|
|
|
|
|
| ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റി; ഒരു സ്ത്രീ മരിച്ചു; നിരവധി പേര്‍ക്കു പരിക്ക്: ഭീകരാക്രമണം തള്ളിക്കളയാതെ പോലീസ് |
|
റോച്ച്ഡേലിലെ രണ്ടിടങ്ങളിലായി ഭീകരരെന്ന് സംശയിക്കുന്നവരെ സ്പെഷ്യല്‍ ഫോഴ്സുകള്‍ പിടികൂടി. കാല്‍നടക്കാര്‍ക്ക് ഇടയിലേക്ക് ഇവര്‍ കാര്‍ ഓടിച്ച് കയറ്റി. സംഭവത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു, ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കാര്‍ ആളുകള്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റിയ അതിക്രമം കൂടുതല്‍ ആശങ്കയ്ക്ക് വഴിയൊരുക്കുകയാണ്.
കാല്‍നടക്കാര്‍ക്ക് ഇടയിലേക്ക് കാര്‍ ഇടിച്ച് കയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പട്ടണത്തില്‍ രണ്ട് ഭാഗങ്ങളില്‍ ഇത്തരം സംഭവം അരങ്ങേറി. രണ്ട് ഭാഗത്തും അപകടം സൃഷ്ടിച്ചത് ഒരേ കാര്‍ തന്നെയാണെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് പറയുന്നു.
വുഡ്ഗേറ്റ് അവെന്യൂവിലാണ് ആദ്യം അക്രമം നടന്ന വാര്‍ത്ത ലഭിച്ച് എമര്‍ജന്‍സി |
|
Full Story
|
|
|
|
|
|
|
| റിഫോം യുകെയുടെ മുന്നേറ്റം അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി |
ലണ്ടന്‍: ബ്രിട്ടനിലെ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ റിഫോം യുകെ പാര്‍ട്ടി ജയിച്ച് കയറിയതോടെ കുടിയേറ്റക്കാര്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ ലേബര്‍ ഗവണ്‍മെന്റ്. കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ അഭയാര്‍ത്ഥികളായി യുകെയില്‍ തുടരാന്‍ അപേക്ഷിക്കുന്ന പരിപാടിക്ക് അന്ത്യം കുറിയ്ക്കാന്‍ മന്ത്രിമാര്‍ തയ്യാറെടുക്കുകയാണ്. നാളുകളായി വൈകിയ ഇമിഗ്രേഷന്‍ ധവളപത്രം എത്രയും വേഗം ഇറക്കാനുള്ള പണിയും നടക്കുന്നുണ്ട്. മേയ് മധ്യത്തോടെ യുകെ സ്റ്റുഡന്റ് വിസയുള്ളവര്‍ അഭയാര്‍ത്ഥി അപേക്ഷ നല്‍കുന്നത് ചുരുക്കാന്‍ നടപടി വരുമെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്.
യുകെയിലേക്കുള്ള നിയമപരമായ |
|
Full Story
|
|
|
|
|
|
|
| ലണ്ടന്‍ കഫേയില്‍ പരസ്പരം അധിക്ഷേപിക്കുന്ന പാക് മാധ്യമപ്രവര്‍ത്തകര്‍ |
ലണ്ടന്‍: പത്രസമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ പരസ്പരം പോരടിച്ച് പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തകര്‍. ലണ്ടന്‍ കഫേയില്‍ പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് പാക് മാധ്യമപ്രവര്‍ത്തകര്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഈ മാധ്യമ പ്രവര്‍ത്തകര്‍ തന്നെ പങ്കുവെച്ചതോടെസോഷ്യല്‍മീഡിയയില്‍ വൈറലായി.
പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകരായ സഫീന ഖാനും അസദ് അലി മാലിഖുമാണ് പരസ്പരം അധിക്ഷേപിക്കുന്നത്. ഇരുവരും പരസ്പരം അധിക്ഷേപിക്കുന്നതും ചുറ്റുമുള്ളവര്‍ ഇരുവരെയും കാര്യങ്ങള്‍ പറഞ്ഞ് തണുപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
Full Story
|
|
|
|
|
|
|
| ഭീകരാക്രമണ ഭീഷണി: ബ്രിട്ടനില്‍ ഇറാന്‍കാര്‍ അറസ്റ്റില്‍ |
ലണ്ടന്‍: ലണ്ടനില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നാരോപിച്ച് അഞ്ചുപേരെ ബ്രിട്ടീഷ് ഭീകരവിരുദ്ധവിഭാഗം ശനിയാഴ്ച അറസ്റ്റുചെയ്തു. ഇതില്‍ നാലുപേര്‍ ഇറാന്‍ പൗരത്വമുള്ളവരാണ്. മറ്റയാള്‍ ഏത് രാജ്യക്കാരനാണെന്നു സ്ഥിരീകരിച്ചിട്ടില്ല.29-നും 45-നുമിടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായതെന്ന് ലണ്ടന്‍ മെട്രപൊളിറ്റന്‍ പോലീസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്യുകയാണ്. ലണ്ടനിലെ ഒരുകേന്ദ്രത്തില്‍ ആക്രമണം നടത്താനാണ് ഇവര്‍ പദ്ധതിയിട്ടതെന്ന് പറഞ്ഞ പോലീസ്, സുരക്ഷാകാരണങ്ങളാല്‍ അതെവിടെയെന്നു വെളിപ്പെടുത്തിയില്ല.ഭീകരാക്രമണപദ്ധതി സംബന്ധിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ലണ്ടന്‍, മാഞ്ചെസ്റ്റര്‍, വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ട്, സ്വിന്‍ഡണ്‍ എന്നിവിടങ്ങളില്‍ പോലീസ് പരിശോധന |
|
Full Story
|
|
|
|
|
|
|
| 2029 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വമൊരുങ്ങാന്‍ ലണ്ടന്‍ ഒരുങ്ങുന്നു |
ലണ്ടന്‍: 2029-ലെ ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങള്‍ക്ക് ലണ്ടന്‍ തുടക്കമിട്ടതായി സംഘാടകര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി യുകെ അത്ലറ്റിക്സ്, ഗ്രേറ്റ് റണ്‍ കമ്പനി, ലണ്ടന്‍ മാരത്തണ്‍ ഇവന്റ്സ് എന്നിവര്‍ ചേര്‍ന്നുള്ള സംയുക്ത സംരംഭം ഒരു സാധ്യതാ പഠനം പൂര്‍ത്തിയാക്കി. ഈ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, സെപ്റ്റംബറില്‍ ലോക അത്ലറ്റിക്സിനെ തങ്ങളുടെ താല്പര്യം ഔദ്യോഗികമായി അറിയിക്കാനാണ് നീക്കം. ലണ്ടന്റെ ഈ ശ്രമം വിജയം കാണണമെങ്കില്‍, ചാമ്പ്യന്‍ഷിപ്പ് നടത്തിപ്പിനായി സര്‍ക്കാരില്‍ നിന്ന് 45 മില്യണ്‍ പൗണ്ടിന്റെ (ഏകദേശം 59 മില്യണ്‍ ഡോളര്‍) സാമ്പത്തിക പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്. ബിഡ് വിജയിക്കുകയാണെങ്കില്‍, 2017-ന് ശേഷം ആദ്യമായാവും |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനിലെ ആദ്യ മലയാളി വനിതാ കമേഴ്‌സ്യല്‍ പൈലറ്റായി കൊച്ചിക്കാരി |
കേംബ്രിജ്: മലയാളികള്‍ക്ക് അഭിമാനമായി ഒരു 23 കാരി. ബ്രിട്ടനില്‍ പുതുലമുറയിലെ ആദ്യ മലയാളി വനിതാ കമേഴ്‌സ്യല്‍ പൈലറ്റ് എന്ന നേട്ടമാണ് കേംബ്രിജ് സ്വദേശിനിയായ സാന്ദ്ര ജെന്‍സണ്‍ നേടിയിരിക്കുന്നത്. 21-ാം വയസ്സില്‍ കമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയ സാന്ദ്ര 23 ലേക്ക് എത്തുമ്പോഴേക്കും A320 യില്‍ ഉള്‍പ്പെടെ മുപ്പതിനായിരത്തില്‍പ്പരം നോട്ടിക്കല്‍ മൈലുകളും ആയിരത്തിലേറെ മണിക്കൂറുകളും പറന്ന് അതുല്യമായ നേട്ടം കൈവരിച്ചിരിക്കുകയാണ്.
മിഡില്‍ ഈസ്റ്റ് ആസ്ഥാനമായുള്ള 'ജസീറ എയര്‍വേയ്‌സില്‍' പൈലറ്റായി സേവനം അനുഷ്ഠിക്കുന്ന സാന്ദ്ര ജെന്‍സണ്‍ എറണാകുളം ജില്ലയിലെ കാലടി സ്വദേശിനിയാണ്. രണ്ടാം വയസ്സില്‍ യുകെയിലേക്കു മാതാപിതാക്കളുടെ |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടില്‍ താമസിക്കുന്നവരില്‍ മൂന്നില്‍ ഒരാള്‍ക്ക് അമിതവണ്ണം |
ലണ്ടന്‍: ഇംഗ്ലണ്ടില്‍ താമസിക്കുന്നവരില്‍ മൂന്നില്‍ ഒരാള്‍ വീതം അമിതവണ്ണം മൂലം ബുദ്ധിമുട്ടുകയാണ്. പലര്‍ക്കും ഭാരം കുറയ്ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും സ്വകാര്യ സ്റ്റോറില്‍ നിന്ന് വാങ്ങേണ്ടിവരുമ്പോള്‍ നല്‍കേണ്ടിവരുന്നത് 150 പൗണ്ടാണ്. അമിത വണ്ണം കുറയ്ക്കാനുള്ള മരുന്നുകള്‍ ഫാര്‍മസികളിലെ ഓവര്‍ ദി കൗണ്ടര്‍ കണ്‍സള്‍ട്ടേഷന് ശേഷം ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒസെംബിക്, വിഗോവി, മൗന്‍ജാരോ തുടങ്ങിയ മരുന്നുകള്‍ എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ വിലയായ 9.90 പൗണ്ടിന് ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇപ്പോള്‍ സ്വകാര്യ സ്റ്റോറില്‍ 150 പൗണ്ടു നല്‍കിയാണ് പലരും വാങ്ങുന്നത്.
നിലവില്‍ ക്ലിനിക്കല്‍ |
|
Full Story
|
|
|
|
|
|
|
| റെന്റേഴ്‌സ് ബില്‍ ഭേദഗതി വാടകക്കാര്‍ക്ക് ആശ്വാസമാകുന്നു |
ലണ്ടന്‍: വാടകക്കാര്‍ക്ക് ആശ്വാസകരമായ റെന്റേഴ്സ് റൈറ്റ് ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്സില്‍ സൂക്ഷ്മ പരിശോധന നടന്നുവരികയാണ്. നൂറോളം ഭേദഗതികളാണ് ബില്ലില്‍ കൊണ്ടുവരുന്നത്. ഇംഗ്ലണ്ടിലെ വാടകക്കാര്‍ക്കാണ് പുതിയ നിയമം ബാധകമാകുന്നത്. വാടകക്കാരുടെ അവകാശ ബില്ലിന്റെ പല ഭാഗങ്ങളും ലേബറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായിരുന്നു. വാടകക്കാരുടെ അവകാശ ബില്ല് പാര്‍ട്ടിയുടെ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെട്ടതായിരുന്നു. പുതിയതും നിലവിലുള്ളതുമായ വാടകക്കാര്‍ക്ക് പുതിയ നിയമം ബാധകമായിരിക്കും.
കൂടുതല്‍ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. പെട്ടെന്ന് കുടിയൊഴിപ്പിക്കാനാകില്ല, വാടക വീട് ഒഴിപ്പിക്കാനും വാടക കൂട്ടാനും മാനദണ്ഡങ്ങളുണ്ട്. സാധുവായ കാരണം |
|
Full Story
|
|
|
|
| |