|
|
|
|
|
| ഒരിക്കലും കണ്ടിട്ടില്ലാത്ത സ്ത്രീയുടെ ആഡംബര വീട് ലഭിച്ചത് യുകെ ദമ്പതികള്‍ക്ക് |
ലണ്ടന്‍: വളരെ അപ്രതീക്ഷിതമായ ഒരു സമ്മാനം നമുക്ക് ലഭിക്കുമ്പോള്‍ ഉണ്ടാകുന്ന അനുഭവമെന്തായിരിക്കും. നമ്മള്‍ വളരെയധികം സന്തോഷിക്കും അല്ലേ. എന്നാല്‍, ആ സമ്മാനത്തിന് കോടികള്‍ വിലയുണ്ടെങ്കിലോ. സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാതാകും.എന്നാല്‍ അകന്ന ബന്ധുവായ സ്ത്രീയില്‍ നിന്ന് ലഭിച്ച ഒരു സമ്മാനം യുവദമ്പതികളുടെ സ്വപ്നങ്ങള്‍ക്ക് മീതെ കരിനിഴല്‍ വീഴ്ത്തിയ സംഭവമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആ സ്ത്രീയെ യുകെ സ്വദേശികളായഅലക്സ് റെനിക്കും ഭര്‍ത്താവ് ടോമിനും ഒരിക്കലും കണ്ടിട്ടുണ്ടായിരുന്നില്ല. എന്തിന് അവരെക്കുറിച്ച് കേട്ടിട്ടുപോലുമായിരുന്നില്ല. എന്നാല്‍, ഒരിക്കലും അറിയില്ലാത്ത അവരില്‍ നിന്ന് 2.2 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവ് തങ്ങള്‍ക്ക് ലഭിച്ചപ്പോള്‍ അവര്‍ |
|
Full Story
|
|
|
|
|
|
|
| ഉപരോധം ലംഘിച്ച കേസില്‍ പുടിന്റെ അടുത്ത അനുയായിക്ക് ശിക്ഷ വിധിച്ച് ലണ്ടന്‍ കോടതി |
ലണ്ടന്‍: ഉപരോധം ലംഘിച്ച കേസില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ അടുത്ത അനുയായിക്ക് മൂന്നു വര്‍ഷത്തിലേറെ തടവുശിക്ഷ വിധിച്ച് ബ്രിട്ടീഷ് കോടതി. മുന്‍ റഷ്യന്‍ മന്ത്രിയും ക്രീമിയയിലെ സെവസ്റ്റോപോളിലെ മുന്‍ ഗവര്‍ണറുമായിരുന്ന ദിമിത്രി ഒവ്‌സിയാനിക്കോവിനെയാണ് ലണ്ടനിലെ സൗത്ത്‌വാര്‍ക് ക്രൗണ്‍ കോടതി ശിക്ഷിച്ചത്.
2014ല്‍ ക്രീമിയ പിടിച്ചെടുത്ത ശേഷമാണ് റഷ്യന്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ബ്രിട്ടന്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. എന്നാല്‍, ഇതാദ്യമായാണ് ഉപരോധം ലംഘിച്ചതിന്റെ പേരില്‍ റഷ്യന്‍ രാഷ്ട്രീയ നേതാവിനെ ബ്രിട്ടന്‍ ശിക്ഷിക്കുന്നത്. ബ്രിട്ടീഷ് ബാങ്ക് അക്കൗണ്ട് തുടങ്ങി ലണ്ടനില്‍ കഴിയുന്ന ഭാര്യ എകറ്റെറിന |
|
Full Story
|
|
|
|
|
|
|
| കോടീശ്വരന്‍മാര്‍ കൂട്ടത്തോടെ ലണ്ടന്‍ വിടടുന്നു, ചേക്കേറുന്നത് അമേരിക്കയിലേക്കും ഏഷ്യയിലേക്കും |
ലണ്ടന്‍: കോടീശ്വരന്മാര്‍ കൂട്ടത്തോടെ ലണ്ടന്‍ വിടുന്നതായി റിപ്പോര്‍ട്ട്. 2024ല്‍ മാത്രം 11,000 കോടീശ്വരന്മാരാണ് ലണ്ടന്‍ വിട്ടത്. ഇവരില്‍ ഭൂരിഭാഗം പേരും ഏഷ്യയിലോ അമേരിക്കയിലോ ആണ് കുടിയേറുന്നത്. കുറച്ചുവര്‍ഷങ്ങളായി ഈ പ്രതിഭാസം അരങ്ങേറുന്നുണ്ടെങ്കിലും അടുത്തകാലത്തായി ലണ്ടന്‍ വിടുന്നവരുടെ എണ്ണത്തിലും വന്‍വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വര്‍ധിച്ച നികുതി ഭാരം, 2008ലുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകേറാന്‍ സാധിക്കാതെ വന്നത് യൂറോപ്പിന്റെ മറ്റുഭാഗങ്ങളില്‍ നിന്ന് ബ്രിട്ടനെ വേര്‍തിരിക്കാനുള്ള തീരുമാനം എന്നിവയാണ് കൂട്ടത്തോടെയുള്ള നാടുവിടലിന് കാരണം. ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ കേന്ദ്രമായിരുന്നു ലണ്ടന്‍. എന്നാല്‍ 2014 മുതല്‍ |
|
Full Story
|
|
|
|
|
|
|
| ഇന്ത്യയിലേക്ക് ഇപ്പോള്‍ ഏറ്റവുമധികം പണമെത്തുന്നത് യുഎസില്‍ നിന്നും യുകെയില്‍ നിന്നും |
ന്യൂഡല്‍ഹി: ഗള്‍ഫ് പണത്തിന്റെ ഒഴുക്കുകുറഞ്ഞു, ഇപ്പോള്‍ ഏറ്റവുമധികം വിദേശപണം എത്തുന്നത് അമേരിക്കയില്‍ നിന്ന്. കഴിഞ്ഞ വര്‍ഷം യുഎസില്‍ നിന്ന് എത്തിയത് മൊത്തം വിദേശപണത്തിന്റെ 27.7 ശതമാനമായിരുന്നെങ്കില്‍, യുഎഇയില്‍ നിന്ന് എത്തിയത് 19.2 ശതമാനവും ബ്രിട്ടനില്‍ നിന്ന് 10.8 ശതമാനവുമാണ്. അതേസമയം ജര്‍മ്മനിയില്‍ നിന്നും കാനഡയില്‍ നിന്നും ഉള്ള വിഹിതം തുലോം കുറവാണ്: ജര്‍മ്മനി ഒരു ശതമാനവും കാനഡ 3.8 ശതമാനവും. കുവൈറ്റ് 3.9 ശതമാനം, ഒമാന്‍ 2.5 ശതമാനം, ബഹറിന്‍ 1.5 ശതമാനം, സൗദി 6.7 ശതമാനം, സിംഗപ്പൂര്‍ 6.6 ശതമാനം എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍.വിദേശ പണത്തിന്റെ കാര്യത്തില്‍ കേരളം രണ്ടാം സ്ഥാനത്തു തുടരുന്നു. രാജ്യത്തേക്ക് വന്ന വിദേശപണത്തില്‍ 19.7 ശതമാനവും കേരളത്തിലാണ്. മഹാരാഷ്ട്രയാണ് ഒന്നാം |
|
Full Story
|
|
|
|
|
|
|
| യുക്രെയ്‌ന് വേണ്ടി സ്വന്തം കുഴിതോണ്ടി ബ്രിട്ടന്‍ |
ലണ്ടന്‍: റഷ്യയുമായുള്ള സമാധാന കരാറിന് മുന്നോടിയായി യൂറോപ്യന്‍ സഖ്യകക്ഷികള്‍ തങ്ങളുടെ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്താനുള്ള പണിപാടിലാണ്. എന്നാല്‍ അപ്പോഴും സ്വന്തം നിലമറന്ന കളിയാണ് ബ്രിട്ടന്‍ യുക്രെയ്‌നു വേണ്ടി കളിക്കുന്നത്. ഇത് വരെ നല്‍കിയ സഹായങ്ങള്‍ക്ക് പുറമെ യുക്രെയ്ന് 450 മില്യണ്‍ പൗണ്ട് മൂല്യമുള്ള പുതിയ സൈനിക സഹായം നല്‍കുമെന്നാണ് ബ്രിട്ടന്‍ അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷം യുക്രെയ്‌നിനുള്ള 4.5 ബില്യണ്‍ പൗണ്ടിന്റെ സൈനിക സഹായ പാക്കേജില്‍ നിന്ന് 350 മില്യണ്‍ പൗണ്ട് ബ്രിട്ടന്‍ നല്‍കുമെന്നും നോര്‍വേ കൂടുതല്‍ ധനസഹായം നല്‍കുമെന്നും ബ്രിട്ടന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബ്രസ്സല്‍സില്‍ നടന്ന യോഗത്തിന്റെ തലേന്ന്, യുക്രെനിയന്‍ പ്രതിരോധ മന്ത്രി |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ഗ്രാജുവേഷന്‍ കഴിഞ്ഞതിന്റെ പിറ്റേന്ന് നാട്ടിലേക്ക് പോകേണ്ടി വരുമോ? ജോലി കിട്ടാത്തവര്‍ നാട്ടിലേക്കു പോകണമെന്ന് പുതിയ നിയമം |
|
യുകെയില്‍ ഗ്രാജ്വറ്റ് വിസാ നയം മാറുന്നു. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ഗ്രാജ്വേറ്റ് ലെവല്‍ ജോലി കിട്ടിയാല്‍ മാത്രമേ തുടര്‍ന്നുള്ള രണ്ട് വര്‍ഷം യുകെയില്‍ തുടരാനാകൂ. നിലവില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയായതിന് ശേഷം, തൊഴില്‍ ലഭിച്ചില്ലെങ്കില്‍ പോലും രണ്ട് വര്‍ഷക്കാലം ബ്രിട്ടനില്‍ തുടരാം.
യൂണിവേഴ്സിറ്റികള്‍ക്ക് മേല്‍ പുതിയ നയം വിപരീത ഫലം ഉണ്ടാക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആശങ്ക. വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞാല്‍ യൂണിവേഴ്സിറ്റികളുടെ നിലനില്‍പ്പ് തന്നെ ഭീഷണിയാകും. ഒപ്പം രാജ്യത്തിനും സാമ്പത്തിക തിരിച്ചടി നേരിടും.
നെറ്റ് ഇമിഗ്രേഷന്‍ കുറച്ചുകൊണ്ടുവരാന്‍ വേണ്ട നടപടികള്‍ എടുക്കാന്‍ പ്രധാനമന്ത്രി ഹോം ഓഫീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണെന്നാണ് |
|
Full Story
|
|
|
|
|
|
|
| ഇന്ത്യയുമായി 400 മില്യണ്‍ പൗണ്ടിന്റെ വ്യാപാര,നിക്ഷേപ സഹകരണത്തിനായി യുകെ |
ലണ്ടന്‍: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ യുകെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഇന്ത്യയുമായി 400 മില്യന്‍ പൗണ്ടിന്റെ വ്യാപാര, നിക്ഷേപ സഹകരണം ഉണ്ടാകുമെന്ന് യുകെ. പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍, ധനമന്ത്രി റേച്ചല്‍ റീവ്സ്, ബിസിനസ് ആന്‍ഡ് ട്രേഡ് മന്ത്രി ജോനാഥന്‍ റെയ്നോള്‍ഡ്സ് എന്നിവരുമായി നടത്തിയ വിവിധ കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് യുകെയുടെ പ്രഖ്യാപനം. ധനമന്ത്രി റേച്ചല്‍ റീവ്‌സുമായാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെറിനെ നിര്‍മല സീതാരാമന്‍ സന്ദര്‍ശിച്ചത്. തുടര്‍ന്ന് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വച്ച് നടന്ന നടന്ന 13-ാമത് ഇന്ത്യ - യുകെ ഇക്കണോമിക് ആന്‍ഡ് ഫിനാന്‍ഷ്യല്‍ ഡയലോഗ് (ഇ.എഫ്.ഡി) സമ്മേളനത്തില്‍ ഇരുരാജ്യങ്ങളും വ്യാപാര, നിക്ഷേപ സഹകരണം |
|
Full Story
|
|
|
|
|
|
|
| യുകെ കെയര്‍ വിസ അപേക്ഷകളില്‍ 78 ശതമാനം ഇടിവ് |
ലണ്ടന്‍: യുകെയിലേക്കുള്ള പ്രധാന (കീ) വീസ റൂട്ടുകളിലെ അപേക്ഷകളില്‍ കഴിഞ്ഞ ഒരു വര്‍ഷം ഉണ്ടായത് 37 ശതമാനം കുറവ്. 2023ല്‍ 1.24 മില്യന്‍ അപേക്ഷകളാണ് ഈ മേഖലയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ വീസ നിയമങ്ങള്‍ പ്രാബല്യത്തിലായതോടെ 2024ല്‍ അപേക്ഷകളുടെ എണ്ണം 772,200 ആയി കുറഞ്ഞു. അപേക്ഷകളില്‍ ആദ്യമായാണ് ഇത്രയേറെ കുറവ് ചുരുങ്ങിയ കാലത്തിനുള്ളില്‍ അനുഭവപ്പെടുന്നത്. വിദ്യാര്‍ഥി വീസയിലും കെയറര്‍ വീസയിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് അപേക്ഷകരുട എണ്ണം ഇത്രയേറ കുറയാന്‍ കാരണം, കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ വീസ അപേക്ഷകളില്‍ ഏര്‍പ്പെടുത്തി പുതിയ നിയന്ത്രണങ്ങള്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ പ്രാബല്യത്തിലായതോടെയാണ് അപേക്ഷകര്‍ ബ്രിട്ടനെ ഉപേക്ഷിച്ച് കൂടുതലായും മറ്റ് വിദേശരാജ്യങ്ങളെ |
|
Full Story
|
|
|
|
| |