|
|
|
|
|
| രാജും സിമ്രാനും ലെസ്റ്റര്‍ സ്‌ക്വയറിലെ വെങ്കല പ്രതിമയില്‍ |
ലണ്ടന്‍: ട്രെയിന്‍ നീങ്ങുന്നു, വാതിലില്‍ പുറത്തേക്ക് കൈനീട്ടിനില്‍ക്കുന്ന രാജിനടുത്തേക്കെത്താന്‍ സിമ്രാന്‍ ഓടുന്നത് കാണുമ്പോള്‍ ഇപ്പോഴും ഓരോ സിനിമാപ്രേമിയുടെയും നെഞ്ചിടിപ്പേറും. ഷാരൂഖ് ഖാനും കജോളും തകര്‍ത്തഭിനയിച്ച്, 1995-ല്‍ പുറത്തിറങ്ങിയ 'ദില്‍വാലെ ദുല്‍ഹനിയ ലെ ജായേംഗെ'യുടെ ഈ വിജയഗാഥയ്ക്ക് മാറ്റുകൂട്ടാന്‍ ഇതാ ഒന്നുകൂടി. സിനിമയില്‍ ഷാരൂഖ് അവതരിപ്പിച്ച രാജും കജോളിന്റെ സിമ്രാനും ആദ്യമായി കണ്ടുമുട്ടുന്ന ലണ്ടനിലെ ലെസ്റ്റര്‍ സ്‌ക്വയറില്‍ അവരുടെ വെങ്കല പ്രതിമ ഉയരും.
ലെസ്റ്റര്‍ സ്‌ക്വയറിലെ 'സീന്‍സ് ഇന്‍ ദി സ്‌ക്വയര്‍' സിനിമാ ട്രെയിലില്‍ ഈ പ്രതിമ നിര്‍മിക്കുമെന്ന് ഹാര്‍ട്ട് ഓഫ് ലണ്ടന്‍ ബിസിനസ് അലയന്‍സ് |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ നിന്ന് മണവാട്ടി കൊച്ചിയിലെത്തി |
കൊച്ചി: ലോകത്താദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യന്‍ വാറ്റുചാരായമായ 'മണവാട്ടി' കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ വില്പനയ്‌ക്കെത്തി. യൂറോപ്യന്‍ നിലവാരത്തിലുള്ള കര്‍ശന ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് യുകെയിലാണ്'മണവാട്ടി'യുടെ നിര്‍മാണം. 44% ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള 'മണവാട്ടി'യില്‍ കൃത്രിമ മധുരമോ നിറങ്ങളോ ഫ്ളേവറോ കൊഴുപ്പോ ചേര്‍ത്തിട്ടില്ലെന്ന് നിര്‍മാതാക്കളായ ലണ്ടന്‍ ബാരന്‍ ലിമിറ്റഡ് അവകാശപ്പെടുന്നത്. യുകെ മലയാളിയായ ജോണ്‍ സേവ്യറാണ് ഈ ആശയത്തിന് പിന്നില്‍. ശ്രീലങ്ക, ജപ്പാന്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന തനത് വാറ്റുകള്‍ക്ക് വിദേശരാജ്യങ്ങളില്‍ വന്‍ ഡിമാന്‍ഡ് ആണ്. |
|
Full Story
|
|
|
|
|
|
|
|
|
| ജോലിക്ക് ഇന്ത്യക്കാരെ മാത്രം മതി; യുകെയിലെ സോഫ്ട് വെയര്‍ കമ്പനിയുടെ പരസ്യം വിവാദമായി |
|
യുകെയിലെ ഒരു സോഫ്റ്റ്വെയര്‍ കമ്പനി വിവാദത്തില്‍. ജോലിക്ക് ഇന്ത്യയില്‍ നിന്നുള്ള ആളുകളെ മാത്രമേ പരിഗണിക്കൂ എന്നാണു പരസ്യം. ഇതു വിമര്‍ശനത്തിന് ഇടയാക്കി. തൊട്ടു പുറകെ കമ്പനി ക്ഷമാപണം നടത്തി. യുഎസിലെ ന്യൂജേഴ്സിയിലും ഇന്ത്യയിലെ ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലും ഓഫീസുകളുള്ള കമ്പനിയുടെ ആസ്ഥാനം ഇന്ത്യയിലാണ്. തങ്ങള്‍ നല്‍കിയ ജോലി അറിയിപ്പ് കമ്പനിയുടെ ജീവനക്കാരില്‍ ഒരാള്‍ വരുത്തിയ പിശക് ആണെന്നും പരസ്യം പിന്‍വലിക്കുന്നുവെന്നും ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനി അധികൃതര്‍ അറിയിച്ചു. ജോലി ഒഴിവിലേക്ക് ആരേയും ഇതുവരെ നിയമിച്ചിട്ടില്ലെന്നും ക്ഷമാപണ കുറിപ്പില്‍ കമ്പനി അറിയിച്ചു.
ലണ്ടനിലെ ഇല്‍ഫോഡില്‍ പ്രവര്‍ത്തിക്കുന്ന അവന്താവോ ടെക്നോളജീസ് എന്ന കമ്പനിയാണ് ഗ്ലാസ്ഡോര്‍ ഉള്‍പ്പെടെയുള്ള |
|
Full Story
|
|
|
|
|
|
|
| നഴ്‌സുമാര്‍ക്ക് എട്ടു ശതമാനം ശമ്പള വര്‍ധനവ് പ്രഖ്യാപിച്ച് സ്‌കോട്‌ലാന്‍ഡ്; ഇംഗ്ലണ്ടിലെ നഴ്‌സുമാരും വന്‍ പ്രതീക്ഷയില്‍ |
|
ആരോഗ്യമേഖലയില്‍ ജോലിക്കാര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് 8 ശതമാനം ശമ്പള വര്‍ധനവ് പ്രഖ്യാപിച്ച് എന്‍ എച്ച് എസ് സ്‌കോട്ടലാന്‍ഡ്. നഴ്‌സുമാര്‍, മിഡൈ്വഫുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഈ വര്‍ഷം 4.25 ശതമാനം ശമ്പളം വര്‍ധിക്കും. 2026-27ല്‍ 3.75 ശതമാനം വര്‍ധനവുണ്ടാകും. എന്‍ എച്ച് എസ് സ്‌കോട്ട് ലന്‍ഡ് പ്രഖ്യാപനം ഇംഗ്ലണ്ടിലും ശമ്പള വര്‍ധനയ്ക്കുള്ള മുറവിളി ശക്തമാക്കുമെന്ന് ഉറപ്പായി.
ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ശമ്പള വര്‍ധനവിനേക്കാള്‍ 2.8 ശതമാനം കൂടുതലാണ് ഇപ്പോള്‍ സ്‌കോട്ടിഷ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന വര്‍ധനവ്. ഇതോടെ എന്‍ എച്ച് എസ് ശമ്പളത്തെ കുറിച്ചുള്ള പല ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്.
ഏകദേശം 701 മില്യണ്‍ പൗണ്ട് ചെലവ് പ്രതീക്ഷിക്കുന്ന ഈ ശമ്പള വര്‍ധനവിന് |
|
Full Story
|
|
|
|
|
|
|
| റോയിട്ടേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്ററായി ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തക മിതാലി മുഖര്‍ജിയെ നിയമിച്ചു |
ഓക്‌സ്ഫഡ്: ബ്രിട്ടനിലെ ഓക്‌സ്ഫഡ് ആസ്ഥാനമായുള്ള റോയിട്ടേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റഡി ഫോര്‍ ജേണലിസത്തിന്റെ ഡയറക്ടറായി ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തക മിതാലി മുഖര്‍ജിയെ (45) നിയമിച്ചു. ഡയറക്ടറായിരുന്ന റാസ്മുസ് നീല്‍സന്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് 2024 ഒക്ടോബര്‍മുതല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആക്ടിങ് ഡയറക്ടറായിരുന്നു അവര്‍. 2022 സെപ്റ്റംബര്‍മുതല്‍ മാധ്യമപ്രവര്‍ത്തകരുടെ പരിശീലനപരിപാടികളുടെ നേതൃത്വം മിതാലിക്കായിരുന്നു. ഹരിയാണക്കാരിയാണ്.സാമ്പത്തികപത്രപ്രവര്‍ത്തകയായ അവര്‍ 'ദ വയര്‍', 'മിന്റ്' എന്നിവയുടെ കണ്‍സള്‍ട്ടിങ് ബിസിനസ് എഡിറ്ററാണ്. സിഎന്‍ബിസി ടിവി 18, ടിവി ടുഡേ, ദൂരദര്‍ശന്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചീവ്‌നിങ് ഫെലോഷിപ്പ് |
|
Full Story
|
|
|
|
|
|
|
| ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ മാത്രമേ പരിഗണിക്കൂ, യുകെയില്‍ വിചിത്ര ജോലി ഒഴിവ് അറിയിപ്പുമായി കമ്പനി |
ലണ്ടന്‍: 'ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ മാത്രമേ പരിഗണിക്കൂ'വെന്ന ജോലി ഒഴിവ് അറിയിപ്പുമായി യുകെയില്‍ ഒരു സോഫ്റ്റ്വെയര്‍ കമ്പനി രംഗത്ത് എത്തിയത് വിവാദങ്ങള്‍ക്ക് കാരണമായി. പരസ്യത്തിലെ വിചിത്രമായ ആവശ്യം ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയതോടെ കമ്പനി ഖേദപ്രകടനവും നടത്തി. ലണ്ടനിലെ ഇല്‍ഫോഡില്‍ പ്രവര്‍ത്തിക്കുന്ന അവന്താവോ ടെക്നോളജീസ് എന്ന കമ്പനിയാണ് ഗ്ലാസ്‌ഡോര്‍ ഉള്‍പ്പടെയുള്ള റിക്രൂട്ട്‌മെന്റ് സൈറ്റുകളില്‍ ഡെവലപ്പ്പമെന്റ് എന്‍ജിനീയര്‍ തസ്തികയിലേക്കുള്ള ജോലി ഒഴിവിന്റെ അറിയിപ്പ് നല്‍കിയത്. അറിയിപ്പില്‍ 'നിങ്ങള്‍ യുകെയില്‍ ജോലിക്കായി സ്‌പോണ്‍സര്‍ഷിപ്പ് തേടുകയാണോ?', 'നിങ്ങളുടെ മാതൃരാജ്യം ഏതാണ്?' എന്നിങ്ങനെയുള്ള വീസയുമായി ബന്ധപ്പെട്ട |
|
Full Story
|
|
|
|
|
|
|
| യുകെ ഹിദ്രോഗ വിദഗ്ധന്റെ ഡോക്ടര്‍ ദുരുപയോഗം ചെയ്തു, ഏഴു പേര്‍ക്ക് ദാരുണാന്ത്യം |
ഭോപ്പാല്‍: മധ്യപ്രദേശില്‍ വ്യാജ ഡോക്ടര്‍ ചികിത്സിച്ച ഏഴ് പേര്‍ മരിച്ചു. വ്യാജ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ദാമോ ആശുപത്രിയില്‍ ഹൃദ്രോഗ വിദഗ്ധനായി ചികിത്സ നടത്തിയ നരേന്ദ്ര യാദവിന്റെ തട്ടിപ്പാണ് പുറത്തുവന്നത്. യുകെയില്‍ നിന്നുള്ള ഡോക്ടര്‍ നരേന്ദ്ര ജോണ്‍ ക്യാമ് എന്ന വ്യാജേനെയാണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നത്. ഹൃദ്രോഗ വിദഗ്ധന്‍ എന്ന വ്യാജേന ഇയാള്‍ ആശുപത്രിയില്‍ നിരവധി ശാസ്ത്രക്രിയകള്‍ നടത്തി. ശസ്ത്രക്രിയയ്ക്ക് വിധേയരായവരാണ് മരണപ്പെട്ട ഏഴുപേരും. മധ്യപ്രദേശിലെ ദാമോ ജില്ലയിലെ ഒരു മിഷനറി ആശുപത്രിയിലാണ് നരേന്ദ്ര യാദവ് ജോലി ചെയ്തിരുന്നത്.
ഈ വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (NHRC) ആശുപത്രിയില്‍ ജോലി |
|
Full Story
|
|
|
|
| |