ന ബാന്‍ഡില്‍ ഒതുക്കുന്ന കാര്യം പരിശോധിക്കുമെന്ന് യുകെ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ സെക്രട്ടറി വ്യക്തമാക്കി.

വിദേശത്ത് പരിശീലനം നേടിയ നഴ്സുമാരെ എന്‍എച്ച്എസിലേക്ക് റിക്രൂട്ട് ചെയ്യുമ്പോള്‍ പലപ്പോഴും സ്വന്തം രാജ്യത്തെ പ്രവൃത്തിപരിചയം പരിഗണിക്കപ്പെടുന്നില്ല. വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനാനുഭവം ഉള്ള നഴ്സുമാര്‍ പോലും അജണ്ട ഫോര്‍ ചേഞ്ചിലെ ഏറ്റവും താഴ്ന്ന ബാന്‍ഡ് 5-ലാണ് നിയോഗിക്കപ്പെടുന്നത്.

Full Story
  22-06-2023
രാജ്യത്തെ മൊത്തം സമ്പദ് വ്യവസ്ഥയുടെ മൂല്യത്തേക്കാള്‍ വര്‍ധിച്ച് യുകെ കടബാധ്യത, പൊതുകടം 2567 ട്രില്യണ്‍ പൗണ്ടില്‍

ലണ്ടന്‍: യുകെയുടെ കടബാധ്യത രാജ്യത്തിന്റെ മൊത്തം സമ്പദ് വ്യവസ്ഥയുടെ മൂല്യത്തേക്കാള്‍ വര്‍ധിച്ചിരിക്കുന്നുവെന്നും ഇത് രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൊണ്ട് ചെന്നെത്തിക്കുമെന്നുമുള്ള മുന്നറിയിപ്പ് ശക്തമായി ബ്രിട്ടനിലെ ഡെയിലി എക്സ്പ്രസിന്റെയും സണ്‍ഡേ എക്സ്പ്രസിന്റെയും ഫിനാന്‍സ് എഡിറ്ററായ ഹാര്‍വെ ജോണ്‍സ് ഡെയിലി എക്സ്പ്രസില്‍ ഇന്ന് എഴുതിയ ഒരു സാമ്പത്തിക ലേഖനത്തിലാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടങ്ങളിലൊന്നിലെത്തിയിട്ടും ബ്രിട്ടീഷ് ഗവണ്‍മെന്റ് വന്‍ തോതിലുള്ള കടം വാങ്ങലുകളുമായി മുന്നോട്ട് പോകുന്നത് കാര്യങ്ങള്‍ കൈവിട്ട് പോകുന്നതിന് വഴിയൊരുക്കുമെന്നും ഹാര്‍വെ മുന്നറിയിപ്പേകുന്നു. രാജ്യത്തെ

Full Story
  22-06-2023
മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ കൂടുതല്‍ കോവിഡ് മരണം യുകെയിലെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: യുകെയിലെ കോവിഡ് മരണങ്ങളുടെ കണക്കെടുത്താല്‍ പ്രധാനപ്പെട്ട യൂറോപ്യന്‍ സമ്പദ് വ്യവസ്ഥകളിലെ ഏറ്റവും വലിയ കോവിഡ് മരണനിരക്കുകളിലൊന്നാണിതെന്ന് ബിബിസി നടത്തിയ വിശകലനത്തിലൂടെ കണ്ടെത്തി. കോവിഡ് ആരംഭിക്കുന്നതിന് മുമ്പുള്ള യുകെയിലെ മരണനിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കോവിഡിന്റെ ആദ്യ വര്‍ഷത്തിലെ യുകെയിലെ മരണനിരക്ക് അഞ്ച് ശതമാനം കൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കോവിഡിന്റെ ആദ്യ വര്‍ഷത്തില്‍ യുകെയില്‍ മരണനിരക്ക് കുത്തനെ ഉയര്‍ന്നതാണ് ഇതിന് പ്രധാന കാരണമായി എടുത്ത് കാട്ടപ്പെടുന്നത്. അതായത് ഫ്രാന്‍സ്, സ്പെയിന്‍, ജര്‍മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കാള്‍ ഉയര്‍ന്ന കോവിഡ് മരണനിരക്കാണ് യുകെയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.എന്നാല്‍

Full Story
[228][229][230][231][232]
 
-->




 
Close Window