Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
UK Special
  11-05-2025
അയര്‍ലന്‍ഡില്‍ മലയാളി ദമ്പതികളുടെ രണ്ടു വയസുകാരന്‍ മരിച്ചു

പത്തനംതിട്ട: അയര്‍ലന്‍ഡിലെ മലയാളി ദമ്പതികളുടെ രണ്ട് വയസ്സുകാരനായ മകന്‍ നീന്തല്‍ക്കുളത്തില്‍ വീണു മരിച്ചു. അയര്‍ലന്‍ഡിലെ കില്‍ഡെയര്‍ അറ്റായില്‍ താമസിക്കുന്ന പത്തനംതിട്ട ചന്ദനപ്പള്ളി ഇടത്തിട്ട കോട്ടപ്പുറത്ത് ലിജോ കെ. ജോയിയുടെയും ലീന ഉമ്മന്റെയും ഇളയ മകന്‍ ജോര്‍ജ് സ്ഖറിയ (2) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ജോര്‍ജ്, വീടിനോട് ചേര്‍ന്നുള്ള നീന്തല്‍ക്കുളത്തിലേക്ക് അപ്രതീക്ഷിതമായി വീണുപോവുകയായിരുന്നു. ഉടന്‍തന്നെ കുട്ടിയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഏപ്രില്‍ 21നാണ് ജോര്‍ജിന്റെ മാമോദീസയ്ക്കും പുതിയ

Full Story
  10-05-2025
യുക്രെയ്‌നെ പിന്തുണച്ച് ബ്രിട്ടനും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും കീവില്‍

കീവ്: യുക്രെയ്‌ന് പിന്തുണയുമായി ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, പോളണ്ട് എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ ഇന്ന് കീവില്‍. 30 ദിവസത്തെ വെടിനിര്‍ത്തലിന് റഷ്യ സമ്മതിക്കണമെന്ന ആവശ്യം ശക്തിപ്പെടുത്തുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് എന്നിവര്‍ ഇന്ന് യുക്രെയ്ന്‍ സന്ദര്‍ശിക്കുമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്യന്‍ രാജ്യങ്ങളുടെ ഐക്യം പ്രദര്‍ശിപ്പിക്കുന്നതിനായാണ് സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ട്. യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കിയുമായി നേതാക്കള്‍ ചര്‍ച്ച

Full Story
  10-05-2025
വനിതാ ഓഫിസറുമായി ബന്ധം, ബ്രിട്ടീഷ് റോയല്‍ നേവി മേധാവിക്ക് സസ്‌പെന്‍ഷന്‍

ലണ്ടന്‍: വനിതാ ഓഫിസറുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളെ തുടര്‍ന്ന് ബ്രിട്ടിഷ് റോയല്‍ നേവി മേധാവിയെ സസ്പെന്‍ഡ് ചെയ്തു. അഡ്മിറല്‍ സര്‍ ബെന്‍ കീയെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ എല്ലാ ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്താനാണ് ഉത്തരവില്‍ പറയുന്നത്. 59 വയസ്സുകാരനായ അഡ്മിറല്‍ സര്‍ ബെന്‍ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. അഡ്മിറല്‍ സര്‍ ബെന്‍ ഈ ആഴ്ച ആദ്യം 'സ്വകാര്യ കാരണങ്ങളാല്‍' താല്‍ക്കാലികമായി സ്ഥാനമൊഴിഞ്ഞതായി നാവികസേന അറിയിച്ചിരുന്നു. എന്നാല്‍ ബ്രിട്ടിഷ് നാവിക സേനയുടെ 500 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് റോയല്‍ നേവി മേധാവിക്കെതിരെ ഇത്തരം ആരോപണം ഉയരുന്നത്. അന്വേഷണം തുടരുന്നതിനാല്‍ അഡ്മിറല്‍ സര്‍ ബെന്‍ രാജി വെക്കുന്നതില്‍ നിന്ന്

Full Story
  10-05-2025
പണപ്പെരുപ്പ നിരക്ക് കുറഞ്ഞാല്‍ ഇനിയും പലിശ നിരക്ക് കുറയ്ക്കും

ലണ്ടന്‍: വരുന്ന മാസങ്ങളില്‍ പണപ്പെരുപ്പ നിരക്ക് കുറഞ്ഞു നില്‍ക്കുന്ന സാഹചര്യം ഉണ്ടായാല്‍ ഇനിയും പലിശ കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി വ്യക്തമാക്കിയിട്ടുണ്ട്. പണപ്പെരുപ്പ നിരക്ക് രണ്ടിനും രണ്ടരയ്ക്കും ഇടയ്ക്ക് നിലനിര്‍ത്താനായാല്‍ ഈ വര്‍ഷം അവസാനത്തോടെ ബേസിക് പലിശനിരക്ക് നാലു ശതമാനത്തിന് അടുത്തേക്കോ അതിനു താഴേക്കോ എത്തിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഇതോടെ മോര്‍ഗേജ് പലിശനിരക്കുകളും ആനുപാതികമായി കുറയും. നേരത്തെ പണപ്പെരുപ്പ നിരക്ക് രണ്ടുശതമാനത്തില്‍ എത്തിയിട്ട് മാസങ്ങളായിട്ടും പലിശനിരക്ക് ഗണ്യമായി കുറയ്ക്കാത്ത ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിലപാട് ശക്തമായ വിമര്‍ശനങ്ങള്‍ക്ക്

Full Story
  10-05-2025
ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ മലയാളി ഡോക്ടര്‍ക്ക് ഉന്നത ബഹുമതി

ലണ്ടന്‍: പ്രശസ്ത സംരംഭകനും, വിദ്യാഭ്യാസ-ആരോഗ്യ-ജീവകാരുണ്യ മേഖലകളിലെ കര്‍മ്മ നിരതനുമായ മലയാളി ഡോ. ജീഷ് ജോര്‍ജ്ജിന് (ഡോ. കിരണ്‍), ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ പാര്‍ലമെന്റ്, ഹൗസ് ഓഫ് ലോര്‍ഡ്സില്‍ നടന്ന ഇന്റര്‍നാഷനല്‍ സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ്സ് ഉച്ചകോടിയില്‍ അംഗീകാരം. ആഗോള രാഷ്ട്രീയ, ബിസിനസ്, ശാസ്ത്ര, വിദ്യാഭ്യാസ, ജീവ കാരുണ്യ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ ഒത്തുകൂടിയ ഉച്ചകോടിയില്‍, ഗ്ലോബല്‍ ലീഡര്‍ഷിപ്, നവീന കണ്ടുപിടിത്തങ്ങള്‍, സാമ്പത്തിക സഹകരണത്വം എന്നിവയെ കുറിച്ച് ഗഹനമായ ചര്‍ച്ചകള്‍ നടത്തുകയും, വിവിധ മേഖലകളില്‍ സംഭാവനകള്‍ നല്‍കിയ വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുകയും ചെയ്യുന്ന ചടങ്ങിലാണ് ഡോ. ജീഷ് ജോര്‍ജ്ജിന് അവാര്‍ഡ് ലഭിച്ചത്.

Full Story
  10-05-2025
ഏറ്റവും ദൂരത്തേക്ക് ഫുട്‌ബോള്‍ ത്രോ ചെയ്തത് ഐറിഷ് യുവതി

ലണ്ടന്‍/ഡബ്ലിന്‍: ലോകത്ത് ഏറ്റവും ദൂരേയ്ക്ക് ഫുട്ബോള്‍ ത്രോ ചെയ്യുന്ന സ്ത്രീയെന്ന നേട്ടം കരസ്ഥമാക്കി ഐറിഷ് താരം മെഗാന്‍ കാംപ്‌ബെല്‍. 37.55 മീറ്റര്‍ (123 അടി 2 ഇഞ്ച്) ദൂരത്തില്‍ ഫുട്‌ബോള്‍ എറിഞ്ഞ് ത്രോ-ഇന്‍ റെക്കോര്‍ഡ് ആണ് ലണ്ടന്‍ സിറ്റി ലയണസ് താരം കൂടിയായ മെഗാന്‍ കാംപ്‌ബെല്‍ നേടിയത്.

ഏപ്രില്‍ 30 ന് നടന്ന ടീം പരിശീലനത്തിനിടെ ആണ് റെക്കോര്‍ഡ് നേടിയത്. ഈ നേട്ടം ഏറെ സന്തോഷിപ്പിക്കുന്നുവെന്നും ഇതിനെ മറികടക്കുന്ന ഒരാള്‍ വരണമെന്നും മെഗാന്‍ കാംപ്‌ബെല്‍ പറഞ്ഞു. അപ്പോള്‍ മാത്രമാണ് മറ്റൊരാളെ തന്നെക്കാള്‍ മെച്ചപ്പെട്ട ഒരാളാക്കി താന്‍ മാറ്റി എന്ന് സ്വയം തോന്നുകയുള്ളുവെന്നും മെഗാന്‍ കാംപ്‌ബെല്‍ കൂട്ടിച്ചേര്‍ത്തു.

Full Story
  09-05-2025
യുകെയിലെ മലയാളി നഴ്‌സ് വിന്‍സി അന്തരിച്ചു: മൂന്നു പെണ്‍ മക്കളേയും ഭര്‍ത്താവിനെയും കണ്ണീരിലാഴ്ത്തിയ വേര്‍പാട്
ഗ്ലോസ്റ്ററിലെ സ്ട്രൗഡില്‍ താമസിക്കുന്ന മലയാളി നഴ്‌സ് വിന്‍സി കാഞ്ഞിരപറമ്പില്‍ വര്‍ഗീസ് അന്തരിച്ചു. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു വിന്‍സി. ഭര്‍ത്താവ് റിജു മോന്‍ ജോസ്. വിന്‍സി - റിജു ദമ്പതികള്‍ക്ക് മൂന്നു പെണ്‍മക്കള്‍ - മക്കള്‍ അന്ന മരിയ, ഏഞ്ചല്‍ മരിയ, ആഗ്‌ന മരിയ. ഇവര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. വിന്‍സി മണ്ണൂത്തി മൂക്കാട്ടുക്കര കുടുംബാംഗമാണ്. ഭര്‍ത്താവ് റിജു മോന്‍ ജോസ് വടക്കഞ്ചേരി സ്വദേശിയാണ്.
സ്ട്രൗഡ് ആശുപത്രിയിലാണ് വിന്‍സി നഴ്സായി ജോലി ചെയ്തിരുന്നത്. യുകെയിലെത്തി ഒരു വര്‍ഷമായപ്പോഴേക്കും കാന്‍സര്‍ സ്ഥിരീകരിച്ചു. പിന്നീട് ചികിത്സയ്ക്കായി നാട്ടിലേക്കു തിരിച്ചു. നാട്ടില്‍ നിന്നു മരണ വിവരം അറിഞ്ഞ് റിജോയും കുട്ടികളും യുകെയില്‍ നിന്ന് നാട്ടിലേക്കു
Full Story
  09-05-2025
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചു

ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്കുകള്‍ കുറച്ചു. നിലവിലെ പലിശ നിരക്കായ 4.5 ശതമാനത്തില്‍ നിന്ന് 4.25 ശതമാനമായി ആണ് പലിശ നിരക്കുകളില്‍ കുറവ് വരുത്തിയത്. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നിരക്കുകള്‍ ഉയര്‍ത്തി ആരംഭിച്ച വ്യാപാര യുദ്ധത്തില്‍ നിന്ന് യുകെ സമ്പദ് വ്യവസ്ഥയെ കരകയറ്റുന്നതിനാണ് പലിശ നിരക്കുകള്‍ കുറയ്ക്കുന്ന നടപടി ബാങ്ക് കൈ കൊണ്ടതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തിനുശേഷം ബാങ്ക് നടപ്പില്‍ വരുത്തുന്ന നാലാമത്തെ പലിശ നിരക്കുകളിലെ വെട്ടി കുറവാണ് നിലവില്‍ നടപ്പിലാക്കിയിരിക്കുന്നത്.

9 അംഗ ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റിയില്‍ (എം പി സി ) രണ്ട് പേര്‍ പലിശ

Full Story
[227][228][229][230][231]
 
-->




 
Close Window