|
|
|
|
|
| ലഗേജില്‍ നിന്ന് പോര്‍ട്ടബിള്‍ ചാര്‍ജര്‍ ഒഴിവാക്കണം, കര്‍ശന നിര്‍ദേശവുമായി യുകെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി |
ലണ്ടന്‍: വിമാന യാത്രയില്‍ ബ്രിട്ടീഷുകാര്‍ സ്ഥിരമായി ഉപയോഗിക്കുന്ന പല സാധനങ്ങളും ലഗേജില്‍ ഉള്‍പ്പെടുത്താമോ എന്നു പരിശോധിക്കേണ്ടതുണ്ട്. യുകെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് പോര്‍ട്ടബിള്‍ ചാര്‍ജര്‍ ഉള്‍പ്പെടെ കൊണ്ടുവരരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ക്വാളിറ്റി കുറഞ്ഞതും കേടായതുമായ ലിഥിയം ബാറ്ററികള്‍ നിരോധിക്കപ്പെട്ടവയുടെ പട്ടികയിലുണ്ട്. ഇത്തരം സാധനങ്ങള്‍ ചൂടാകുകയും തീ പിടിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. അത് യാത്രക്കാരുടെ സുരക്ഷയെ തന്നെ ബാധിക്കുമെന്നും സിഎഎ മുന്നറിയിപ്പില്‍ പറയുന്നു.
പോര്‍ട്ടബിള്‍ ബാറ്ററിയില്‍ നിന്ന് ജനുവരിയില്‍ തീ പിടിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് |
|
Full Story
|
|
|
|
|
|
|
| മേയ് മാസത്തില്‍ റെക്കോര്‍ഡ് താപനില |
ലണ്ടന്‍: ഈ വര്‍ഷത്തെ മെയ് മാസത്തില്‍ റെക്കോര്‍ഡ് താപനിലയെന്ന് ഗവേഷകര്‍. മെയ് 1 വ്യാഴാഴ്ച തന്നെ ഏറ്റവും ചൂടേറിയ ദിവസങ്ങളില്‍ ഒന്നായിരിക്കുമെന്ന് ഗവേഷകര്‍. ഈ ദിവസം തെക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍ താപനില 29°C ല്‍ എത്താന്‍ സാധ്യതയുണ്ട്. 1990 ല്‍ ലോസിമൗത്തില്‍ രേഖപ്പെടുത്തിയ 27.4°C എന്ന മുന്‍ റെക്കോര്‍ഡിനെ മറികടന്നുള്ള താപനിലയായിരിക്കും ഇത്. രാജ്യത്തുടനീളം താപനില സാധാരണ രേഖപ്പെടുത്തിയതിനേക്കാള്‍ 7°C മുതല്‍ 11°C വരെ കൂടുതലായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു. മെയ് 1 നു ശേഷം താപനില ക്രമേണ കുറയുമെന്നും ഗവേഷകര്‍ പറയുന്നു.
ഏറ്റവും ചൂടേറിയ കാലാവസ്ഥ തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലായിരിക്കും. ഇവിടെ താപനില 27C ആയി ഉയരുമെന്നാണ് |
|
Full Story
|
|
|
|
|
|
|
| ഭര്‍ത്താവിനോടുള്ള ആദരസൂചകമായി വിവാഹവസ്ത്രത്തിലോടി യുകെ യുവതി |
ലണ്ടന്‍: ഭര്‍ത്താവിനുള്ള ആദരവായി വിവാഹ വസ്ത്രത്തില്‍ മാരത്തോണ്‍ ഓടി യുവതി. യുകെയില്‍ നിന്നുള്ള യുവതി രക്താര്‍ബുദം ബാധിച്ച ഭര്‍ത്താവ് മരിച്ചതിന് പിന്നാലെയാണ് വിവാഹ വസ്ത്രം ധരിച്ച് ലണ്ടന്‍ മാരത്തണ്‍ പൂര്‍ത്തിയാക്കിയത്. പരേതനായ ഭര്‍ത്താവിനോടുള്ള ആദര സൂചകമായി 12 മാസത്തിനുള്ളില്‍ 13 മാരത്തണുകള്‍ ഓടാനുള്ള വെല്ലുവിളി ലോറ കോള്‍മാന്‍-ഡേ ഏറ്റെടുത്തതായാണ് ബിബിസി റിപ്പോര്‍ട്ട്. ഒരു രക്താര്‍ബുദ ഗവേഷണ ചാരിറ്റിക്ക് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് ലോറ കോള്‍മാന്‍ തന്റെ വിവാഹ വിവാഹ വാര്‍ഷികത്തില്‍ നടന്ന മാരത്തണിന്റെ അവസാന മൂന്ന് മൈല്‍ ദൂരം വിവാഹ വസ്ത്രം ധരിച്ച് ഓടാന്‍ തീരുമാനിച്ചത്. 23 മൈല്‍ ദൂരം ഓടിയ ലോറ മത്സരം അവസാനിക്കാന്‍ മൂന്ന് മൈല്‍ ദൂരം കൂടി |
|
Full Story
|
|
|
|
|
|
|
| ഇന്ത്യയ്ക്ക് അധിക വിസയില്ല, നിലപാടില്‍ മാറ്റമില്ലെന്ന് യുകെ |
ലണ്ടന്‍: ഇന്ത്യയുടെ വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയലിന്റെ രണ്ട് ദിവസത്തെ യുകെ സന്ദര്‍ശനം പൂര്‍ത്തിയായിരിക്കുകയാണ്. ലണ്ടനിലെ ലങ്കാസ്റ്റര്‍ ഹൗസില്‍ നടന്ന സംയുക്ത ബിസിനസ് സ്വീകരണമോടെയാണ് സന്ദര്‍ശനം പരിസമാപ്തിയിലേക്ക് എത്തിയിരിക്കുന്നത്. ഉഭയകക്ഷി പങ്കാളിത്തത്തില്‍ ഈ സന്ദര്‍ശനം വലിയ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് സന്ദര്‍ശനാനന്തരം അദ്ദേഹം വ്യക്തമാക്കിയത്. യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി, ബിസിനസ് ആന്‍ഡ് ട്രേഡ് സെക്രട്ടറി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സ്, ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന ബിസിനസ്സ് നേതാക്കള്‍ എന്നിവര്‍ ഗോയലിനൊപ്പം ചടങ്ങില്‍ പങ്കെടുത്തിരുന്നു. യുകെ സ്റ്റേറ്റ് സെക്രട്ടറി ഓഫ് ബിസിനസ് ആന്‍ഡ് ട്രേഡ് ജോനാഥന്‍ |
|
Full Story
|
|
|
|
|
|
|
| ലൈംഗിക ബന്ധത്തിനിടെ കാമുകനെ കൊലപ്പെടുത്തിയത് വിഡിയോയില്‍ ചിത്രീകരിച്ച് രതിചിത്രനടന്‍ |
ലണ്ടന്‍: ബ്രിട്ടനെ നടുക്കിയ ഇരട്ട കൊലപാതകക്കേസില്‍ പ്രോസിക്യൂഷന്‍ വാദം കേട്ട കോടതി. 35 വയസ്സുള്ള പോണ്‍ നടന്‍ യോസ്റ്റിന്‍ ആന്‍ഡ്രെസ് മോസ്‌ക്വേറ 62 വയസ്സുള്ള ആല്‍ബര്‍ട്ട് അല്‍ഫോന്‍സോയെയും 71 വയസ്സുള്ള പോള്‍ ലോങ്?വര്‍ത്തിനെയും കൊലപ്പെടുത്തിയതായാണ് ആരോപണം. കഴിഞ്ഞ വര്‍ഷം ജൂലൈ 8നാണ് ലണ്ടനിലെ ഷെപ്പേര്‍ഡ്‌സ് ബുഷിലെ ഫ്‌ലാറ്റില്‍ സംഭവം നടന്നത്. ലൈംഗിക ബന്ധത്തിനിടെയാണ് അല്‍ഫോന്‍സോയെ മോസ്‌ക്വേറ ചുറ്റിക കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയത്. അതിന്റെ ദൃശ്യങ്ങള്‍ പ്രതി ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്തിരുന്നതായി പ്രോസിക്യൂട്ടര്‍ ഡീന ഹീര്‍ കെസി ഓള്‍ഡ് ബെയ്ലി കോടതിയില്‍ അറിയിച്ചു.
ഇതുകൂടാതെ ലോങ്?വര്‍ത്തിനെയും |
|
Full Story
|
|
|
|
|
|
|
| ലേഡി ഗ്യാങ് ആക്രമണ ഭീതിയില്‍ ബ്രിട്ടന്‍ |
ലണ്ടന്‍: യുകെയില്‍ പെണ്‍കുട്ടികളും സ്ത്രീകളും പ്രതികളാകുന്ന ആക്രമണ സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നതായി റിപോര്‍ട്ട്. പലപ്പോഴും ഇത്തരം ആക്രമണങ്ങള്‍ നേരിടുന്നത് കുട്ടികളും പ്രായമുള്ളവരുമാണ്. പൊലീസിനെയും ഇത്തരക്കാര്‍ ആക്രമിക്കുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗത്ത് ഈസ്റ്റേണ്‍ റെയില്‍ സര്‍വീസില്‍ വച്ച് പ്രായമുള്ളവരെ ആക്രമിച്ച പെണ്‍കുട്ടികളുടെ ചിത്രം ബ്രിട്ടിഷ് ട്രാന്‍സ്പോര്‍ട്ട് പൊലീസ് പുറത്തുവിട്ടത് കഴിഞ്ഞയാഴ്ചയാണ്. തെക്കന്‍ ലണ്ടനിലൂടെ പോകുന്ന റൂട്ടുകളില്‍ മണിക്കൂറിനുള്ളില്‍ അടുത്തടുത്തായി നടന്ന ഈ സംഭവങ്ങള്‍ ഒരേ സംഘമാണ് നടത്തിയതെന്നാണ് കരുതുന്നത്. വെസ്റ്റ് സസെക്‌സ് ഗ്രാമത്തില്‍ 'അക്രമാസക്തരായ' പെണ്‍കുട്ടികളുടെ സംഘം |
|
Full Story
|
|
|
|
|
|
|
| പഹല്‍ഗാം ഭീകരാക്രമണം: ഇന്ത്യയ്ക്ക് പിന്തുണയുമായി ബ്രിട്ടന്‍ രംഗത്ത് |
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ-പാകിസ്ഥാന്‍ നയതന്ത്ര ബന്ധം വഷളായിരിക്കെ, വിഷയത്തില്‍ ഇടപെട്ട് ഐക്യരാഷ്ട്രസഭ. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറെയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെയും ടെലഫോണില്‍ ബന്ധപ്പെട്ടു. പഹല്‍ഗാം ഭീകരാക്രമണത്തെ ഗുട്ടെറസ് ശക്തമായ ഭാഷയില്‍ അപലപിച്ചു. വര്‍ധിച്ചു വരുന്ന സംഘര്‍ഷാവസ്ഥയില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച ഗുട്ടെറസ്, മേഖലയെ കൂടുതല്‍ പ്രശ്നത്തിലേക്ക് നയിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു.
പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന ആരോപണം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഗുട്ടെറസ്സുമായുള്ള |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ പ്രാദേശിക തെരഞ്ഞെടുപ്പ് നാളെ |
ലണ്ടന്‍: യുകെയില്‍ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പ് മേയ് 1 ന് നടക്കും. പാര്‍ലമെന്റ് ഇലക്ഷന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. 1,641 കൗണ്‍സിലര്‍മാരെയും 6 മേയര്‍മാരെയുമാണ് തിരഞ്ഞെടുക്കുന്നത്. രാവിലെ 7 മുതല്‍ രാത്രി 10 വരെയാണ് വോട്ടെടുപ്പ്. കേംബ്രിഡ്?ജ്ഷയര്‍, ഡെര്‍ബിഷയര്‍, ഡെവണ്‍, ഗ്ലോസെസ്റ്റര്‍ഷയര്‍, ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍, കെന്റ്, ലങ്കാഷയര്‍, ലെസ്റ്റര്‍ഷയര്‍, ലിങ്കണ്‍ഷയര്‍, നോട്ടിങ്ങാംഷയര്‍, ഓക്‌സ്ഫഡ്ഷയര്‍, സ്റ്റാഫോര്‍ഡ്ഷയര്‍, വാര്‍വിക് ഷയര്‍, വോര്‍സെസ്റ്റര്‍ഷയര്‍ എന്നീ കൗണ്ടി കൗണ്‍സിലുകളില്‍ തിരഞ്ഞെടുപ്പ് നടക്കുക. ബക്കിങ്ങാംഷയര്‍, കോണ്‍വാള്‍, കൗണ്ടി ഡര്‍ഹാം, നോര്‍ത്ത് നോര്‍ത്താംപ്ടണ്‍ഷയര്‍, നോര്‍ത്തംബര്‍ലാന്‍ഡ്, ഷ്രോപ്ഷയര്‍, |
|
Full Story
|
|
|
|
| |