Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
UK Special
  15-05-2025
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും കഴിവുമുള്ളവര്‍ക്ക് പൗരത്വം ഉറപ്പാണെന്ന് യുകെ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കുടിയേറ്റം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ബ്രിട്ടന്‍. കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സാറ്റാര്‍മര്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 82 പേജു വരുന്ന ധവള പത്രത്തിലൂടെയാണ് സര്‍ക്കാര്‍ പുത്തന്‍ നയങ്ങള്‍ പുറത്തിറക്കിയത്. സംഭാവന അധിഷ്ഠിത പൗരത്വ മാതൃകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇനി മുതല്‍ പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ അതിന് മുമ്പ് പത്ത് വര്‍ഷമെങ്കിലും ബ്രിട്ടനില്‍ താമസിച്ചിരുന്നവരായിരിക്കണം. നിലവില്‍ അഞ്ച് വര്‍ഷം രാജ്യത്ത് താമസിച്ചിരുന്നവര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാമായിരുന്നു. എന്നാല്‍ ഈ മാറ്റം രാജ്യത്തെ സമ്പദ്ഘടനയ്ക്ക് സംഭാവന നല്‍കിയിട്ടുള്ളവരുടെ കാര്യത്തില്‍ ഇളവ് ചെയ്ത് നല്‍കിയിട്ടുണ്ട്.

Full Story
  14-05-2025
യുകെയില്‍ താമസിക്കുന്ന പിറവം സ്വദേശികളുടെ 14 വയസ്സുള്ള മകള്‍ അന്തരിച്ചു
യുകെയിലെ ബഡ്ലിംങ്ഡണിലെ മലയാളി ദമ്പതികളുടെ മകള്‍ അന്തരിച്ചു. ഇല്ലിക്കല്‍ മാത്യു വര്‍ഗീസ് ജോമോള്‍ മാത്യു ദമ്പതികളുടെ മകള്‍ ജോവാന എല്‍സ മാത്യു (14) വാണ് വിട പറഞ്ഞത്. സഹോദരന്‍ - എറിക് എല്‍ദോ മാത്യു. രോഗ ബാധിതയായി ചികിത്സയില്‍ ആയിരുന്നു ജോവാന. എറണാകുളം ജില്ലയിലെ പിറവം സ്വദേശികളാണ് ഈ കുടുംബം.
Full Story
  14-05-2025
നിങ്ങളുടെ കുഞ്ഞിന് 5 വയസ്സായോ: 7500 പൗണ്ട് നഷ്ടം: ചൈല്‍ഡ് കെയര്‍ ബെനിഫിറ്റ് ഉയര്‍ത്തിയത് അറിഞ്ഞോ....
യുകെയില്‍ താമസിക്കുന്നവരുടെ അഞ്ചു വയസില്‍ താഴെ പ്രായമുള്ള കുഞ്ഞിനു പ്രതിവര്‍ഷം 7500 പൗണ്ട് വരെ ചൈല്‍ഡ് കെയര്‍ ബെനിഫിറ്റ് ലഭിക്കും. മാതാപിതാക്കള്‍ ഇരുവരും ജോലി ചെയ്യുന്നവരും മക്കള്‍ കൂടെ തന്നെ താമസിക്കുന്നവരുമാകണം. കുട്ടിയ്ക്ക് സെപ്തംബറിന് മുമ്പ് 9 മാസം തികഞ്ഞെങ്കില്‍ ആനുകൂല്യത്തിന് അപേക്ഷിക്കാം. ആഴ്ചയില്‍ 30 മണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയറാണഅ ലഭിക്കുക.

ഒമ്പത് മാസത്തിലധികം പ്രായമുള്ള കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് നിലവില്‍ 15 മണിക്കൂറാണ് ചൈല്‍ഡ് കെയര്‍ ഫണ്ട് ലഭിക്കുക. സെപ്തംബര്‍ മുതല്‍ ആഴ്ചയില്‍ 30 മണിക്കൂറായി ഇതു ലഭിക്കും. പല മാതാപിതാക്കളും കൂടുതല്‍ കുട്ടികള്‍ വേണമെന്നാഗ്രഹിച്ചിട്ടും അത് ഉപേക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ ഗവണ്‍മെന്റില്‍ നിന്ന് മാതാപിതാക്കള്‍ക്ക് ചൈല്‍ഡ് കെയറില്‍
Full Story
  14-05-2025
എന്‍എച്ച്എസിന്റെ നഷ്ടപരിഹാര ബില്ലുകള്‍ എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍

ലണ്ടന്‍: എന്‍എച്ച്എസിന്റെ ഏറ്റവും വലിയ ബാധ്യതയായി ചികിത്സാ പിഴവിനുള്ള നഷ്ടപരിഹാര ബില്ലുകള്‍. മെഡിക്കല്‍ വീഴ്ചകളുടെ പേരില്‍ എന്‍എച്ച്എസ് നേരിടുന്ന ബാധ്യത 58.2 ബില്ല്യണ്‍ പൗണ്ടിന്റെ ബില്ലില്‍ എത്തിയെന്ന ഞെട്ടിക്കുന്ന കണക്കാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ രണ്ടാമത്തെ വലിയ ബാധ്യതയായി ഇത് മാറിയെന്നാണ് കോമണ്‍സ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്. 2024 ഏപ്രില്‍ 1 വരെയുള്ള കണക്കുകള്‍ പ്രകാരം 58.2 ബില്ല്യണ്‍ പൗണ്ടാണ് മെഡിക്കല്‍ വീഴ്ചകളുടെ പേരില്‍ എന്‍എച്ച്എസ് നഷ്ടപരിഹാരത്തിനായി ചെലവഴിച്ചത്. രോഗികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതില്‍ മന്ത്രിമാര്‍ പരാജയപ്പെട്ടതാണ് ഈ ഭാരത്തിന് കാരണമെന്ന് പിഎസി മുന്നറിയിപ്പില്‍

Full Story
  14-05-2025
വിപൂലീകരിച്ച ചൈല്‍ഡ് കെയര്‍ രീതികള്‍ പ്രാബല്യത്തില്‍

ലണ്ടന്‍: കുട്ടികളുടെ കാര്യത്തില്‍ ജോലിയ്ക്ക് പോകുന്ന മാതാപിതാക്കള്‍ക്ക് വലിയ ആശങ്കയുണ്ട് . ചൈല്‍ഡ് കെയറിനായി നല്‍കേണ്ട പണത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ചിലര്‍ ജോലി വേണ്ടെന്ന് വച്ച് കുട്ടിയെ പരിപാലിക്കുന്ന രീതിയുമുണ്ട്. ഇപ്പോഴിതാ ചൈല്‍ഡ് കെയര്‍ രീതി മാറുകയാണ്. അഞ്ചു വയസില്‍ താഴെ പ്രായമുള്ള കുഞ്ഞാണെങ്കില്‍ പ്രതിവര്‍ഷം 7500 പൗണ്ട് വരെ നിങ്ങള്‍ക്കു ലഭിക്കും. മാതാപിതാക്കള്‍ ഇരുവരും ജോലി ചെയ്യുന്നവരും മക്കള്‍ കൂടെ തന്നെ താമസിക്കുന്നവരുമാകണം. കുട്ടിയ്ക്ക് സെപ്തംബറിന് മുമ്പ് 9 മാസം തികഞ്ഞെങ്കില്‍ ആനുകൂല്യത്തിന് അപേക്ഷിക്കാം. ആഴ്ചയില്‍ 30 മണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയറാണഅ ലഭിക്കുക.

ഒമ്പത് മാസത്തിലധികം പ്രായമുള്ള

Full Story
  14-05-2025
ഡിഗ്രിക്കാര്‍ ഇനി യുകെയിലേക്ക് വരണ്ട

ലണ്ടന്‍: യുകെയില്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് നിരാശ പകരുന്ന തീരുമാനവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍. സ്‌കില്‍ഡ് വര്‍ക്കര്‍ വിസകള്‍ ബിരുദാനന്തര ബിരുദ ജോലികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയും പ്രാദേശിക തൊഴിലാളികള്‍ക്ക് പരിശീലനം വര്‍ധിപ്പിക്കാന്‍ ബിസിനസുകളെ നിര്‍ബന്ധിതരാക്കിയും കൂട്ട കുടിയേറ്റത്തിലെ 'പരാജയപ്പെട്ട സ്വതന്ത്ര വിപണി പരീക്ഷണം' അവസാനിപ്പിക്കാനുള്ള പദ്ധതികള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അവതരിപ്പിച്ചു. ഈ മാസം നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ നിഗല്‍ ഫാരേജിന്റെ വലതുപക്ഷ, കുടിയേറ്റ വിരുദ്ധ റിഫോം യുകെ പാര്‍ട്ടിയുടെ വിജയമാണ് സര്‍ക്കാരിനെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത് എന്നാണ് വിവരം. രാജ്യത്തെ നെറ്റ് മൈഗ്രേഷന്‍

Full Story
  14-05-2025
ബ്രിട്ടന്റെ പുതിയ കുടിനേറ്റ നയം ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും

ന്യൂഡല്‍ഹി: യുകെ സര്‍ക്കാര്‍ പരിഗണിക്കുന്ന പുതിയ കുടിയേറ്റ നയം നടപ്പാക്കിയാല്‍ ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെയാകുമെന്നു വിലയിരുത്തല്‍. കുടിയേറ്റ നിയന്ത്രണം ലക്ഷ്യമിട്ടുള്ള ധവളപത്രം കഴിഞ്ഞ ദിവസം ബ്രിട്ടിഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. ഇതില്‍ നിര്‍ദേശിക്കുന്ന പുതിയ പഠന റൂട്ട് ഉള്‍പ്പെടെയുള്ളവ ഇന്ത്യക്കാര്‍ക്കു തിരിച്ചടിയാകും. യുകെയില്‍ 5 വര്‍ഷമെങ്കിലും താമസിച്ചവര്‍ക്കു പൗരത്വമെന്ന മാനദണ്ഡം മാറി 10 വര്‍ഷമാക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് നിലവിലുള്ളത്. ഉയര്‍ന്ന ഇംഗ്ലിഷ് മാനദണ്ഡങ്ങളും നിര്‍ദേശിക്കുന്നുണ്ട്.

ആശ്രിതര്‍ക്കു വീസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളില്‍ ഇതു

Full Story
  14-05-2025
മൂന്നു കോടിയുടെ ഫെരാരി മലമുകളില്‍ നിന്ന് നദിയിലേക്ക് തലകുത്തി മറിഞ്ഞു, ബ്രിട്ടീഷ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ലണ്ടന്‍: മൂന്ന് കോടിയുടെ ഫെരാരി കാര്‍ മലമുകളിലെ റോഡില്‍ നിന്നും നദിയിലേക്ക് തലകുത്തി മറിഞ്ഞ് ബ്രീട്ടീഷ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. വടക്കന്‍ സ്‌പെയിനില്‍ വച്ച് മൂന്ന് ലക്ഷം യൂറോ (3,39,29,070 രൂപ) വിലയുള്ള ഫെരാരിയാണ് അപകടത്തില്‍പ്പെട്ടതെന്ന് മെട്രോ റിപ്പോര്‍ട്ട് ചെയ്തു. 78 ഉം 58 ഉം വയസുള്ള ദമ്പതികളാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌പെയിനിലെ ലിയോണ്‍ പ്രവിശ്യയിലെ N-621 ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടീഷ് ഫെരാരി പ്രേമികളുടെ 20 കാറുകളുടെ സംഘത്തിലെ അംഗങ്ങളായിരുന്നു 78 ഉം 58 ഉം വയസ്സുള്ള ഈ ദമ്പതികള്‍. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ അവര്‍ സഞ്ചരിച്ചിരുന്ന കറുത്ത നിറമുള്ള ഫെരാരി 488 നിയന്ത്രണം നഷ്ടപ്പെട്ട് ബോക്ക ഡി ഹുര്‍ഗാനോ പട്ടണത്തിനടുത്തുള്ള ഒരു

Full Story
[224][225][226][227][228]
 
-->




 
Close Window