Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
ശ്രീലങ്കന്‍ മുന്‍ സൈനിക കമാന്‍ഡര്‍മാര്‍ക്കും മുന്‍ മന്ത്രിക്കും ബ്രിട്ടന്റെ ഉപരോധം
reporter

ലണ്ടന്‍: ശ്രീലങ്കയില്‍ എല്‍.ടി.ടി.ഇക്കെതിരെ ആക്രമണത്തിനും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും നേതൃത്വം നല്‍കിയ സൈനിക കമാന്‍ഡര്‍മാരടക്കം നാലുപേര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി ബ്രിട്ടന്‍. സായുധ സേനയുടെ മുന്‍ മേധാവി ജനറല്‍ ശവേന്ദ്ര സില്‍വ, മുന്‍ നാവികസേന കമാന്‍ഡര്‍ വസന്ത കരണ്ണഗോഡ, മുന്‍ സൈനിക കമാന്‍ഡര്‍ ജഗത് ജയസൂര്യ, എല്‍.ടി.ടി.ഇ വിമതനും സഹമന്ത്രിയുമായിരുന്ന വിനായകമൂര്‍ത്തി മുരളീധരന്‍ എന്നിവര്‍ക്കാണ് ഉപരോധമേര്‍പ്പെടുത്തിയത്. ഇവരുടെ ബ്രിട്ടനിലെ സ്വത്തുക്കള്‍ മരവിപ്പിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

ആഭ്യന്തരയുദ്ധ കാലത്ത് കൊലപാതകങ്ങള്‍, പീഡനം, ലൈംഗിക അതിക്രമങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെടുന്നതിലും ശ്രീലങ്കയില്‍ മനുഷ്യാവകാശം ഉറപ്പാക്കുന്നതിലും ബ്രിട്ടന്‍ പ്രതിജ്ഞാബദ്ധമാണെന്ന് കോമണ്‍വെല്‍ത്ത്, വികസന കാര്യങ്ങളുടെ വിദേശകാര്യ സ്റ്റേറ്റ് സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. ജനറല്‍ സില്‍വക്കെതിരെ 2020ല്‍ യു.എസ് ഉപരോധമേര്‍പ്പെടുത്തിയിരുന്നു. മുന്‍ പ്രസിഡന്റുമാരായ മഹീന്ദ രാജപക്‌സെക്കും ഗോതബയ രാജപക്‌സെക്കുമെതിരായ കാനഡയുടെ ഉപരോധം നിലവിലുണ്ട്.

 
Other News in this category

 
 




 
Close Window