Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
UK Special
  30-05-2023
യുകെയില്‍ നിത്യോപയോക സാധനങ്ങളുടെ വില കുതിച്ചുയരുന്നു, താങ്ങാന്‍ കഴിയാതെ ജനങ്ങള്‍

ലണ്ടന്‍: യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ നിത്യോപയോഗ സാധനങ്ങളുടെ വിലകള്‍ മേയ് വരെയുള്ള ഒരു വര്‍ഷത്തിനിടെ പുതിയ ഉയര്‍ച്ചകളിലെത്തിയെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു. കോഫി, ചോക്കളേറ്റ്, ഭക്ഷ്യേതര സാധനങ്ങള്‍ എന്നിവയുടെ വില കുതിച്ച് കയറിയതിനെ തുടര്‍ന്നാണീ സ്ഥിതി സംജാതമായിരിക്കുന്നത്. ഗ്രോസറി സ്റ്റോറുകളിലെ വിലക്കയറ്റത്തിന്റെ മൊത്തം നിരക്ക് ഒമ്പത് ശതമാനത്തിലെത്തിയെന്നാണ് ദി ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം (ബിആര്‍സി), നീല്‍സനല്‍ ക്യൂ എന്നിവര്‍ എടുത്ത് കാട്ടുന്നത്. ഫ്രഫ് ഫുഡ് ഐറ്റങ്ങളുടെ വില ക്രമത്തില്‍ കുറയുന്നുണ്ടെങ്കിലും കോഫി , ചോക്കളേറ്റ് എന്നിവയുടെ വില കുതിച്ചുയരുന്നുവെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

Full Story
  29-05-2023
ജീവിക്കാനുള്ള നല്ല നഗരങ്ങളില്‍ 28ാം സ്ഥാനത്തേക്ക് യുകെ പിന്തള്ളപ്പെട്ടതിനു കാരണം എന്തായിരിക്കാം? നാലാം സ്ഥാനത്തു നിന്നാണ് ഈ പതനം
ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടന്റെ സ്ഥാനം പിന്നോട്ടടിച്ചു. നാലില്‍ നിന്ന് 28ലേയ്ക്ക് ആണ് വീഴ്ച. 2021 -ല്‍ നാലാം സ്ഥാനത്തായിരുന്നു ബ്രിട്ടന്‍. തൊഴിലില്ലായ്മ കണക്കുകള്‍, പണപ്പെരുപ്പം, ബാങ്ക് വായ്പാ നിരക്കുകള്‍ തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്താണ് 160 രാജ്യങ്ങള്‍ അടങ്ങുന്ന പട്ടിക ഹാന്‍കെ പുറത്ത് വിട്ടത്.


യുകെയില്‍ 16 വയസിന് മുകളിലുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 2021 ജനുവരിയില്‍ 4.9 ശതമാനമായിരുന്നു. ഇത് 2022 ല്‍ 3.7 ശതമാനമായി കുറഞ്ഞു. നിലവില്‍ 2023 ല്‍ 3.9 ശതമാനമായി കൂടിയതാണ് പട്ടികയില്‍ യുകെയുടെ സ്ഥാനം പുറകിലാകാന്‍ കാരണം . യുകെയുടെ സ്ഥാനം പട്ടികയില്‍ കുറഞ്ഞപ്പോള്‍ അമേരിക്ക 55-ല്‍ നിന്ന് ബ്രിട്ടനെ മറികടന്ന് 24-ലേക്ക് കുതിച്ചു. ഇതിന് ഏറ്റവും പ്രധാന ഘടകമായത് തൊഴില്‍ ഇല്ലായ്മയാണ്.
Full Story
  29-05-2023
പ്രതിഭ കേശവന്റെ മരണകാരണം ഹൃദയാഘാതം: വിട പറഞ്ഞത് വിമാനത്തിലെ പ്രസവ ശുശ്രൂഷയിലൂടെ ആദരിക്കപ്പെട്ട നഴ്‌സ്
രണ്ടു വര്‍ഷം മുമ്പ് എയര്‍ ഇന്ത്യ വിമാനത്തിലെ പ്രസവ രക്ഷ ദൗത്യത്തില്‍ പങ്കാളിയായി വാര്‍ത്തകളില്‍ ഇടം നേടിയ കേംബ്രിഡ്ജിലെ പ്രതിഭ കേശവനാണ് അപ്രതീക്ഷിത മരണത്തിന് കീഴടങ്ങിയത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായ പ്രതിഭയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്നാണ് സൂചന. യുകെ മലയാളികള്‍ക്കു പരിചിതയായ പ്രതിഭയുടെ അപ്രതീക്ഷിത വിയോഗം പ്രിയപ്പെട്ടവര്‍ക്കും വലിയ ഞെട്ടലാണ് നല്‍കിയിരിക്കുന്നത്.


രണ്ടു വര്‍ഷത്തിനു ശേഷം ഇന്ന് നാട്ടിലേക്ക് പോകുവാന്‍ പ്രതിഭ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെയാണ് മരണ വാര്‍ത്ത എത്തിയത്. അമ്മയുടെ വരവും തിരിച്ച് അമ്മയ്ക്കൊപ്പം യുകെയിലേക്ക് പറക്കുന്നതും സ്വപ്നം കണ്ടിരുന്ന പ്രതിഭയുടെ നാട്ടിലുള്ള മക്കള്‍ മരണവാര്‍ത്ത അറിഞ്ഞ്
Full Story
  29-05-2023
മാനസിക പ്രശ്‌നങ്ങള്‍ ഉള്ളവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടതില്ലെന്ന് മെറ്റ് പോലീസ്

ലണ്ടന്‍: മാനസിക പ്രശ്‌നങ്ങള്‍ മൂലം വ്യക്തികള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളില്‍ ഇനി ഇടപെടേണ്ടതില്ലെന്ന് മെറ്റ് പോലീസ് . ഓഗസ്റ്റ് 31 -ന് ശേഷമാണ് ഈ തീരുമാനം നടപ്പില്‍ വരുക. മാനസികാരോഗ്യ പ്രശ്‌നമുള്ളവര്‍ ഏതെങ്കിലും തരത്തില്‍ മറ്റുള്ള വ്യക്തികളുടെ ജീവന് ഭീഷണി ഉയര്‍ത്തിയെങ്കില്‍ മാത്രമേ ഇനി മുതല്‍ പോലീസ് ഇടപെടല്‍ ഉണ്ടാവുകയുള്ളൂ. കൂടുതല്‍ അടിയന്തര സ്വഭാവമുള്ള ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് ഈ നീക്കം പോലീസിനെ സഹായിക്കുമെന്നാണ് കരുതുന്നത്. ഗ്രേറ്റ് ബ്രിട്ടനില്‍ ഉടനീളമുള്ള പോലീസ് സേന കഴിഞ്ഞ അഞ്ചു വര്‍ഷമായി കൈകാര്യം ചെയ്ത മാനസികാരോഗ്യ സംഭവങ്ങളില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

Full Story

  29-05-2023
മലയാളി നഴ്‌സിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലണ്ടന്‍: കേംബ്രിഡ്ജിലെ മലയാളി നേഴ്സായ പ്രതിഭ കേശവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സായി ജോലി ചെയ്ത് വരികെയാണ് പ്രതിഭയുടെ അപ്രതീക്ഷിത മരണം. മരണകാരണം ഹൃദയാഘാതമാണെന്നാണ് സൂചന. കേരളത്തില്‍ കുമരകം സ്വദേശിയാണ് പ്രതിഭ. രണ്ടു വര്‍ഷം മുന്‍പ് പ്രതിഭ നാട്ടിലേയ്ക്കുള്ള വിമാനയാത്രയ്ക്കിടെ പത്തനംതിട്ട സ്വദേശി മരിയ ഫിലിപ്പിന്റെ സുഖപ്രസവത്തിന് സഹായിച്ചത് വന്‍ ജനശ്രദ്ധ നേടിയിരുന്നു. 2021 ഒക്ടോബര്‍ 5 -നായിരുന്നു സംഭവം. ലണ്ടനില്‍നിന്നും കൊച്ചിയിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ഡ്രീം ലൈനര്‍ വിമാനത്തിലാണ് സംഭവം നടന്നത്. അന്ന് മരിയയ്ക്ക് ഏഴാം മാസമായിരുന്നു.

എന്നാല്‍ വിമാനം

Full Story
  29-05-2023
യുകെയില്‍ ലാന്‍ഡ് ലോര്‍ഡുമാര്‍ക്കുള്ള മോര്‍ട്ട്‌ഗേജ് നികുതിയിളവ് തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം ശക്തം

ലണ്ടന്‍: ലാന്‍ഡ് ലോര്‍ഡുമാര്‍ക്കുള്ള മോര്‍ട്ട്ഗേജ് നികുതിയിളവ് തിരിച്ച് കൊണ്ടു വരണമെന്നും അതിലൂടെ വീട്ട് വാടകകള്‍ കുത്തനെ ഉയരുന്നത് പിടിച്ച് നിര്‍ത്താനാവുമെന്നും നിര്‍ദേശിച്ച് നാഷണല്‍ റെസിഡന്‍ഷ്യല്‍ ലാന്‍ഡ്ലോര്‍ഡ്സ് അസോസിയേഷന്‍ (എന്‍എല്‍ആര്‍എ) രംഗത്തെത്തി. ഉയര്‍ന്ന മോര്‍ട്ട്ഗേജ് അടക്കാനാവാതെ റെന്റല്‍ പ്രോപ്പര്‍ട്ടികള്‍ ഉടമകള്‍ക്ക് നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാനും വാടക വര്‍ധന പരിമിതപ്പെടുത്താനും ട്രഷറിക്കുളള വരുമാനം വര്‍ധിപ്പിക്കാനും സാധിക്കുമെന്നാണ് എന്‍ആര്‍എല്‍എ അഭിപ്രായപ്പെടുന്നത്. ലാന്‍ഡ്ലോര്‍ഡുമാര്‍ക്കുള്ള മോര്‍ട്ട്ഗേജ് പലിശനിരക്കിളവ് 2021 മുതല്‍ ഇന്‍കം ടാക്സിലെ ബേസിക് നിരക്കിലേക്ക് മാത്രം പരിമിതപ്പെടുത്തിയിരുന്നു.

Full Story
  29-05-2023
യുകെയിലെ അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നു

ലണ്ടന്‍: യുകെയിലെ അവശ്യസാധനങ്ങളുടെ വിലകള്‍ കുതിച്ച് കയറുന്ന സാഹചര്യത്തില്‍ അതിന് നിയന്ത്രണം വരുത്താനുള്ള ശ്രമവുമായി സര്‍ക്കാര്‍ രംഗത്തെത്തി. ഇത് പ്രകാരം അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് പരിധി അഥവാ പ്രൈസ് ക്യാപ് നടപ്പിലാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സൂപ്പര്‍മാര്‍ക്കറ്റുകളുമായി ചര്‍ച്ച നടത്തും. രാജ്യത്ത് ജീവിതച്ചെലവുകള്‍ അനുദിനം കുതിച്ചുയര്‍ന്ന് ജനജീവിതം ദുരിതമയമായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ ഗവണ്‍മെന്റ് മുന്നോട്ട് വന്നിരിക്കുന്നത്. ബ്രെഡ് , പാല്‍ പോലുള്ള അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലകള്‍ പിടിച്ച് നിര്‍ത്തുന്നതിനായി പ്രധാനപ്പെട്ട റീട്ടെയിലര്‍മാരുമായി ഒരു വളണ്ടറി അഗ്രിമെന്റ്

Full Story
  29-05-2023
കഴിഞ്ഞ വര്‍ഷം പ്രതിദിനം 80 കവര്‍ച്ചാ കേസുകളിലെ അന്വേഷണം അവസാനിപ്പിച്ച് പോലീസ്

ലണ്ടന്‍: ബ്രിട്ടനിലെ പോലീസ് കള്ളനെ പിടിക്കുമെന്ന് പ്രതീക്ഷിക്കരുതെന്ന് മുന്‍പ് പുറത്തുവന്ന പല കണക്കുകളും വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഈ നിലപാട് വളരെ ശരിയാണെന്ന് വ്യക്തമാക്കുന്ന മറ്റൊരു കണക്ക് കൂടി പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തിലെ ഓരോ ദിവസവും 80 കവര്‍ച്ചാ കേസുകളിലെ അന്വേഷണങ്ങളാണ് പ്രതിയെ തിരിച്ചറിയാന്‍ പോലും കഴിയാതെ പോലീസ് അവസാനിപ്പിച്ചതെന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ ആരോപിച്ചു. 2022-ല്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും നടന്ന 30,000 കവര്‍ച്ചകളും, തട്ടിപ്പറികളുമാണ് തുമ്പില്ലാതെ അവസാനിപ്പിച്ചതെന്ന് പാര്‍ട്ടി കമ്മീഷന്‍ ചെയ്ത ഗവേഷണത്തില്‍ വ്യക്തമായി. ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍ മറ്റ് വിവാദങ്ങളില്‍ കുടുങ്ങി ഇരിക്കുന്നതിനാല്‍

Full Story
[234][235][236][237][238]
 
-->




 
Close Window