ലണ്ടന്‍: ലണ്ടനില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നാരോപിച്ച് അഞ്ചുപേരെ ബ്രിട്ടീഷ് ഭീകരവിരുദ്ധവിഭാഗം ശനിയാഴ്ച അറസ്റ്റുചെയ്തു. ഇതില്‍ നാലുപേര്‍ ഇറാന്‍ പൗരത്വമുള്ളവരാണ്. മറ്റയാള്‍ ഏത് രാജ്യക്കാരനാണെന്നു സ്ഥിരീകരിച്ചിട്ടില്ല.29-നും 45-നുമിടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായതെന്ന് ലണ്ടന്‍ മെട്രപൊളിറ്റന്‍ പോലീസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്യുകയാണ്. ലണ്ടനിലെ ഒരുകേന്ദ്രത്തില്‍ ആക്രമണം നടത്താനാണ് ഇവര്‍ പദ്ധതിയിട്ടതെന്ന് പറഞ്ഞ പോലീസ്, സുരക്ഷാകാരണങ്ങളാല്‍ അതെവിടെയെന്നു വെളിപ്പെടുത്തിയില്ല.ഭീകരാക്രമണപദ്ധതി സംബന്ധിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ലണ്ടന്‍, മാഞ്ചെസ്റ്റര്‍, വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ട്, സ്വിന്‍ഡണ്‍ എന്നിവിടങ്ങളില്‍ പോലീസ് പരിശോധന നടത്തുകയാണ്.