Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
 
 
UK Special
  Add your Comment comment
ഇന്ത്യയുമായി 400 മില്യണ്‍ പൗണ്ടിന്റെ വ്യാപാര,നിക്ഷേപ സഹകരണത്തിനായി യുകെ
reporter

ലണ്ടന്‍: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ യുകെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഇന്ത്യയുമായി 400 മില്യന്‍ പൗണ്ടിന്റെ വ്യാപാര, നിക്ഷേപ സഹകരണം ഉണ്ടാകുമെന്ന് യുകെ. പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍, ധനമന്ത്രി റേച്ചല്‍ റീവ്സ്, ബിസിനസ് ആന്‍ഡ് ട്രേഡ് മന്ത്രി ജോനാഥന്‍ റെയ്നോള്‍ഡ്സ് എന്നിവരുമായി നടത്തിയ വിവിധ കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് യുകെയുടെ പ്രഖ്യാപനം. ധനമന്ത്രി റേച്ചല്‍ റീവ്‌സുമായാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെറിനെ നിര്‍മല സീതാരാമന്‍ സന്ദര്‍ശിച്ചത്. തുടര്‍ന്ന് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വച്ച് നടന്ന നടന്ന 13-ാമത് ഇന്ത്യ - യുകെ ഇക്കണോമിക് ആന്‍ഡ് ഫിനാന്‍ഷ്യല്‍ ഡയലോഗ് (ഇ.എഫ്.ഡി) സമ്മേളനത്തില്‍ ഇരുരാജ്യങ്ങളും വ്യാപാര, നിക്ഷേപ സഹകരണം ഉണ്ടാകുമെന്ന് സംയുക്തമായി പ്രഖ്യാപിച്ചു. ഇന്ത്യയുമായുള്ള സഹകരണം ബ്രിട്ടിഷ് സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും അധ്വാനിക്കുന്ന ജനങ്ങള്‍ക്ക് സാമ്പത്തിക വളര്‍ച്ചയും സുരക്ഷിതത്വവും നല്‍കുകയും ചെയ്യുമെന്ന് ധനമന്ത്രി റേച്ചല്‍ റീവ്സ് പറഞ്ഞു.

യുകെയുടെ ബിസിനസ് ആന്‍ഡ് ട്രേഡ് മന്ത്രി ജോനാഥന്‍ റെയ്നോള്‍ഡ്സ് ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത യുകെയിലെ വിവിധ പെന്‍ഷന്‍ ഫണ്ട് കമ്പനികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയെ പ്രതിനിധാനം ചെയ്തുള്ള അറുപതോളം നിക്ഷേപകരുടെ സംഗമത്തിലും ഇന്ത്യയിലേക്കുള്ള നിക്ഷേപത്തിന് നിര്‍മല സീതാരാമന്‍ ധാരണയിലെത്തിയിട്ടുണ്ട്. ഇവയുള്‍പ്പടെ 128 മില്യന്‍ പൗണ്ടിന്റെ പുതിയ പ്രഖ്യാപനങ്ങളും 271 മില്യന്റെ സമീപകാല പദ്ധതികളും ചേര്‍ത്താണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉണ്ടാവുക. മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ധ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച ഉണ്ടാകുന്നതിന് രാജ്യങ്ങള്‍ തമ്മില്‍ നിക്ഷേപങ്ങള്‍ നടത്തണമെന്നും അതിനാലാണ് ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി വ്യാപാര ഇടപാടുകള്‍ നടത്തുവാന്‍ യുകെ തയാറാകുന്നതെന്നും യുകെയുടെ ധനമന്ത്രി റേച്ചല്‍ റീവ്സ് പറഞ്ഞു.

ബ്രിട്ടിഷ് ധനമന്ത്രി റേച്ചല്‍ റീവ്സും കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനും ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വെച്ച് നടന്ന 13-ാമത് ഇന്ത്യ - യുകെ ഇക്കണോമിക് ആന്‍ഡ് ഫിനാന്‍ഷ്യല്‍ ഡയലോഗ് (ഇ.എഫ്.ഡി) സമ്മേളനത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ സഹകരണം കരാറില്‍ ഒപ്പുവച്ച ശേഷം ഹസ്തദാനം ചെയ്തപ്പോള്‍. ഇന്ത്യയുമായുള്ള യുകെയുടെ ബന്ധം ദീര്‍ഘകാലമായി ഉള്ളതും വിശാലവുമാണെന്നും ഇപ്പോള്‍ കൈവരിച്ച പുരോഗതിയില്‍ സന്തുഷ്ടയാണെന്നും റേച്ചല്‍ റീവ്സ് പറഞ്ഞു. പ്രതിരോധം, സാമ്പത്തിക സേവനങ്ങള്‍, വിദ്യാഭ്യാസം, വികസനം എന്നിവയുള്‍പ്പെടെ നിരവധി വ്യാപാര മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്ന സംയുക്ത കരാറില്‍ നിര്‍മല സീതാരാമനും റേച്ചല്‍ റീവ്‌സും ഒപ്പുവച്ചു. വളര്‍ച്ച, സാമ്പത്തിക പ്രതിരോധം, രാജ്യാന്തര സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയിലുടനീളമുള്ള ഇരു രാജ്യങ്ങളുടെയും സഹകരണം ശക്തിപ്പെടുത്തുമെന്നും ഇരുവരും പറഞ്ഞു. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വച്ച് നടന്ന സമ്മേളനത്തില്‍ ഇരു രാജ്യങ്ങളും സാമ്പത്തിക സേവന ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളില്‍ നയപരമായ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും കരാറില്‍ ഏര്‍പ്പെട്ടു.

 
Other News in this category

 
 




 
Close Window