Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
 
 
UK Special
  Add your Comment comment
ലണ്ടന്‍ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ സാങ്കേതിക തകരാര്‍, പലരുടെയും യാത്ര മുടങ്ങി
reporter

ലണ്ടന്‍: കംപ്യൂട്ടര്‍ ശൃംഖലയിലെ സാങ്കേതിക തകരാര്‍ മൂലം ഇന്നലെ രാവിലെ ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ ആയിരക്കണക്കിന് യാത്രക്കാര്‍ കുടുങ്ങി. രാവിലെ നാലു മുതല്‍ തുടങ്ങിയ പ്രതിസന്ധി പത്തുമണിയോടെ പരിഹരിച്ചെങ്കിലും ഇതിനിടെ പലര്‍ക്കും വിമാനങ്ങള്‍ മിസ്സായി. പലരുടെയും യാത്ര മുടങ്ങി. മണിക്കൂറുകള്‍ ചെക്ക്-ഇന്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കാതായതോടെ ടെര്‍മിനലും പരിസരവും യാത്രക്കാരെക്കൊണ്ട് നിറഞ്ഞു. പ്രശ്‌നം പരിഹരിച്ചതായി അധികൃതര്‍ അറിയിച്ചെങ്കിലും ഉച്ചകഴിഞ്ഞും പല വിമാനങ്ങളും വൈകിയാണ് യാത്ര പുറപ്പെട്ടത്.

ബാഗേജ് ചെക്ക് -ഇന്‍, സെക്യൂരിറ്റി ക്ലിയറന്‍സ് വിഭാഗങ്ങളിലെ കംപ്യൂട്ടറുകളാണ് സാങ്കേതിക തകരാര്‍ മൂലം പ്രവര്‍ത്തിക്കാതായത്. യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യങ്ങളില്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു. റീഷെഡ്യൂളിംങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് യാത്രക്കാര്‍ അവരുടെ എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window