|
|
|
|
|
| റോയല്‍ മെയില്‍ പോസ്റ്റ് ബോക്‌സുകള്‍ ഡിജിറ്റലാകുന്നു, പാഴ്‌സലുകളും പോസ്റ്റ് ചെയ്യാം |
ലണ്ടന്‍: യുകെയിലെ റോയല്‍ മെയില്‍ പോസ്റ്റ് ബോക്‌സുകള്‍ ഡിജിറ്റലാകുന്നു. സോളാറില്‍ പ്രവര്‍ത്തിക്കുന്ന ബോക്‌സുകളില്‍ ചെറിയ പാഴ്‌സലുകള്‍ സൂക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ വലിയ പോസ്റ്റിങ് സ്ലോട്ട് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പാഴ്സല്‍ ഡെലിവറിയില്‍ പൊതുജനത്തെ പോസ്റ്റ് ഓഫിസുകളിലേക്ക് ആകര്‍ഷിക്കുവാന്‍ വേണ്ടിയാണ് മറ്റ് സ്വകാര്യ കൊറിയര്‍ കമ്പനികളോട് മത്സരിക്കാന്‍ ഉറപ്പിച്ച് റോയല്‍ മെയില്‍ രംഗത്ത് ഉള്ളത്. അതിനാല്‍ ചെറിയ പാഴ്സലുകള്‍ സ്വീകരിക്കാന്‍ പോസ്റ്റ് ബോക്‌സുകളില്‍ വലിയ സ്ലോട്ടുകള്‍ ഉണ്ടാകുന്നത് ഇതാദ്യമായാണ്. സോളാറിലാണ് ഡിജിറ്റല്‍ ബോക്‌സുകളുടെ പ്രവര്‍ത്തനം. പോസ്റ്റ് ബോക്‌സുകളില്‍ ഘടിപ്പിച്ചിട്ടുള്ള സ്‌കാനര്‍ വഴി ബാര്‍കോഡുകള്‍ |
|
Full Story
|
|
|
|
|
|
|
| ഇന്ത്യയില്‍ വിദേശ ബാങ്കുകള്‍ക്ക് വളരാന്‍ ആവശ്യമായ അന്തരീക്ഷമുണ്ടെന്ന് നിര്‍മല സീതാരാമന്‍ |
ലണ്ടന്‍: ഇന്ത്യയില്‍ വിദേശ ബാങ്കുകള്‍ക്ക് വളരാനാവശ്യമായ അന്തരീക്ഷമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. യുകെ, ഓസ്ട്രിയ എന്നിവിടങ്ങളിലെ ഔദ്യോഗിക സന്ദര്‍ശനത്തോട് അനുബന്ധിച്ച് ലണ്ടനില്‍ നടന്ന നിക്ഷേപക ചര്‍ച്ചയെ അഭിസംബോധന ചെയ്യുകയായിരുന്നു നിര്‍മല സീതാരാമന്‍. യുകെയിലെ വിവിധ പെന്‍ഷന്‍ ഫണ്ട് കമ്പനികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയെ പ്രതിനിധാനം ചെയ്തുള്ള അറുപതോളം യുകെ, ഇന്ത്യന്‍ നിക്ഷേപകരുമായി നിര്‍മല സീതാരമന്‍ കൂടിക്കാഴ്ച നടത്തി.
'നവ ഇന്ത്യ' ലക്ഷ്യമിട്ട്, സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയും നിക്ഷേപ അവസരങ്ങളും ഒരുക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ |
|
Full Story
|
|
|
|
|
|
|
| ഇന്ത്യന്‍ വംശജനായ വൃദ്ധനെ കൊന്നത് കല്ലെറിഞ്ഞു തന്നെ, കുട്ടികള്‍ കുറ്റവാളികള്‍ |
ലണ്ടന്‍/ലെസ്റ്റര്‍: ബ്രിട്ടനിലെ ലെസ്റ്ററില്‍ തദ്ദേശീയരായ കുട്ടികളുടെ ആക്രമണത്തില്‍ 80 വയസ്സുകാരനായ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കുട്ടികളായ പ്രതികള്‍ക്കുള്ള ശിക്ഷ മേയ് മാസത്തില്‍ വിധിക്കുമെന്നും ലെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയ്ക്ക് ശേഷം ജഡ്ജി പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്ത 12 വയസ്സുള്ള പെണ്‍കുട്ടിയെയും ആക്രമണം നടത്തിയ 14 വയസ്സുള്ള ആണ്‍കുട്ടിയെയും ആണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പാര്‍ക്കിലെ സിസിടിവി ദൃശ്യങ്ങള്‍ വിചാരണ വേളയില്‍ പൊലീസ് ഹാജരാക്കിയിരുന്നു. പ്രതികള്‍ പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പൊതുസമൂഹത്തില്‍ |
|
Full Story
|
|
|
|
|
|
|
| 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ കൊടുക്കരുത്; അവരുടെ ഭാവി കൂമ്പടഞ്ഞു പോകും - യുകെ ചില്‍ഡ്രന്‍സ് കമ്മീഷണറുടെ മുന്നറിയിപ്പ് |
|
മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കല്‍ സ്‌കൂളില്‍ മാത്രം പോരാ, വീടുകളിലും മറ്റു സ്ഥലത്തും ഇക്കാര്യം നിയന്ത്രിച്ചില്ലെങ്കില്‍ ഭാവി തലമുറയുടെ ഭാവി കൂമ്പടഞ്ഞു പോകുമെന്ന് ഇംഗ്ലണ്ടിലെ ചില്‍ഡ്രന്‍സ് കമ്മീഷണര്‍. 16 വയസ്സില്‍ താഴെയുള്ളവരുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം നിയന്ത്രിക്കല്‍, സോഷ്യല്‍ മീഡിയ നിരോധനം എന്നിവയാണ് ഇവര്‍ നിര്‍ദ്ദേശിക്കുന്നത്.
എട്ട് മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയില്‍ നാലിലൊന്ന് കുട്ടികളും നാല് മണിക്കൂറിലേറെ കമ്പ്യൂട്ടറും, ഫോണും, ടാബ്ലെറ്റും, ഗെയിം കണ്‍സോളും ഉപയോഗിക്കുന്നതായി കണ്ടെത്തി. 69 ശതമാനം കുട്ടികള്‍ രണ്ട് മണിക്കൂറിലേറെ ഇലക്ട്രോണിക് ഡിവൈസുകളിലാണ് സമയം ചെലവാക്കുന്നത്. ആറ് ശതമാനം പേര്‍ ആറ് മണിക്കൂറിലേറെ ഈ വഴി പോകുന്നുവെന്നും യൂഗോവ് |
|
Full Story
|
|
|
|
|
|
|
| ബെഡ്‌ഫോഡില്‍ വരുന്നത് അത്യാഡംബര തീം പാര്‍ക്ക്: ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ഉള്‍പ്പെടെ 476 ഏക്കര്‍ സ്ഥലത്ത് യൂറോപ്പിലെ ഏറ്റവും വലിയ വിസ്മയം |
|
ലോകപ്രശസ്തമായ യൂണിവേഴ്‌സല്‍ കമ്പനി യുകെയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബെഡ് ഫോര്‍ഡില്‍ പുതുതായൊരു തീം പാര്‍ക്ക് ആരംഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. 476 ഏക്കര്‍ വിസ്തൃതിയുള്ള ഈ സമുച്ചയത്തിന് ആദ്യ വര്‍ഷം തന്നെ 8.5 ദശലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കാനാകുമെന്ന് പറയപ്പെടുന്നു. തീം പാര്‍ക്കില്‍ 500 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടലും ഉള്‍പ്പെടുന്നുണ്ട്. പദ്ധതിക്കായി യൂണിവേഴ്സല്‍ ഇതിനകം 476 ഏക്കര്‍ വാങ്ങിയിട്ടുണ്ട്.
മിനിയന്‍സ് ആന്‍ഡ് വിക്കഡ് ഉള്‍പ്പെടെയുള്ള സിനിമകള്‍ നിര്‍മ്മിച്ച യൂണിവേഴ്‌സലിന് യുഎസിലെ ഒര്‍ലാന്‍ഡോയിലും ലോസ് ഏഞ്ചല്‍സിലും ജപ്പാന്‍, സിംഗപ്പൂര്‍, ചൈന എന്നിവിടങ്ങളിലും തീം പാര്‍ക്കുകളുണ്ട്.
കീര്‍ സ്റ്റാര്‍മര്‍, ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്, |
|
Full Story
|
|
|
|
|
|
|
| ഡോക്ടര്‍മാര്‍ക്ക് പോലും രക്ഷയില്ലാതെ ബ്രിട്ടന്‍ |
ലണ്ടന്‍: കോവിഡില്‍ ഏറ്റവും ഉലഞ്ഞ രാജ്യങ്ങളില്‍ ഒന്നാണ് ബ്രിട്ടന്‍. രോഗികളുടെ എണ്ണം, മരണസംഖ്യ, ഭേദമായവരുടെ എണ്ണം എന്നിവ സംബന്ധിച്ച് വിവരങ്ങള്‍ കൃത്യമല്ല. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് ബ്രിട്ടനിലായിരിക്കാമെന്ന് പോലും വിദഗ്ധര്‍ സംശയിക്കുന്നു. കണക്കിലെ അവ്യക്തത സാങ്കേതിക തകരാറാണെന്നാണ് ആരോഗ്യ വിദഗ്ധരില്‍ ഒരാള്‍ പറഞ്ഞത്. ഞായറാഴ്ചത്തെ കണക്കനുസരിച്ച് രാജ്യത്ത് 114,217 രോഗികളുണ്ട്. 15,464 പേര്‍ ആശുപത്രിയില്‍ മരിച്ചു. എന്നാല്‍, വീടുകളിലും നേഴ്സിങ് ഹോമുകളിലും മരിച്ച ആയിരങ്ങളുടെ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 75,00ത്തോളം പേര്‍ കെയര്‍ ഹോമുകളില്‍മാത്രം മരിച്ചിട്ടുണ്ടെന്ന് പ്രമുഖ സ്ഥാപനമായ കെയര്‍ ഇംഗ്ലണ്ട് പറയുന്നു.നിയന്ത്രണങ്ങള്‍ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനിലെ മതസൗഹാര്‍ദ്ദം ഹിന്ദുത്വസംഘടനകള്‍ വഷളാകുന്നു, യുകെ പൊലീസിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് |
ലണ്ടന്‍: ബ്രിട്ടനിലെ തീവ്രവലതുപക്ഷ സംഘടനകളുമായി ഹിന്ദുത്വ സംഘടനകള്‍ കൈകോര്‍ക്കുന്നത് രാജ്യത്തെ സാമുദായിക ഘടനെയ പ്രതികൂലമായി ബാധിക്കുമെന്ന് യുകെ പൊലീസിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പത്രമായ ഡെയ്ലി മെയിലാണ് രഹസ്യ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതാദ്യമായാണ് 'ഹിന്ദുത്വത്തെ' ആശങ്കയായി ബ്രിട്ടനിലെ ഒരു സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. മുസ്ലിം വിരോധമാണ് ഇരു സംഘടനകളെയും ഒന്നിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അനുഭാവം പുലര്‍ത്തുന്ന ഇത്തരം ഹിന്ദുത്വ സംഘടനകള്‍ ഏതൊക്കെ പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യണമെന്നും ഏതൊക്കെ ഒഴിവാക്കണമെന്നും പറഞ്ഞ് ബ്രിട്ടീഷ് |
|
Full Story
|
|
|
|
|
|
|
| മല്യയുടെ അപ്പീല്‍ ലണ്ടന്‍ ഹൈക്കോടതി തള്ളി |
ലണ്ടന്‍: ലണ്ടന്‍ ഹൈക്കോടതിയുടെ പാപ്പരത്ത ഉത്തരവിനെതിരായ നിയമപോരാട്ടത്തില്‍ വിവാദ വ്യവസായി വിജയ് മല്യയ്ക്കു തിരിച്ചടി. പാപ്പരത്ത ഉത്തരവിനെതിരേ മല്യ നല്‍കിയ ഹര്‍ജി ലണ്ടന്‍ ഹൈക്കോടതി തള്ളി. എസ്.ബി.ഐ. ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ 128 കോടിയുടെ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ കേസിലാണ് 2017-ല്‍ മല്യയെ പാപ്പരായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ആ വിധി ബ്രിട്ടലിലെ കോടതിയില്‍ രജിസ്റ്റര്‍ ചെയ്യുകയും 2021-ല്‍ മല്യയ്ക്കെതിരേ പാപ്പരത്ത ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന വിചാരണയില്‍, പാപ്പരത്ത ഉത്തരവിനെതിരേ മല്യ അപ്പീല്‍ നല്‍കി. ബാങ്കുകളിലെ വായ്പയുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ടെന്നും |
|
Full Story
|
|
|
|
| |