|
|
|
|
|
| ബ്രിട്ടീഷ് കാറുകളും മദ്യവും ഇന്ത്യയിലേക്ക്, ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ ധാരണയായി |
ലണ്ടന്‍: ഇന്ത്യ- യുകെ വ്യാപാര കരാറിന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. മൂന്നു വര്‍ഷം നീണ്ട സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കും വിവിധ തലത്തിലുള്ള കൂടിക്കാഴ്ചകള്‍ക്കും ശേഷമാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഏറെ സാമ്പത്തിക- നയതന്ത്ര പ്രാധാന്യമുള്ള വ്യാപാര കരാറിന് ധാരണയായത്. യുകെ ട്രേഡ് സെക്രട്ടറി ജൊനാഥന്‍ റെയ്‌നോള്‍സും ഇന്ത്യന്‍ കൊമേഴ്‌സ് മിനിസ്റ്റര്‍ പീയുഷ് ഗോയലും തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലണ്ടനില്‍ നടന്ന കൂടിക്കാഴ്ചയിലാണ് വ്യാപാര കരാറിന് അന്തിമ രൂപം നല്‍കിയത്. ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ ഇന്ന് പരസ്പരം ഫോണില്‍ സംസാരിച്ച് പുതിയ വ്യാപര ഉടമ്പടിയുടെ സന്തോഷം പങ്കുവച്ചു. വ്യാപാര ഉടമ്പടി ഒരു തരത്തിലും ഇരു രാജ്യങ്ങളുടെയും എമിഗ്രേഷന്‍ പോളിസിയെ |
|
Full Story
|
|
|
|
|
|
|
| ഇന്ത്യ - യുകെ വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നു; കരാര്‍ ഒപ്പിടാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയില്‍ വരുമെന്ന് റിപ്പോര്‍ട്ട് |
|
ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്. കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറും അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മറുമായി സംസാരിച്ചുവെന്നും മോദി 'എക്സ്' പോസ്റ്റില്‍ വ്യക്തമാക്കി. കരാര്‍ ഒപ്പിടാന്‍ യു കെ പ്രധാനമന്ത്രി ഇന്ത്യയിലെത്തുമെന്നാണ് വിവരം.
'ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനുള്ള ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയായി. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന കരാറിലൂടെ ബന്ധം മെച്ചപ്പെടും. വ്യാപാരവും തൊഴിലും നിക്ഷേപവും വര്‍ധിക്കും.' എക്‌സ് പോസ്റ്റില്‍ നരേന്ദ്ര മോദി പറഞ്ഞു. സ്വതന്ത്ര വ്യാപാര കരാറിന് വേണ്ടി |
|
Full Story
|
|
|
|
|
|
|
| യുകെയിലെ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വീണ്ടും വിജയിച്ച് ഇഗ്നേഷ്യസ് വര്‍ഗീസ്: നെടുമ്പാശേരി സ്വദേശി സ്വന്തമാക്കിയത് ഹാട്രിക് വിജയം |
|
എറണാകുളം ജില്ലയിലെ അങ്കമാലി നെടുമ്പാശ്ശേരി സ്വദേശിയായ ഇഗ്നേഷ്യസ് വര്‍ഗീസ് യുകെയിലെ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും എതിരില്ലാതെ കൗണ്‍സിലറായി. 2006ല്‍ യുകെയിലെ ന്യൂകാസിലില്‍ എത്തിയ ഇഗ്നേഷ്യസ് വര്‍ഗീസ് റോയല്‍ മെയിലില്‍ ആണ് ജോലി ചെയ്യുന്നത്.
മലയാളികള്‍ അധികമില്ലാത്ത ഇവിടെ തദ്ദേശീയരുമായുള്ള വ്യക്തിബന്ധങ്ങളും ഇഗ്നേഷ്യസ് വര്‍ഗീസിനെ എതിരില്ലാതെ വിജയിക്കാന്‍ സഹായിക്കുന്നുണ്ട്. യുകെയിലെ യാക്കോബായ സുറിയാനി സഭയുടെ പ്രവര്‍ത്തനങ്ങളിലും ഇഗ്നേഷ്യസ് വര്‍ഗീസ് സജീവമാണ്. സഭയുടെ യുകെ ഭദ്രാസന ട്രഷററായി രണ്ട് വര്‍ഷക്കാലം പ്രവര്‍ത്തിച്ചിരുന്നു. 2014ല്‍ റോയല്‍ മെയിലിലെ കമ്മ്യൂണിക്കേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ യൂണിറ്റ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതാണ് ലേബര്‍ പാര്‍ട്ടി |
|
Full Story
|
|
|
|
|
|
|
| ലൈംഗിക ചൂഷണ വിഷയത്തില്‍ കുടുങ്ങി ലേബര്‍ കാബിനറ്റ് മന്ത്രി |
ലണ്ടന്‍: ബ്രിട്ടനിലെ പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനും, ബലാത്സംഗത്തിനും വിട്ടുനല്‍കുന്ന ചൂഷക സംഘത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ചാനല്‍ 4 പുറത്തുവിട്ട ഗ്രൂംഡ്: എ നാഷണല്‍ സ്‌കാന്‍ഡല്‍ പരസ്യമാക്കിയത്. ഗ്രൂമിംഗ് സംഘങ്ങളുടെ ചൂഷണത്തിന് വിധേയമായ അഞ്ച് സ്ത്രീകളാണ് തങ്ങളെ പോലീസും, സോഷ്യല്‍ സര്‍വ്വീസും കൈവിട്ടത് ഉള്‍പ്പെടെ അനുഭവങ്ങള്‍ വിവരിച്ചത്. എന്നാല്‍ ലേബര്‍ ഗവണ്‍മെന്റ് ഇതുവരെ വിഷയത്തില്‍ സുപ്രധാന നടപടികള്‍ക്കൊന്നും മുതിര്‍ന്നിട്ടില്ല. ഈ ഘട്ടത്തിലാണ് റേഡിയോ ചര്‍ച്ചയില്‍ റിഫോം യുകെ അംഗം ടിം മോണ്ട്ഗോമറിയുടെ ചോദ്യത്തിന് ഒരു ലേബര്‍ ക്യാബിനറ്റ് മന്ത്രി ഇതൊക്കെ വെറും ഏതാനും പേരെ മാത്രം ബാധിക്കുന്ന നിസ്സാര വിഷയമാണെന്ന തരത്തില്‍ നിലപാട് |
|
Full Story
|
|
|
|
|
|
|
| പലിശനിരക്ക് കാല്‍ശതമാനം കുറയുമെന്ന് റിപ്പോര്‍ട്ട് |
ലണ്ടന്‍: ഈ ആഴ്ചയിലെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തില്‍ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യത തെളിയുമെന്ന പ്രതീക്ഷ ശക്തമായി. മേയ് 8ന് കാല്‍ശതമാനം പോയിന്റ് നിരക്ക് കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതിന്റെ പ്രതീസയിലാണ് മോര്‍ട്ട്ഗേജ് വിപണി. പലിശ നിരക്ക് കാല്‍ ശതമാനം കുറച്ച് 4.25 ശതമാനമാക്കിയേക്കും എന്നാണു സൂചന. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ട്. ഇതുതന്നെ, പണപ്പെരുപ്പം കുറയ്ക്കുന്നതിനായി പലിശ നിരക്ക് ഉപയോഗിക്കുന്നവര്‍ക്ക് പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള കാരണമായി എടുക്കാം. മാര്‍ച്ചില്‍ ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 2.6 ശതമാനമായിരുന്നു. |
|
Full Story
|
|
|
|
|
|
|
| വിന്റര്‍ ഫ്യൂവല്‍ പേയ്മെന്റ് റദ്ദാക്കിയ നടപടി പുനഃപരിശോധിക്കുന്നു |
ലണ്ടന്‍: ലോക്കല്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയതോടെ ആയിരക്കണക്കിന് പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്മെന്റുകള്‍ തിരിച്ചെത്തിക്കാന്‍ ആലോചിച്ച് ഡൗണിംഗ് സ്ട്രീറ്റ്. ലേബര്‍ ഗവണ്‍മെന്റിന് എതിരായ പൊതുജന രോഷം നിഗല്‍ ഫരാഗിന്റെ റിഫോം യുകെയ്ക്ക് എത്രത്തോളം അനുകൂലമായെന്നത് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ അടുപ്പക്കാര്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുകയാണ്. ഇതോടെയാണ് വിന്റര്‍ ഫ്യൂവല്‍ പേയ്മെന്റ് റദ്ദാക്കിയ നടപടിയില്‍ തിരുത്തല്‍ വരുത്തി ജനരോഷം തണുപ്പിക്കാന്‍ ലേബര്‍ നീക്കം നടത്തുന്നത്. സമ്പൂര്‍ണ്ണമായി നടപടി പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും, പേയ്മെന്റ് ലഭിക്കാനുള്ള മിനിമം വരുമാനം 11,500 പൗണ്ടില്‍ നിന്നും |
|
Full Story
|
|
|
|
|
|
|
| യുകെ പ്രാദേശിക കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും എതിരില്ലാതെ തെരഞ്ഞെടുത്ത മലയാളി |
ന്യൂകാസില്‍: യുകെയിലെ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും എതിരില്ലാതെ കൗണ്‍സിലറായി ഒരു മലയാളി. എറണാകുളം ജില്ലയിലെ അങ്കമാലി നെടുമ്പാശ്ശേരി സ്വദേശിയായ ഇഗ്നേഷ്യസ് വര്‍ഗീസ് ആണ് ആരിലും അതിശയം ജനിപ്പിക്കും വിധം അഭിമാനര്‍ഹമായ നേട്ടത്തിന് ഉടമയായത്. 2006ല്‍ യുകെയിലെ ന്യൂകാസിലില്‍ എത്തിയ ഇഗ്നേഷ്യസ് വര്‍ഗീസ് റോയല്‍ മെയിലില്‍ ആണ് ജോലി ചെയ്യുന്നത്. 2014ല്‍ ലേബര്‍ പാര്‍ട്ടി അംഗമായ ഇഗ്നേഷ്യസ് വര്‍ഗീസ് 2017ലാണ് ന്യൂകാസിലിന് സമീപമുള്ള പ്രൂഡോ ടൗണ്‍ കൗണ്‍സിലിലേക്ക് കാസില്‍ ഫീല്‍ഡ് വാര്‍ഡില്‍ നിന്നും നോമിനേഷന്‍ നല്‍കുന്നത്. സ്വന്തം വീട് നില്‍ക്കുന്ന വാര്‍ഡിലെ പോസ്റ്റ് മാന്‍ കൂടിയായതിനാല്‍ ഓരോ വീടുകളുമായും ഉണ്ടായിരുന്ന ബന്ധം എതിരില്ലാതെ |
|
Full Story
|
|
|
|
|
|
|
| യുകെ പ്രാദേശിക കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മലയാളി സോളിസിറ്റര്‍ക്ക് രണ്ടാം തവണയും ജയം |
നോര്‍ത്താംപ്റ്റണ്‍ഷയര്‍: യുകെയിലെ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മലയാളി സോളിസിറ്റര്‍ക്ക് രണ്ടാം തവണയും വിജയം. എറണാകുളം ഇളമക്കര സ്വദേശിയായ അഡ്വ. ദിലീപ് കുമാര്‍ ആണ് നോര്‍ത്താംപ്റ്റണ്‍ഷയറിലെ കിങ്‌സ്‌തോപ്പ് പാരിഷ് കൗണ്‍സിലിലെ ഒബ്ലിസ്‌ക് ആന്‍ഡ് സണ്ണിസൈഡ് വാര്‍ഡില്‍ നിന്നും ഇത്തവണ കൗണ്‍സിലര്‍ ആയി വിജയിച്ചത്. 2021ല്‍ ഇതേ കൗണ്‍സിലിലെ സെന്റ് ഡേവിഡ്‌സ് വാര്‍ഡില്‍ നിന്നായിരുന്നു ആദ്യ വിജയം. മേയ് ഒന്നിന് നടന്ന തിരഞ്ഞെടുപ്പില്‍ ഒബ്ലിസ്‌ക് ആന്‍ഡ് സണ്ണിസൈഡ് വാര്‍ഡിലെ നാല് കൗണ്‍സിലര്‍മാരില്‍ ഒരാളായാണ് വിജയം. വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മറ്റ് മൂന്ന് പേരും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിനിധികളാണ്. 555 വോട്ടുകളാണ് ദിലീപ് കുമാര്‍ |
|
Full Story
|
|
|
|
| |