|
|
|
|
|
| രാജകുടുംബങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി ഹാരി രാജകുമാരന്‍ |
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബവുമായി പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഹാരി രാജകുമാരന്‍. തന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കേസില്‍ പരാജയപ്പെട്ടതില്‍ അതിയായ വേദന തോന്നിയെന്നും ഹാരി പറഞ്ഞു. പിതാവ് ചാള്‍സ് മൂന്നാമന്‍ സുരക്ഷാ കാരണങ്ങളാല്‍ തന്നോട് സംസാരിക്കാറില്ലെന്നും അദ്ദേഹത്തിന് ഇനി എത്രകാലം ബാക്കിയുണ്ടെന്നറിയില്ല, കുടുംബവുമായി അനുരഞ്ജനത്തിന് താല്‍പ്പര്യമുണ്ടെന്നും ഹാരി പറഞ്ഞു. പിതാവുമായുള്ള ബന്ധം എത്രത്തോളം വഷളായെന്ന് വ്യക്തമാക്കി കൊണ്ട് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വിവരങ്ങള്‍ പങ്കുവെച്ചതാണ് ഇപ്പോള്‍ വാര്‍ത്തയായത്. ഇതിന് പുറമെ ഇനിയൊരിക്കലും ഭാര്യയെയും, മക്കളെയും യുകെയിലേക്ക് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഹാരി |
|
Full Story
|
|
|
|
|
|
|
| യുകെയിലും ജര്‍മനിയിലും സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി, ഡോക്ടറുടെ കെണിയില്‍ വീണത് സ്ത്രീകള്‍ |
കൊച്ചി: പത്തനംതിട്ട സ്വദേശിനിയുടെ തൊഴില്‍തട്ടിപ്പിനിരയായവരില്‍ ഏറെയും സ്ത്രീകള്‍. പത്തനംതിട്ട സ്വദേശിനിയും കൊച്ചി പുല്ലേപ്പടിക്ക് സമീപത്തെ 'ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി' ഉടമയുമായ കാര്‍ത്തിക പ്രദീപാണ് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ സ്ത്രീകളെ കബളിപ്പിച്ചത്. ഇവരില്‍നിന്ന് ലക്ഷക്കണക്കിന് രൂപയും യുവതി തട്ടിയെടുത്തതായും പോലീസ് പറഞ്ഞു. യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് തൃശ്ശൂര്‍ സ്വദേശിനിയില്‍നിന്ന് 5.23 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് കാര്‍ത്തിക പ്രദീപിനെ എറണാകുളം സെന്‍ട്രല്‍ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. യുകെയില്‍ സോഷ്യല്‍വര്‍ക്കര്‍ ജോലി ശരിയാക്കിനല്‍കാമെന്നായിരുന്നു കാര്‍ത്തികയുടെ വാഗ്ദാനം. ഇതിനായി പലതവണകളായി |
|
Full Story
|
|
|
|
|
|
|
| മുന്‍നിര പാര്‍ട്ടികള്‍ക്ക് തിരിച്ചടി, റിഫോം യുകെ വന്‍ മുന്നേറ്റം നടത്തി |
ലണ്ടന്‍: യുകെയില്‍ നടന്ന പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും റണ്‍കോണ്‍ ആന്‍ഡ് ഹെല്‍സ്ബി പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്ന ഉപ തിരഞ്ഞെടുപ്പിലും റിഫോം യുകെ പാര്‍ട്ടിക്ക് തിളക്കമാര്‍ന്ന വിജയം. ഇംഗ്ലണ്ടിലെ 23 പ്രാദേശിക കൗണ്‍സിലുകളിലെ 1,600 ല്‍പ്പരം വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 677 കൗണ്‍സിലര്‍മാരെയാണ് റിഫോം യുകെ നേടിയെടുത്തത്. ഇതോടെ 10 കൗണ്‍സിലുകളില്‍ റിഫോം യുകെയുടെ നിയന്ത്രണത്തിലുള്ള ഭരണം ഉണ്ടാകും. യുകെയിലെ മുഖ്യധാരാ പാര്‍ട്ടികളായ ലേബര്‍ പാര്‍ട്ടി, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എന്നിവയ്ക്ക് കനത്ത പ്രഹരമാണ് കിട്ടിയത്. കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥികള്‍ 317 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. 676 സിറ്റിങ് സീറ്റുകളില്‍ ആണ് രാജ്യത്തെ മുഖ്യ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: വനിതാ ഡോക്ടര്‍ അറസ്റ്റില്‍ |
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ വനിതാ ഡോക്ടര്‍ അറസ്റ്റില്‍. കൊച്ചിയിലെ ടേക്ക്ഓഫ് കണ്‍സള്‍ട്ടന്‍സി സിഇഒ കാര്‍ത്തിക പ്രദീപാണ് പിടിയിലായത്. കൊച്ചി സെന്‍ട്രല്‍ എസ്‌ഐ അനൂപ് ചാക്കോയുടെ നേതൃത്വത്തില്‍ കോഴിക്കോട് നിന്നാണ് കാര്‍ത്തികയെ പിടികൂടിയത്.
യുകെ, ഓസ്‌ട്രേലിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പല ഉദ്യോഗാര്‍ത്ഥികളെയും കബളിപ്പിച്ചെന്നാണ് കേസ്.ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് 3 മുതല്‍ 8 ലക്ഷം രൂപവരെ വാങ്ങിയിരുന്നതായും റിപ്പോര്‍ട്ട്. പണം തിരികെ ചോദിച്ചതോടെ കൊച്ചിയിലെ ഓഫീസ് പൂട്ടി കഴിഞ്ഞമാസം കാര്‍ത്തിക മുങ്ങി. ഉക്രെയിനില്‍ ഡോക്ടര്‍ എന്ന പേരില്‍ കാര്‍ത്തിക |
|
Full Story
|
|
|
|
|
|
|
| നാട്ടിലേക്കുള്ള യാത്രയ്ക്കിടെ യുകെ മലയാളി വിമാനത്തിനുള്ളില്‍ മരിച്ചു |
ലണ്ടന്‍: യുകെയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി വിമാനത്തില്‍ അന്തരിച്ചു. ബേസിന്‍ സ്റ്റോക്കില്‍ താമസിക്കുന്ന കോട്ടയം ചിങ്ങവനം സ്വദേശി ഫിലിപ്പു കുട്ടിയാണ് വിമാനത്തില്‍ വച്ചുണ്ടായ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മരണമടഞ്ഞത്. ഭാര്യാമാതാവിന്റെ മരണവിവരം അറിഞ്ഞ് നാട്ടിലേക്കുള്ള യാത്രയില്‍ ആയിരുന്നു. വിമാനം മുംബൈയില്‍ എത്തിയപ്പോഴാണ് ഫിലിപ്പുകുട്ടിയെ സീറ്റില്‍ മരിച്ച നിലയില്‍ എയര്‍ലൈന്‍ ജീവനക്കാര്‍ കണ്ടെത്തിയത്. കോട്ടയം ചിങ്ങവനം കോണ്ടൂര്‍ കുടുംബാംഗമാണ്.
മികച്ച സംഘാടകനും അറിയപ്പെടുന്ന ചെണ്ടമേള കലാകാരനുമായിരുന്നു ഫിലിപ്പുകുട്ടി. മദേഴ്‌സ് ചാരിറ്റിയുടെ സഹയാത്രികനായിരുന്നു. മദേഴ്‌സ് ചാരിറ്റി |
|
Full Story
|
|
|
|
|
|
|
| യുകെ പ്രാദേശിക കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് അങ്കമാലിക്കാരന്‍ |
ലണ്ടന്‍: വ്യാഴാഴ്ച നടന്ന പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍ സ്ഥാനത്ത് പുതുചരിത്രം കുറിച്ച് മലയാളി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച എറണാകുളം അങ്കമാലി സ്വദേശി ലീഡോ ജോര്‍ജ് ആണ് മികച്ച വിജയം നേടിയത്. കേംബ്രിജ്ഷയര്‍ കൗണ്ടി കൗണ്‍സിലിലെ ഹണ്ടിങ്ഡണ്‍ ആന്‍ഡ് ഹാറ്റ്‌ഫോഡ് വാര്‍ഡില്‍ ആണ് ലീഡോ കൗണ്‍സിലര്‍ ആയി മത്സരിച്ചത്.
5 സ്ഥാനാര്‍ഥികള്‍ മത്സരിച്ച വാര്‍ഡില്‍ ലീഡോ 703 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ രണ്ടാം സ്ഥാനത്ത് എത്തിയ ലിബറല്‍ ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥി ജോ ഹാര്‍വി 699 വോട്ടുകള്‍ നേടി. ഇവിടെ റിഫോം യുകെ 687 വോട്ടുകളും ലേബര്‍ പാര്‍ട്ടി 431 വോട്ടുകളും നേടി. ഗ്രീന്‍ പാര്‍ട്ടി 98 |
|
Full Story
|
|
|
|
|
|
|
| പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പ്: റിഫോം യുകെയുടെ സാറാ ജോവാന പോച്ചിന് അട്ടിമറി ജയം |
ലണ്ടന്‍: യുകെയിലെ റണ്‍കോണ്‍ ആന്‍ഡ് ഹെല്‍സ്ബി പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്ന ഉപ തിരഞ്ഞെടുപ്പില്‍ റിഫോം യുകെ സ്ഥാനാര്‍ഥി സാറാ ജോവാന പോച്ചിന് 6 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അട്ടിമറി വിജയം. നിലവില്‍ എംപി ആയിരുന്ന ലേബര്‍ പാര്‍ട്ടി പ്രതിനിധി മൈക്ക് അസ്സെമ്പറി രാജി വെച്ചതിനെ തുടര്‍ന്നായിരുന്നു ഉപ തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ വെറും നാല് വോട്ടുകളുടെ ഭൂരിപക്ഷത്തോടെ റിഫോം യുകെ അട്ടിമറി വിജയം നേടിയിരുന്നു. എന്നാല്‍ ലേബര്‍ പാര്‍ട്ടി റീ കൗണ്ടിങ്ങ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും വോട്ട് എണ്ണിയപ്പോള്‍ 6 വോട്ടുകള്‍ക്കാണ് സാറാ ജോവാന പോച്ചിന്‍ വിജയിച്ചത്. 12,645 വോട്ടുകളാണ് നേടിയത്. ലേബര്‍ പാര്‍ട്ടിക്ക് വേണ്ടി കാരന്‍ ലൂയിസ് ഷോറും 12,639 |
|
Full Story
|
|
|
|
|
|
|
| വിദ്യാര്‍ഥിക്ക് നഗ്നചിത്രം അയച്ചു, അധ്യാപികയ്ക്ക് ആജീവനാന്ത വിലക്ക് |
റോച്ചെസ്റ്റര്‍: വിദ്യാര്‍ഥിക്ക് നഗ്‌നചിത്രങ്ങള്‍ അയച്ച നാടക അധ്യാപികയായ മെഗന്‍ ലാനിങ്ങിനെ അധ്യാപനത്തില്‍ നിന്ന് ആജീവനാന്തം വിലക്കി. കെന്റിലെ റോച്ചെസ്റ്ററിലുള്ള റിപ്പിള്‍വേല്‍ സ്‌കൂളിലെ സംഗീത, പെര്‍ഫോമിങ് ആര്‍ട്‌സ് അധ്യാപികയായിരുന്നു 36 വയസ്സുകാരിയായ ലാനിങ്ങിനെതിരെയാണ് നടപടി. ഇവര്‍ വിദ്യാര്‍ഥിക്ക് രണ്ട് അശ്ലീല ചിത്രങ്ങള്‍ അയച്ചതിനെ തുടര്‍ന്നാണ് നടപടി നേരിട്ടത്. ലാനിങ്ങിന് ഭാവിയില്‍ അധ്യാപക യോഗ്യത പുനഃസ്ഥാപിക്കാന്‍ അര്‍ഹതയില്ലെന്നും വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്‌സണിന് വേണ്ടി സിവില്‍ സര്‍വന്റ് മാര്‍ക്ക് കാവെ അറിയിച്ചു.
ഒരു ചിത്രത്തില്‍ അര്‍ധനഗ്‌നയായിരുന്നു. മറ്റൊന്നില്‍ ലൈംഗിക |
|
Full Story
|
|
|
|
| |