Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ വിദേശകളായ കെയര്‍ വര്‍ക്കേഴ്‌സ് നിയമനം പൂര്‍ണമായും തടയും
reporter

ലണ്ടന്‍: കെയറര്‍ വീസകള്‍ ഉള്‍പ്പെടെയുള്ള 'താഴ്ന്ന വൈദഗ്ധ്യമുള്ള വീസ'കള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പുതിയ നിയമ പരിഷ്‌കാരങ്ങളുമായി ബ്രിട്ടിഷ് സര്‍ക്കാര്‍ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. വിദേശത്തുനിന്നുള്ള കെയര്‍ വര്‍ക്കേഴ്‌സിന്റെ നിയമനം പൂര്‍ണമായും തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ ബില്ലില്‍ ഉണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി യുവെറ്റ് കൂപ്പര്‍ വ്യക്തമാക്കി. ഓരോ വര്‍ഷവും 50,000 കെയറര്‍മാര്‍ ഉള്‍പ്പെടെയുള്ള താഴ്ന്ന വൈദഗ്ധ്യമുള്ള വീസകള്‍ കുറയ്ക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങളാണ് ബില്ലില്‍ ഉള്ളതെന്നാണ് സൂചന. കെയര്‍ മേഖലയില്‍ ഇപ്പോഴും ധാരാളം തൊഴില്‍ സാധ്യതകളുണ്ടെങ്കിലും ഇത് പരിഹരിക്കാന്‍ ഹോം ഉടമകള്‍ ബ്രിട്ടിഷ് പൗരന്മാരെ ആശ്രയിക്കുകയോ അല്ലെങ്കില്‍ നിലവില്‍ ബ്രിട്ടനിലുള്ള വിദേശ വീസക്കാര്‍ക്ക് എക്സ്റ്റന്‍ഷന്‍ നടപടികള്‍ പരിഗണിക്കുകയോ ചെയ്യേണ്ടതുണ്ടെന്ന് യുവെറ്റ് കൂപ്പര്‍ പറയുന്നു.

സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം വര്‍ഷം തോറുമുള്ള കുടിയേറ്റനിരക്ക് ഗണ്യമായി കുറയ്ക്കുക എന്നതാണ്. ഇതിന്റെ ഭാഗമായി വിദഗ്ധ വീസകള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകള്‍ ഉയര്‍ത്തുന്നതും ശമ്പള പരിധി വര്‍ധിപ്പിക്കുന്നതും പുതിയ നിയമത്തില്‍ ഉള്‍പ്പെടും. കുറഞ്ഞ തൊഴില്‍ ലഭ്യതയുള്ള ലിസ്റ്റിലുള്ള ജോലികള്‍ ചുരുക്കം ചില മേഖലകളിലേക്ക് മാത്രമായി പരിമിതപ്പെടുമെന്നും ആഭ്യന്തര സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. രാജ്യാന്തര വിദ്യാര്‍ഥികളുടെയും ബിരുദധാരികളുടെയും കാര്യത്തിലും നിലവിലുള്ള നിയമങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരും.2023 ഓഗസ്റ്റില്‍ 18,300 കെയര്‍ വീസ അപേക്ഷകളാണ് ആഭ്യന്തര ഓഫിസിന് ലഭിച്ചത്. എന്നാല്‍ കെയറര്‍മാര്‍ക്ക് കുടുംബത്തെ ഒപ്പം കൂട്ടാന്‍ കഴിയില്ലെന്ന നിയമം വന്നതോടെ ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഇത് 1,700 ആയി കുറഞ്ഞു. നിയമങ്ങളിലെ ഈ മാറ്റത്തിലൂടെ മാത്രമേ കുടിയേറ്റം നിയന്ത്രിക്കാന്‍ സാധിക്കൂ എന്ന തിരിച്ചറിവാണ് കൂടുതല്‍ ശക്തമായ നിയമനിര്‍മാണത്തിലേക്ക് സര്‍ക്കാരിനെ നയിക്കുന്നത്. കുടിയേറ്റ വിരുദ്ധ വികാരം ഉയര്‍ത്തി രാഷ്ട്രീയ മുന്നേറ്റം നേടുന്ന റിഫോം യുകെ പാര്‍ട്ടിയുടെ വളര്‍ച്ച, ഈ രംഗത്ത് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് മേല്‍ ഒരു പരോക്ഷ സമ്മര്‍ദ്ദമായി നിലനില്‍ക്കുന്നുണ്ട്.

 
Other News in this category

 
 




 
Close Window