|
|
|
|
|
| ഇന്ത്യ-പാക്ക് വിഷയത്തില്‍ നയതന്ത്രപരമായ പങ്ക് വഹിക്കാന്‍ തയാറെന്ന് ബ്രിട്ടന്‍ |
ലണ്ടന്‍: ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രതികരിച്ച് യുകെ ട്രേഡ് സെക്രട്ടറി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സ്. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തില്‍ നയതന്ത്രപരമായ പങ്ക് വഹിക്കാമെന്നാണ് യുകെ വാഗ്ദാനം. ഇരു രാജ്യങ്ങളും തങ്ങളുടെ സുഹൃത്തുക്കളാണ്. ഇരു രാജ്യങ്ങളെയും പിന്തുണയ്ക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ജോനാഥന്‍ റെയ്‌നോള്‍ഡ്‌സ് പറഞ്ഞു. ബിബിസി റേഡിയോയില്‍ സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പ്രാദേശിക സ്ഥിരത, സംഭാഷണം, സംഘര്‍ഷം ലഘൂകരിക്കല്‍ എന്നിവയില്‍ വലിയ താല്‍പ്പര്യമുളളവരാണ് ഇരുരാജ്യങ്ങളിലും. അതിനാല്‍ തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ ഇവിടെയുണ്ടാവുമെന്നും യു കെ വ്യക്തമാക്കി. അതേ സമയം, ഇന്ത്യയുടെ നടപടി ഖേദകരമെന്നും ഇരു രാജ്യങ്ങളും |
|
Full Story
|
|
|
|
|
|
|
| ഇന്ത്യ-യുകെ കരാര്‍ സ്വര്‍ണവിലയെ സാരമായി ബാധിച്ചു |
ലണ്ടന്‍: ആഭരണപ്രിയരെ വലച്ച് ഇന്നു രാവിലെ കുത്തനെ കൂടിയ സ്വര്‍ണവില ഉച്ചയ്ക്ക് തകിടംമറിഞ്ഞു. രാവിലെ ഗ്രാമിന് 55 രൂപ ഉയര്‍ന്ന് 9,130 രൂപയും പവന് 440 രൂപ വര്‍ധിച്ച് 73,040 രൂപയുമായിരുന്നു വില. എന്നാല്‍, യുകെ-യുഎസ് വ്യാപാരക്കരാര്‍ യഥാര്‍ഥ്യമാകുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 3,400 ഡോളര്‍ നിലവാരത്തില്‍ നിന്ന് 3,322 ഡോളറിലേക്ക് നിലംപതിച്ചു. ഇതോടെ, കേരളത്തിലും വില താഴ്ത്താന്‍ വ്യാപാരികള്‍ തീരുമാനിക്കുകയായിരുന്നു. ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയുമാണ് ഒറ്റയടിക്ക് വെട്ടിക്കുറച്ചത്. നിലവില്‍ വ്യാപാരം നടക്കുന്നത് ഗ്രാമിന് 8,985 രൂപയിലും പവന് 71,880 രൂപയിലും. അതേസമയം, ഇന്നു രാവിലെ സ്വര്‍ണം വാങ്ങിയവര്‍ ഇതോടെ വെട്ടിലുമായി. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് |
|
Full Story
|
|
|
|
|
|
|
| ആഘോഷങ്ങള്‍ക്ക് പിന്നാലെ നടുക്കിയ ദുരന്തം |
ലണ്ടന്‍: രണ്ടാം ലോകമഹായുദ്ധകാലത്തു കൗമാരക്കാരും കുട്ടികളുമായിരുന്നവരാണ് ഇപ്പോള്‍ ഇവിടെ ഹോമുകളില്‍ കഴിയുന്ന പലരും. അതുകൊണ്ടു തന്നെ ഇടയ്ക്കിടെ അക്കാലം ഇന്നെന്ന പോലെ ഓര്‍മിക്കുന്നവരാണ് കുറെ പേരെങ്കിലും. ലക്ഷക്കണക്കിനു പേരെ പട്ടിണിയിലാക്കിയ, പങ്കാളികളെയോ, മക്കളെയോ പിതാവിനെയോ നഷ്ടപ്പെടുത്തിയ യുദ്ധകാലത്തിന്റെ ഓര്‍മകളിലാണു പലരുടെയും ജീവിതം. ഒരോ യൂറോപ്യനും എത്ര മായിക്കാന്‍ ശ്രമിച്ചാലും മനസ്സില്‍ നീറുന്ന ഓര്‍മയായി നിലനില്‍ക്കുന്ന യാഥാര്‍ഥ്യമാണ് ആ യുദ്ധ ദിനങ്ങള്‍ എന്നതാണു സത്യം.
ഒടുവില്‍ യുദ്ധം ജയിച്ചപ്പോള്‍ ഉയര്‍ന്ന ആഹ്‌ളാദത്തിന്റെ ആരവങ്ങള്‍ ഇപ്പോഴും മനസ്സില്‍ പേറുന്ന ഒരു തലമുറയുണ്ട് ഇവിടെ. ഇടയ്ക്കു തങ്ങളെ |
|
Full Story
|
|
|
|
|
|
|
| ഇന്ത്യയിലെ 16 വിമാനത്താവളങ്ങള്‍ അടച്ചു: മേയ് 10ന് തുറക്കുമെന്ന് അറിയിപ്പ് |
ഇന്ത്യന്‍ സംയുക്തസേന നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി രാജ്യത്തെ 16 വിമാനത്താവളങ്ങള്‍ അടച്ചു. വിവിധ ആഭ്യന്തര വിമാനത്താവളങ്ങളില്‍ നിന്നുള്ള 165 ലധികം വിമാനങ്ങള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ ബുധനാഴ്ച അറിയിച്ചു. അമൃത്സര്‍ ഒപ്പം ശ്രീനഗര്‍ വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ കാരണം മെയ് 10 ന് പുലര്‍ച്ചെ വരെ അടച്ചിടും. ബുധനാഴ്ച രാവിലെ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളില്‍ സായുധ സേന മിസൈല്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന്, വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചില വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുകയും ചെയ്തു. ''വ്യോമമേഖലാ നിയന്ത്രണങ്ങളെക്കുറിച്ചുള്ള സര്‍ക്കാര്‍ വിജ്ഞാപനം കാരണം, ഒന്നിലധികം വിമാനത്താവളങ്ങളില്‍ നിന്നുള്ള 165-ലധികം ഇന്‍ഡിഗോ വിമാനങ്ങള്‍ |
|
Full Story
|
|
|
|
|
|
|
| യുകെ കെയര്‍ ഹോമുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ |
ലണ്ടന്‍: ഫാമിലി വിസയില്‍ നിയന്ത്രണം കൊണ്ടുവന്നതോടെ യുകെയില്‍ കെയര്‍ ഹോമുകളുടെ പ്രവര്‍ത്തനം വലിയ പ്രതിസന്ധിയിലാണ്. യുകെയിലേക്ക് കെയര്‍വര്‍ക്കര്‍മാരുടെ വരവ് കുറഞ്ഞു. പങ്കാളിയേയും മക്കളേയും യുകെയിലേക്ക് കൊണ്ടുവരാന്‍ കഴിയാതെ വരുന്നതോടെ മറ്റ് രാജ്യങ്ങളില്‍ ജോലി തേടുകയാണ് പലരും. ജീവനക്കാരില്ലാത്തതിനാല്‍ കെയര്‍ ഹോം പ്രവര്‍ത്തനം താറുമാറായിരിക്കുകയാണ്. ഫാമിലി വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷം ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തില്‍ ഹെല്‍ത്ത് ആന്റ് കെയര്‍ വര്‍ക്ക് വിസക്കാരുടെ അപേക്ഷകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കുറവാണ് രേഖപ്പെടുത്തുന്നത്.
2023 ഏപ്രിലിനും 2024 മാര്‍ച്ചിനുമിടയില്‍ 1,29,000 അപേക്ഷകളാണ് ലഭിച്ചത്. പുതിയ |
|
Full Story
|
|
|
|
|
|
|
| ഓഫ് ദിവസം പിരിച്ചുവിട്ട യുവതിക്ക് 28 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ യുകെ കോടതി വിധി |
ലണ്ടന്‍: ഓഫ് ദിവസം പിരിച്ചുവിട്ട സ്ത്രീക്ക് ഏകദേശം 28 ലക്ഷം രൂപ (25,000 പൗണ്ട്) നല്‍കാന്‍ വിധിച്ച് യുകെയിലെ കോടതി. കേസ് പരിഗണിച്ച എംപ്ലോയ്മെന്റ് ട്രൈബ്യൂണലിന്റേതാണ് വിധി. ഡെര്‍മലോജിക്ക യുകെയില്‍ ജോലി ചെയ്തിരുന്ന ജോവാന്‍ നീലിനെയാണ് അവരുടെ ഓഫ് ദിവസം ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. കേസ് പരിഗണിക്കവേ എംപ്ലോയ്മെന്റ് ട്രൈബ്യൂണല്‍ പറഞ്ഞത്, ഒരിക്കലും ഇത്തരത്തില്‍ ഒരു സ്ഥാപനം ജീവനക്കാരിയെ പിരിച്ചുവിടരുതായിരുന്നു എന്നാണ്. അവരുടെ തൊഴില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു എന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. ജോലിയില്‍ നിന്നും ഇത്തരത്തില്‍ പിരിച്ചുവിട്ടത് നീലിന്റെ മാനസികാരോഗ്യനില വഷളാക്കിയതായി സൗത്ത് ലണ്ടനിലെ ക്രോയ്ഡണിലുള്ള ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. നേരത്തെ തന്നെ |
|
Full Story
|
|
|
|
|
|
|
| കുഞ്ഞ് അപ്പാര്‍ട്ട്‌മെന്റില്‍ കൊച്ചുകുഞ്ഞുമായി താമസിക്കുന്ന യുവതി |
ലണ്ടന്‍: ചിലര്‍ക്ക് ഇടുങ്ങിയ, ചെറിയ വീടുകളില്‍ താമസിക്കുന്നത് വലിയ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍, വലിയ നഗരങ്ങളിലെ ഇടുങ്ങിയ മുറികളില്‍ തങ്ങളുടെ കൊച്ചുകുട്ടികളുമായി കഴിയുന്ന അമ്മമാരോട് വീഡിയോയിലൂടെ തനിക്ക് പറയാനുള്ള ചില കാര്യങ്ങള്‍ പറയുകയാണ് ഈ യുവതി. സെന്‍ട്രല്‍ ലണ്ടനില്‍ കഴിയുന്ന ഇന്ത്യന്‍ വംശജയായ സ്ത്രീയാണ് താനും ഭര്‍ത്താവും ഒരു ചെറിയ അപ്പാര്‍ട്ട്‌മെന്റില്‍ തങ്ങളുടെ 7 മാസം പ്രായമുള്ള കുഞ്ഞിനെ വളര്‍ത്തുന്നതിനെ കുറിച്ച് പറയുന്നത്. താനത് ആസ്വദിക്കുന്നുവെന്നും അതിന്റെ കാരണങ്ങളും കൂടി അവര്‍ തന്റെ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. നടാഷ എന്ന യുവതിയാണ് ഇത്തരം ചെറിയ വീടുകളില്‍ താമസിക്കുന്നതിന്റെ നല്ല വശങ്ങളെ കുറിച്ച് കൂടി പറഞ്ഞുകൊണ്ട് വീഡിയോ |
|
Full Story
|
|
|
|
|
|
|
| വന്ദേഭാരത് ട്രെയിന്‍ യാത്രയെ പ്രശംസ കൊണ്ട് മൂടി യുകെ ട്രാവല്‍ വ്‌ളോഗര്‍ |
മുംബൈ: യുകെ ട്രാവല്‍ വ്‌ലോഗറുടെ പ്രശംസ നേടിയ വന്ദേ ഭാരത് എക്‌സ്പ്രസ്സിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മുംബൈയില്‍ നിന്ന് ഗോവയിലേക്കുള്ള യാത്രയുടെ അനുഭവം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് ചാര്‍ലീ. @burnessietravels എന്ന ഹാന്‍ഡിലില്‍ ആണ് സെമി-ഹൈ-സ്പീഡ് ട്രെയിനിലെ തന്റെ 8 മണിക്കൂര്‍ യാത്രയെ കുറിച്ചുള്ള അനുഭവം ചാര്‍ലി പങ്കുവച്ചത്. 'ഇന്ത്യയിലെ ഏറ്റവും മികച്ച റെയില്‍ ഓപ്ഷനുകളില്‍ ഒന്ന്' എന്ന് വിശേഷിപ്പിച്ചായിരുന്നു ചാര്‍ലീയുടെ വ്‌ലോഗ്. വിശദമായ പോസ്റ്റില്‍, ട്രെയിനിന്റെ ശുചിത്വം, സൗകര്യങ്ങള്‍, ഓണ്‍ബോര്‍ഡ് സേവനങ്ങള്‍ എന്നിവയും അവര്‍ എടുത്തുപറഞ്ഞു. യുകെക്കാരിയുടെ പ്രതികരണത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ആവേശമുയരുകയാണ്.
|
|
Full Story
|
|
|
|
| |