|
|
|
|
|
| സ്ത്രീയ്ക്ക് വിശേഷണം നല്‍കി യുകെ സുപ്രീംകോടതി |
ലണ്ടന്‍: സ്ത്രീ എന്ന വിശേഷണത്തിന് നിര്‍ണായക നിര്‍വചനവുമായി യു കെ സുപ്രീം കോടതി. 'സ്ത്രീ' എന്ന പദം കൊണ്ടര്‍ഥമാക്കുന്നത്, ജൈവിക ലിംഗത്തെയാണെന്നും ജെന്‍ഡര്‍ ഐഡന്റിറ്റി അല്ലെന്നുമാണ് കോടതി വിധി. സ്ത്രീ എന്ന വിശേഷണത്തില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ സ്ത്രീകളെ ഒഴിവാക്കിക്കൊണ്ടാണ് യുകെ സുപ്രീം കോടതിയുടെ സുപ്രധാന തീരുമാനം. 2010ലെ തുല്യതാ ആക്ട് പ്രകാരം സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ രണ്ട് ലിംഗം മാത്രമേ ഉള്ളൂ എന്നതാണ് വിധിയിലെ പ്രധാന നിരീക്ഷണം. സ്ത്രീ പുരുഷന്‍ എന്നതിനെ ജീവ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വേര്‍തിരിക്കാന്‍ കഴിയൂ. ജൈവികം എന്നൊരു പ്രത്യേക നീരീക്ഷണത്തിന്റെ ആവശ്യമില്ല. '2010 ലെ തുല്യതാ ആക്ട് പ്രകാരം ലിംഗം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ജൈവികമായി |
|
Full Story
|
|
|
|
|
|
|
| യൂറോപ്പില്‍ രക്തമഴയ്ക്ക് സാധ്യത |
ലണ്ടന്‍: സഹാറ മരുഭൂമിയിലെ പൊടി യൂറോപ്യന്‍ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുകയും ചുവന്ന മേഘങ്ങള്‍ രൂപം കൊള്ളുകയും ചെയ്യുമെന്നും ഇത് രക്തമഴയായി അഥവാ ചുവന്ന മഴയായി നിലത്ത് പെയ്‌തേക്കാമെന്നും കാലാവസ്ഥാ വിദഗ്ധന്‍ ഡൊമിനിക് യുങ് പ്രവചിച്ചു. സഹാറയിലെ പൊടിയുടെ വലിയൊരു മുന്നേറ്റം യൂറോപ്പിലേക്ക് നീങ്ങുകയാണ്. ഇത് ആദ്യം ഓസ്ട്രിയയിലും തെക്കന്‍ ജര്‍മനിയുടെ ചില ഭാഗങ്ങളിലും എത്തുമെന്നാണ് പ്രവചനം. ശക്തമായ ഇടിമിന്നലിന് ശേഷം ഇത് രക്തമഴയായി പെയ്യാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധന്‍ പറയുന്നു. തെക്ക് നിന്നുള്ള അസാധാരണമായ ഊഷ്മളമായ കാറ്റ് അത്ര സുഖകരമല്ലാത്ത ചില കാര്യങ്ങളും കൊണ്ടുവരും.
തിങ്കളാഴ്ച അള്‍ജീരിയയില്‍ അപൂര്‍വമായ മരുഭൂമിയിലെ |
|
Full Story
|
|
|
|
|
|
|
| യൂറോപ്പില്‍ നിന്നുള്ളവര്‍ക്ക് യുകെ യാത്രയില്‍ പുതിയ ഭക്ഷണ നിയമം |
ബ്രസല്‍സ്: ജര്‍മനിയില്‍ കുളമ്പുരോഗം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് യൂറോപ്പില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുകെയിലേക്ക് ഇറച്ചിയും പാലുല്‍പന്നങ്ങളും കൊണ്ടുപോകുന്നത് നിരോധിച്ചു. യൂറോപ്യന്‍ യൂണിയന്‍ , യൂറോപ്യന്‍ സ്വതന്ത്ര വ്യാപാര മേഖല രാജ്യങ്ങളില്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ, ഐസ്?ലന്‍ഡ്, ലിച്ചെന്‍സ്റ്റീന്‍) നിന്ന് ബ്രിട്ടനിലേക്ക് പോകുന്നവര്‍ക്ക് കന്നുകാലികള്‍, ചെമ്മരിയാടുകള്‍, പന്നി, ആട് എന്നിവയില്‍ നിന്നുള്ള മാംസം, പാല്‍ അല്ലെങ്കില്‍ പാലുല്‍പന്നങ്ങള്‍ എന്നിവ വ്യക്തിഗത ആവശ്യത്തിന് പോലും കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ബ്രിട്ടിഷ് സര്‍ക്കാര്‍ അറിയിച്ചു. ഏപ്രില്‍ 12 മുതലാണ് ഈ താല്‍ക്കാലിക നിയന്ത്രണം നിലവില്‍ വന്നത്.
|
|
Full Story
|
|
|
|
|
|
|
| ഏറ്റവും സ്വാധീനമുള്ള ലോക നേതാക്കളില്‍ യുകെ പ്രധാനമന്ത്രിയും |
വാഷിങ്ടന്‍: 2025ലെ ഏറ്റവും സ്വാധീനമുള്ള ലോകനേതാക്കളുടെ പട്ടികയില്‍ മുന്നിലെത്തി ബ്രിട്ടിഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍. മെക്‌സിക്കയുടെ വനിതാ പ്രസിഡന്റ് ക്ലൗദിയ ഷെയിന്‍ബോം, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ടൈം മാഗസിനാണ് പട്ടിക പുറത്തുവിട്ടത്. പട്ടികയിലെ ആദ്യ 100 സ്ഥാനങ്ങളില്‍ ഇന്ത്യയില്‍നിന്ന് ആരുമില്ല. വെര്‍ട്ടെക്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ സിഇഒയും ഇന്ത്യന്‍ വംശജയുമായ രേഷ്മ കെവല്‍രമണി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 2025ലെ ഏറ്റവും സ്വാധീനമുള്ള ടൈം മാഗസിന്റെ പട്ടികയില്‍ 'ആര്‍ട്ടിസ്റ്റ്' വിഭാഗത്തില്‍ എഡ് ഷീരനും സ്‌കാര്‍ലറ്റ് ജൊഹാന്‍സനും മുന്നിലെത്തി. ലോകനേതാക്കളുടെ പട്ടികയില്‍ |
|
Full Story
|
|
|
|
|
|
|
| ബലാത്സംഗക്കേസില്‍ മലയാളി ആള്‍ദൈവത്തിന് ശിക്ഷ |
ലണ്ടന്‍: മലയാളി 'ആള്‍ദൈവ' ത്തിന് ബലാത്സംഗ കേസില്‍ ജയില്‍ ശിക്ഷ. കേരളത്തില്‍ നിന്നും സന്ന്യാസിയായി ബ്രിട്ടനിലെത്തിയ മുരളീകൃഷ്ണന്‍ പുളിക്കല്‍ എന്നയാളാണ് മലയാളികള്‍ക്ക് മാനക്കേട് ഉണ്ടാക്കിയിരിക്കുന്നത്. ദൈവമെന്ന് അവകാശപ്പെട്ട് കൂടോത്രങ്ങള്‍ ചെയ്തുവന്നിരുന്ന പാലക്കാട് സ്വദേശി മുരളീകൃഷ്ണന്‍ നോര്‍ത്ത് ലണ്ടനില്‍ നടത്തിയിരുന്ന ക്ഷേത്രത്തില്‍ എത്തിയിരുന്നത് ആയിരക്കണക്കിന് വിശ്വാസികള്‍ ആയിരുന്നു. ഇത്തരത്തില്‍ അവസരം വിനിയോഗിച്ച് ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കുയാണ് ചെയ്തത്. സംഭവത്തില്‍ കുറ്റക്കാരനായി കണ്ടെത്തിയ 'ദൈവത്തെ' ഇപ്പോള്‍ ഏഴ് വര്‍ഷത്തെ ശിക്ഷയ്ക്കാണ് കോടതി വിധിച്ചിരിക്കുന്നത്. മുരളീകൃഷ്ണന്‍ ഒരു വിശ്വാസിയെ ബലാത്സംഗം |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന |
ലണ്ടന്‍: യുകെയില്‍ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണത്തില്‍ വലിയ തോതില്‍ കുറവുണ്ടായി. ശമ്പളം വാങ്ങുന്ന തൊഴിലാളികളുടെ എണ്ണത്തില്‍ 78000 പേരുടെ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ട്. റേച്ചല്‍ റീവ്സിന്റെ ബജറ്റും ആഗോള തലത്തിലുള്ള പ്രതിസന്ധികളുമാണ് തൊഴില്‍ പ്രതിസന്ധിയ്ക്ക് കാരണം. കോവിഡിന് പിന്നാലെ യുകെയില്‍ ഏറ്റവും അധികം പേര്‍ക്ക് ജോലി നഷ്ടമായിരിക്കുന്നത് ഇപ്പോഴാണ്. ഫെബ്രുവരിയില്‍ എണ്ണായിരം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്.
മാര്‍ച്ചില്‍ 78000 പേര്‍ക്ക് ജോലി പോയെന്നും ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്ക് വ്യക്തമാക്കുന്നു. മ്പള പട്ടികയില്‍ കുറവുണ്ടായെന്നും കണക്കുകള്‍ പറയുന്നു. മൂന്നു മസങ്ങളിലെ തൊഴിലില്ലായ്മ 4.4 |
|
Full Story
|
|
|
|
|
|
|
| ബാഡ്മിന്റണ്‍ കളിക്കിടെ മലയാളി കുഴഞ്ഞുവീണു മരിച്ചു |
തിരുവല്ല: യുകെയില്‍ ബാഡ്മിന്റന്‍ കളിക്കിടെ കുഴഞ്ഞുവീണ മലയാളി അന്തരിച്ചു. പത്തനംതിട്ട കല്ലൂപ്പാറ സ്വദേശി റെജി തോമസ് (57) ആണ് അന്തരിച്ചത്. ലണ്ടനിലെ ഈസ്റ്റ്ഹാമില്‍ കുടുംബമായി താമസിച്ചു വരികയായിരുന്നു. നാട്ടില്‍ തിരുവല്ലയ്ക്ക് അടുത്ത് ഇരവിപേരൂര്‍ ആണ് താമസിച്ചിരുന്നത്. ശനിയാഴ്ച വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ബാഡ്മിന്റന്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു. ഉടന്‍ തന്നെ പാരാമെഡിക്‌സിന്റെ സഹായം തേടുകയും വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലെ സെന്റ് ബര്‍ത്തലോമിയോ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ തുടരവേ കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഭാര്യ: ഷുജ വര്‍ഗീസ്. |
|
Full Story
|
|
|
|
|
|
|
| വിദേശികള്‍ക്ക് യുകെ വിസ വേണ്ട, ഇന്ത്യക്കാര്‍ക്ക് ഗുണമാകുമെന്ന് റിപ്പോര്‍ട്ട് |
ലണ്ടന്‍: ഒരു കാലത്തു ഇന്ത്യക്കാര്‍ ഉള്‍പ്പെടയുള്ള വിദേശികള്‍ പഠനത്തിനും ജോലിക്കുമായി തിരഞ്ഞെടുത്തിരുന്ന രാജ്യമായിരുന്നു യുകെ. എന്നാല്‍ ഇന്ന് അതില്‍ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് വന്നിട്ടുള്ളത്. പണ്ട് പലരുടെയും ഫസ്റ്റ് പ്രയോറിറ്റി യുകെ ആയിരുന്നെങ്കില്‍ ഇന്ന് അത് ഒരുപാട് താഴേക്ക് പോയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റു രാജ്യങ്ങളെക്കാള്‍ കൂടുതല്‍ ആളുകള്‍ യുകെ വിസക്ക് അപ്ലൈ ചെയ്യുന്നുണ്ടെങ്കില്‍ ഇന്ന് അത് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം യുകെ ഹോം ഓഫീസ് പുറത്തുവിട്ട ഡാറ്റ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നില്‍ ഒന്ന് കുറവ് വിസ അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. 2024 ഏപ്രില്‍ മുതല്‍ 2025 മാര്‍ച്ച് വരെ 7,72,200 വിസ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ |
|
Full Story
|
|
|
|
| |