Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
 
 
UK Special
  Add your Comment comment
ഉപരോധം ലംഘിച്ച കേസില്‍ പുടിന്റെ അടുത്ത അനുയായിക്ക് ശിക്ഷ വിധിച്ച് ലണ്ടന്‍ കോടതി
reporter

ലണ്ടന്‍: ഉപരോധം ലംഘിച്ച കേസില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ അടുത്ത അനുയായിക്ക് മൂന്നു വര്‍ഷത്തിലേറെ തടവുശിക്ഷ വിധിച്ച് ബ്രിട്ടീഷ് കോടതി. മുന്‍ റഷ്യന്‍ മന്ത്രിയും ക്രീമിയയിലെ സെവസ്റ്റോപോളിലെ മുന്‍ ഗവര്‍ണറുമായിരുന്ന ദിമിത്രി ഒവ്‌സിയാനിക്കോവിനെയാണ് ലണ്ടനിലെ സൗത്ത്‌വാര്‍ക് ക്രൗണ്‍ കോടതി ശിക്ഷിച്ചത്.

2014ല്‍ ക്രീമിയ പിടിച്ചെടുത്ത ശേഷമാണ് റഷ്യന്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ബ്രിട്ടന്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. എന്നാല്‍, ഇതാദ്യമായാണ് ഉപരോധം ലംഘിച്ചതിന്റെ പേരില്‍ റഷ്യന്‍ രാഷ്ട്രീയ നേതാവിനെ ബ്രിട്ടന്‍ ശിക്ഷിക്കുന്നത്. ബ്രിട്ടീഷ് ബാങ്ക് അക്കൗണ്ട് തുടങ്ങി ലണ്ടനില്‍ കഴിയുന്ന ഭാര്യ എകറ്റെറിന ഒവ്‌സിയാനിക്കോവില്‍നിന്ന് 75,000 പൗണ്ടും സഹോദരന്‍ അലക്‌സി ഓഷ്ജാനിക്കോവില്‍നിന്ന് മെഴ്‌സിഡസ് ബെന്‍സ് കാറും കൈപ്പറ്റിയെന്നാണ് ദിമിത്രിക്കെതിരായ കേസ്. ഉപരോധം നിലനില്‍ക്കെ 2023 ജനുവരിയിലാണ് ദിമിത്രി ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് സ്വന്തമാക്കിയത്.

 
Other News in this category

 
 




 
Close Window