|
|
|
|
|
| ഭീഷണിയായി സ്റ്റുഡന്റ് വിസ നിയമങ്ങള്‍, ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ് |
ലണ്ടന്‍: സ്റ്റുഡന്റ് വിസ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ കുറഞ്ഞു. യൂണിവേഴ്സിറ്റികളില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 80 ശതമാനമാണ് കുറഞ്ഞത്. കണക്കുകള്‍ അനുസരിച്ച് 2023 - 24 അധ്യയന വര്‍ഷത്തില്‍ ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളില്‍ ആകെ 7 ശതമാനത്തോളം കുറവാണ് വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ അനുഭവപ്പെട്ടത്. നൈജീരിയ, ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിരിക്കുന്നത്. നൈജീരിയന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 36 ശതമാനത്തിന്റെ കുറവുണ്ടായപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 15 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ചൈനയില്‍ നിന്നും 4 ശതമാനം വിദ്യാര്‍ത്ഥികള്‍ |
|
Full Story
|
|
|
|
|
|
|
| ചര്‍ച്ച പരാജയം; ബിന്‍ തൊഴിലാളികളുടെ സമരം തുടരും |
ലണ്ടന്‍: പുതിയ ശമ്പള വാഗ്ദാനവും നിരസിച്ചതിനെ തുടര്‍ന്ന് സമരം തുടരാന്‍ ബര്‍മിങ്ഹാമിലെ ബിന്‍ തൊഴിലാളികള്‍. ഒരു മാസമായി തുടരുന്ന പണിമുടക്കില്‍ റോഡിന് ഇരുവശവും മാലിന്യം കുമിഞ്ഞുകൂടിയ അവസ്ഥയാണ്. പുതിയ വാഗ്ദാനത്തില്‍ തൃപ്തിയില്ലെന്നും 200 ഡ്രൈവര്‍മാരുടെ ശമ്പളം വെട്ടികുറയ്ക്കാനുള്ള സാധ്യത പരിഹരിക്കപ്പെടുന്നില്ലെന്നും യുണൈറ്റ് യൂണിയന്‍ പറഞ്ഞു. എന്നാല്‍ പുതിയ വാഗ്ദാനം ന്യായമാണെന്ന് ലേബര്‍ പാര്‍ട്ടി നേതൃത്വത്തിലുള്ള കൗണ്‍സില്‍ അവകാശപ്പെട്ടു.
യുണൈറ്റ് യൂണിയനിലെ 97 ശതമാനം പേരും കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്തു. വേസ്റ്റ് റീസൈക്ലിങ് ആന്‍ഡ് കളക്ഷന്‍ ഓഫീസര്‍ തസ്തികകള്‍ നീക്കം ചെയ്യാനുള്ള തീരുമാനത്തിനെതിരെയാണ് സമരം |
|
Full Story
|
|
|
|
|
|
|
| യുകെയിലെ ഏറ്റവും പഴക്കമേറിയ ഇന്ത്യന്‍ റസ്റ്ററന്റ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍ |
ലണ്ടന്‍: ലണ്ടനിലെ ഏറ്റവും പഴക്കമുള്ള ഇന്ത്യന്‍ ഡൈനിംഗ് സെന്ററാണ്, വീരസ്വാമി റെസ്റ്റോറന്റ്. 1926 ഏപ്രിലില്‍ എലിസബത്ത് രണ്ടാമന്റെ ജന്മദിനത്തിലാണ് ആദ്യമായി റെസ്റ്റോറന്റ് തുറന്നത്. മര്‍ലോണ്‍ ബ്രാന്‍ഡോ മുതല്‍ അന്തരിച്ച രാജ്ഞി വരെ ഈ റെസ്റ്റോറന്റില്‍ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. നിലവിലെ മോണാര്‍ക്കിന്റെ പ്രോപ്പര്‍ട്ടി ഡെവലപ്പറുമായുള്ള ഒരു തര്‍ക്കം സ്ഥാപനത്തിന്റെ 100-ാം വാര്‍ഷികത്തിന് തൊട്ടുമുമ്പ് ലണ്ടനിലെ ഏറ്റവും പഴക്കമേറിയ റെസ്റ്റോറന്റിന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്നു.
വീരസ്വാമി റെസ്റ്റോറന്റ് സ്ഥിതിചെയ്യുന്ന കെട്ടിടമായ വിക്ടറി ഹൗസിന്റെ ഉടമസ്ഥതയിലുള്ള ക്രൗണ്‍ എസ്റ്റേറ്റ്, കരാര്‍ നീട്ടുന്നത് തുടരാന്‍ കഴിയില്ലെന്ന് |
|
Full Story
|
|
|
|
|
|
|
| ലോകത്ത് ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളം ലണ്ടന്‍ |
ദുബായ്: തുടര്‍ച്ചയായി 11-ാം വര്‍ഷവും ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (DXB) അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്ന് (ഏപ്രില്‍ 14) എയര്‍പോര്‍ട്ട്‌സ് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (ACI) വേള്‍ഡ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞവര്‍ഷം ദുബൈ വിമാനത്താവളം 92.3 ദശലക്ഷം യാത്രക്കാരെ ആണ് സ്വാഗതം ചെയ്തത്. 2023-നെ അപേക്ഷിച്ച് 6.1 ശതമാനത്തിന്റെയും 2019-ലെ കൊവിഡ് മഹാമാരിക്ക് മുമ്പുള്ള നിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 7 ശതമാനത്തിന്റെയും വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ 170 രാജ്യങ്ങളിലായി 2,181 വിമാനത്താവളങ്ങളെ ആണ് ACI പ്രതിനിധീകരിക്കുന്നത്.
|
|
Full Story
|
|
|
|
|
|
|
| മകളുടെ ഐപാഡ് പിടിച്ചുവച്ചു, അമ്പതുകാരി അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ് |
ലണ്ടന്‍: പലപ്പോഴും പോലീസിന്റെ നടപടികള്‍ വിചത്രമായി സാധാരണക്കാര്‍ക്ക് തോന്നാം. എന്നാല്‍, ഇത്തരം സന്ദര്‍ഭങ്ങളില്‍ തങ്ങള്‍ നടപടിക്രമങ്ങള്‍ ശരിയായ രീതിയില്‍ പാലിക്കുക മാത്രമാണ് ചെയ്തതെന്നാകും പോലീസിന്റെ വിശദീകരണം. അത്തരമൊരു അസാധാരണ വാര്‍ത്ത യുകെയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മകളുടെ അമിതമായ ഐപാഡ് ഉപയോഗം കുറയ്ക്കുന്നതിനായി ചരിത്രാധ്യാപികയായ അമ്മ, ഐപാഡ് എടുത്ത് മാറ്റിവച്ചു. ഇതിന് പിന്നാലെ മകള്‍ പോലീസില്‍ പരാതി നല്‍കി. കേസ് അന്വേഷിച്ചെത്തിയ പോലീസ് അമ്മയെ അറസ്റ്റ് ചെയ്ത് ഏഴ് മണിക്കൂറോളം ജയില്‍ പാര്‍പ്പിച്ചു. തനിക്ക് നേരിട്ട നടപടിയെ വലിയ ആഘാതം എന്നായിരുന്നു ചരിത്രാധ്യാപിക കൂടിയായ അമ്മ അമന്‍ഡ് ബ്രൌണ്‍ പ്രതികരിച്ചത്.
|
|
Full Story
|
|
|
|
|
|
|
| ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ സ്‌റ്റേഡിയം ഇംഗ്ലണ്ടില്‍ |
മാഞ്ചസ്റ്റര്‍: പുതിയ സ്റ്റേഡിയം പണിയാനൊരുങ്ങി ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഒരു ലക്ഷം പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയം നിര്‍മിക്കാനാണ് യുണൈറ്റഡ് മാനേജ്മെന്റ് പദ്ധതിയിട്ടിരിക്കുന്നത്.പുതിയ സ്റ്റേഡിയം പണിയുന്ന കാര്യം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്റ്റേഡിയത്തിന്റെ രൂപരേഖകളും പുറത്തുവിട്ടിട്ടുണ്ട്. കുടയുടെ മാതൃകയിലായിരിക്കും (അംബര്‍ല ഡിസൈന്‍) സ്റ്റേഡിയം. 200 കോടി പൗണ്ട് ചിലവഴിച്ച് നിര്‍മിക്കുന്ന സ്റ്റേഡിയം അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനം. യുണൈറ്റഡിന്റെ നിലവിലെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രോഫോര്‍ഡിന് സമീപമാണ് പുതിയ സ്റ്റേഡിയവും വരുന്നത്.
പുതിയ |
|
Full Story
|
|
|
|
|
|
|
| 89 വിദേശ ഉത്പന്നങ്ങള്‍ക്ക് തീരുവ പൂര്‍ണമായും ഒഴിവാക്കി ബ്രിട്ടന്‍ |
ലണ്ടന്‍: ഇറക്കുമതിചെയ്യുന്ന 89 വിദേശ ഉത്പന്നങ്ങള്‍ക്ക് തീരുവ പൂര്‍ണമായി ഒഴിവാക്കുന്നതായി ബ്രിട്ടന്‍ ഞായറാഴ്ച അറിയിച്ചു. പാസ്ത, പഴച്ചാറുകള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവയുടെ ഇറക്കുമതിത്തീരുവയാണ് 2027 ജൂലായ്വരെ എടുത്തുകളയുന്നത്. വിലക്കയറ്റം നേരിടാനും സാമ്പത്തികവളര്‍ച്ചയ്ക്ക് ഊര്‍ജമേകാനുമാണ് ഈ തീരുമാനം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറക്കുമതിത്തീരുവ വര്‍ധിപ്പിച്ച് വ്യാപാരയുദ്ധം തുടങ്ങിവെച്ച പശ്ചാത്തലത്തിലാണ് ബ്രിട്ടന്റെ പ്രഖ്യാപനം വരുന്നത്. |
|
Full Story
|
|
|
|
|
|
|
| യുകെ മലയാളികള്‍ വിഷു ആഘോഷത്തിന്റെ നിറവില്‍ |
ലണ്ടന്‍: സമൃദ്ധിയുടെ സ്മരണകളും പ്രതീക്ഷകളുമായി ഇന്ന് വിഷു. നരകാസുരനെ ശ്രീകൃഷ്ണന്‍ വധിച്ച ദിനത്തിന്റെ ആഘോഷമാണ് വിഷു എന്നാണ് പൊതുവെയുള്ള ഐതിഹ്യം. എന്നാല്‍ മറ്റൊരു ഐതിഹ്യം രാവണനുമായി ബന്ധപ്പെട്ടുള്ളതാണ്. രാവണന്‍ ലങ്ക ഭരിച്ചിരുന്ന കാലത്ത് സൂര്യനെ നേരെ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷം സൂര്യന്‍ നേരെ ഉദിച്ചു തുടങ്ങിയതിന്റെ ആഘോഷമാണ് വിഷുവെന്നും പറയപ്പെടുന്നു.
ഐതിഹ്യങ്ങള്‍ പലതാണെങ്കിലും മലയാളികള്‍ക്ക് മേടം ഒന്ന് ലോകത്ത് എവിടെ ആയാലും പുതുവര്‍ഷപ്പിറവിയാണ്. വര്‍ഷം മുഴുവന്‍ നിലനില്‍ക്കേണ്ട നന്മകളുടെ പ്രതീക്ഷകളുമായാണ് വിഷുപ്പുലരിയിലേക്ക് ഓരോ മലയാളിയും കണ്ണു തുറക്കുന്നത്. |
|
Full Story
|
|
|
|
| |