Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
UK Special
  31-03-2025
സ്വന്തം വിവാഹം വെറൈറ്റിയാക്കി ബ്രിട്ടീഷ് സൈനികന്‍

ലണ്ടന്‍: സ്വന്തം വിവാഹത്തിന് വ്യത്യസ്തമായ ഒരു എന്‍ട്രി നടത്തി സൈനികന്‍. 5,000 അടി ഉയരത്തില്‍ നിന്ന് സ്‌കൈ ഡൈവിംഗ് നടത്തിയാണ് ബ്രിട്ടീഷ് ആര്‍മി വെറ്ററന്‍ സ്വന്തം വിവാഹ വേദിയിലേക്ക് എത്തിയത്. പക്ഷേ, ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ വിവാഹ റിസപ്ഷനായി രാത്രി നടത്തിയ പാര്‍ട്ടിയില്‍ നൃത്തം ചെയ്തപ്പോളാണ് ആ ചാട്ടത്തില്‍ തന്റെ കാല്‍ ഒടിഞ്ഞതായി അദ്ദേഹം തിരിച്ചറിഞ്ഞത്. 31 വയസ്സുള്ള എഡ്ഡി റൂഡ് എന്ന വരന്‍, ബ്രിട്ടീഷ് ആര്‍മിയുടെ എലൈറ്റ് പാരച്യൂട്ട് ഡിസ്‌പ്ലേ ടീമായ 'ദി ടൈഗേഴ്സ്' ടീമില്‍ അംഗമാണ്.

വിവാഹത്തിന്റെ തലേന്ന്, തന്റെ നാല് സഹ പാരാട്രൂപ്പര്‍മാരോടൊപ്പമാണ് റൂഡ് അതീവ അപകട സാധ്യതയുള്ള ഈ അഭ്യാസം നടത്തിയത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ

Full Story
  31-03-2025
ഇന്ത്യന്‍ വംശജ ലിസ നന്ദി മന്ത്രിസഭയില്‍ നിന്ന് പുറത്തേക്ക്

ലണ്ടന്‍: ഇന്ത്യന്‍ വംശജ ലിസ നന്ദി മന്ത്രിസഭയില്‍ നിന്നും പുറത്തേക്ക് എന്ന് റിപ്പോര്‍ട്ടുകള്‍. മതിയായ രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നില്ല എന്ന് ചില ഡൗണിംഗ് സ്ട്രീറ്റ് സ്രോതസുകള്‍ പരാതിപ്പെട്ടത്തിന്റെ പേരിലാണ് കള്‍ച്ചര്‍ സെക്രട്ടറി ലിസ നന്ദിയെ അടുത്ത മന്ത്രിസഭാ പുനഃസംഘടനയില്‍ പുറത്താക്കാന്‍ ഒരുങ്ങുന്നത്. വേനല്‍ക്കാലത്തിനു മുന്‍പായി കീര്‍ സ്റ്റാര്‍മര്‍ നടത്തുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ ലിസ നന്ദി പുറത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്റെ വകുപ്പില്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് ലിസ നന്ദി ജോലി ചെയ്യുന്നതെന്ന് ചില സ്രോതസുകളെ ഉദ്ധരിച്ചുകൊണ്ട് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Full Story

  31-03-2025
അനധികൃത കുടിയേറ്റക്കാരെ പിടികൂടാന്‍ ഫാസ്റ്റ് ഫുഡ് ഡ്രൈവര്‍മാര്‍ക്കും ബ്യൂട്ടി സലൂണുകള്‍ക്കും നിയന്ത്രണം

ലണ്ടന്‍: അനധികൃത കുടിയേറ്റക്കാരെ പിടിക്കാന്‍ ഫാസ്റ്റ് ഫുഡ് ഡ്രൈവര്‍മാര്‍ക്കും, ബ്യൂട്ടി സലൂണുകളിലും നിയന്ത്രണവും ശിക്ഷാ നടപടികളും വരും. അനധികൃത കുടിയേറ്റക്കാരെ ഉപയോഗിച്ച് വലിയ ശമ്പളം കൊടുക്കാതെ ലാഭം കൊയ്യാന്‍ സ്ഥാപനങ്ങളും രംഗത്തുവന്നതോടെയാണ് ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ വാളുമായി രംഗത്തുവന്നിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാര്‍ക്ക് കരിഞ്ചന്തയില്‍ ജോലി ലഭിക്കുന്നത് വളരെ എളുപ്പമായി മാറിയിട്ടുണ്ടെന്ന് കൂപ്പര്‍ സമ്മതിക്കുന്നു. അനധികൃതമായി കുടിയേറ്റക്കാരെ ജോലിക്ക് നിയോഗിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ ജയില്‍ശിക്ഷയും, വമ്പന്‍ പിഴയും, സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുമുള്ള വകുപ്പ് പ്രയോഗിക്കാനാണ് ഹോം സെക്രട്ടറി ഉത്തരവിട്ടിരിക്കുന്നത്.
Full Story

  31-03-2025
ശ്രീലങ്കന്‍ മുന്‍ സൈനിക കമാന്‍ഡര്‍മാര്‍ക്കും മുന്‍ മന്ത്രിക്കും ബ്രിട്ടന്റെ ഉപരോധം

ലണ്ടന്‍: ശ്രീലങ്കയില്‍ എല്‍.ടി.ടി.ഇക്കെതിരെ ആക്രമണത്തിനും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും നേതൃത്വം നല്‍കിയ സൈനിക കമാന്‍ഡര്‍മാരടക്കം നാലുപേര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി ബ്രിട്ടന്‍. സായുധ സേനയുടെ മുന്‍ മേധാവി ജനറല്‍ ശവേന്ദ്ര സില്‍വ, മുന്‍ നാവികസേന കമാന്‍ഡര്‍ വസന്ത കരണ്ണഗോഡ, മുന്‍ സൈനിക കമാന്‍ഡര്‍ ജഗത് ജയസൂര്യ, എല്‍.ടി.ടി.ഇ വിമതനും സഹമന്ത്രിയുമായിരുന്ന വിനായകമൂര്‍ത്തി മുരളീധരന്‍ എന്നിവര്‍ക്കാണ് ഉപരോധമേര്‍പ്പെടുത്തിയത്. ഇവരുടെ ബ്രിട്ടനിലെ സ്വത്തുക്കള്‍ മരവിപ്പിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

ആഭ്യന്തരയുദ്ധ കാലത്ത് കൊലപാതകങ്ങള്‍, പീഡനം, ലൈംഗിക അതിക്രമങ്ങള്‍

Full Story
  30-03-2025
യുകെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫലസ്തീന്‍ അനുകൂല സ്വതന്ത്ര സ്ഥാനാര്‍ഥി വിജയിച്ചു

ലണ്ടന്‍: യു.കെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫലസ്തീന്‍ അനുകൂല സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജയിച്ചു. വ്യാഴാഴ്ച നടന്ന മെയ്ഫീല്‍ഡ് കൗണ്‍സില്‍ ഉപതെരഞ്ഞെടുപ്പിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയം കണ്ടത്. ലേബര്‍ പാര്‍ട്ടിക്കെതിരെയാണ് ഫലസ്തീന്‍ അനുകൂല സ്ഥാനാര്‍ത്ഥിയുടെ വിജയം. റെഡ്ബ്രിഡ്ജ് ആന്‍ഡ് ഇല്‍ഫോര്‍ഡ് ഇന്‍ഡിപെന്‍ഡന്റ്‌സിലെ നൂര്‍ ജഹാന്‍ ബീഗമാണ് ജയിച്ചത്. ലേബര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ 1,080 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നൂര്‍ ജഹാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. പ്രാദേശിക ലേബര്‍ സ്ഥാനാര്‍ത്ഥി നേടിയത് 663 വോട്ടുകളുമാണ്.

കെയ്ര് സ്റ്റാര്‍മര്‍ നയിക്കുന്ന ലേബര്‍ സര്‍ക്കാരിലെ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് അടക്കമുള്ള

Full Story
  30-03-2025
ഫലസ്തീന്‍ നേരിടുന്ന ദുരവസ്ഥകള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം, ആറു യുവാക്കള്‍ അറസ്റ്റില്‍

ലണ്ടന്‍: ബ്രിട്ടനില്‍ ഗസയിലെ ഫലസ്തീനികള്‍ നേരിടുന്ന ദുരവസ്ഥകള്‍ ചര്‍ച്ച ചെയ്യുന്നതിനായി യോഗം ചേര്‍ന്ന യുവാക്കളെ അറസ്റ്റില്‍. ആറ് യുവതികള്‍ ഉള്‍പ്പെടെ ഒമ്പത് പേരാണ് അറസ്റ്റിലായത്. ലണ്ടന്‍ പൊലീസിന്റേതാണ് നടപടി. വെള്ളിയാഴ്ച എട്ട് മണിയോടെയാണ് സംഭവം നടന്നത്. ഗസക്കെതിരായ യുദ്ധത്തിനിടെ ഇസ്രഈലിന് ആയുധങ്ങള്‍ കൈമാറുന്നതില്‍ യു.കെ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുന്ന യൂത്ത് ഡിമാന്‍ഡ് എന്ന സംഘടനയിലെ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. പ്രവര്‍ത്തകരുടെ വീടുകളിലും ബന്ധപ്പെട്ട ഇടങ്ങളിലുമായി നടത്തിയ റെയ്ഡിനിടെയാണ് ലണ്ടന്‍ പൊലീസിന്റെ അറസ്റ്റ്.

അറസ്റ്റ് ചെയ്യപ്പെട്ട യുവതികളില്‍ ഒരാള്‍ പത്രപ്രവര്‍ത്തകയാണ്.

Full Story
  30-03-2025
ഉപേക്ഷിച്ച ലോട്ടറിക്ക് ലഭിച്ചത് 11 കോടി രൂപ

ലണ്ടന്‍: ഉപേക്ഷിച്ച ലോട്ടറിക്ക് ഒന്നും രണ്ടുമല്ല 11 കോടിയടിക്കുമ്പോള്‍ ആര്‍ക്കായാലും സമനില തെറ്റും. അത്തരമൊരവസ്ഥയിലാണ് ബ്രിട്ടണിലെ സ്വന്‍സീയയില്‍ സ്ഥിരതാമസക്കാരനായ ഡാറെന്‍ ബര്‍ഫിറ്റ്. പതിവായി ലോട്ടറി എടുക്കുന്നത് ഡാറെന്‍ ബര്‍ഫിറ്റിന്റെ ശീലമാണ്. പക്ഷേ ലോട്ടറിയുടെ ഫലം നോക്കാന്‍ വല്ലാത്ത മടിയും. അങ്ങനെ ബര്‍ഫിറ്റ് വാങ്ങി കാറില്‍ ഉപേക്ഷിച്ചിട്ടിരുന്ന ലോട്ടറിക്കാണ് 11 കോടിയടിച്ചത്. വലിയ പ്രതീക്ഷയൊന്നുമില്ലാതെ ഫലം വന്ന് മാസങ്ങള്‍ക്കുശേഷം ലോട്ടറി ഫലം നോക്കിയപ്പോഴാണ് കോടീശ്വരനായ വിവരം ബര്‍ഫിറ്റ് അറയുന്നത്. ലോട്ടറി ടിക്കറ്റിന്റെ ഫലം പ്രഖ്യാപിച്ച് നാല് മാസങ്ങള്‍ക്കു ശേഷമാണ് ബര്‍ഫിറ്റ് തന്റെ കയ്യിലുണ്ടായിരുന്ന ടിക്കറ്റ് പരിശോധിച്ചത്. കാറിലെ സെന്‍ട്രല്‍

Full Story
  30-03-2025
യുകെയില്‍ സമ്മര്‍ ടൈം ആരംഭിച്ചു

ലണ്ടന്‍: യുകെയില്‍ ബ്രിട്ടിഷ് സമ്മര്‍ ടൈം അഥവാ ഡേ ലൈറ്റ് സേവിങ് ടൈം എന്നറിയപ്പെടുന്ന സമയ പുനഃക്രമീകരണത്തിന്റെ ഭാഗമായി മാര്‍ച്ച് 30 പുലര്‍ച്ചെ മുതല്‍ സമയം മാറുന്നു. പുലര്‍ച്ചെ ഒരു മണിക്കാണ് ബ്രിട്ടനിലെ ക്ലോക്കുകള്‍ ഒരു മണി എന്നതിന് പകരം രണ്ട് മണി എന്ന സമയമായി പുനഃക്രമീകരണം നടത്തുന്നത്. ഞായറാഴ്ച മുതല്‍ സായാഹ്നങ്ങളില്‍ പകല്‍ വെളിച്ചം കൂടുതല്‍ നേരം നീണ്ടു നില്‍ക്കുന്നതിനാല്‍ ദൈര്‍ഘ്യമേറിയ പകലുകളായിരിക്കും അനുഭവപ്പെടുക. ഇന്ത്യയുമായി ഇനി മുതല്‍ നാലര മണിക്കൂര്‍ സമയ വ്യത്യാസം ആണ് ഉണ്ടാവുക. നേരത്തെ അഞ്ചര മണിക്കൂര്‍ പിറകിലായിരുന്നു.

ക്ലോക്കിലെ സമയം മാറ്റേണ്ടി വരുമ്പോള്‍ ഒട്ടുമിക്ക ഇലക്ട്രോണിക് ഉപകരണങ്ങളിലും സമയം

Full Story
[256][257][258][259][260]
 
-->




 
Close Window