Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
ഫലസ്തീന്‍ നേരിടുന്ന ദുരവസ്ഥകള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം, ആറു യുവാക്കള്‍ അറസ്റ്റില്‍
reporter

ലണ്ടന്‍: ബ്രിട്ടനില്‍ ഗസയിലെ ഫലസ്തീനികള്‍ നേരിടുന്ന ദുരവസ്ഥകള്‍ ചര്‍ച്ച ചെയ്യുന്നതിനായി യോഗം ചേര്‍ന്ന യുവാക്കളെ അറസ്റ്റില്‍. ആറ് യുവതികള്‍ ഉള്‍പ്പെടെ ഒമ്പത് പേരാണ് അറസ്റ്റിലായത്. ലണ്ടന്‍ പൊലീസിന്റേതാണ് നടപടി. വെള്ളിയാഴ്ച എട്ട് മണിയോടെയാണ് സംഭവം നടന്നത്. ഗസക്കെതിരായ യുദ്ധത്തിനിടെ ഇസ്രഈലിന് ആയുധങ്ങള്‍ കൈമാറുന്നതില്‍ യു.കെ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുന്ന യൂത്ത് ഡിമാന്‍ഡ് എന്ന സംഘടനയിലെ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. പ്രവര്‍ത്തകരുടെ വീടുകളിലും ബന്ധപ്പെട്ട ഇടങ്ങളിലുമായി നടത്തിയ റെയ്ഡിനിടെയാണ് ലണ്ടന്‍ പൊലീസിന്റെ അറസ്റ്റ്.

അറസ്റ്റ് ചെയ്യപ്പെട്ട യുവതികളില്‍ ഒരാള്‍ പത്രപ്രവര്‍ത്തകയാണ്. വെസ്റ്റ്മിന്‍സ്റ്ററിലെ ക്വാക്കര്‍ മീറ്റിങ് ഹൗസില്‍ നടന്ന യൂത്ത് ഡിമാന്‍ഡ് വെല്‍ക്കം ടോക്കിലേക്ക് അതിക്രമിച്ചെത്തിയ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരില്‍ മൂന്ന് പേരെ ശനിയാഴ്ച പുലര്‍ച്ചയോടെ വിട്ടയച്ചു. എന്നാല്‍ മൂന്ന് പേര്‍ ഇപ്പോഴും കസ്റ്റഡിയിലാണ്. ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് യൂത്ത് ഡിമാന്‍ഡ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. വിട്ടയച്ചവരുടെ പേരില്‍ കുറ്റകൃത്യങ്ങള്‍ ചുമത്തിയിട്ടില്ലെന്നാണ് വിവരം. അറസ്റ്റ് ചെയ്യപ്പെട്ട യുവതികളില്‍ ഒരാള്‍ പത്രപ്രവര്‍ത്തകയാണ്. വെസ്റ്റ്മിന്‍സ്റ്ററിലെ ക്വാക്കര്‍ മീറ്റിങ് ഹൗസില്‍ നടന്ന യൂത്ത് ഡിമാന്‍ഡ് വെല്‍ക്കം ടോക്കിലേക്ക് അതിക്രമിച്ചെത്തിയ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരില്‍ മൂന്ന് പേരെ ശനിയാഴ്ച പുലര്‍ച്ചയോടെ വിട്ടയച്ചു. എന്നാല്‍ മൂന്ന് പേര്‍ ഇപ്പോഴും കസ്റ്റഡിയിലാണ്. ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് യൂത്ത് ഡിമാന്‍ഡ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. വിട്ടയച്ചവരുടെ പേരില്‍ കുറ്റകൃത്യങ്ങള്‍ ചുമത്തിയിട്ടില്ലെന്നാണ് വിവരം.

റെഡ്ബ്രിഡ്ജ് ആന്‍ഡ് ഇല്‍ഫോര്‍ഡ് ഇന്‍ഡിപെന്‍ഡന്റ്സിലെ നൂര്‍ ജഹാന്‍ ബീഗമാണ് ജയിച്ചത്. ലേബര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ 1,080 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നൂര്‍ ജഹാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. പ്രാദേശിക ലേബര്‍ സ്ഥാനാര്‍ത്ഥി നേടിയത് 663 വോട്ടുകളും. കെയ്ര് സ്റ്റാര്‍മര്‍ നയിക്കുന്ന ലേബര്‍ സര്‍ക്കാരിലെ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് അടക്കമുള്ള നേതാക്കളാണ് ലേബര്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്തിയത്. എന്നാല്‍ നൂര്‍ ജഹാനോട് ലേബര്‍ സ്ഥാനാര്‍ത്ഥി പരാജയപ്പെടുകയായിരുന്നു. ഫലസ്തീന്‍ അനുകൂല സ്ഥാനാര്‍ത്ഥിയുടെ വിജയം ഈ മേഖലയിലെ ലേബര്‍ പാര്‍ട്ടിയുടെ ജനപിന്തുണയിലുണ്ടായ കുറവിനെയാണ് തുറന്നുകാണിക്കുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

 
Other News in this category

 
 




 
Close Window