|
|
|
|
|
| സ്‌കോട്ട്‌ലന്‍ഡില്‍ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ |
ലണ്ടന്‍: സ്‌കോട്ലന്‍ഡില്‍ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. സ്റ്റിര്‍ലിങ് യൂണിവേഴ്സിറ്റിയിലെ എബല്‍ തറയില്‍ (24) എന്ന വിദ്യാര്‍ഥിയുടെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. കോഴിക്കോട് സ്ഥിരതാമസമാക്കിയ തൃശൂര്‍ സ്വദേശികളാണ് എബലിന്റെ കുടുംബം. ബുധനാഴ്ച രാത്രി 9.30നാണ് ബ്രിട്ടിഷ് ട്രാന്‍സ്പോര്‍ട്ട് പൊലീസിനും സ്‌കോട്ടിഷ് ആംബുലന്‍സ് സര്‍വീസിനും റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയെന്ന വിവരം ലഭിക്കുന്നത്. സ്റ്റിര്‍ലിങിനും അലോവയ്ക്കും ഇടയിലുള്ള റെയില്‍വേ ട്രാക്കില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് സ്റ്റിര്‍ലിങിനും അലോവയ്ക്കും ഇടയിലുള്ള എല്ലാ സര്‍വീസുകളും സ്‌കോട്ട് റെയില്‍ |
|
Full Story
|
|
|
|
|
|
|
| യുകെ ആശുപത്രിയില്‍ ജോലി തട്ടിപ്പ് നടത്തിയത് മലയാളിയെന്ന് സൂചന |
ലണ്ടന്‍: നാട്ടില്‍ ഹോസ്പിറ്റല്‍ റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്തിരുന്ന സ്ത്രീ യുകെയിലെ സ്വകാര്യ ആശുപത്രിയില്‍ റേഡിയോഗ്രാഫറായി ജോലി നേടിയെടുത്ത് തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ഇന്ത്യയില്‍നിന്നുള്ള സ്മിത ജോണി ആണ് തട്ടിപ്പ് നടത്തിയത്. ഇവര്‍ മലയാളിയാണെന്ന് കരുതപ്പെടുന്നു. എന്നാല്‍ കേരളത്തില്‍ എവിടെയാണ് സ്വദേശം എന്ന് വ്യക്തമല്ല. തട്ടിപ്പ് നടത്തിയ സ്ത്രീക്കെതിരെ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പ്രഫഷന്‍സ് കൗണ്‍സില്‍ നടപടിയെടുത്തു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതിന് കൂടുതല്‍ നടപടികളുണ്ടാകുമെന്നാണ് കരുതുന്നത്.
23 വര്‍ഷത്തെ ജോലി പരിചയമുള്ളതായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയായിരുന്നു സ്മിത ജോണിയുടെ |
|
Full Story
|
|
|
|
|
|
|
| വീടിനുള്ളില്‍ വളര്‍ത്തുനായ്ക്കള്‍ ഭക്ഷിച്ച നിലയില്‍ യുകെ യുവതിയുടെ മൃതദേഹം |
ലണ്ടന്‍: ഇംഗ്ലണ്ടിലെ സ്വിന്‍ഡനില്‍ നിന്നുള്ള 45 -കാരിയായ ഒരു സ്ത്രീയുടെ മൃതദേഹം വീട്ടില്‍ വളര്‍ത്ത് നായ്ക്കള്‍ ഭാഗികമായി തിന്ന നിലയില്‍ കണ്ടെത്തി. ഒരു മാസമായി ഇവരുടെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനാണ് ഇവരുടെ മൃതദേഹം വീടിനുള്ളിലെ സ്വീകരണ മുറിയില്‍ വളര്‍ത്തുനായ്ക്കള്‍ ഭക്ഷിച്ച് പകുതിയാക്കിയ നിലയില്‍ കണ്ടെത്തിയത്. ജെമ്മ ഹാര്‍ട്ട് (45) എന്നാണ് സ്ത്രീയുടെ പേരെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഹാര്‍ട്ടിന്റെ നായ്ക്കള്‍ ഇടതടവില്ലാതെ കുരയ്ക്കുന്നത് കേട്ടാണ് അയല്‍ക്കാര്‍ വീടിനുള്ളില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്. |
|
Full Story
|
|
|
|
|
|
|
| പാസ്‌പോര്‍ട്ടും ഡ്രൈവിങ് ലൈസന്‍സുമടക്കം സകല രേഖകളും റദ്ദായി, നിങ്ങള്‍ മരിച്ചുപോയിയെന്ന് യുകെ അധികൃതരുടെ പ്രതികരണം |
ലണ്ടന്‍: അപ്രതീക്ഷിത സംഭവങ്ങള്‍ നമ്മെ തേടിയെത്തുന്നത് സാധാരണമാണ്. എന്നാല്‍, ആരെങ്കിലും നിങ്ങളോട് നിങ്ങള്‍ മരിച്ചു പോയി എന്ന് പറഞ്ഞാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ഒരു നിമിഷത്തേക്ക് ഒന്ന് അമ്പരക്കും അല്ലേ? എന്നാല്‍, കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു സംഭവത്തില്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള ഒരു സ്ത്രീയ്ക്ക് ഒന്നല്ല ഒട്ടനവധി തവണയാണ് താന്‍ മരിച്ചുപോയി എന്ന് കേള്‍ക്കേണ്ടിവന്നത്. അതുമാത്രമല്ല മരിച്ചുപോയി എന്ന് ചൂണ്ടിക്കാട്ടി അവരുടെ ക്രെഡിറ്റ് കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും തടയപ്പെടുകയും ചെയ്തു. കിഡര്‍മിന്‍സ്റ്ററില്‍ നിന്നുള്ള 45 -കാരിയായ മസിതോകോസെ മോയോ എന്ന സ്ത്രീക്കാണ് ഇത്തരത്തില്‍ ഒരു |
|
Full Story
|
|
|
|
|
|
|
| കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ നൃത്തോത്സവത്തിനോടനുബന്ധിച്ച് പ്രമുഖരെ ആദരിക്കുന്നു |
|
കലാഭവന്‍ ലണ്ടന്‍ ഏപ്രില്‍ 12 ന് ലണ്ടനില്‍ സംഘടിപ്പിക്കുന്ന 'ജിയ ജലേ' ഡാന്‍സ് ഫെസ്റ്റിവെല്ലിനോടനുബന്ധിച്ച് യുകെയിലെ കലാ സാഹിത്യ സാംസ്‌ക്കാരിക രംഗങ്ങളില്‍ സമഗ്ര സംഭാവന നല്‍കിയ യുകെ മലയാളികളെ ആദരിക്കുന്നു. സംഗീതം, നൃത്തം, അഭിനയം, സാഹിത്യം, സംസ്‌ക്കാരികം, നാടകം, സിനിമ, മാധ്യമം, കേരളത്തിന്റെ തനത് കലകള്‍ തുടങ്ങിയ വിവിധങ്ങളായ രംഗങ്ങളില്‍ യുകെയിലെ മലയാളി കമ്മ്യൂണിറ്റിയില്‍ സമഗ്ര സംഭാവനകള്‍ നല്കിയിട്ടുള്ളവരായിരിക്കും പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹരാകുക. കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും യുകെ യിലെ മലയാളി കമ്മ്യൂണിറ്റിയില്‍ മേല്‍പ്പറഞ്ഞ ഏതെങ്കിലും രംഗങ്ങളില്‍ പ്രവര്‍ത്തിച്ച് യുകെ മലയാളികളുടെ അംഗീകാരം നേടിയവരെയായിരിക്കും പുരസ്‌ക്കാരങ്ങള്‍ക്ക് പരിഗണിക്കുക.
കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറിയും കേരള |
|
Full Story
|
|
|
|
|
|
|
| യുകെ മലയാളി സമൂഹത്തെ കണ്ണീരിലാക്കി ഇന്ന് രണ്ടു വേര്‍പാടുകള്‍: 24 വയസ്സുകാരന്‍ ഏബല്‍, 54 വയസ്സുകാരന്‍ നൈജോ |
|
യുകെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി രണ്ടു പേരുടെ മരണവാര്‍ത്തകള്‍. സ്‌കോട്ട് ലന്‍ഡിലെ തൃശൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി ഏബലും(24) ലൂട്ടന്‍ മലയാളി നൈജോ(54) നാട്ടിലുമാണ് മരണപ്പെട്ടത്.
സ്‌കോട്ട് ലന്‍ഡിലെ വിദ്യാര്‍ത്ഥിയെ ഏബലിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തി വരുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
സ്റ്റര്‍ലിംഗ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ ഇടയിലെ കലാസാംസ്‌കാരിക മേഖലകളില്‍ വളരെ സജീവമായി ഇടപെട്ടിരുന്ന ആളായിരുന്നു ഏബല്‍. അതുകൊണ്ടു തന്നെ വിദ്യാര്‍ത്ഥി ഗ്രൂപ്പുകളില്‍ സജീവമായ ഏബലിന്റെ മരണം വലിയ ഞെട്ടലാണ് മലയാളി വിദ്യാര്‍ഥികളില്‍ സൃഷ്ടിച്ചത്.
മറ്റ് നടപടിക്രമങ്ങള്‍ |
|
Full Story
|
|
|
|
|
|
|
| വെടിനിര്‍ത്തലിന്റെ പേരില്‍ പുടിനെ കളിക്കാന്‍ അനുവദിക്കില്ലെന്ന് യുകെ പ്രധാനമന്ത്രി |
ലണ്ടന്‍: 25 ഓളം ലോക നേതാക്കളുടെ സഖ്യത്തിന് മുന്നില്‍ സമാധാന കരാറിനുള്ള നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നതിനിടെ, ഉക്രൈനില്‍ വെടിനിര്‍ത്തല്‍ സാധ്യതയുമായി ''കളിക്കാന്‍'' വ്ളാഡിമിര്‍ പുടിനെ അനുവദിക്കാനാവില്ലെന്ന് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ മുന്നറിയിപ്പ് നല്‍കി. ഉക്രൈനില്‍ സമാധാനം നിലനിര്‍ത്താന്‍ സഹായിക്കാന്‍ സമ്മതിച്ച രാജ്യങ്ങളുടെ കൂട്ടായ്മയുമായി ശനിയാഴ്ച യുകെ പ്രധാനമന്ത്രി യോഗം ചേരും. ഈ ആഴ്ച കീവ് 30 ദിവസത്തെ അടിയന്തര വെടിനിര്‍ത്തലിന് സമ്മതിച്ചതിനുശേഷം, ''ഒടുവില്‍ ചര്‍ച്ചയ്ക്ക് വരാനും'' ''ഉക്രെയ്‌നിനെതിരായ ക്രൂരമായ ആക്രമണങ്ങള്‍ നിര്‍ത്താനും'' റഷ്യന്‍ പ്രസിഡന്റിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അദ്ദേഹം |
|
Full Story
|
|
|
|
|
|
|
| യുഎന്‍ ജഡ്ജി കുറ്റക്കാരിയെന്ന് യുകെ കോടതി വിധി |
ലണ്ടന്‍: അസാധാരണമായ ഒരു വിധിയാണ് യുകെയില്‍ നിന്നും പുറത്ത് വരുന്നത്. യുഎന്‍ ജഡ്ജിയും 49 -കാരിയും ഉഗാണ്ടന്‍ വംശജയുമായ ലിഡിയ മുഗാംബെ, ഒരു യുവതിയെ അടിമയാക്കി ജോലി ചെയ്യിച്ചതിന് കുറ്റക്കാരിയാണെന്ന് യുകെ കോടതി വിധിച്ചു. ഒരു സ്ത്രീയെ ശമ്പളം നല്‍കാതെ അടിമയാക്കി വയ്ക്കുകയും കുട്ടികളെ പരിപാലിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്ന ആരോപണത്തില്‍ ഇവരെ, ആധുനിക അടിമത്ത നിയമ ( Modern Slavery Act) പ്രകാരം അറസ്റ്റ് ചെയ്യുകയും ഓക്‌സ്‌ഫോര്‍ഡ് ക്രൌണ്‍ കോടതിയില്‍ വച്ച് വിചാരണ ചെയ്യുകയുമായിരുന്നു. ലിഡിയ മുഗാംബെ യുകെയുടെ നിയമങ്ങളെ അപമാനിച്ചെന്നും ഒരു സ്ത്രീയെ ചൂഷണം ചെയ്യുകയും ദുരുപയോഗം ചെയ്‌തെന്നും വിചാരണ വേളയില്‍ ആരോപണം ഉയര്‍ന്നു. തന്റെ പദവി ഏറ്റവും മോശമായ രീതിയില്‍ ദുരുപയോഗം ചെയ്ത്, |
|
Full Story
|
|
|
|
| |