|
|
|
|
|
| പതിനേഴാം വയസില്‍ ലോകം കീഴടക്കിയ സൂപ്പര്‍താരം |
ലണ്ടന്‍: ലോകം കണ്ട ഏറ്റവും മികച്ച ഗെയിമര്‍മാരുടെ ഗണത്തിലേക്ക് കേവലം 17 വയസ്സിനുള്ളില്‍ ഇടംപിടിച്ച അലക്‌സ് ഹെന്‍ഷായുടെ മരണത്തിന്റെ നടുക്കം വിട്ടുമാറും മുന്‍പേയാണ് നിര്‍ണായക വെളിപ്പെടുത്തലുമായി ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. സ്‌കൂളിലെ ഗണിത പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്താണ് അലക്‌സ് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ട്. ഫലം വന്ന ഒരു മാസത്തിനു ശേഷമായിരുന്നു ആത്മഹത്യ. പക്ഷേ ജീവനൊടുക്കിയതിന്റെ തൊട്ടടുത്ത ദിവസം പുനഃപരിശോധനയില്‍ അലക്‌സ് ജയിച്ചതായി റിപ്പോര്‍ട്ട് വന്നു. ഇതു സംബന്ധിച്ച ഇമെയില്‍ അമ്മയ്ക്ക് ലഭിച്ചപ്പോഴും അലക്‌സ് ഈ ലോകം വിട്ടുപോയിരുന്നു. ഓട്ടിസം ബാധിതനായ അലക്‌സ് വേള്‍ഡ് |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടില്‍ നിന്ന് പുറപ്പെട്ട ആഡംബരക്കപ്പലിലെ യാത്രക്കാര്‍ക്ക് നോര്‍വോ വൈറസ് |
ലണ്ടന്‍: ഇംഗ്ലണ്ടില്‍ നിന്ന് കിഴക്കന്‍ കരീബിയനിലേക്ക് പുറപ്പെട്ട ആഡംബര കപ്പലിലെ 241 പേര്‍ക്ക് നോറോ വൈറസ് ബാധിച്ചു. വൈറസ് ബാധിതരില്‍ 224 പേര്‍ യാത്രക്കാരും 17 പേര്‍ കപ്പല്‍ ജീവനക്കാരുമാണ്. രോഗബാധിതര്‍ കപ്പലില്‍ ഐസലേഷനില്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്. ഡീസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ യുഎസ് ഹെല്‍ത്ത് ഏജന്‍സി സെന്റര്‍ (സിഡിസി) ആണ് യാത്രക്കാര്‍ക്ക് നോറോ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടില്‍ നിന്ന് 29 ദിവസത്തെ ഉല്ലാസ യാത്രയ്ക്കായി ഇക്കഴിഞ്ഞ മാര്‍ച്ച് 8ന് ഇംഗ്ലണ്ടില്‍ നിന്ന് പുറപ്പെട്ട കുനാര്‍ഡ് ലൈന്‍സിന്റെ ക്യൂന്‍ മേരി-2 എന്ന ആഡംബര കപ്പലിലെ യാത്രക്കാര്‍ക്കാണ് നോറോ വൈറസ് പിടിപെട്ടത്.
Full Story
|
|
|
|
|
|
|
| ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്രിട്ടനിലേക്ക് സന്ദര്‍ശന വിസ ആവശ്യമില്ല |
സൂറിക്: യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നതിനുള്ള ഇടിഎ(ETA) ഇലക്ട്രോണിക് പെര്‍മിറ്റ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഇയുവിലും, ഇഎഫ്ടിഎയിലും ഉള്‍പ്പെടുന്ന 30 ഓളം യൂറോപ്യന്‍ രാജ്യങ്ങളില്‍, അയര്‍ലന്‍ഡ് പൗരര്‍ക്ക് മാത്രമാണ് ഇടിഎ പെര്‍മിറ്റില്‍ ഇളവുള്ളത്. ഇന്‍ഫന്റ്, മൈനര്‍ വിഭാഗങ്ങള്‍ക്കും ഇത് നിര്‍ബന്ധം. രണ്ട് വര്‍ഷം കാലാവധിയുള്ള ഇടിഎ പെര്‍മിറ്റിന് നിലവില്‍ 10 പൗണ്ടാണ് ഫീസെങ്കിലും, ഏപ്രില്‍ 9 മുതല്‍ ഇത് 16 പൗണ്ടായി ഉയരും. പെര്‍മിറ്റുള്ളവര്‍ക്കു ഒറ്റ സന്ദര്‍ശനത്തില്‍ ആറ് മാസം വരെ ബ്രിട്ടനില്‍ തുടരാം.
സ്മാര്‍ട്ട്ഫോണ്‍ ആപ്പ് വഴിയോ, യുകെ ബോര്‍ഡര്‍ വെബ്സൈറ്റ് വഴിയോ ഇടിഎ |
|
Full Story
|
|
|
|
|
|
|
| ചാള്‍സ് രാജാവിന്റെ ആരോഗ്യനില തൃപ്തികരം: പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന വീഡിയോകള്‍ പുറത്ത് |
|
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചാള്‍സ് രാജാവ് തിരികെയെത്തി. ചികിത്സയ്ക്കു ശേഷമുള്ള തന്റെ ആദ്യത്തെ പൊതുപരിപാടിയില്‍ ചൊവ്വാഴ്ച പങ്കെടുത്തു. ചികിത്സക്കു ശേഷം ചില ശാരീരികാസ്വസ്ഥകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം രണ്ടു ദിവസത്തേക്കുള്ള എല്ലാ അപ്പോയിന്റ്മെന്റുകളും മാറ്റിവച്ചിരുന്നതായി ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്ന് നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് പൊതുപരിപാടികള്‍ റദ്ദാക്കിയതെന്നും ഔദ്യോഗികമായി അറിയിച്ചിരുന്നു.
മൂന്ന് രാജ്യങ്ങളിലെ പ്രതിനിധികളുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയും ബിര്‍മിങ്ഹാമിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമടക്കം അവസാന നിമിഷം റദ്ദാക്കേണ്ടി വന്നു. അതേ സമയം ഉണ്ടായ അസൗകര്യത്തില്‍ |
|
Full Story
|
|
|
|
|
|
|
| നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഏഷ്യന്‍ വീടുകള്‍ തുടര്‍ച്ചയായി കൊള്ളയടിക്കുന്നു |
ലണ്ടന്‍: യുകെയിലെ ഏഷ്യന്‍ പൈതൃകമുള്ളവരുടെ വീടുകള്‍ തുടര്‍ച്ചയായി കൊള്ളയടിക്കപ്പെടുന്നതായി പരാതി. വീടിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണമാണ് കള്ളന്മാരുടെ ലക്ഷ്യമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. അതിനാല്‍ സ്വര്‍ണത്തിന് വില വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ വീടുകള്‍ക്കുള്ളില്‍ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കുന്നുണ്ട്. 2025 ജനുവരി 21 മുതല്‍ മാര്‍ച്ച് 16 വരെയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി നടന്ന മോഷണ കേസുകളില്‍ പത്തോളം വീടുകളില്‍ നിന്നും മോഷ്ടിക്കപ്പെട്ടത് സ്വര്‍ണാഭരണങ്ങളാണെന്ന് നോര്‍ത്ത് യോര്‍ക്ക്‌ഷെയര്‍ പൊലീസ് അറിയിച്ചു.
Full Story
|
|
|
|
|
|
|
| യുകെയില്‍ അനധികൃത കുടിയേറ്റവും തൊഴിലും തടയും, രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി |
ലണ്ടന്‍: യുകെയിലെ തൊഴില്‍ സ്ഥലങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി അനധികൃത കുടിയേറ്റം തടയുമെന്ന് ഹോം സെക്രട്ടറി യെവെറ്റ് കൂപ്പര്‍. ഇത്തരം പരിശോധനകളിലൂടെ അനധികൃതമായി ജോലി ചെയ്യുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. പരിശോധനകളില്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ കണ്ടെത്തിയാല്‍ തൊഴില്‍ നല്‍കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ക്രിമിനല്‍ സംഘങ്ങള്‍ ജോലി സാധ്യതകളെപ്പറ്റിയുള്ള വാഗ്ദാനങ്ങള്‍ നല്‍കിയാണ് ആളുകളെ അനധികൃതമായി യുകെയിലേയ്ക്ക് കടത്താന്‍ ശ്രമിക്കുന്നതെന്ന് യെവറ്റ് കൂപ്പര്‍ പറഞ്ഞു. ഇമിഗ്രേഷന്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില്‍ അടുത്തയാഴ്ച മുതല്‍ ജീവിതച്ചെലവ് വര്‍ധിക്കും |
ലണ്ടന്‍: ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട സമസ്ത മേഖലയിലും ബ്രിട്ടനില്‍ അടുത്തയാഴ്ച മുതല്‍ ചെലവ് ഉയരും. മെച്ചപ്പെട്ട ജോലിയും മികച്ച ജീവിത സാഹചര്യങ്ങളും സ്വപ്നം കണ്ട് ബ്രിട്ടനിലേക്ക് എത്തിയവര്‍ക്കും ബ്രിട്ടനിലെ സാധാരണ ജനങ്ങള്‍ക്കും താങ്ങാനാകാത്ത വിലവര്‍ധനയാണ് എല്ലാ മേഖലയിലും വരാനിരിക്കുന്നത്. മാസശമ്പളം കൊണ്ട് നിത്യനിദാന ചെലവുകള്‍പോലും കഴിയാനാകാത്തവിധമാണ് സമസ്ത സര്‍വീസ് മേഖലയിലും നിരക്കു വര്‍ധന അടുത്തയാഴ്ച മുതല്‍ പ്രാബല്യത്തിലാകുന്നത്. മിനിമം വേതനത്തില്‍ നേരിയ വ്യത്യാസം വരുത്തിയത് ചൂണ്ടിക്കാട്ടി ഈ വില വര്‍ധനവിനെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോഴും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അധികസമയം ജോലിചെയ്യേണ്ട സ്ഥിതിയിലാണ് |
|
Full Story
|
|
|
|
|
|
|
| മോറിസണ്‍സ് 52 കഫേകളും 17 കണ്‍വീനിയന്റ് സ്റ്റോറുകളും അടച്ചുപൂട്ടുന്നു, നിരവധി പേര്‍ക്ക് ജോലി നഷ്ടമാകും |
ലണ്ടന്‍: ബ്രിട്ടനിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ മോറിസണ്‍സ് 52 കഫേകളും 17 കണ്‍വീനിയന്റ് സ്റ്റോറുകളും അടച്ചുപൂട്ടുന്നു. ഇതുമൂലം നൂറുകണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടമാകും. പല സൂപ്പര്‍മാര്‍ക്കറ്റുകളിലെയും മീറ്റ് ആന്‍ഡ് ഫിഷ് കൗണ്ടറുകള്‍, ഫാര്‍മസികള്‍, മാര്‍ക്കറ്റ് കിച്ചണ്‍ എന്നിവയും ഇതോടൊപ്പം നിര്‍ത്തലാക്കും. ലാഭകരമല്ലാത്ത മേഖലകളെ ചുരുക്കി കൂടുതല്‍ ലാഭകരമായ ബിസിനസ് മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്താനാണ് ലക്ഷ്യമിടുന്നത്.
പുതിയ പരിഷ്‌കാരം മൂലം ജോലി നഷ്ടപ്പെടുന്നവരെ മറ്റ് മേഖലകളിലേക്ക് മാറ്റാന്‍ അനുവദിക്കും. എന്നിരുന്നാലും, ഏകദേശം നാനൂറോളം പേരുടെ ജോലിക്ക് പുതിയ പരിഷ്‌കരണങ്ങള്‍ ഭീഷണിയാകും. |
|
Full Story
|
|
|
|
| |