Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
UK Special
  02-04-2025
കൃഷിയിടത്തില്‍ കണ്ടെത്തിയ അപൂര്‍വ നാണയത്തിന് യുകെയില്‍ ലഭിച്ചത് 5000 പൗണ്ട്

ലണ്ടന്‍: കൃഷിയിടത്തില്‍ നിന്നും കണ്ടെത്തിയ അപൂര്‍വ നാണയത്തിന് യുകെയില്‍ ലേലത്തിലൂടെ ലഭ്യമായത് 5000 പൗണ്ട്. ഏകദേശം 1900 ലേറെ വര്‍ഷം പഴക്കം കണക്കാക്കുന്ന റോമന്‍ കാലത്തെ ഈ നാണയം വെസ്റ്റ് മിഡ്ലാന്‍ഡിലെ കിങ്‌സ്?വിന്‍ഫോര്‍ഡില്‍ നിന്നുള്ള റോണ്‍ വാള്‍ട്ടേഴ്സ് (76) എന്നയാള്‍ക്ക് കഴിഞ്ഞ വര്‍ഷം ഡഡ്ലിക്ക് സമീപമുള്ള വാള്‍ ഹീത്തില്‍ നിന്നാണ് ലഭിച്ചത്. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് നാണയം കണ്ടെത്തുകയായിരുന്നു. യുകെയില്‍ ഈ ഗണത്തില്‍പ്പെട്ട ഒരു നാണയം മാത്രമേ കണ്ടെത്തിയിട്ടുള്ളൂ എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ നാണയം വളരെ കുറഞ്ഞ വിലയ്ക്കാണ് വിറ്റുപോയത് എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Full Story

  01-04-2025
അയര്‍ലന്‍ഡിലെ ദീപയെ കൊല്ലാന്‍ കാരണം മറ്റൊരു പുരുഷനുമായുള്ള ബന്ധമെന്ന് ഭര്‍ത്താവിന്റെ മൊഴി: ചാറ്റുകള്‍ തെളിവെന്ന് പ്രതി
ഭാര്യക്ക് മറ്റൊരു പുരുഷനുമായി അടുപ്പമുണ്ടെന്നു മനസ്സിലായപ്പോഴാണ് കൊലപാതകം നടത്തിയതെന്ന് ഭര്‍ത്താവിന്റെ മൊഴി. അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ മലയാളി യുവതി ദീപ ദിനമണിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് റെജിന്‍ പരിത്തപ്പാറ രാജന്റെ മൊഴി വിശദീകരിച്ച് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. 2023 ജൂലൈ 14 ന് വില്‍ട്ടണിലെ കാര്‍ഡിനാള്‍ കോര്‍ട്ടിലെ വീട്ടില്‍ വച്ചാണ് ദീപയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
അയര്‍ലന്‍ഡില്‍ എത്തും മുന്‍പ് ദീപ ലണ്ടനില്‍ ഭാര്യ ജോലി ചെയ്തിരുന്നു. അവിടെയുള്ള ഒരാളുമായി ദീപ അടുപ്പത്തിലായിരുന്നു. അവര്‍ തമ്മിലുള്ള ഫോണ്‍ ചാറ്റ് കണ്ടെത്തി. ഇതാത് ഭാര്യയെ കൊലപ്പെടുത്താന്‍ കാരണമായെന്ന് റെജിന്‍ രാജന്‍ കോടതിയില്‍ പറഞ്ഞു. കര്‍ണാടകയിലെ ബെംഗളൂരുവില്‍ സ്ഥിര
Full Story
  01-04-2025
യുകെയില്‍ നേരം പുലര്‍ന്നത് നഴ്‌സ് ജെബിന്റെ മരണ വാര്‍ത്ത കേട്ട്: 40-ാം വയസ്സില്‍ ഹൃദയാഘാതം
വിഥിന്‍ഷോ ഹോസ്പിറ്റലില്‍ തീയേറ്റര്‍ നഴ്സായി ജോലി ചെയ്തിരുന്ന ജെബിന്‍ സെബാസ്റ്റ്യ(40)ന്‍ അന്തരിച്ചു. ഹൃദയാഘാതമാണു മരണ കാരണം. ഭാര്യ - അല്‍ഫോന്‍സ. മക്കള്‍: ഡെല്‍ന, സാവിയ, സാറ. കോട്ടയം കുറവിലങ്ങാട് കാപ്പുംതല സ്വദേശിയാണ് ജെബിന്‍. നാലു വര്‍ഷം മുമ്പാണ് ജെബിന്‍ യുകെയിലെത്തിയത്.
ആശുപത്രിയിലുള്ള ജെബിന്റെ മൃതദേഹം ഉടന്‍ തന്നെ മോര്‍ച്ചറിയിലേക്ക് മാറ്റും. ജെബിന്റെ മരണ വിവരമറിഞ്ഞ് ഫാ. ജോസ് കുന്നുംപുറം അടക്കമുള്ള മലയാളി സമൂഹം എല്ലാവിധ സഹായങ്ങളുമായി ആശുപത്രിയിലുണ്ട്.
Full Story
  01-04-2025
ലണ്ടന്‍ ട്യൂബിലെ മൂന്നു ലൈനുകളില്‍ ഇ-ബൈക്കുകള്‍ക്ക് ഇന്നു മുതല്‍ നിരോധനം

ലണ്ടന്‍: മടക്കി സൂക്ഷിക്കാന്‍ കഴിയാത്ത ഇലക്ട്രോണിക് ബൈക്കുകള്‍ക്ക് ലണ്ടന്‍ ട്യൂബില്‍ നിരോധനം. സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്റെ (ടിഎഫ്എല്‍) ഈ തീരുമാനം. ഓവര്‍ ഗ്രൗണ്ട്, എലിസബത്ത് ലൈന്‍, ഡിഎല്‍ആര്‍ എന്നീ ലൈനുകളിലാണ് ആദ്യഘട്ട നിരോധനം. ഭാവിയില്‍ മറ്റു ലൈനുകളിലേക്കും ഈ നിരോധനം വ്യാപിപ്പിക്കാനാണ് ആലോചന. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ റെയ്‌നേഴ്‌സ് ലെയ്ന്‍ ട്യൂബ് സ്റ്റേഷനിലും സട്ടന്‍ സ്റ്റേഷനിലും രണ്ടാഴ്ച മുന്‍പ് ഇലക്ട്രോണിക് ബൈക്കിന് തീപിടിച്ചുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിയന്ത്രണം. സമാനമായ നാല്‍പത് അപകടങ്ങളാണ് ഒരു വര്‍ഷത്തിനിടെ ഇലക്ട്രോണിക് ബൈക്കുമൂലം ലണ്ടന്‍ നഗരത്തില്‍ ഉണ്ടായത്.
Full Story

  01-04-2025
ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യ: ഷൈനിയുടെ കുടുംബശ്രീയിലെ കടം വീട്ടി യുകെ മലയാളികള്‍

തൊടുപുഴ: തൊടുപുഴ ചുങ്കം സ്വദേശി ഷൈനിയുടെ കുടുംബശ്രീയിലെ കടം യുകെയിലെ പ്രവാസി മലയാളി സംഘടനയായ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് വീട്ടി. ഷൈനിയും രണ്ട് പെണ്‍മക്കളും ഏറ്റുമാനൂരില്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയിരുന്നു. യുകെയിലെ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ധനസമാഹരണത്തിലൂടെ ലഭിച്ച 945 പൗണ്ട് (103399 രൂപ) കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. തോമസ് വഴി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കൈമാറി. ബെന്നി പി. ജേക്കബ് ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഷൈനിക്ക് കുടുംബശ്രീയില്‍ 95,225 രൂപയാണ് കടമുണ്ടായിരുന്നത്. കടം വീട്ടിയ ശേഷം ബാക്കിയായ 8147 രൂപയുടെ ചെക്ക് കരിങ്കുന്നത്ത് താമസിക്കുന്ന കിടപ്പുരോഗിയായ വരകില്‍ വീട്ടില്‍ വി.കെ ഷാജിക്ക് കരിങ്കുന്നം പഞ്ചായത്ത് ഏഴാം വാര്‍ഡ്

Full Story
  01-04-2025
സഹപ്രവര്‍ത്തകയോട് മോശമായി പെരുമാറി, പ്രൈമാര്‍ക്ക് സിഇഒ രാജിവച്ചു

ലണ്ടന്‍: പൊതുഇടത്തില്‍ സഹപ്രവര്‍ത്തകയോടുള്ള പെരുമാറ്റം മോശമായെന്ന് പരാതിയെ തുടര്‍ന്ന് യുകെയിലെ പ്രമുഖ വസ്ത്ര വിപണന സ്ഥാപനമായ പ്രൈമാര്‍ക്കിന്റെ തലവനും സിഇഒയുമായ പോള്‍ മര്‍ച്ചന്റ് രാജി വച്ചു.പ്രൈമാര്‍ക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് ബ്രിട്ടിഷ് ഫൂഡ്സ് (എബിഎഫ്) നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് രാജി. അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് പോലെ തന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവ് അംഗീകരിക്കുകയും പ്രതീക്ഷിച്ച നിലവാരത്തേക്കാള്‍ താഴെയാണ് പ്രൈമാര്‍ക്കില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം ഉണ്ടായ വളര്‍ച്ചയെന്ന് ബോധ്യപ്പെടുകയും ചെയ്തതായി പോള്‍ മര്‍ച്ചന്റ് പറഞ്ഞു. പോള്‍ മര്‍ച്ചന്റ് അന്വേഷണവുമായി സഹകരിക്കുകയും ഇരയോട് മാപ്പ് പറയുകയും ചെയ്തതായി

Full Story
  01-04-2025
മലയാളി യുവതിയുടെ കൊലപാതകം: ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പം, തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചുവെന്ന് ഭര്‍ത്താവ്

ഡബ്ലിന്‍: ഭാര്യക്ക് വിവാഹ ശേഷം മറ്റൊരാളുമായി അടുപ്പമുണ്ടെന്ന കണ്ടെത്തലാണ് അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ മലയാളി യുവതി ദീപ ദിനമണിയുടെ കൊലപാതകത്തിന് കാരണമെന്ന് ഭര്‍ത്താവ് റെജിന്‍ രാജന്‍ വിചാരണ വേളയില്‍ കോടതിയില്‍ മൊഴി നല്‍കി. അയര്‍ലന്‍ഡില്‍ എത്തും മുന്‍പ് ലണ്ടനില്‍ ഭാര്യ ജോലി ചെയ്തിരുന്നുവെന്നും അവിടെയുള്ള ഒരാളുമായി ദീപ അടുപ്പത്തിലായിരുന്നെന്നും അവര്‍ തമ്മിലുള്ള ഫോണ്‍ ചാറ്റ് കണ്ടെത്തിയത് ഭാര്യയെ കൊലപ്പെടുത്താന്‍ കാരണമായെന്നും റെജിന്‍ രാജന്‍ കോടതിയില്‍ പറഞ്ഞു. ദീപ ദിനമണി (38)യെ കോര്‍ക്കിലെ വീട്ടില്‍ വച്ച് കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിയായ ഭര്‍ത്താവ് റെജിന്‍ പരിത്തപ്പാറ രാജന് (41) എതിരെ കുറ്റം ചുമത്തിയതും കഴിഞ്ഞ ദിവസങ്ങളില്‍

Full Story
  01-04-2025
യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു

മാഞ്ചസ്റ്റര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് യുകെയില്‍ നഴ്‌സായ മലയാളി യുവാവ് അന്തരിച്ചു. കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് കാപ്പുംതല സ്വദേശി ജെബിന്‍ സെബാസ്റ്റ്യന്‍ (40) ആണ് അന്തരിച്ചത്. മാഞ്ചസ്റ്ററിലെ വിഥിന്‍ഷോയില്‍ കുടുംബമായി താമസിച്ചു വരികയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്ക് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ഉടന്‍ തന്നെ വിഥിന്‍ഷോ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ വിഥിന്‍ഷോ ആശുപത്രിയില്‍ കാര്‍ഡിയാക് തിയറ്റര്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു. നാലു വര്‍ഷം മുമ്പാണ് ജെബിന്‍ യുകെയിലെത്തുന്നത്.

ഭാര്യ അല്‍ഫോന്‍സ ഇവിടെ

Full Story
[255][256][257][258][259]
 
-->




 
Close Window