Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
 
 
UK Special
  Add your Comment comment
ലണ്ടന്‍ കഫേയില്‍ പരസ്പരം അധിക്ഷേപിക്കുന്ന പാക് മാധ്യമപ്രവര്‍ത്തകര്‍
reporter

ലണ്ടന്‍: പത്രസമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ പരസ്പരം പോരടിച്ച് പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തകര്‍. ലണ്ടന്‍ കഫേയില്‍ പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് പാക് മാധ്യമപ്രവര്‍ത്തകര്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഈ മാധ്യമ പ്രവര്‍ത്തകര്‍ തന്നെ പങ്കുവെച്ചതോടെസോഷ്യല്‍മീഡിയയില്‍ വൈറലായി.

പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകരായ സഫീന ഖാനും അസദ് അലി മാലിഖുമാണ് പരസ്പരം അധിക്ഷേപിക്കുന്നത്. ഇരുവരും പരസ്പരം അധിക്ഷേപിക്കുന്നതും ചുറ്റുമുള്ളവര്‍ ഇരുവരെയും കാര്യങ്ങള്‍ പറഞ്ഞ് തണുപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

പാക്കിസ്ഥാന്‍ തെഹ്രീക് -ഇ-ഇന്‍സാഫ് (പിടിഐ) സെക്രട്ടറി ജനറലും സല്‍മാന്‍ അക്രം രാജയുടെ പത്രസമ്മേളനത്തിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്. പാക്കിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അടുത്ത സഹായി ആണ് സല്‍മാന്‍ അക്രം. സഫീന ഖാന്‍ എക്സ് പ്ലാറ്റ്ഫോമിലൂടെ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പരിപാടിക്കിടെ എവൈആര്‍ ന്യൂസ് ചാനലിന്റെ റിപ്പോര്‍ട്ടര്‍ ഫരീദും ഹം ന്യൂസ് ചാനലിന്റെ റിപ്പോര്‍ട്ടര്‍ റഫീഖും തന്നെ വളഞ്ഞതായും ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അവര്‍ സംസാരിക്കാന്‍ തുടങ്ങിയതായും സഫീന പറയുന്നുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഈ മാധ്യപ്രവര്‍ത്തകരാണ് ഉത്തരവാദികളെന്നും അവര്‍ ആരോപിക്കുന്നുണ്ട്.

 
Other News in this category

 
 




 
Close Window