Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
UK Special
  14-04-2025
പ്രണയപ്പകയില്‍ പൊലീസുകാരിയുടെ പ്രതികാരം

ന്യൂകാസില്‍: പ്രണയപ്പകയില്‍ മുന്‍ കാമുകനെ നിരന്തരമായി ശല്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 48 വയസ്സുകാരിയായ സൂ തോര്‍പ് ആണ് മുന്‍ കാമുകനും സര്‍ഫ് ഇന്‍സ്ട്രക്ടറുമായ 58 വയസ്സുകാരന്‍ ബാരി ഹെന്‍ഡേഴ്‌സണെ ശല്യപ്പെടുത്തിയത്. സൂ തോര്‍പ് ബാരിയുടെ ജോലി സ്ഥലത്തെത്തി ഇയാളെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പറഞ്ഞു. ഗര്‍ഭിണികളെ പീഡിപ്പിക്കുകയും തന്നെ വഞ്ചിക്കുകയും ചെയ്തതായി സൂ ബാരിയുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പറഞ്ഞു. ഒരിക്കല്‍ സുഹൃത്തിനൊപ്പം കഫേയിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ബാരിയെ പരസ്യമായി സൂ അധിക്ഷേപിച്ചു. ഇതിനുപുറമെ ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ കൂടിയായ തോര്‍പ്, ബാരിയുമായി പിരിഞ്ഞതിന് ശേഷം പൊലീസ് നാഷനല്‍

Full Story
  14-04-2025
മാഞ്ചസ്റ്ററില്‍ നിന്ന് കേരളത്തിലേക്ക് ഒരു കാര്‍ യാത്ര

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററില്‍ നിന്നും ഇരുപത് രാജ്യങ്ങള്‍ താണ്ടി കേരളത്തിലേക്കും തുടര്‍ന്ന് തിരികെ മാഞ്ചസ്റ്ററിലേക്കും സാഹസിക കാര്‍ യാത്രയുമായി സാബു, ഷോയി, റെജി, ബിജു എന്നിവരടങ്ങുന്ന സംഘം ഇന്ന് യാത്ര തിരിക്കും. ക്രിസ്റ്റി കാന്‍സര്‍ ഹോസ്പിറ്റലിനു വേണ്ടി ധനസമാഹരണം ലക്ഷ്യമിട്ടുള്ള യാത്രയാണ് ഇന്ന് ആരംഭിക്കുന്നത്. രാവിലെ 11ന് മാഞ്ചസ്റ്ററിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വൈശാഖ യെദുവന്‍ഷി യാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കും. യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും. ജെന്‍ കെന്റ് (കമ്യൂണിറ്റി ഫണ്ട് റെയ്‌സിങ് ഓഫിസര്‍, ദി ക്രിസ്റ്റി ചാരിറ്റി), ഷൈനു ക്ലെയര്‍ മാത്യൂസ്, വില്‍സണ്‍, സോയ്‌മോന്‍, ചാക്കോ തുടങ്ങിയവര്‍ ആശംസകള്‍ നേരും.

Full Story
  13-04-2025
യുകെ മലയാളി സമൂഹത്തില്‍ ഒന്നിനു പുറകെ ഒന്നായി രണ്ടു വേര്‍പാടുകള്‍; അന്തരിച്ചത് 35 വയസ്സുകാരന്‍ ആശിഷ് തങ്കച്ചന്‍, ജൂലി ജോണ്‍ (48 വയസ്സ് )
ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശിഷ് തങ്കച്ചന്‍(35) അന്തരിച്ചു. യുകെയിലെ ക്നാനായ സമൂഹത്തിലെ ആദ്യകാല കുടിയേറ്റക്കാരായ തയ്യില്‍ തങ്കച്ചന്റെയും ബെസ്സിയുടെയും മകനാണ്. ഭാര്യ -മെറിന്‍ (റെഡ്ഡിങ്ങില്‍ അക്കൗണ്ടിംഗ് ജോലി). മകന്‍- ജൈഡന്‍, സഹോദരി ആഷ്ലി അയര്‍ലണ്ടില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്നു. കായികരംഗത്തും മികവ് തെളിയിച്ച ആശിഷ് വടംവലി, ഷട്ടില്‍ ടൂര്‍ണമെന്റ്, ക്രിക്കറ്റ് മത്സരം എന്തും ആകട്ടെ യു ക്കെ യില്‍ എവിടെ ആയിരുന്നാലും കുട്ടുകാരോടെ ഒപ്പം ഓടി എത്തി മത്സരിക്കുകയുമ ഒരുപാട് വേദി കളില്‍ വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്.


ജൂലി ജോണ്‍

യുകെയിലെ ന്യൂപോര്‍ട്ടില്‍ താമസിച്ചിരുന്ന നഴ്‌സ് ജൂലി ജോണ്‍ അന്തരിച്ചു:
യുകെയിലെ
Full Story
  13-04-2025
യാത്രക്കാരുടെ രക്ഷയ്ക്ക് ജീവന്‍ വെടിഞ്ഞ ടൈറ്റാനിക്കിലെ ജീവനക്കാര്‍, പുതിയ വിവരങ്ങള്‍ പുറത്ത്

ലണ്ടന്‍: 1997 ലെ ജെയിംസ് കാമറൂണ്‍ ചിത്രം ടൈറ്റാനികിന്റെ ക്ലൈമാക്‌സില്‍ ഒരു രംഗമുണ്ട്... ടൈറ്റാനിക് മുങ്ങിത്താഴുമ്പോള്‍ പരമാവധി യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ക്രൂ, അതിനിടയിലും ആശ്വാസത്തിന്റെ സംഗീതം വായിക്കുന്ന വയലിനിസ്റ്റുകള്‍. സിനിമ ഫിക്ഷനാണ്. എന്നാല്‍ ടൈറ്റാനിക് മുങ്ങിത്താണ ആ ദിവസം കപ്പലിലെ യാത്രികരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കപ്പലിലെ ക്രൂ ജീവന്‍ വെടിഞ്ഞത്. ഇന്ന് കടലിന്റെ അടിത്തട്ടിലുള്ള കപ്പലിന്റെ പുതിയ ഡിജിറ്റല്‍ സ്‌കാന്‍ അത് വെളിവാക്കുന്നു.

ടൈറ്റാനിക്കിന്റെ കൂറ്റന്‍ ബോയിലര്‍ റൂമുകളില്‍ ഒന്നിനെക്കുറിച്ച് വിദഗ്ദ്ധര്‍ പഠനം നടത്തിവരികയാണ്. മാത്രമല്ല കപ്പലിന്റെ ഡെക്കില്‍ തുറന്ന രീതിയില്‍

Full Story
  13-04-2025
ഹമാസിന്റെ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുകെയില്‍ ഹര്‍ജി

ലണ്ടന്‍: ഫലസ്തീന്‍ വിമോചന പോരാട്ടത്തില്‍ യുകെയുടെ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. ഫലസ്തീന്റെ വിമോചനത്തിനായി പോരാടുന്ന ഹമാസിന്റെ നിരോധനം പിന്‍വലിക്കണമെന്നും യുകെ ഹോം സെക്രട്ടറിക്ക് സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെടുന്നു. തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ഹമാസിനെ യുകെ നിരോധിച്ചത്. യുകെയില്‍ കുടിയേറ്റക്കാര്‍ക്ക് നിയമസഹായം നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന റിവര്‍വേ ലോയുടെ അഭിഭാഷകനായ ഫഹദ് നസ്റിയാണ് ഹരജി നല്‍കിയത്. ഹമാസ് യൂറോപ്പില്‍ നടത്തുന്ന ഏറ്റവും വലിയ നിയമപോരാട്ടമായാണ് ഇത് പരിഗണിക്കപ്പെടുന്നത്.

ബാരിസ്റ്റര്‍മാരായ ഫ്രാങ്ക് മാഗെന്നിസ്, ഡാനിയല്‍ ഗ്രട്ടേര്‍സ് എന്നിവരും

Full Story
  13-04-2025
ഇത് യുകെയില്‍ നടക്കില്ല, ഇന്ത്യയിലേ നടക്കൂവെന്ന് ബ്രിട്ടീഷ് യുട്യൂബര്‍

ലണ്ടന്‍: പല രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് സന്ദര്‍ശനത്തിനായി ആളുകള്‍ എത്താറുണ്ട്. ഇന്ത്യയിലെ സ്ഥലങ്ങള്‍ കാണുക, സംസ്‌കാരം അടുത്തറിയുക, ഭക്ഷണം ആസ്വദിക്കുക തുടങ്ങി ഒരുപാട് ലക്ഷ്യങ്ങളോടെയാണ് അവരില്‍ മിക്കവരും എത്തുന്നത്. പല ഇന്‍ഫ്‌ലുവന്‍സര്‍മാരും അവരുടെ അനുഭവങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ട് വഴി ഷെയര്‍ ചെയ്യാറുമുണ്ട്. അതുപോലെ, ഒരു ബ്രിട്ടീഷ് യൂട്യൂബര്‍ ഇന്ത്യയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. യാത്രയുടെ പകുതിയില്‍ ട്രെയിനില്‍ ഭക്ഷണം എത്തിച്ച് തരുമെന്നത് തന്നെ അത്ഭുതപ്പെടുത്തി എന്നാണ് ഈ യൂട്യൂബര്‍ പറയുന്നത്. കാണ്‍പൂര്‍ സെന്‍ട്രലില്‍ തന്റെ ട്രെയിന്‍ അഞ്ച് മിനിറ്റ് മാത്രം

Full Story
  13-04-2025
ഭാവിയില്‍ കൊലപാതകം ചെയ്യാന്‍ സാധ്യതയുള്ളവര്‍, മര്‍ഡര്‍ പ്രെഡിക്ഷന്‍ ടൂളുമായി യുകെ

ലണ്ടന്‍: ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയാണ് എന്ന് കണ്ടെത്താനും വിവരങ്ങള്‍ നല്‍കാനും പുതിയ ടൂളുമായി യുകെ. 'മര്‍ഡര്‍ പ്രെഡിക്ഷന്‍' എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. കൊലപാതകികളാകാന്‍ സാധ്യതയുള്ള ആളുകള്‍ ആരൊക്കെയാണ് എന്ന് തിരിച്ചറിയാന്‍ വേണ്ടി അധികാരികളുടെ കൈവശമുള്ള ആളുകളുടെ ഡാറ്റ ഉപയോഗിക്കും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൊതുജനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും എന്നാണ് നീതിന്യായ മന്ത്രാലയം പറയുന്നത്. ഒന്നിലധികം ആളുകളില്‍ നിന്നും ഡാറ്റകള്‍ ശേഖരിക്കുകയും അത് വിശകലനം ചെയ്യുകയും ചെയ്യും. ?ഗുരുതരമായ കുറ്റകൃത്യങ്ങള്‍ എങ്ങനെയാണ് നടക്കുന്നത്, ആരൊക്കെയാണ് അതിലേക്ക് എത്തിപ്പെടാന്‍ സാധ്യതയുള്ളത്

Full Story
  13-04-2025
ക്യാന്‍സര്‍ ബാധിച്ച് യുകെയില്‍ മലയാളി യുവാവ് മരിച്ചു

കോട്ടയം: യുകെയില്‍ മലയാളി യുവാവ് ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്നുള്ള ചികിത്സയിലിരിക്കെ അന്തരിച്ചു. കാര്‍ഡിഫിലെ മലയാളികളായ കോട്ടയം സ്വദേശി തയ്യില്‍ തങ്കച്ചന്‍, ബ്ലസി ദമ്പതികളുടെ മകനായ ആശിഷ് തങ്കച്ചന്‍ (35) ആണ് അന്തരിച്ചത്. രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്നു. റെഡ്ഡിങില്‍ വെച്ചായിരുന്നു അന്ത്യം. റെഡ്ഡിങില്‍ അക്കൗണ്ടിങ് മേഖലയില്‍ ജോലി ചെയ്യുന്ന മെറിന്‍ ആണ് ഭാര്യ. അഞ്ചു വയസ്സുള്ള ജെയ്ഡന്‍ ഏക മകനാണ്. ആശിഷിന്റെ സഹോദരി ആഷ്‌ലി അയര്‍ലന്‍ഡില്‍ ഭര്‍ത്താവിനോടൊപ്പം താമസിക്കുന്നു. കലാ കായിക മേഖലകളില്‍ നിറഞ്ഞുനിന്ന ആശിഷ് ഒരു നല്ല ഡാന്‍സറും കൊറിയോഗ്രാഫറും ആയിരുന്നു. സ്വകാര്യ ടിവി ചാനലുകളുടെ ഡാന്‍സ് ഷോകളില്‍ പങ്കെടുത്തിരുന്നു.

Full Story

[246][247][248][249][250]
 
-->




 
Close Window